ഡൽഹി നിസാമുദ്ദീനിൽ ജുനൈദ് കൈപ്പാണിക്ക്‌ സ്വീകരണം നൽകി

ഡൽഹി : വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സെക്കുലർ സോഷ്യലിസ്റ്റ് കൗൺസിൽ ഡയറക്ടറുമായ ജുനൈദ് കൈപ്പാണിയെ ഡൽഹി ഹസ്രത് നിസാമുദ്ദീൻ ദർഗ ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. ഹസ്രത് നിസാമുദ്ദീൻ ദർഗ ഖാദിമുകളിൽ സുപ്രധാനിയും കുടുംബത്തിലെ പിന്തുടർച്ചക്കാരനുമായ സയ്യിദ് ഹമ്മാദ് നിസാമി, ബാബർ സയ്യിദ് മുഹമ്മദ്‌ ഗുഫ്രാൻ തുടങ്ങിയവരുമായി കൂടികാഴ്ച്ച നടത്തി.

Read More

പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക്‌ തുടക്കം കുറിച്ചു: എം എസ് എഫ്

  കമ്പളക്കാട്: വേനൽ ശക്തമായതോടെ കുടിനീരിനായി വലയുന്ന പറവകൾക്ക് ആശ്വാസം പകർന്ന് എം എസ് എഫ് കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി നടത്തുന്ന പറവകൾക്ക് ഒരു നീർക്കുടം പദ്ധതിക്ക് തുടക്കമായി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട്. ബിപി. ഷുക്കൂർ ഹാജി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ. നിജാദ്. മാലിക്ക്. സയാൻ. യൂസഫ്. ശാമിൽ. യാസീൻ. ലബീബ്. ഹാറൂൺ.

Read More

മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ 2ആം ഘട്ട കരട് 2 – ബി പട്ടിക പ്രസിദ്ധീകരിച്ചു

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള ഗുണഭോക്തൃ പട്ടികയുടെ രണ്ടാംഘട്ട കരട് 2 – ബി പട്ടിക പ്രസിദ്ധീകരിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ 70 പേരാണ് രണ്ടാം ഘട്ട കരട് പട്ടികയിൽ ഉൾപ്പെട്ടത്. വാർഡ് 10 – ൽ 18 പേരും വാർഡ് 11- ൽ 37 പേരും വാർഡ് 12-ൽ 15 പേരുമാണ് കരട് പട്ടികയിലുള്ളത്. നോ ഗോ സോണിന് പുറത്ത് സ്ഥിതി ചെയ്യുന്ന ദുരന്തം കാരണം ഒറ്റപ്പെട്ടുപോകുന്ന…

Read More

ഓട്ടോകളിൽ സ്റ്റിക്കർ പതിക്കാൻ അനുവദിക്കില്ല ആർടിഒ ഓഫീസിലേക്ക്‌ ഓട്ടോ തൊഴിലാളികളുടെ മാർച്ച്‌ നടത്തി.

കൽപ്പറ്റ: ഓട്ടോകളിൽ സൗജന്യയാത്ര സ്റ്റിക്കർ പതിക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യമുയർത്തി ഓട്ടോ ടാക്‌സി ലൈറ്റ്‌ മോട്ടോർ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) ആർടിഒ ഓഫീസ്‌ മാർച്ച്‌ നടത്തി. റോഡ്‌ ട്രാൻസ്‌പോർട്ട്‌ അതോറിറ്റിയുടെ ഉത്തരവ്‌ തൊഴിലാളി വിരുദ്ധമെന്ന്‌ പ്രഖ്യാപിച്ചുള്ള സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം. നൂറുകണക്കിന് ഓട്ടോ തൊഴിലാളികൾ സമരത്തിൽ പങ്കെടുത്തു. വാഹനത്തിന്റെ ഫിറ്റ്‌നസ്‌ പരിശോധനയ്‌ക്ക്‌ പോകുമ്പോൾ ‘സൗജന്യയാത്ര’ സ്റ്റിക്കർ പതിക്കണമെന്ന ഉത്തരവ്‌ ഒരുകൂട്ടം ഉദ്യോഗസ്ഥർ ഏകപക്ഷീയമായി തീരുമാനിച്ചതാണെന്ന്‌ ഫെഡറേഷൻ ആരോപിച്ചു. മീറ്റർ ഇട്ടുതന്നെയാണ് ഓട്ടോ ഓടിക്കുന്നതെന്നും ഇത്തരത്തിൽ അടിച്ചേൽപ്പിക്കുന്ന…

Read More

പീച്ചങ്കോട് അംഗൻവാടി റോഡ് ഉദ്ഘാടനം ചെയ്തു

എടവക: എടവക ഗ്രാമപഞ്ചായത്ത് പീച്ചങ്കോട് അംഗൻവാടി റോഡ് ഉദ്ഘാടനം വാർഡ് മെമ്പറും പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ശിഹാബ് അയാത്ത് നിർവഹിച്ചു. ഒറമുണ്ടക്കൽ കുടുംബം സൗജന്യമായി സ്ഥലം വിട്ടു നൽകിയതോടെയാണ് അംഗൻവാടിയിലേക്ക് വാഹനഗതാഗതം സാധ്യമായ റോഡ് ലഭ്യമായത്. അംഗൻവാടി വർക്കർ പ്രസീദ, ഹെൽപ്പർ പുഷ്പ, അംഗൻവാടി മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾ, പ്രദേശവാസികളും കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.

Read More

സി പി ഐ എം പോസ്റ്റ് ഓഫീസ് ഉപരോധം നാളെ

കൽപ്പറ്റ: കേന്ദ്ര സർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെ സിപിഐഎം നേതൃത്വത്തിൽ കൽപ്പറ്റ പോസ്റ്റ് ഓഫീസ് ഉപരോധ സമരം നാളെ നടക്കും. ചൂരൽമല ദുരന്ത ബാധിതരോടുള്ള കേന്ദ്ര സർക്കാരിൻ്റെ ശത്രുതാപരമായ സമീപനം അവസാനിപ്പിക്കുക, വന്യമൃഗ ആക്രമണ പ്രതിരോധ പ്രവർത്തനത്തിനായി കേരളം സമർപ്പിച്ച 1000 കോടിയുടെ പദ്ധതി അനുവദിക്കുക, 1972 ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. രാവിലെ 7 മണിക്ക് ഉപരോധ സമരം ആരംഭിക്കും. 9.30 ന് കൽപ്പറ്റ പുതിയ സ്റ്റാൻ്റ് പരിസരത്ത്…

Read More

ആരോഗ്യം ആനന്ദം, അകറ്റാം അർബുദം : പുത്തൂർ വയലിൽ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

ആരോഗ്യ കേരളം വയനാടും സ്വസ്ത് മഹിള സ്വസ്ത് ഭാരതും സംയുക്‌തമായി പുത്തൂർ വയൽ അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിൽ ക്യാൻസർ നിർണയ ക്യാമ്പ് നടത്തി. കൽപ്പറ്റ നഗരസഭ 18ാം വാർഡ് കൗൺസിലർ ഡി രാജൻ ഉദ്ഘാടനം ചെയ്തു. പത്തൊമ്പതാം വാർഡ് കൗൺസിലർ ജൈന ജോയ് അധ്യക്ഷത വഹിച്ചു. എസ്.എം.എസ്.ബി. റീജിയണൽ മേധാവി സ്മൃതി സുരേഷ് നായർ പദ്ധതി വിശദീകരിച്ചു. നഴ്സിംഗ് ഓഫീസർ ശ്രുതി സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. റോഷ്ന നന്ദിയും പറഞ്ഞു.

Read More

ലൈഫ് ഭവന പദ്ധതി കോൺഗ്രസ് ധർണ നടത്തി

വെള്ളമുണ്ട: ലൈഫ് ഭവന പദ്ധതി അട്ടിമറിച്ചതിലും, പദ്ധതി വിഹിതം വെട്ടി കുറച്ചതിലും പ്രതിഷേധിച്ചും സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം നടത്തുന്ന ആശാ പ്രവർത്തകർക്ക് ഐക്യദാർഢ്യം അർപ്പിച്ചും വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളമുണ്ട പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഷാജി ജേക്കബ് അധ്യക്ഷത വഹിച്ചു. ചിന്നമ്മ ജോസ്, ടി.കെ.മമ്മൂട്ടി, ടി.സി.തങ്കച്ചൻ, ചന്തു പുല്ലോറ, ഖാലിദ് കീഴട്ട, സാജു എം.എം, സന്തോഷ് കോറോത്ത് വീട്, ഷാജി…

Read More

ടീം കനിവ് ചാരിറ്റബിൾ സൊസൈറ്റി വാർഷിക പൊതുയോഗം നടത്തി

മാനന്തവാടി: മാനന്തവാടി ആസ്ഥാനമായി ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന ടീം കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ 2025-2026 വർഷത്തെ വാർഷിക പൊതുയോഗം ടീം കനിവിൻ്റെ ഓഫീസിൽ വച്ച് ചേർന്നു. പ്രസിഡണ്ട് സൂരജ് കുമാർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.ടി വിനു യോഗം ഉദ്ഘാടനം ചെയ്തു‌. സെക്രട്ടറി റഫീഖ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: പ്രസിഡണ്ട്: സൂരജ് കുമാർ, വൈസ് പ്രസിഡണ്ടുമാർ: അമ്മദ്, വിദ്യ പി വിജയൻ, സെക്രട്ടറി: റഫീഖ്. ജോ. സെക്രട്ടറിമാർ: രജീഷ് പി.കെ, സാജിത്ത്, ട്രഷറർ: സനിൽകുമാർ, രക്ഷാധികാരികൾ:…

Read More

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷകർക്ക് ഉദ്പാദനബോണസ് വിതരണം ഉദ്ഘാടനം ചെയ്തു.

മാനന്തവാടി : ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷകർക്ക് ഉദ്പാദനബോണസ് വിതരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2024-25 ക്ഷീരകർഷകർക്കുള്ള ഉൽപാദന ബോണസ് വിതരണം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ. കെ ജയഭാരതിയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് ജസ്റ്റിൻ ബേബി ബോണസ് വിതരണം ഉദ്ഘാടനം നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തിരുനെല്ലി,വെള്ളമുണ്ട,എടവക,തൊണ്ടർനാട്,തവിഞ്ഞാൽ ഗ്രാമപഞ്ചായത്തുകളിലെ 21 ക്ഷീരസംഘങ്ങളിൽ പാലിക്കുന്ന 4300 ഓളം ക്ഷീര കർഷകർക്ക് പാലളവിന്റെ തോതനുസരിച്ച് 66,64,777 രൂപയാണ് ലഭിക്കുന്നത്.പരമാവധി 40000 രൂപ വരെയാണ് ഒരു…

Read More