വെള്ളമുണ്ടയിൽ സൗജന്യ തിമിര നിർണ്ണയക്യാമ്പ് സംഘടിപ്പിച്ചു

വെള്ളമുണ്ട : ക്ഷീരോൽപാദക സഹകരണ സംഘവും ഐ ട്രസ്റ്റ്ഐ ക്ലിനിക് മുട്ടിലും സംയുക്തമായി വെള്ളമുണ്ടയിൽ സംഘടിപ്പിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എട്ടേനാൽ ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ നടന്ന പരിപാടിയിൽ സംഘം പ്രസിഡന്റ്‌ സന്തോഷ്‌കുമാർ എ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിവേദ് എം ഡി, ആഷിഫ് തരുവണ തുടങ്ങിയവർ പ്രസംഗിച്ചു.

Read More

മെമ്പർഷിപ് വിതരണം ചെയ്തു.

കോറോം : യാക്കോബായ സുറിയാനി സഭയുടെ കീഴിൽ പ്രവൃത്തിക്കുന്ന യുവജന പ്രസ്ഥാനമായ ജേക്കബിറ്റ് സിറിയൻ ഓർത്തഡോൿസ്‌ യൂത്ത് അസോസിയേഷൻ (ജെഎസ് ഒവൈഎ) മലബാർ ഭദ്രാസനം മെമ്പർഷിപ് വിതരണം ആരംഭിച്ചു. കൊറോം സെന്റ് മേരീസ്‌ യാക്കോബായ സൂനോറോ പള്ളിയിൽ പരിശുദ്ധ ദൈവ മാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിനോട് അനുഭന്ധിച്ച്‌ നടന്ന ചടങ്ങിൽ മേഖലാ തല വിതരണ ഉദ്ഘാടനം ഇടവക വികാരി ഫാ. സോജൻ വാണാക്കുടി നിർവഹിച്ചു. ട്രസ്റ്റി എൻ.പി.ജോസഫ് നെടുവേലി അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി എൽദോസ് കെ.പി.മുഖ്യ പ്രഭാഷണം…

Read More

ആദിവാസി സ്ത്രീകള്‍ക്ക് ലോണ്‍ തരപ്പെടുത്തിനല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്:നാല് പേര്‍ പിടിയില്‍

പടിഞ്ഞാറത്തറ: ആദിവാസി സ്ത്രീകള്‍ക്ക് ലോണ്‍ തരപ്പെടുത്തിനല്‍കാമെന്ന് വിശ്വസിപ്പിച്ച് സാമ്പത്തികതട്ടിപ്പിന് ശ്രമിച്ച നാല് പേര്‍ പിടിയില്‍. മാനന്തവാടി, വരടിമൂല, മാങ്കാളി വീട്ടില്‍ ഊര്‍മിള(39), വെള്ളമുണ്ട, മൊതക്കര, കാവുംകുന്ന് ഉന്നതി, കെ. ലക്ഷ്മി(44), അഞ്ചുകുന്ന്, എടത്തുംകുന്ന് ഉന്നതിയില്‍, സുനിത(24), എരുമതെരുവ്, പുളിഞ്ചോട്, മൂച്ചിതറക്കല്‍ വീട്ടില്‍ കെ.വി. സെറീന(36) എന്നിവരെയാണ് പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യ പ്രതി ഊർമിളയെ ഞായറാഴ്ചയും, മറ്റു മൂന്ന് പേരെ ഒക്ടോബർ പത്തിനുമാണ് പിടികൂടിയത്. ഒക്‌ടോബറിലാണ് സംഭവം. പടിഞ്ഞാറത്തറ, പിലാത്തോട്ടം ഉന്നതിയില്‍ താമസിക്കുന്ന അഞ്ച് സ്ത്രീകളുടെ…

Read More

ഡ്രീം സിവില്‍ സ്റ്റേഷന്‍: കളക്ടറേറ്റില്‍ വേസ്റ്റ് വണ്ടര്‍ പാര്‍ക്ക് ഒരുങ്ങുന്നു

കൽപ്പറ്റ: ഡ്രീം സിവില്‍ സ്റ്റേഷന്‍ പദ്ധതിയിലൂടെ കളക്ടറേറ്റില്‍ വേസ്റ്റ് വണ്ടര്‍ പാര്‍ക്ക് ഒരുങ്ങുന്നു. കളക്ടറേറ്റിലെ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായാണ് കളക്ടറേറ്റും പരിസരവും മാലിന്യമുക്തവും മനോഹരവുമായി മാറുന്നത്. സ്വച്ഛ് ഭാരത് മിഷന്‍ അര്‍ബന്റെ സ്വച്ഛ് സര്‍വേക്ഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി കളക്ടറേറ്റിലെ സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ആദ്യ ചുവടുവെപ്പില്‍ കളക്ടറേറ്റ് പരിസരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് മാലിന്യമുക്തമാക്കി. കളക്ടറേറ്റ് പരിസരത്തെ  ഉപയോഗ്യശൂന്യമായ വാഹനങ്ങള്‍, മറ്റ് വസ്തുക്കള്‍  പുനരുപയോഗിച്ചാണ് വേസ്റ്റ് വണ്ടര്‍ പാര്‍ക്ക് സൃഷ്ടിക്കുന്നത്. …

Read More

വയനാടിനുള്ള ഐ.വൈ.സി.സി സഹായം: ആദ്യ ഓട്ടോറിക്ഷയുടെ ഫണ്ട് കൈമാറി.

മനാമ: ഐ.വൈ.സി.സി. ബഹ്റൈന്റെ നേതൃത്വത്തില്‍ വയനാട് ദുരന്തബാധിതരില്‍ ജീവനോപാധി നഷ്ടപെട്ട മൂന്ന് പേർക്ക് ഓട്ടോറിക്ഷ നല്‍കുന്നതിന്റെ ഭാഗമായി ആദ്യ ഓട്ടോറിക്ഷയുടെ തുക കൈമാറി. കരുനാഗപ്പള്ളി എം.എല്‍.എ. സി.ആർ. മഹേഷ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ സഹായകമ്മിറ്റി കണ്‍വീനർ ഫാസില്‍ വട്ടോളിയും കമ്മിറ്റി അംഗങ്ങളും ചേർന്ന് ഐ.വൈ.സി.സി. പ്രസിഡന്റ് ഷിബിൻ തോമസ്, സെക്രട്ടറി രഞ്ജിത്ത് മാഹി എന്നിവർക്ക് തുക കൈമാറി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തില്‍ വയനാട് ചൂരല്‍മല സ്വദേശി വിഷ്ണു പ്രസാദിനാണ് ആദ്യ ഓട്ടോറിക്ഷ നല്‍കുന്നത്. ഇന്ത്യൻ ഡിലൈറ്റ്സ് ഹാളില്‍നടന്ന ചടങ്ങ്…

Read More

സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ

കൊച്ചി: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (13/09/2026) താപനില സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.   *ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.*   * പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.   * ദാഹമില്ലെങ്കിലും…

Read More

    തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

    തരിയോട് : വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ആധുനിക രീതിയിൽ വിപുലീകരിക്കുകയാണെന്ന് പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനും സമഗ്ര വളർച്ചയ്ക്ക് അനുകൂലമായ പഠന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുമായി സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കിവരുന്നതായും മന്ത്രി വ്യക്തമാക്കി. കിഫ്ബി-കില പ്രൊജക്‌ടിൽ അനുവദിച്ച 1.3 കോടി രൂപ ഉപയോഗിച്ചാണ് തരിയോട് ഗവ….

    Read More

    അഡ്വഞ്ചർ ടൂറിസവുമായി കെ.എസ്.ആർ. ടി.സി. ഇനി രാത്രിയിലും ചീങ്ങേരിമല കയറാം

    കൽപ്പറ്റ: സാഹസികതയും ആകാശ കാഴ്ചകളുമാണോ താല്പര്യം… എങ്കിൽ രാത്രി ചീങ്ങേരി മലയിലേക്ക് പോയാലോ.. ചീങ്ങേരി മലയിലേക്ക് സഞ്ചാരികള്‍ക്കായി രാത്രികാല അഡ്വഞ്ചര്‍ ടൂറിസവുമായി കെ എസ് ആര്‍ ടി സി. ടൂറിസം ബഡ്ജറ്റ് സെല്ലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായി വയനാട് ജില്ലയിലാണ് നൈറ്റ് ഹില്‍ട്രക്കിംഗ് സഞ്ചാരികള്‍ക്കായി കെ എസ് ആര്‍ ടി സി ആരംഭിച്ചിരിക്കുന്നത്. ഡിറ്റിപിസിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അമ്പലവയലില്‍ ഡി റ്റി പി സിയുടെ കീഴിലുള്ള ചീങ്ങേരിമലയിലേക്കാണ് സഞ്ചാരികളെയും കൊണ്ട് കെ എസ് ആര്‍ ടി…

    Read More

    എ പി പാച്ചര്‍ സ്മാരക പുരസ്കാരം നാളെ സമ്മാനിക്കും

    മാനന്തവാടി: സാംസ്കാരിക–- രാഷ്ട്രീയ, ഗ്രന്ഥശാല പ്രവര്‍ത്തകനുമായിരുന്ന ഏ പി പാച്ചരുടെ സ്മരണയ്ക്കായി കോഴിക്കോട്ടെ ചിലങ്കം കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ പുരസ്കാരം തിങ്കളാഴ്‌ച സമ്മാനിക്കും. തിരുവന്തപുരം സര്‍ക്കാര്‍ വനിതാകോളേജിലെ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ എ ജൂലിയ്ക്ക് പത്മശ്രീചെറുവയൽ രാമൻ സമ്മാനിക്കും. അടിമത്ത വ്യവസ്ഥയും വിമോചനത്തിന്റെ രാഷ്ട്രീയവും തെരഞ്ഞെടുത്ത ആത്മകഥകളെ അടിസ്ഥാനമാക്കിയുള്ള പഠനം എന്ന വിഷയത്തില്‍ നടത്തിയ പ്രബന്ധത്തിനാണ് പുരസ്കാരം. 15,000 രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം. ചടങ്ങില്‍ വിത്തച്ഛനുമായി വിദ്യാർഥികൾ സംവാദം നടത്തും. തുടർന്ന്‌ ഗദ്ദിക അവതരണവും…

    Read More

    മാനന്തവാടി മെഡിക്കൽ കോളേജ് പരിസരത്തെ റോഡുകൾ അടിയന്തരമായി ഗതാഗത യോഗ്യമാക്കണം:- സഫീന ടി

    മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജ് പരിസരത്തെ റോഡുകൾ അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം പ്രസിഡന്റ് സഫീന ടി. ആയിരങ്ങൾ ആശ്രയിക്കുന്ന മെഡിക്കൽ കോളേജ് പരിസരത്തെ റോഡുകൾ പൊട്ടിപൊളിഞ്ഞ് കാൽനട പോലും ദുഷ്കരമായ അവസ്ഥയിലാണ്.പ്രധാനമായും സൂപ്രണ്ടിന്റെ ഓഫീസ് മുതൽ മോർച്ചറി വരെ ഉള്ള റോഡ്, പ്രസവ വാർഡിലേക്ക് ഉള്ള റോഡ് എന്നിവ ജനങ്ങളെ നടു ഒടിക്കുന്ന രൂപത്തിലാണ്. അത് കൊണ്ട് തന്നെ ബന്ധപ്പെട്ട അധികൃതർ ഉടൻ തന്നെ ഈ റോഡുകൾ ഗതാഗതയോഗ്യമാക്കാനുള്ള അടിയന്തര…

    Read More