ഇഫ്താർ വിരുന്നും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

വെള്ളമുണ്ട :വെള്ളമുണ്ട സിറ്റി ഹിദായത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് എം എ നിർവഹിച്ചു.ടീ നാസർ അധ്യക്ഷത വഹിച്ചു.സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ റഹീം ക്ലാസ് നിയന്ത്രിച്ചു. എസ് ഐ കിശോർ. മഹല്ല് ഖത്തീബ് ഫൈസൽ ഫൈസി.ആർ വി നാസർ. സുലൈമാൻ.അസീസ് ടി സാജിർ പി കെ തുടങ്ങിയവർ സംസാരിച്ചു.

Read More

കടുവയെ പിടികൂടുന്നത് വയ്ക്കുന്നതിൽ നാട്ടുകാർ വീണ്ടും പ്രതിഷേധത്തിൽ

മാനന്തവാടി:പഞ്ചാരകൊല്ലിയിൽ രാധ എന്ന യുവതിയെ കൊലപെടുത്തിയ കടുവയെ പിടുകൂടുന്നത്തിനുള്ള നടപടി വയ്ക്കുന്നതിൽ വീണ്ടും പ്രതിഷേധാവുമായി നാട്ടുകാർ. പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരുമായി വാക്കെറ്റവും തർക്കവും. കടുവയെ കൂട്ടിൽ കയറ്റി കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നും അതിനെ വെടിവെച്ചുകൊല്ലാതെ വിടില്ലെന്നും പ്രതിഷേധകാർ.

Read More

യൂണിവേഴ്‌സിറ്റി ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്‌: മാനന്തവാടി ഗവണ്മെന്റ് കോളേജിന് മൂന്നാം സ്ഥാനം

മാനന്തവാടി: കണ്ണൂരില്‍ വെച്ച് നടന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മാനന്തവാടി ഗവണ്മെന്റ് കോളേജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. 54 കി.ഗ്രാം വിഭാഗത്തില്‍ മുഹമ്മദ് നിയാസ്, 67 കി.ഗ്രാം വിഭാഗത്തില്‍ അഭിനവ് കൃഷ്ണ എന്നിവര്‍ ഗോള്‍ഡ് മെഡലും, 48 കി.ഗ്രാം വിഭാഗത്തില്‍ പ്രവീണ്‍കുമാര്‍, 71 കി ഗ്രാം വിഭാഗത്തില്‍ ആകാശ് പ്രകാശ് എന്നിവര്‍ സില്‍വര്‍ മെഡലും, 51 കി.ഗ്രാം വിഭാഗത്തില്‍ ഋഷികേഷ് കെ എസ്,75 കി.ഗ്രാം വിഭാഗത്തില്‍ റിത്വിക് കൃഷ്ണ,9 2 കി.ഗ്രാം വിഭാഗത്തില്‍ അഭിലാഷ് എ.വി…

Read More

    കേരളോത്സവം പരിപാടികൾക്ക് പ്രൗഢമായ തുടക്കം.

    കാവുംമന്ദം: സംസ്ഥാന യുവജനക്ഷേമ ബോർഡിൻറെ സഹകരണത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവ പരിപാടികൾക്ക് തരിയോട് ജിഎച്ച്എസ്എസ് ഗ്രൗണ്ടിൽ തുടക്കമായി. ക്രിക്കറ്റ് മത്സരങ്ങളുടെ ആരംഭിച്ച കേരളോത്സവ പരിപാടികളുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷതവഹിച്ചു. സെപ്റ്റംബർ 30 വരെയാണ് വിവിധ വേദികളിലായി കലാകായിക മത്സരങ്ങൾ നടക്കുന്നത്. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാധ പുലിക്കോട്, ഷിബു വി ജി, അംഗങ്ങളായ സൂനാ നവീൻ, ബീന റോബിൻസൺ, വത്സല നളിനാക്ഷൻ…

    Read More

      ശ്രേയസ് അക്ഷയ സ്വാശ്രയ സംഘം വാർഷികം നടത്തി.

      മൂലങ്കാവ് യൂണിറ്റിലെ അക്ഷയ സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രീതി രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സഷ്മ ഹരീഷ് അധ്യക്ഷത വഹിച്ചു. വത്സ ജോസ് വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യപ്രഭാഷണം നടത്തി.ബത്തേരി നഗരസഭ കൗൺസിലർ പ്രമോദ്,യൂണിറ്റ് പ്രസിഡന്റ്‌ അനീഷ് ആന്റണി,സി ഡി ഒ പുഷ്പലത,സുലൈഖ എന്നിവർ സംസാരിച്ചു.മികച്ച സംരംഭക രായ ബിന്ദു,സുശീല,രാജമ്മ,സുജ എന്നിവരെ ആദരിച്ചു.വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്നേഹ…

      Read More

        പനമരം,പുല്‍പ്പള്ളി സി.എച്ച്‌.സികളെ താലൂക്ക്‌ ആശുപത്രികളായി ഉയര്‍ത്തുന്നത്‌ പരിഗണ: ആരോഗ്യ മന്ത്രി

        കല്‍പ്പറ്റ: പനമരം, പുല്‍പ്പള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററുകളെ (സി.എച്ച്‌.സി) താലൂക്ക്‌ ആശുപത്രികളായി ഉയര്‍ത്തണമെന്ന പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതിയുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന്‌ ആരോഗ്യ വകുപ്പ്‌ മന്ത്രി ഉറപ്പ്‌ നല്‍കി.   ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതിയുടെ തീരുമാനങ്ങളും ആവശ്യങ്ങളും അടങ്ങിയ നിവേദനം മന്ത്രിക്ക്‌ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ്‌ മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്‌.   മേഖലയിലെ സാധാരണക്കാരായ രോഗികള്‍ക്ക്‌ മികച്ചതും അത്യാധുനികവുമായ ചികിത്സാ സൗകര്യങ്ങള്‍ സ്വന്തം നാട്ടില്‍ത്തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതി ഈ പ്രമേയം പാസാക്കിയത്‌….

        Read More

          കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണം; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

          കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് പരിഗണിച്ച് എസ്.ഐ.ആർ നടപടികളുടെ സമയ പരിധി ഒരാഴ്ചകൂടി നീട്ടിയ വിവരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.   കൂടുതൽ സമയം വേണമെന്ന് സർക്കാരും രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടേക്കും. നിലവിൽ ഈ മാസം 18 വരെയാണ് എന്യൂമറേഷൻ ഫോമുകൾ നൽകാനുള്ള സമയം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സമയപരിധി നീട്ടുന്നതിനായി സംസ്ഥാന…

          Read More

          കേരളത്തിൽ അഞ്ച് ദിവസം കൂടി മഴ തുടരും; അഞ്ച് 5 ജില്ലകളിൽ യെല്ലോ അലർട്ട്

          തിരുവനന്തപുരം: അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടു. സൗരാഷ്ട്ര – കച്ചിനും അതിനോട് ചേർന്നുള്ള വടക്കു കിഴക്കൻ അറബിക്കടലിനും മുകളിലായാണ് ന്യൂനമർദം രൂപപ്പെട്ടത്. കേരളത്തിൽ 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്….

          Read More

          ഓൾ ഇന്ത്യ കിസാൻ കോൺഗ്രസ്, ആദിവാസി കോൺഗ്രസ് നാഷണൽ കോർഡിനേറ്റർമാർ ഭൂ സംരക്ഷണ സമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

            മുള്ളൻകൊല്ലി : പെരിക്കല്ലൂർ 80 കവല ഭൂ സംരക്ഷണ സമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പെരിക്കല്ലൂർ സെൻറ് തോമസ് പള്ളിമുറിയിലെത്തി രക്ഷാധികാരി ഫാ. ജോർജ് കാപ്പുകാല, ചെയർമാൻ ജോസ് നെല്ലേടം, കൺവീനർ ഡാമിൻ ജോസഫ് എന്നിവർക്ക് Dr. എം ഭാർഗവ് ഓൾ ഇന്ത്യ കിസാൻ കോൺഗ്രസ് നാഷണൽ കോർഡിനേറ്റർ, ഇ എ ശങ്കരൻ ആദിവാസി കോൺഗ്രസ് നാഷണൽ കോർഡിനേറ്റർ തുടങ്ങിയവർ സംരക്ഷണ സമിതി അംഗങ്ങളെ കണ്ടു ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങൾക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്ന്…

          Read More

            താമരശ്ശേരിയിലെ ലോഡ്ജ് മുറിയിൽ വയനാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

            താമരശ്ശേരി: പോസ്റ്റ് ഓഫീസിന് സമീപത്തെ ലോഡ്ജ് മുറിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി, മേലെ നെല്ലിമുണ്ട സ്വദേശി പാറമ്മൽ പി. കെ. റഹീം (49) ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി അദ്ദേഹം ഈ ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു. മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

            Read More