ലഹരി വിരുദ്ധ സഭ രൂപീകരിച്ചു.

പുൽപ്പള്ളി : ലഹരി വിരുദ്ധ സഭ രൂപീകരിച്ചു. പുൽപ്പള്ളി വിജയ ഹയർ സെക്കൻ്ററി സ്‌കൂളിൽ ലഹരി വിരുദ്ധ സഭ രൂപീകരിച്ചു. വാർഡ് മെമ്പർ ഗീത കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി സ്റ്റേഷൻ എസ് ഐ ജിഷ്‌ണു കെ എസ് , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് മാത്യു മത്തായി, സിവിൽ എക്‌സൈസ് ഓഫീസർ മനു കൃഷ്ണൻ, അജേഷ് കൃഷ്ണ , പ്രിൻസിപ്പാൾ സതി കെ. എസ്, ഹെഡ് മിസ്ട്രസ് ഷൈനി ജേക്കബ് എന്നിവർ സംസാരിച്ചു. യോഗത്തിൽ എല്ലാവരും…

Read More

വായ്പാ വിതരണത്തില്‍ വര്‍ദ്ധനവ്; ഒന്നാം പാദത്തില്‍ 2557 കോടി രൂപ നല്‍കി

കൽപറ്റ: ജില്ലയിലെ ബാങ്കുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷം 2024- 25 ഒന്നാം പാദം വരെ 2557 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിങ് അവലോകനയോഗത്തില്‍ അറിയിച്ചു. ഇതില്‍ മുന്‍ഗണനാ വിഭാഗത്തില്‍ 2021 കോടി രൂപയാണ് വിതരണം ചെയ്തത്. കാര്‍ഷിക വായ്പയായി 1329 കോടി രൂപയും നോണ്‍ ഫാമിങ് സെക്ടറില്‍ 529 കോടി രൂപയും മറ്റു മുന്‍ഗണന വിഭാഗത്തില്‍ 99 കോടി രൂപയുമാണ് വായ്പ നല്‍കിയത് . ബാങ്കുകളുടെ മൊത്തം വായ്പ 2023 ഏപ്രില്‍ 30 നെ…

Read More

റീജ്യനൽ ട്രാൻസ്പോര്‍ട്ട് അതോറിറ്റി യോഗത്തിൽ പുതിയ ബസ് സര്‍വീസുകൾക്കായി 79 അപേക്ഷകൾ

റീജ്യനൽ ട്രാൻസ്പോര്‍ട്ട് അതോറിറ്റി യോഗത്തിൽ പുതിയ ബസ് സര്‍വീസുകൾക്കായി 79 അപേക്ഷകൾ -കെഎസ്ആര്‍ടിസിയുടെ രണ്ട് പുതിയ പെര്‍മിറ്റ് അപേക്ഷകളും യോഗം പരിഗണിച്ചു ജില്ലയിൽ പുതിയ ബസ് സര്‍വീസുകൾക്കായുള്ള 79 പെര്‍മിറ്റ് അപേക്ഷകൾ റീജ്യനൽ ട്രാൻസ്പോര്‍ട്ട് അതോറിറ്റി യോഗം പരിഗണിച്ചു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേര്‍ന്ന യോഗത്തിൽ കെഎസ്ആര്‍ടിസിയുടെ പുതിയ രണ്ട് പെര്‍മിറ്റ് അപേക്ഷകളും പരിഗണനയ്ക്ക് വന്നു. കൽപ്പറ്റ – മേപ്പാടി – താളൂര്‍ – സുൽത്താൻ ബത്തേരി, കൽപ്പറ്റ…

Read More

ലഹരിക്കെതിരെ സൈക്കിൾ റാലി സംഘടിപ്പിച്ചു

ബത്തേരി: നന്മയിൽ കൂട്ടുകൂടാം ലഹരിയെ മറി കടക്കാം എന്ന പ്രമേയത്തിൽ പുത്തൻകുന്ന് തൻവീറുൽ ഇസ്ലാം സുന്നിമദ്രസ വിദ്യാർത്ഥികൾ സംഘടിപ്പിച്ച സൈക്കിൾ റാലി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ് ചെയ്തു. ബഷീർ ഹിശാമി അധ്യക്ഷത വഹിച്ചു. അനസ് കെ. കെ, നിസാർ ഖുതുബി, മുജീബ് സഖാഫി, മഹ്‌റൂഫ് സഖാഫി,റഹീം സഖാഫി, സുലൈമാൻ ടി. ടി, മജീദ് എം, ജാബിർ എ, കുഞ്ഞുമുഹമ്മദ്‌ കെ തുടങ്ങിയവർ പ്രസംഗിച്ചു.

Read More

കടം എഴുതിത്തള്ളണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ.

കൽപ്പറ്റ : ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമെന്ന നിർദേശം ശരിയല്ലെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. ദുരന്തബാധിതരായ മുഴുവൻ ആളുകളുടെയും കടങ്ങൾ എഴുതിത്തള്ളണം. ഇളവുകളോടുകൂടിയ പുതിയ വായ്പ അനുവദിക്കുമെന്ന തീരുമാനം ശരിയല്ല. പലിശരഹിതവായ്പ നൽകി ഈ കുടുംബങ്ങളെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങളാണ് ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിന്റെ വ്യാപ്തി കണക്കാക്കി കർഷകരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളണം. കുടുംബശ്രീ മുഖേന നൽകിയ വായ്പകൾ സർക്കാർ ഏറ്റെടുക്കുകയും േവണം. കേന്ദ്രത്തിന് സമർപ്പിക്കുന്ന റിപ്പോർട്ടിൽ ദുരന്തബാധിതരുടെ സാമ്പത്തികപ്രശ്നങ്ങൾകൂടി…

Read More

    വയനാട് ചുരത്തിലെ ഗതാഗതകുരുക്ക്: കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ രാപകൽ സമരം ഇന്ന് തുടങ്ങും

    കൽപ്പറ്റ: വയനാട് ചുരത്തിൽ നിരന്തരമായി തുടരുന്ന ഗതാഗതാകുരുക്കിന് പരിഹാരം കാണാത്ത ഭരണകൂട നിസംഗതക്കെതിരെ കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ യു ഡി എഫ് രാപകൽസമരം നടത്തുമെന്ന് എംഎൽ എമാരായ അഡ്വ.ടി സിദ്ധിഖ്, ഐ.സി ബാലകൃഷ്‌ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് (ജനുവരി 30) ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ആരം ഭിക്കുന്ന സമരം 31ന് രാവിലെ 11 മണിക്ക് സമാപിക്കും. നിരന്തരമായി വിഷയം നിയമസഭയിൽ ഉൾപ്പെടെ അവതരിപ്പിച്ചിട്ടും, വിവിധ യോഗങ്ങളിൽ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാത്തതിലും പ്രതിഷേധിച്ചുകൊണ്ടാണ് ഇത്തര…

    Read More

      എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത്; ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് പരിശീലനംനല്‍കി

      എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത്; ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് പരിശീലനംനല്‍കി എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായി ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കായി ആരോഗ്യ വകുപ്പ് പരിശീലനം സംഘടിപ്പിച്ചു. ടി.ബി മുക്ത അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ ജനപങ്കാളിത്തം ഉറപ്പാക്കി ക്ഷയരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ജനപ്രതിനിധികളെ പ്രാപ്തമാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. തദ്ദേശ സ്ഥാപന പരിധിയിലെ ക്ഷയരോഗ ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തി ചികിത്സ, തുടര്‍ചികിത്സ ഉറപ്പാക്കി ക്ഷയരോഗത്താലുള്ള മരണങ്ങള്‍ ഇല്ലാതാക്കുകയാണ് ക്ഷയരോഗ മുക്ത പഞ്ചായത്തിലൂടെ ലക്ഷ്യമാക്കുന്നത്….

      Read More

        തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതല്‍ 7 വരെ

        തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷൻ – ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാൻ്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതല്‍ 07 വരെ തീയതികളില്‍ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു   അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ചെയർമാൻമാരുടെ തിരഞ്ഞെടുപ്പ് അതത് വരണാധികാരികള്‍ നടത്തും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ 4 സ്റ്റാൻ്റിങ് കമ്മിറ്റികളും ജില്ലാ…

        Read More

          സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്, ഒരു പവന് സ്വർണ്ണത്തിന്റെ വില 1,09, 320 രൂപ

          തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. പവന് 360 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 45 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 13,665 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഒരു പവന് 1,09, 320 രൂപയായി ഇന്നത്തെ വില. ഇന്നലെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,08, 960 രൂപയായിരുന്നു വില. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില…

          Read More

            മാനന്തവാടി നഗരത്തിൽ മാലിന്യക്കൂമ്പാരം; പകർച്ചവ്യാധി ഭീഷണിയിൽ ജനങ്ങൾ, നഗരസഭയ്‌ക്കെതിരെ പ്രതിഷേധം

            മാനന്തവാടി: മാനന്തവാടി നഗരഹൃദയത്തിൽ മാലിന്യങ്ങൾ കെട്ടിക്കിടന്ന് കടുത്ത പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. കോഴിക്കോട് റോഡിന് സമീപത്തുള്ള കെട്ടിട സമുച്ചയങ്ങളുടെ പിൻഭാഗത്താണ് വർഷങ്ങളായി മാലിന്യം കുന്നുകൂടി കിടക്കുന്നത്. നഗരസഭയുടെയും ആരോഗ്യവിഭാഗത്തിന്റെയും അനാസ്ഥയ്ക്കെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്.   കോഴിക്കോട് റോഡിലെ കെട്ടിടങ്ങൾക്കും മാനന്തവാടി പോസ്റ്റ് ഓഫീസിന് എതിർവശത്തുള്ള സ്ഥാപനങ്ങൾക്കും ഇടയിലുള്ള ഭാഗത്താണ് ഈ മാലിന്യശേഖരമുള്ളത്. വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, മറ്റ് അജൈവ മാലിന്യങ്ങൾ എന്നിവ ഇവിടെ കുന്നുകൂടി കിടക്കുകയാണ്. ഇതിനുപുറമെ, കെട്ടിടങ്ങളിൽ നിന്നുള്ള…

            Read More