മുട്ടിൽ മരംമുറിക്കേസ്: പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസർ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു

    വയനാട്: ഏറെ വിവാദമായ മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് പിടിച്ചെടുത്ത ഈട്ടിമരങ്ങളുടെ കൃത്യമായ കണക്കുകൾ അടങ്ങിയ മഹസർ പ്രത്യേക അന്വേഷണസംഘം ബത്തേരി കോടതിയിൽ സമർപ്പിച്ചു. കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അന്വേഷണസംഘം തടികളുടെ എണ്ണത്തിലും അളവിലും വീണ്ടും വിശദമായ കണക്കെടുപ്പ് നടത്തിയത്.   പിടിച്ചെടുത്ത മരങ്ങൾ വരുംദിവസങ്ങളിൽ പൊതുലേലം ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ അടിയന്തര നീക്കം. കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത 112 മരങ്ങൾ മുറിച്ച് മാറ്റിയതിലൂടെ ഉണ്ടായ എണ്ണൂറോളം തടിക്കഷ്ണങ്ങൾ നിലവിൽ വനംവകുപ്പിന്റെ കുപ്പാടിയിലുള്ള കട്ടപ്പൊക്ക ഡിപ്പോയിലാണ്…

    Read More

      കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു

      മാനന്തവാടി: മാനന്തവാടി കൊയിലേരി പാലത്തിന് സമീപം ഇന്ന് രാവിലെ ഒൻപത് മണിയോടെ കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. നിയന്ത്രണം വിട്ട കാർ സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് മറിഞ്ഞത്.   പാലക്കാട് സ്വദേശി ഹമീദാണ് വാഹനമോടിച്ചിരുന്നത്. അപകടത്തിൽ ഇദ്ദേഹത്തിന് പരിക്കുകളൊന്നുമില്ല. പാലക്കാട്ടുനിന്ന് ഊട്ടിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണയായി പാൽ അളക്കാനും മറ്റുമായി ആളുകൾ ധാരാളമായി കൂടുന്ന സ്ഥലത്താണ് അപകടം നടന്നത്. എന്നാൽ അപകടസമയത്ത് ആളുകൾ കുറവായതിനാൽ…

      Read More

      വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം ഒരുക്കും ; ഇന്ന് മുതൽ നിലവിൽ വരും: സണ്ണി ജോസഫ്

      തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന ഒരു പ്രശ്ന‌മല്ലെന്നും ഇത് ദേശീയ തലത്തിലുള്ള പ്രതിസന്ധിയാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. എൽ നിനോ പ്രതിഭാസവും കനത്ത ചൂടും കാരണം വൈദ്യുതി ഉപഭോഗം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. ഇന്നലത്തെ വൈദ്യുതി ഉപഭോഗം 5200 മെഗാവാട്ടിൽ എത്തിയപ്പോൾ 900 മെഗാവാട്ടിന്റെ കുറവാണ് അനുഭവപ്പെട്ടത്.     ആന്ധ്രാപ്രദേശ് പോലുള്ള സംസ്ഥാനങ്ങൾ ആവശ്യകതയുടെ 86 ശതമാനവും സ്വയം ഉത്പാദിപ്പിക്കുമ്പോൾ, കേരളത്തിൽ ആവശ്യകതയുടെ 27 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കാൻ…

      Read More

      അപകടങ്ങൾ മൂലം കിടപ്പിലായവർക്ക് പ്രത്യേക മെഡിക്കൽ ക്യാമ്പുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

      മേപ്പാടി: അപകടങ്ങൾ മൂലം കിടപ്പിലായവർക്ക് പ്രത്യേക മെഡിക്കൽ ക്യാമ്പുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ വിഭാഗം. ആശുപത്രിയിൽ 2024 നവംബർ 7 വരെ നീണ്ടുനിൽക്കുന്ന പ്രത്യേക ക്യാമ്പിന് ഫിസിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ.ബബീഷ് ചാക്കോ, കൺസൾട്ടന്റ് ഡോ.രജ്ന രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകും. പക്ഷാഘാതം മൂലമോ , നട്ടെല്ലിന് ക്ഷതമേറ്റോ , അപകടങ്ങൾ മൂലമോ , മസ്തിഷ്ക ക്ഷതമേറ്റോ കിടപ്പിലായവർ, അംഗവൈകല്യമുള്ളവർ , തുടർച്ചയായി ശരീര വേദനയുള്ളവർ, സെറിബ്രൽ പാൾസി, ഡയബറ്റിക്…

      Read More

        സാമൂഹ്യ മാധ്യമങ്ങളും ഓണ്‍ലൈന്‍ ആപ്പുകളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണം: സംസ്ഥാന വനിതാ കമ്മീഷന്‍

        കൽപ്പറ്റ: സാമൂഹ്യ മാധ്യമങ്ങളും ഓണ്‍ലൈന്‍ ആപ്പുകളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി നിരോധിക്കുകയോ നിയമനടപടി സ്വീകരിക്കുകയോ വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. സൈബര്‍ സെല്‍, ഐടി ആക്ട് എന്നിവയെ കുറിച്ച് പൊതുസമൂഹത്തില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തണം. നിയമപരമായ കാര്യങ്ങളെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് യുവതലമുറ പലപ്പോഴും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ അപകടങ്ങളില്‍പ്പെട്ട് ജീവിതം നശിപ്പിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും ദുരുപയോഗപ്പെടുത്തി കുട്ടികളെയും…

        Read More

          ആവേശം വാനോളമുയര്‍ത്തി യു ഡി എഫ് പ്രചരണം; ടി സിദ്ദിഖിന് നാടെങ്ങും വരവേല്‍പ്പ്

          ആവേശം വാനോളമുയര്‍ത്തി യു ഡി എഫ് പ്രചരണം; ടി സിദ്ദിഖിന് നാടെങ്ങും വരവേല്‍പ്പ്… കലാശക്കൊട്ടിന് ആവേശം പകരാന്‍പ്രിയങ്കാഗാന്ധി എം പി നാളെ (ചൊവ്വാഴ്ച) പടിഞ്ഞാറത്തറയില്‍   കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന്റെ പരസ്യപ്രചരണം അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ആവേശം വാനോളമുയരുകയാണ്. പരസ്യപ്രചരണം അവസാനിക്കുന്ന ചൊവ്വാഴ്ച മണ്ഡലത്തില്‍ പ്രിയങ്കാഗാന്ധി എം പി കൂടിയെത്തുന്നതോടെ പ്രചരണത്തിന്റെ താളം മുറുകും. ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച രാവിലെ കല്‍പ്പറ്റയിലെ വ്യായാമക്കൂട്ടായ്മയായ മെക്‌സെവന്‍ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയും, അവരോടുള്ള വോട്ടഭ്യര്‍ഥനയോടും…

          Read More

          സുൽത്താൻ ബത്തേരി-താളൂർ റോഡ് നവീകരണ പ്രവർത്തികൾ മുന്നോട്ട് :മാത്തൂർ പാലം പുനർ നിർമാണം ആരംഭിച്ചു; മാടക്കര മുതൽ കോളിയാടി വരെ മെയിൻ റോഡിൽ വാഹന ഗതാഗതം നിരോധിച്ചു

          മാടക്കര : സുൽത്താൻ ബത്തേരി – താളൂർ റോഡ് നവീകരണത്തിന്റെ ഭാഗമായി മാടക്കരയുടെയും കോളിയാടിയുടെയും ഇടയിലുള്ള മാത്തൂർ പാലം പുനർ നിർമാണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി മാടക്കര മുതൽ കോളിയാടി വരെ മെയിൻ റോഡിൽ വാഹന ഗതാഗതം നിരോധിച്ചു. വലിയ വാഹനങ്ങൾ മാടക്കരയിൽ നിന്നും വലിയവട്ടം, തവനി അമ്പലം കഴിഞ്ഞു കോളിയാടിയിലേക്കുള്ള റോഡിൽ പ്രവേശിക്കുക. ചെറിയ വാഹനങ്ങൾ മാടക്കര യിൽ നിന്നും പാലാകുനി വഴി ട്രാൻഫോർമർ ജംഗ്ഷനിൽ നിന്നും വലത്തോട്ട് പോകുക. ഇതു പോലെ തിരിച്ചും കോളിയാടി…

          Read More

            പിന്നാക്ക വിഭാഗക്കാർ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തണം: മന്ത്രി ഒ.ആർ. കേളു

            പിന്നാക്ക വിഭാഗക്കാർ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തണം: മന്ത്രി ഒ.ആർ. കേളു പിന്നാക്ക വിഭാഗക്കാര്‍ ഉന്നത വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തണമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. പനമരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ കൂവമൂലക്കുന്ന് ഉന്നതിയിൽ സാംസ്‌കാരിക നിലയവും സാമൂഹ്യ പഠന മുറിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികവർഗ വികസന വകുപ്പ് കോർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് സാംസ്‌കാരിക നിലയവും സാമൂഹ്യ പഠന മുറിയും നിർമ്മിച്ചത്. പട്ടികജാതി…

            Read More

              ഋത്വിക് ഘട്ടക് ഇന്ത്യൻ ഗ്രാമീണതയുടെ ചിത്രകാരൻ

              കൽപ്പറ്റ: സൃഷ്ടികളിലെ ചരിത്രപരവും രാഷ്ട്രീയവും ആയ ഘടകങ്ങളാണ് ഋതിക് ഘട്ടക്കിനെ ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും പ്രസക്തനാക്കുന്നതെന്ന് പ്രമുഖ ചലിച്ചിത്ര പ്രവർത്തകൻ മധു ജനാർദ്ദനൻ പറഞ്ഞു. സമകാലികനായ സത്യജിത് റായി ഇന്ത്യയിലെ ഗ്രാമീണ ജനങ്ങളോട് അനുകമ്പ കാണിച്ചപ്പോൾ റിഥ്വിക് ഘട്ടക്ക് ഇന്ത്യയിലെ പാവപ്പെട്ടവരുടെ വേദന സ്വന്തം വേദനയായി സ്വാംശീകരിച്ച് രചനകളെ കാവ്യാത്മകമാക്കുകയുമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.ജന്മശതാബ്ദിയോടനുബന്ധിച്ച് നേതിഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഘട്ടക് ചലച്ചിത്രോത്സവത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു മധു ജനാർദ്ദനൻ. ഘട്ടക്ക് സിനിമൾക്കൊപ്പം നോൺ ഫീച്ചർ വിഭാഗത്തിൽ ദേശീയ…

              Read More

                പരീക്ഷ : വിദ്യാർഥികളുടെ മൂല്യ ബോധം വളർത്തും:- എം വി ജോസഫ്

                പേര്യ: പരീക്ഷകൾ വിദ്യാർഥികളുടെഅറിവ്അളക്കാനുള്ള ഉപകരണം മാത്രമല്ല;അവരുടെ വ്യക്തിത്വവും മൂല്യബോധവുംരൂപപ്പെടുത്തുന്നപ്രക്രിയയുടെ ഭാഗമാണെന്നും അതിനാപരീക്ഷാ നടത്തിപ്പിൽഗുണനിലവാരവുംസുതാര്യതയുംകൃത്യതയും ഉറപ്പാക്കാൻ വിദ്യാഭ്യാസ പ്രവർത്തകർ നിരന്തരമായി സ്വയംനവീകരിക്കപ്പെടണമെന്നും മാനന്തവാടി ബി പി പി എം.വി ജോസഫ് പറഞ്ഞു. എസ് കെ ജെ. എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “സമ്മിറ്റ് ഓഫ് എക്സലൻസ് ” പരീക്ഷാചെയർമാൻമാരുടെ സംഗമം പേര്യ 36 ൽ ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാഭ്യാസ രംഗത്ത് മികച്ച നേതൃത്വം,സമയനിഷ്ഠ,ഉത്തരവാദിത്തബോധം,സാങ്കേതികവിദ്യയുടെ ഫലപ്രദമായഉപയോഗം എന്നിവ അനിവാര്യമാണെന്നും,ഗുണമേന്മയുള്ള പരീക്ഷാ സംവിധാനമാണ് മികച്ചപഠനസംസ്കാരത്തിന്അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡണ്ട് കെ വി…

                Read More