തൊഴിലാളി കളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് പോരാട്ടം ശക്തമാക്കും: അഡ്വ.എം.റഹമത്തുള്ള എം.എൽഎ.
കൽപ്പറ്റ : തൊഴിലാളി കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ വീണ്ടെടുക്കാനുമുള്ളപോരാട്ടം ശക്തമാക്കും എന്ന് എസ് ടിയു സംസ്ഥാന പ്രസിഡന്റും എം എൽ എ യുമായ അഡ്വ എം റഹമത്തുള്ള പ്രസ്താവിച്ചു. എസ് ടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി.മൊയ്തീൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് ഭീമൻ മാർക്ക് വേണ്ടി തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുകയും പുതിയ ലേബർ കോഡുകൾ കൊണ്ട് വന്നതിനെതിരെ എസ് ടിയു ശക്തമായ സമരം ഡൽഹിയിൽ സംഘടിപ്പിക്കുമെന്നും തൊഴിലാളി…
