ഇന്ന് മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

    തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിച്ച് സമരത്തിലേക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളജ് അധ്യാപക സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു വർഷത്തിലേറെയായി നടത്തി വരുന്ന സമരപരിപാടികളുടെ അടുത്ത ഘട്ടമായാണ് അനിശ്ചിതകാല ഒപി., അധ്യാപന ബഹിഷ്കരണം ആരംഭിക്കുന്നത്.   ഇതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം സ്തംഭിച്ചേക്കും. ഫെബ്രുവരി 9 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും 11 മുതൽ സർവകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്കരിക്കുമെന്നും…

    Read More

      പാമ്പ് കടി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

      സുൽത്താൻ ബത്തേരി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നെൻമേനി പുഞ്ചവയൽ ഊരിൽ പാമ്പ് കടി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ട്രൈബ ൽ പ്രൊമോട്ടർ ശ്രീമതി അനശ്വര സ്വാഗത പ്രസംഗം നടത്തി. മെമ്പർ ശ്രീമതി മിനി പ്രഭാകരൻ ഉത്ഘാടന പ്രസംഗം നടത്തി. ഡോ അരുൺ ബേബി ” പാമ്പ് കടി:ശ്രദ്ധിക്കേണ്ട കാര്യങ്ങളും, മുൻ കരുതലുകളും “എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുത്തു. സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു. ട്രൈബൽ മെഡിക്കൽ യൂണിറ്റ് അംഗം അരുൺ ജോസ് പങ്കെടുത്തു

      Read More

      കുട്ടികളിലെ ഇമ്മ്യൂണൈസേഷൻ: സാമൂഹ്യ കർമ്മപദ്ധതി രൂപീകരണ ശിൽപശാല സംഘടിപ്പിച്ചു

        കൽപ്പറ്റ: ദേശീയ ഇമ്മ്യൂണൈസേഷൻ ദിനാചരണത്തിൻറെ ഭാഗമായി ആരോഗ്യവകുപ്പിൻറെയും ആരോഗ്യ കേരളത്തിൻറെയും ആഭിമുഖ്യത്തിൽ ജില്ലയിൽ കുട്ടികളുടെ ഇമ്മ്യൂണൈസേഷൻ കുറവുള്ള മേഖലകളിലെ പ്രദേശിക സാമൂഹിക പ്രവർത്തകർക്കും മത സാമൂഹ്യ നേതാക്കൾക്കും കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തിൽ വച്ച് സാമൂഹ്യ കർമ്മ പദ്ധതി രൂപീകരണ ശിൽപ്പശാല സംഘടിപ്പിച്ചു.എല്ലാ കുട്ടികൾക്കും രോഗപ്രതിരോധ കുത്തിവെപ്പുകൾ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പ്രാദേശിക സാമൂഹിക നേതൃത്വത്തിൻറെ ഇടപെടലുകൾ ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നൂർഷ ചേന്നോത്ത് അദ്ധ്യക്ഷത വഹിച്ച…

      Read More

      ദുരന്തബാധിതർക്ക് ജൂലൈ 25 നകം തിരിച്ചറിയൽ കാർഡ് നൽകും: ജില്ലാ കളക്ടർ

      ‍ദുരന്തബാധിതർക്ക് ജൂലൈ 25 നകം തിരിച്ചറിയൽ കാർഡ് നൽകും: ജില്ലാ കളക്ടർ ഡാറ്റ എൻറോൾമെൻ്റ് ക്യാംപ്; ആദ്യ ദിനം 89 ഗുണഭോക്താക്കൾ വിവരങ്ങൾ കൈമാറി മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ജൂലൈ 25 നകം തിരിച്ചറിയൽ കാർഡ് നൽകുമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ. സർക്കാർ നിബന്ധനകൾ പ്രകാരം ജില്ലാ ഭരണകൂടം അംഗീകരിച്ച് പുറത്തിറക്കിയ ഗുണഭോക്താക്കളുടെ ഫെയ്സ് ഒന്ന്, ഫേസ് രണ്ട് എ, ഫേസ് രണ്ട് ബി എന്നീ ലിസ്റ്റിൽ ഉൾപ്പെട്ടതും മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് സ്ഥിരതാമസമുള്ളവരും ദുരന്തം…

      Read More

      ചൂരൽമല മുണ്ടക്കൈ ദുരിതബാധിതർക്ക് ഒരു കൈത്താങ്ങ്.

      തൃക്കൈപ്പറ്റ:- കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് തൃക്കൈപ്പറ്റ,നെല്ലിമാളത്ത് നിർമ്മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം കെ എസ് എസ് പി എയുടെ സംസ്ഥാന പ്രസിഡന്റ് എംപി വേലായുധൻ നിർവഹിച്ചു. സംഘടന വാങ്ങിയ 24 സെന്റിൽ നാലു വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. തുടർന്ന് നടന്ന യോഗത്തിൽ കെഎസ്എസ് പി എ കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ പി കുഞ്ഞു മൊയ്തീൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രെട്ടറിയറ്റ് മെമ്പർ മാരായ പി കെ വിപിന ചന്ദ്രൻമാസ്റ്റർ,ഈ ടി സെബാസ്റ്റിൻ…

      Read More

        ഇറാനെതിരായ ആക്രമണം; മുസ്‌ലിം ലീഗ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

        മാനന്തവാടി : ഇറാനെതിരായ അമേരിക്കന്‍ – ഇസ്രയേല്‍ ആക്രമണത്തിലും പശ്ചിമേഷ്യ ഒന്നാകെ യുദ്ധം വ്യാപിക്കുന്നതിലും പ്രതിഷേധിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി യുദ്ധ വിരുദ്ധ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.കുഞ്ഞബ്ദുളള,മുനിസിപ്പല്‍ പ്രസിഡന്റ് പി.വി.എസ് മൂസ,ജന.സെക്രട്ടറി അര്‍ഷാദ്.കെ.എം,ഭാരവാഹികളായ ഹംസ ഇസ്മാലി,സി.എച്ച്.കുഞ്ഞുമുഹമ്മദ്,ഫസലുറഹ്മാന്‍,ഫൈസല്‍ പഞ്ചാരക്കൊല്ലി,ഷബീര്‍ സൂഫി,യാസിര്‍ ചിറക്കര വിവിധ ശാഖ ഭാരവാഹികളായ റസാഖ് മാസ്റ്റര്‍,ഹംസ പളളിയാല്‍ ഇബ്രാഹിം.സി.എച്ച്,റസാഖ് ചിറക്കര,സി.സൈനുദ്ധീന്‍, ഷമീര്‍ പിലാക്കാവ്, ഖാലിദ് താഴെയങ്ങാടി, ബഷീര്‍.ഇ,സുബൈര്‍.എ.പി എന്നിവര്‍ നേതൃത്വം നല്‍കി

        Read More

        1980-81 ബാച്ച് രണ്ടാമത്തെ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

        മുള്ളൻകൊല്ലി : മുള്ളൻകൊല്ലി സെന്റ് മേരീസ് ഹൈസ്കൂളിലെ 1980-81 SSLC ബാച്ചിൻ്റെ രണ്ടാമത്തെ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. ഡാമിൻ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുള്ളൻകൊല്ലി സെൻറ് മേരിസ് ഹൈസ്കൂളിലെ ഹൈസ്കൂളിലെ എച്ച് എം Sr. ജോസ്ഫിനാ ഉദ്ഘാടനം നിർവഹിച്ചു. മുള്ളൻകൊല്ലി സെൻറ് മേരിസ് HSS ലെ പ്രിൻസിപ്പാൽ സോജൻ തോമസ് മുഖ്യപ്രഭാഷണം നടത്തി. 80 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. തോമസ് എസ് ടി സ്വാഗതവും, ബെറ്റി എംസി, ഷാലമ്മ ജോസഫ്, തോമസ് കെ സി,…

        Read More

          കേരളത്തിൽ കനത്ത ഉഷ്ണതരംഗ സാധ്യത: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

          തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് വരാനിരിക്കുന്ന മണിക്കൂറുകളിലും നാളെയും (ഏപ്രിൽ 24) ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.   താപനില റെക്കോർഡിലേക്ക്: ജില്ല തിരിച്ചുള്ള കണക്കുകൾ   അടുത്ത മൂന്ന് ദിവസങ്ങളിൽ താപനില സാധാരണയേക്കാൾ 3°C മുതൽ 5°C വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.   ഇന്ന് (24/04/2026): പാലക്കാട്: 41°C…

          Read More

            വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

            വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.മീനങ്ങാടി ഗവ. പോളിടെക്നിക് രണ്ടാം വർഷ സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥി, മീനങ്ങാടി തച്ചമ്പത്ത് വീരമണിയുടെ മകൻ അഭിഷേക് (19) ആണ് മരിച്ചത്. ഈ മാസം 14-ന് അമ്പലപ്പടിയിൽ വെച്ച് അഭിഷേക് സഞ്ചരിച്ചിരുന്ന ബൈക്കിൽ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അമ്മ: ജയന്തി. സഹോദരൻ: അക്ഷയ് സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് തച്ചമ്പത്ത് കുടി ശ്മ‌ശാനത്തിൽ നടത്തും.

            Read More

              എൽ എസ് എസ്, യു എസ് എസ് പരീക്ഷകൾ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കെ പി എസ് ടി എ

              കണിയാമ്പറ്റ : പ്രൈമറി വിദ്യാർത്ഥികൾക്കായി നടത്തുന്ന എൽ എസ് എസ്, യു എസ് എസ് പരീക്ഷകളുടെ വിശ്വാസ്യത തകർക്കുന്ന നീക്കത്തിൽ നിന്നും സർക്കാർ പിൻവാങ്ങണമെന്ന് കെ പി എസ് ടി എ കണിയാമ്പറ്റ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സ്കോളർഷിപ്പ് അനുവദിക്കുന്നതിന് കട്ട് ഓഫ് മാർക്ക് നിശ്ചയിക്കുമെന്ന പുതിയ തീരുമാനം പുന:പരിശോധിക്കണം. വിദ്യാർത്ഥികൾക്ക് വർഷങ്ങളായി നൽകാനുള്ള സ്കോളർഷിപ്പ് തുക ഉടൻ വിതരണം ചെയ്യണം. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എസ് ഗിരീഷ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ്…

              Read More