ജേഴ്സി കൈമാറി.

    പനമരം . പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞവർഷം ആരംഭിച്ച സിനാൻ മെമ്മോറിയൽ ഫുട്ബോൾ അക്കാദമിയിലെ കുട്ടികൾക്ക് ഫുട്ബോൾ മത്സരത്തിനുള്ള ജഴ്സി കൈമാറി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ക്രിയേറ്റീവ് വീഡിയോടെക് എംഡി യുമായ ശ്രീ നൗഷാദ്CP ആണ് സ്കൂൾ കുട്ടികൾക്ക് ജേഴ്‌സി കൈമാറിയത് .ചടങ്ങിൽ പിടിഎ പ്രസിഡണ്ട്സി കെ മുനീർ. സ്കൂൾ ഹെഡ്മിസ്ട്രസ്ഷീജാ ജയിംസ് . കായികാധ്യാപകൻ നവാസ് ടി എന്നിവർ പങ്കെടുത്തു.

    Read More

      കള്ളാടിയില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ് സന്ദര്‍ശിച്ചു

      മേപ്പാടി: കള്ളാടിയില്‍ മണ്ണിടിഞ്ഞ പ്രദേശത്ത് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ് സന്ദര്‍ശിച്ചു. സന്ദർശനത്തിനിടെ ബഹു:കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖുമായി ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ഉത്തര മേഖല ഐ.ജി പുട്ട വിമലാദിത്യ ഐ.പി.എസ്, കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസ്, ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ്, ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുമുണ്ടായിരുന്നു.

      Read More

      വയനാടിന്റെ ജൈനസംസ്കൃതി: പുസ്തക പ്രകാശനം തിങ്കളാഴ്ച

      കൽപ്പറ്റ: വയനാട്ടിലെ ജൈനമതസ്ഥരുടെ ചരിത്രവും പ്രത്യേകതകളും വിവരിക്കുന്ന ‘ജൈനസംസ്കൃതി വയനാട്ടിൽ’ പുസ്തകത്തിന്റെ പ്രകാശനം ജൂൺ ഒമ്പതിന് വൈകുന്നേരം മൂന്നിന് നടക്കുമെന്ന് സംഘാടകർ വയനാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശിവരാമൻ പാട്ടത്തിൽ എഴുതിയ പുസ്തകം കൽപറ്റ എസ്.കെ.എം.ജെ ഹൈസ്കൂൾ ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരനായ ഒ.കെ ജോണി പ്രകാശനം ചെയ്യും. പി.ഒ ശ്രീധരൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങും. ഐ.എസ്.ആർ.ഒയുടെ എൻ.എസ്.ഐ.എൽ റിട്ട. ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ സുമ ദേവകി റാം ഉദ്ഘാടനം…

      Read More

        പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നാളെ ജില്ലയിൽ

        കൽപ്പറ്റ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നാളെ ജില്ലയിൽ വിവിധ തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും. രാവിലെ 11.30 ന് പുൽപ്പള്ളി മാരപ്പൻ മൂലയിൽ നടക്കുന്ന കുടുംബ സംഗമമാണ് പ്രതിപക്ഷനേതാവിൻ്റെ ജില്ലയിലെ ആദ്യപരിപാടി. തുടർന്ന് മൂന്ന് മണിക്ക് മാനന്തവാടി കുഴിനിലത്ത് നടക്കുന്ന കുടുംബസംഗത്തിൽ പങ്കെടുക്കുന്ന പ്രതിപക്ഷനേതാവ് ൈവകിട്ട് 5.30 ന് കമ്പളക്കാടും 6.30ന് ചുള്ളിയോടും നടക്കുന്ന പൊതുയോഗങ്ങൾ ഉദ്ഘാടനം ചെയ്യും.

        Read More

          13,14,15 തീയതികളിൽ കൽപ്പറ്റ നഗരസഭാ വികസന സന്ദേശ യാത്ര

          *13,14,15 തീയതികളിൽ കൽപ്പറ്റ നഗരസഭാ വികസന സന്ദേശ യാത്ര* *ഒക്ടോബർ എട്ടിന് കൽപ്പറ്റ സർവീസ് കോപ്പറേറ്റീവ് ബാങ്ക് മാർച്ച് നടത്തും: കോൺഗ്രസ്സ്* കൽപ്പറ്റ: സാധാരണക്കാരും പാവപ്പെട്ടവരും ബാങ്കിൽ നിക്ഷേപിച്ച പണം എടുത്ത് ബ്രഹ്മഗിരിയിൽ നിക്ഷേപിച്ച് നിക്ഷേപകരെ വഞ്ചിച്ച കൽപ്പറ്റ സർവീസ് കോപ്പറേറ്റീവ് ബാങ്കുകളുടെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഒരു സർക്കാർ അനുമതി പോലുമില്ലാതെ സിപിഎം പാർട്ടി തീരുമാനപ്രകാരമാണ് വൻതുകകൾ ബ്രഹ്മഗിരി…

          Read More

            മാനന്തവാടി നഗരത്തിൽ മാലിന്യക്കൂമ്പാരം; പകർച്ചവ്യാധി ഭീഷണിയിൽ ജനങ്ങൾ, നഗരസഭയ്‌ക്കെതിരെ പ്രതിഷേധം

            മാനന്തവാടി: മാനന്തവാടി നഗരഹൃദയത്തിൽ മാലിന്യങ്ങൾ കെട്ടിക്കിടന്ന് കടുത്ത പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. കോഴിക്കോട് റോഡിന് സമീപത്തുള്ള കെട്ടിട സമുച്ചയങ്ങളുടെ പിൻഭാഗത്താണ് വർഷങ്ങളായി മാലിന്യം കുന്നുകൂടി കിടക്കുന്നത്. നഗരസഭയുടെയും ആരോഗ്യവിഭാഗത്തിന്റെയും അനാസ്ഥയ്ക്കെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്.   കോഴിക്കോട് റോഡിലെ കെട്ടിടങ്ങൾക്കും മാനന്തവാടി പോസ്റ്റ് ഓഫീസിന് എതിർവശത്തുള്ള സ്ഥാപനങ്ങൾക്കും ഇടയിലുള്ള ഭാഗത്താണ് ഈ മാലിന്യശേഖരമുള്ളത്. വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, മറ്റ് അജൈവ മാലിന്യങ്ങൾ എന്നിവ ഇവിടെ കുന്നുകൂടി കിടക്കുകയാണ്. ഇതിനുപുറമെ, കെട്ടിടങ്ങളിൽ നിന്നുള്ള…

            Read More

            ഒപ്പം ആദിവാസി ഉപജീവന സഹായ പദ്ധതി ക്യാമ്പയിന്‍ സംഘടിപ്പിച്ചു

            പൊഴുതന : നെഹ്‌റു യുവകേന്ദ്ര വയനാടിന്റെയും, കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെയും നേതൃത്വത്തില്‍ ഒപ്പം ആദിവാസി ഉപജീവന സഹായ പദ്ധതി ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കളേഴ്‌സ് ഇടിയംവയല്‍, സി.ബി സ്ട്രൈക്കേഴ്‌സ് ചെമ്പട്ടിയുടെയും സഹകരണത്തോടെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സെമിനാറും, സൗഹൃദ ഫുട്‌ബോള്‍ മത്സരവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്‌റ്റെഫി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കെ. ആര്‍ സാരംഗ് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി. കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി…

            Read More

              നിയമസഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ അവസാനഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

              നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ അവസാനഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലുമായുള്ള 715 പോളിംഗ് സ്റ്റേഷനുകളിലേക്കും 20 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 3440 ഉദ്യോസ്ഥരെ നിശ്ചയിച്ചു. മാനന്തവാടി മണ്ഡലത്തില്‍ 285, സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 302, കല്‍പറ്റ മണ്ഡലത്തില്‍ 273 ഉള്‍പ്പെടെ 860 വീതം പ്രിസൈഡിംഗ് ഓഫീസര്‍മാരേയും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരെയും വിന്യസിച്ചു. മാനന്തവാടിയില്‍ 570, സുല്‍ത്താന്‍ ബത്തേരിയില്‍ 604, കല്‍പറ്റയില്‍ 546 പോളിംഗ് ഓഫീസര്‍മാരും പ്രവര്‍ത്തിക്കും. ഇതില്‍ 20 ശതമാനം…

              Read More

                ന്യൂസ് പേപ്പർ ഏജൻസി അസോസിയേഷൻ ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് ധർണ്ണ നടത്തി

                കൽപ്പറ്റ: ന്യൂസ് പേപ്പർഏജൻസീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തെരുവ് നായ “ശല്ല്യത്തിന് എതിരെയുള്ള കലക്ട്രേറ്റ് ധർണ്ണ NPAA സംസ്ഥാന പ്രസിഡൻ്റ് പി.കെ സത്താർ ഉത്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി പത്ര ഏജൻസികൾ സമരത്തിൽ പങ്കെടുത്തു. ചടങ്ങിൽ NPAA സംസ്ഥാന കമ്മിറ്റി അംഗം അബു കബ്ലക്കാട്, പൊതു പ്രവർത്തകൻ പി രാധാകൃഷ്ണ പിള്ള, ജില്ലാ പ്രസിഡണ്ട് വിശ്വനാഥൻ ചൂതുപ്പാറ അദ്ധ്യക്ഷനായി. സാബു അതിരാറ്റു കുന്ന് സ്വാഗതവും ബിജു ജോസഫ് പുൽപ്പള്ളി…

                Read More

                ലഹരിക്കെതിരെ മടിത്തട്ട് ക്യാംപയിനുമായി വയനാട് ജില്ലാ വനിതാ ലീഗ്

                  കൽപറ്റ: സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന സകല തിന്മകളുടെയും ചൂണ്ടുപലകയായ രാസലഹരിക്കെതിരെ വിവിധ ക്യാമ്പയിനുമായി വയനാട് ജില്ലാ വനിതാ ലീഗ്. കലാലയങ്ങളിലും ക്യാമ്പസുകളിലും അടക്കം പിഞ്ചുകുഞ്ഞുങ്ങളെ പോലും മയക്കുമരുന്നിന്റെയും ലഹരികളുടെയും അടിമകളാക്കി മാറ്റുന്ന ലോബികളാണ് ഇന്ന് രാജ്യത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. മത സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തു വിവിധ സംഘടനകൾ ഇന്ന് ലഹരിക്കെതിരെ പോരാടി കൊണ്ടിരിക്കുകയാണ്. ജില്ലയിലെ മണ്ഡലം പഞ്ചായത്ത് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വനിതാ ലീഗ് വയനാട് ജില്ലാ കമ്മിറ്റി ലഹരിക്കെതിരെയുള്ള വിവിധ പദ്ധതികൾ ആവിഷ്കരിക്കും….

                Read More