ഉരുൾ ദുരന്തം, യുഎഫ് പിഎയുടെ ബഡ്സ് സ്കൂൾ ശിലാസ്ഥാപനം നാളെ

  കൽപറ്റ: ചൂരൽമല – മുണ്ടക്കൈ പ്രകൃതി ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിൻ്റെ ഭാഗമായി മറുനാടൻ കർഷക സംഘടനയായ യുഎഫ്പിഎ നിർമിക്കുന്ന ബഡ്സ് സ്കൂൾ ശിലാസ്ഥാപനം നാളെ രാവിലെ 11 ന് മേപ്പാടിയിൽ മന്ത്രി ഒ. ആർ. കേളു നിർവഹിക്കും. പ്രദേശത്തെ ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന് മെച്ചപ്പെട്ട കെട്ടിടമില്ലാത്തതിനാലാണു കാൽ കോടി രൂപ ചെലവിൽ മേപ്പാടിയിൽ സ്കൂൾ കെട്ടിടം നിർമിക്കുന്നത്. യുഎഫ് പി എ യുടെ ഹൃദയപൂർവം പദ്ധതിയിൽ ആർദ്രം ചാരിറ്റബിൾ ട്രസ്റ്റിലൂടെയാണ് ഇതിനായുള്ള തുക സമാഹരിച്ചത്….

Read More

    “മാജിക് ഓഫ് മൈൻഡ്സെറ്റ്” മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

    മുണ്ടേരി : പിണങ്ങോട് പ്രീ-മെട്രിക് ഹോസ്റ്റൽ മുണ്ടേരിയിൽ സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തി “മാജിക് ഓഫ് മൈൻഡ്സെറ്റ്” എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.പോസിറ്റീവ് ചിന്താഗതിയുടെ കരുത്ത് വിദ്യാർത്ഥികളിലേക്ക് പരീക്ഷാ കാലത്ത് പകർന്നു നൽകലാണ് ലക്ഷ്യം.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ക്ലാസ്സ് നയിച്ചു. ഹോസ്റ്റൽ വാർഡൻ എ.വേണു അദ്ധ്യക്ഷത വഹിച്ചു.ഹോസ്റ്റൽ ജീവനക്കാരായ പി.ആർ.മധു,എസ്.രശ്മി, വിദ്യാർത്ഥി ലീഡർമാരായ പി.വി.വിശാഖ്,പി.എസ്.ഷനൂപ് മുതലായവർ സംസാരിച്ചു.

    Read More

      നീറ്റിൽ ഉന്നത വിജയം നേടിയ ശാദിയ പി.കെ.യെ ആദരിച്ചു

      പനമരം: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ ഉന്നത വിജയം നേടിയ ശാദിയ പി.കെ.യെ കൈതക്കൽ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ശാദിയയുടെ നേട്ടം പ്രദേശത്തിനാകെ അഭിമാനകരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കൈതക്കൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ മുതിർന്ന മുസ്ലിം ലീഗ് നേതാവ് പി.കെ. പോക്കർ ഹാജി ശാദിയയ്ക്ക് സ്നേഹോപഹാരം കൈമാറി. കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായതെന്നും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ശാഖാ പ്രസിഡന്റ്…

      Read More

      സന്തോഷ്‌ കാരയാടിന് യാത്രയയപ്പ് നൽകി

      വെള്ളമുണ്ട : നാലര വർഷത്തെ സേവനം പൂർത്തിയാക്കി വെള്ളമുണ്ട കുടുബരോഗ്യ കേന്ദ്രത്തിൽ നിന്നും കുറ്റ്യാടി നരിപ്പറ്റ ഗവ.ആരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറിപോകുന്ന ഹെൽത്ത്‌ ഇൻസ്‌പെക്ടർ സന്തോഷ്‌ കാരയാടിന് വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഡിവിഷന്റെ ഗ്രാമാദരം കൈമാറി.

      Read More

        തദ്ദേശ തിരഞ്ഞെടുപ്പ്: ക്രിസ്മസ് പരീക്ഷകൾ രണ്ടു ഘട്ടങ്ങളായി നടത്താൻ ആലോചന

        തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷാ തീയതികൾ മാറ്റും. ക്രിസ്മസ് അവധിക്കു മുൻപും ശേഷവുമായി രണ്ടു ഘട്ടങ്ങളിലായി പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.   വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഡിസംബർ 11-നാണ് പരീക്ഷകൾ ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ, ഡിസംബർ 9, 11 തീയതികളിൽ വോട്ടെടുപ്പും 13-ന് വോട്ടെണ്ണലും നടക്കുന്നതിനാലാണ് ക്രമീകരണങ്ങളിൽ മാറ്റം വരുത്തുന്നത്. സ്കൂളുകൾ പോളിംഗ് ബൂത്തുകളായി പ്രവർത്തിക്കുന്നതും അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതുമാണ് പ്രധാന കാരണം.   പുതിയ ക്രമീകരണം…

        Read More

          പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വയനാട് മുഹമ്മദലി പിടിയിൽ

          പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചയാൾ പിടിയിൽ. കമ്പളക്കാട്, പറളിക്കുന്ന് അമ്പലത്ത് വീട്ടിൽ, എ. മുഹമ്മദ് അലി(20)യെയാണ് ശനിയാഴ്ച മഞ്ചേരിയിൽ നിന്ന് വയനാട് സൈബർ പോലീസ് കസ്റ്റഡിയിലെടുത്തത്.   മെയ് മാസം മുതൽ ഇൻസ്റ്റാഗ്രാമിൽ കുട്ടിയെ പിന്തുടരുന്ന പ്രതി നഗ്ന വീഡിയോ അയക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. അത് നൽകാത്തതിലുള്ള വിരോധം മൂലം കുട്ടി സ്റ്റോറി ഇട്ട ഫോട്ടോ സ്ക്രീന്ഷോട് എടുത്ത് എ.ഐ ടൂൾ ഉപയോഗിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ 11…

          Read More

            ‘ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

            കൊച്ചി: ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജനെ പരിഹസിച്ച് വി. ഡി.സതീശൻ. വിള്ളൽ പരിശോധിക്കാൻ മന്ത്രി വന്നത് നാടകമാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. എൻജിനീയർമാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.   രാഹുൽ ഗാന്ധി കല്ല് ഇട്ടതിന് ശേഷം അടുത്ത ദിവസം വീട് വെച്ചില്ലെന്നായിരുന്നു ആക്ഷേപം. സർക്കാർ നിര്‍മിച്ച വീടുകളുടെ അവസ്ഥ കണ്ടല്ലോ. ഗുരുതര ക്രമക്കേടാണ് നടന്നത്.   തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത് ഉദ്ഘാടന നാടകം മാത്രമായിരുന്നു. ജനങ്ങളെ സര്‍ക്കാര്‍…

            Read More

            65 ഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

            മാനന്തവാടി: വിൽപ്പനയ്ക്കായി കഞ്ചാവ് കൈവശം വെച്ചെന്ന കേസിൽ രണ്ട് യുവാക്കളെ മാനന്തവാടി പോലീസ് പിടികൂടി. ചൂട്ടക്കടവിൽ വെച്ച് 65 ഗ്രാം കഞ്ചാവുമായാണ് ഇവർ പിടിയിലായത്. കൊണിയൻമുക്ക് ഇസ്മായിൽ വീട്ടിൽ ഫസീൽ (19), പാലമുക്ക് കുവയിൽ വീട്ടിൽ മുഹമ്മദ് സിയാദ് (19) എന്നിവരാണ് പിടിയിലായത്. മാനന്തവാടി പോലീസ് സ്റ്റേഷനിലെ എസ്.ഐമാരായ ആനന്ദ് ടി., സുനിൽകുമാർ കെ.എൻ. എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. സി.പി.ഒമാരായ സനൂപ്, ജബിൻ ജോയ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

            Read More

              ഓർമ്മപെരുന്നാൾ നാളെ തുടങ്ങും

              മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ വാർഷികവും നാളെ തുടങ്ങും . വൈകിട്ട് 5 ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി ഉയർത്തും തുടർന്ന് നടക്കുന്ന ഭക്ത സംഘടനകളുടെ സംയുക്ത വാർഷികം സൺഡേ സ്കൂൾ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ടി.വി. സുനിൽ ഉദ്ഘാടനം ചെയ്യും . കലാപരിപാടികൾക്ക് ശേഷം നേർച്ച ഭക്ഷണം ഉണ്ടാകും . 22ന് വൈകിട്ട് സന്ധ്യാ പ്രാർത്ഥന , ആശിർവാദം…

              Read More

              കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ടി സിദ്ദിഖ്

              കൽപ്പറ്റ:കാഞ്ഞിരത്തിനാല്‍ ഭുമി പ്രശ്‌നത്തില്‍ കുടുംബത്തിന് സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദിഖ്. ഭൂമിയുടെ മൂന്ന് ഭാഗവും ജനങ്ങള്‍ താമസിക്കുകയും കൃഷി ഭൂമിയും ഒരു ഭാഗത്ത് പുഴയുമായിരുന്നിട്ടും വനഭൂമിയായി പ്രഖ്യാപിച്ച് കുടുംബത്തെ കുടിയൊഴിപ്പിച്ച നടപടി വൈകാരികവും അനീതി നിറഞ്ഞതുമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വനം വകുപ്പിന്റെ ഭാഗത്ത് നിന്നും കര്‍ഷകന്റെ ഭൂമി പിടിച്ചെടുക്കുന്ന നടപടികള്‍ ഉണ്ടാവില്ല. കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് നടത്തിയ നിരന്തമായ ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് നിയമപരമായ മാര്‍ഗ്ഗത്തിലൂടെ…

              Read More