ഉരുൾ ദുരന്തം, യുഎഫ് പിഎയുടെ ബഡ്സ് സ്കൂൾ ശിലാസ്ഥാപനം നാളെ

  കൽപറ്റ: ചൂരൽമല – മുണ്ടക്കൈ പ്രകൃതി ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിൻ്റെ ഭാഗമായി മറുനാടൻ കർഷക സംഘടനയായ യുഎഫ്പിഎ നിർമിക്കുന്ന ബഡ്സ് സ്കൂൾ ശിലാസ്ഥാപനം നാളെ രാവിലെ 11 ന് മേപ്പാടിയിൽ മന്ത്രി ഒ. ആർ. കേളു നിർവഹിക്കും. പ്രദേശത്തെ ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന് മെച്ചപ്പെട്ട കെട്ടിടമില്ലാത്തതിനാലാണു കാൽ കോടി രൂപ ചെലവിൽ മേപ്പാടിയിൽ സ്കൂൾ കെട്ടിടം നിർമിക്കുന്നത്. യുഎഫ് പി എ യുടെ ഹൃദയപൂർവം പദ്ധതിയിൽ ആർദ്രം ചാരിറ്റബിൾ ട്രസ്റ്റിലൂടെയാണ് ഇതിനായുള്ള തുക സമാഹരിച്ചത്….

Read More

    കുട്ടികളെ അച്ചടക്കം പഠിപ്പിക്കാൻ അധ്യാപകര്‍ ചൂരല്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ല: കേരള ഹൈക്കോടതി

    വിദ്യാർത്ഥികളെ അച്ചടക്കം പഠിപ്പിക്കുന്നതിനായി അധ്യാപകർ മിതമായ രീതിയില്‍ ചൂരല്‍ ഉപയോഗിക്കുന്നത് കുറ്റകരമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി.   അധ്യാപകർ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ഭാരതീയ ന്യായ സംഹിത പ്രകാരമോ ബാലനീതി നിയമം പ്രകാരമോ ഉള്ള കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.   അച്ചടക്ക നടപടിയുടെ ഭാഗമായി അധ്യാപകർ ഉപയോഗിക്കുന്ന ചൂരലിനെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 118 പ്രകാരമുള്ള മാരകായുധമായി പരിഗണിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് സി. പ്രദീപ് കുമാർ നിരീക്ഷിച്ചു. രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളില്‍ ഏല്‍പ്പിക്കുമ്പോള്‍, കുട്ടികളെ…

    Read More

      പ്രാഫ്യൂഗോ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു

      വാളേരി പ്രാഫ്യൂഗോ കർഷക കൂട്ടായ്മ വാളേരി സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ചു മികച്ച കർഷകരായ ജോർജ്ജ് പേയ്ക്കൽ വിനീത കുനിക്കര വാർഡ് മെമ്പർ ഉഷാ വിജയൻ എന്നിവരെ ആദരിച്ചു യോഗത്തിൽ ഷീന ഷിബി സ്വാഗതം ഷിജി ഷാജു അദ്ധൃക്ഷത വഹിച്ചു വാർഡ് മെമ്പർ ഉഷാ വിജയൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ എടവക കൃഷി ഓഫീസർ സുനിൽ സർ കാർഷിക വിഷയത്തിൽ ക്ലാസ്സ് എടുത്തു ജോർജ് പേയ്ക്കൽ ജിൽജി p k ജയചന്ദ്രൻ വാളേരി മോളി എന്നിവർ ആശംസയും ജിജി…

      Read More

        ഓപ്പറേഷൻ തൂഫാൻ; ഒരു മാസത്തിനുള്ളിൽ 135 കേസുകൾ – 148 പേർ പിടിയിൽ

        കൽപ്പറ്റ: ലഹരിക്കെതിരെയുള്ള കേരളാ പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി വയനാട് ജില്ലയിൽ ഒരു മാസത്തിനുള്ളിൽ വിവിധ സ്റ്റേഷനുകളിലായി 135 കേസുകൾ രജിസ്റ്റർ ചെയ്തു. 148 പേരെ പിടികൂടി. 110.267 ഗ്രാം എം.ഡി.എം.എയും, എട്ട് കിലോ ഗ്രാമോളം കഞ്ചാവും, 7.7 ഗ്രാം ഹാഷിഷ് ഓയിലും, 101 കഞ്ചാവ് നിറച്ച സിഗരറ്റുകളും പിടിച്ചെടുത്തു. ഇതിനു പുറമെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി(COTPA) ബന്ധപ്പെട്ട് 66 പേരെ പിടികൂടിയിട്ടുണ്ട്. മാനന്തവാടിയിലും തിരുനെല്ലിയിലും കഞ്ചാവ് ചെടികളും കണ്ടെടുത്തു. ജൂൺ ഒന്ന്…

        Read More

          വയനാട്‌ പാക്കേജിൽ ആദിവാസി വിഭാഗങ്ങൾക്ക്‌ പ്രത്യേക പദ്ധതി വേണം; മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി: എകെഎസ്‌

          കൽപറ്റ: വയനാട്‌ പാക്കേജിൽ ഉൾപ്പെടുത്തി ആദിവാസി വിഭാഗങ്ങൾക്ക്‌ പ്രത്യേക പദ്ധതി അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എകെഎസ്‌ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി. അർഹരായ മുഴുവൻപേർക്കും ഭ‍ൂമിയും വീടും അനുവദിക്കുക, മെന്റർ അധ്യാപകർക്ക്‌ ഉത്തരവിൽ പറയുന്ന പ്രകാരം പ്രതിമാസം 21,900 രൂപ വേതനം നൽകി സ്ഥിരപ്പെടുത്തുക, പ്രമോട്ടർമാരുടെ വേതനം വർധിപ്പിക്കുക, ഭൂമിക്ക്‌ കൈവശരേഖ നൽകിയവർക്ക്‌ പട്ടയം അനുവദിക്കുക, നിക്ഷിപ്‌ത വനഭൂമിയിൽ കൂടിൽകെട്ടി താമസിക്കുന്നവർക്ക്‌ ഭ‍ൂമി പതിച്ചുനൽകുക, നികുതി അടയ്‌ക്കാത്ത ഭൂമിയുടെ കുടിശിക എഴുതിത്തള്ളി ഭ‍ൂമി അവകാശികൾക്ക്‌ നൽകുക, ഭവന…

          Read More

          ഉന്നതിയിൽ 24 വീടുകൾ; അവിടേക്കുള്ള വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും

          ഉന്നതിയിൽ 24 വീടുകൾ; അവിടേക്കുള്ള വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും -മാതൃകയായി വയനാട് മൂന്നാനക്കുഴിയിലെ സബർമതി നഗർ   ഭവന സമൂച്ചയത്തിനൊപ്പം സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജ്ജോൽപ്പാദനവും സാധ്യമാക്കി സംസ്ഥാനത്തിന് തന്നെ പുത്തൻ മാതൃകയാവുകയാണ് വയനാട് മീനങ്ങാടി മൂന്നാനക്കുഴിയിലെ സബർമതി നഗർ (ഉന്നതി).   ലൈഫ് മിഷൻ പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിനായി സബർമതി നഗറിൽ നിർമിച്ച 24 വീടുകളടങ്ങിയ ഭവന സമുച്ചയത്തിനൊപ്പമാണ് സൗരോർജജവും കാറ്റാടിപാടവും പ്രയോജനപ്പെടുത്തുന്നത്.   വീട് നിർമിക്കുക എന്നതിന് ഉപരിയായി പകൽ…

          Read More

          ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര സെല്ലിന് തുടക്കമായി

          കൽപ്പറ്റ: പൊതുജനങ്ങള്‍ക്ക് ജില്ലാ കളക്ടറെ നേരില്‍ കാണാതെ പരാതി പരിഹരിക്കാനുള്ള ഓണ്‍ലൈന്‍ പരാതി പരിഹാര സെല്ലിന് തുടക്കമായി. കളക്ടറേറ്റില്‍ വരാതെ തന്നെ പൊതുജനങ്ങളുടെ പരാതി കളക്ടര്‍ക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് സ്വന്തമായോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ ഓണ്‍ലൈനായി അപേക്ഷാ നൽകാനും പരാതിയുടെ തല്‍സ്ഥിതി അറിയാനും സാധിക്കും. ജനങ്ങളുടെ ജോലി സമയം നഷ്ടപ്പെടുത്താതെ, ഓഫീസുകളില്‍ കയറിയിറങ്ങാതെ പരാതി തീര്‍പ്പുണ്ടാക്കാന്‍ സഹായകരമാകും വിധമാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭിക്കുന്ന പരാതികള്‍ ജില്ലാ കളക്ടര്‍…

          Read More

            സൺഡേ സ്കൂൾ കലോത്സവം: കോറോം സെയ്ൻ്റ് മേരീസ് സ്കൂ‌ളിന് കിരീടം

            ഇരുമനത്തൂർ: മലങ്കര യാക്കോ ബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ മാനന്തവാ ടി മേഖലാ കലോത്സവം സമാപി ച്ചു. ഇരുമനത്തൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ നടത്തിയ കലോത്സവത്തിന് എം. ജെ. എസ്. എസ്. എ മലബാർ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ പതാക ഉയർത്തി. കോറോം സെന്റ് മേരീസ് സൺഡേ സ്കൂൾ ഒന്നും മാനന്തവാടി സെന്റ് ജോർജ് സൺഡേ സ്കൂൾ രണ്ടും ഇരുമനത്തൂർ സെയ്ന്റ് ജോൺസ് സൺഡേ സ്കൂൾ മൂന്നും…

            Read More

              ഹിരോഷിമാ ദിനം ആചരിച്ചു.

              കൽപ്പറ്റ: ഒയിസ്ക കല്‍പ്പറ്റ ചാപ്റ്ററും കല്‍പ്പറ്റ NSS ഹയര്‍ സെക്കന്‍ഡറി സ്കൂളും സംയുക്തമായി ഹിരോഷിമ ദുരന്ത ദിനം അഗസ്റ്റ് ആറ് ഓര്‍മ്മ ദിനമായി ആചരിച്ചു. അണുവായുധങ്ങളുടെ കൂമ്പാരം ഇപ്പോഴും മനുഷ്യരാശിയുടെ ഭീഷണിയായിത്തന്നെ നിലനില്‍ക്കുന്നുവെന്നും അതിനെതിരെയുള്ള ചെറുത്ത് നില്പ് അതെത്ര ചെറുതാണെങ്കിലും അത് മഹത്വവും വിശുദ്ധവുമാണെന്ന സന്ദേശം ഓര്‍മ്മദിനത്തിലെ മുഖ്യ പ്രഭാഷണം നടത്തിയ ഡോക്ടര്‍ എ. ടി. സുരേഷ് പറഞ്ഞു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബാബുപ്രസന്ന കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഒയിസ്ക കല്‍പ്പറ്റ ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ .എസ്. എ. നസീര്‍…

              Read More

                വയോജന പെൻഷൻ കേന്ദ്രവിഹിതം 2500 രൂപയായി ഉയർത്തുക -സീനിയർ സീറ്റിസൺസ് സർവീസ് കൗൺസിൽ

                കൽപ്പറ്റ:വയോജന പെൻഷൻ 5000 രൂപയായി ഉയർത്തണമെന്നും, കേന്ദ്ര വിഹിതം 200 രൂപയിൽ നിന്നും 2500 രൂപയായി ഉയർത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട്സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വയനാട് ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. വിലക്കയറ്റം കൊണ്ട് കഷ്ടപ്പെടുന്ന വയോജനങ്ങളുടെ വരുമാന പരിധി നോക്കാതെ പെൻഷൻ അനുവദിക്കുക, കേന്ദ്രസർക്കാർ പിൻവലിച്ച റെയിൽവേ ടിക്കറ്റ് നിരക്ക് സൗജന്യം പുനസ്ഥാപിക്കുക,ആശുപത്രി ഒ.പി.കളിൽ വയോജനങ്ങൾക്ക് മുൻഗണന നൽകുക, വയോജന വകുപ്പ് രൂപീകരിക്കുക, വയോജന കമ്മീഷന്റെ പ്രവർത്തനങ്ങൾ ദുരിതപ്പെടുത്തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബജറ്റിന്റെ…

                Read More