ഐ സി എഫ് ഓക്സിജൻ പ്ലാന്റ് വയനാട് മെഡിക്കൽ കോളജിന് സമർപ്പിച്ചു
കൽപ്പറ്റ: കേരള മുസ്‌ലിം ജമാഅത്ത് പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) കേരളത്തിന് നൽകുന്ന ഓക്സിജൻ പ്ലാന്റുകളിൽ രണ്ടാമത്തേത് വയനാട് മെഡിക്കൽ കോളേജിനു സമർപ്പിച്ചു. മാനന്തവാടി മെഡിക്കൽ കോളേജ് കാമ്പസിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു കേരളത്തിലെ ആതുരസേവനമേഖലയിൽ സന്നദ്ധ സംഘടനകൾ വലിയ ഉത്തരവാദിത്വങ്ങളാണ് നിർവഹിക്കുന്നതെന്നും ഈ രംഗത്ത് കേരളമുസ്‌ലിം ജമാഅത്തും പ്രവാസിഘടകമായ ഐ.സി.എഫും ഏറ്റെടുത്ത് നടപ്പിലാക്കുന്ന പദ്ധതികൾ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. ഹജ്ജ്കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി…
