പോക്സോ; പ്രതിക്ക് തടവും പിഴയും

    പനമരം: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ഏട്ടു വർഷവും ഒരു മാസവും തടവും 75000 രൂപ പിഴയും. കാസർഗോഡ് കാലിക്കടവ് എരമംഗലം വീട്ടിൽ വിജയകുമാർ (55) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ്‌ കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 2021 സെപ്റ്റംബറിൽ പ്രതി പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ പനമരം എസ് എച്ച് ഓ ആയിരുന്ന റജീന കെ. ജോസ് ആണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്….

    Read More

    ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

    കേണിച്ചിറ: കേണിച്ചിറ കേളമംഗലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (35) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജില്‍സണ്‍ (42) ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് നിഗമനം. തുടര്‍ന്ന് ഇയ്യാള്‍ വിഷം കഴിച്ച ശേഷം തൂങ്ങി മരിക്കാന്‍ ശ്രമിച്ചതായും അത് പരാജയപ്പെട്ടതോടെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. ഇയാളെ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

    Read More

      കല്ലിങ്കര ഉന്നതിയില്‍ സാംസ്‌കാരിക നിലയം നിര്‍മാണം തുടങ്ങി

      ചീരാല്‍: നെന്‍മേനി പഞ്ചായത്തിലെ കല്ലിങ്കര ഉന്നതിയില്‍ സാംസ്‌കാരിക നിലയം നിര്‍മാണം തുടങ്ങി. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എടക്കല്‍ മോഹനന്‍ ശിലാസ്ഥാപനം നടത്തി. വാര്‍ഡ് അംഗം വി.ടി. ബേബി അധ്യക്ഷത വഹിച്ചു. ജെ.എ. രാജു, കെ.സി.കെ. തങ്ങള്‍, വി.ടി. രാജു, ടി.കെ. രാധാകൃഷ്ണന്‍, എം. സുനില്‍കുമാര്‍, ഇ.പി. പുഷ്‌കരന്‍, കെ.സി. വേലായുധന്‍, പീഞ്ചന്‍, ഷാജി എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6,47,000 രൂപ വകയിരുത്തിയാണ് പ്രവൃത്തി നടത്തുന്നത്. ബത്തേരി ലേബര്‍…

      Read More

        വയനാട് മെഡിക്കല്‍ കോളെജില്‍ അത്യാധുനിക സി.ടി സ്‌കാന്‍

        വയനാട് ഗവ മെഡിക്കല്‍ കോളെജില്‍ അത്യാധുനിക സൗകര്യങ്ങളോടെ ജര്‍മന്‍ നിര്‍മ്മിത എഫ്.സി.ടി ഐസ്ട്രീം മോഡല്‍ സി.ടി സ്‌കാന്‍ എത്തിച്ചു. നവകേരള സദസ്സിന്റെ ഭാഗമായി അനുവദിച്ച ഏഴ് കോടിയില്‍ നാല് കോടി രൂപ വിനിയോഗിച്ചാണ് അത്യാധുനിക ജര്‍മ്മന്‍ നിര്‍മ്മിത സി.ടി സ്‌കാന്‍ മെഷിന്‍ മെഡിക്കല്‍ കോളെജിലെത്തിച്ചത്. ശേഷിക്കുന്ന തുക അനുബന്ധ ഉപകരണങ്ങള്‍ക്കായി വിനിയോഗിക്കും. സി.ടി സ്‌കാന്‍ യന്ത്രം സ്ഥാപിക്കാനുള്ള മുറികള്‍ നിലവില്‍ തയ്യാറാക്കിട്ടുണ്ട്. പഴയ സി.ടി റൂം നവീകരിച്ച് പുതിയ സി.ടി സ്‌കാന്‍ മെഷീന്‍ സ്ഥാപിക്കും. നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന…

        Read More

          സംസ്ഥാനത്തെ ലോഡ് ഷെഡിങ് ഇനിയും നീണ്ടേക്കുമെന്ന് കെഎസ്ഇബി; വൈദ്യുതി പ്രതിസന്ധി ഡിസംബര്‍ വരെ

          സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഡിസംബര്‍ വരെ തുടരുമെന്ന് കെഎസ്ഇബി. പ്രതിസന്ധി ഈ നിലയില്‍ തുടര്‍ന്നാല്‍ ലോഡ് ഷെഡിങ് ഇനിയും നീട്ടേണ്ടി വരുമെന്നും വില നിയന്ത്രണം മറികടന്നും വൈദ്യുതി വാങ്ങേണ്ടി വരുമെന്നും കെഎസ്ഇബി വ്യക്തമാക്കി.ഇക്കാര്യം ഔദ്യോഗികമായി കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചു. നിലവില്‍ വൈദ്യുതി വാങ്ങാന്‍ യൂണിറ്റിന് 10 രൂപയാണ് ഉയര്‍ന്നപരിധി. കെഎസ്ഇബി വൈദ്യുതിക്കായി ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ഈ മാസത്തേക്ക് ആരും ബിഡ് നല്‍കിയിട്ടില്ല. വായ്പയായി വാങ്ങിയ വൈദ്യുതി മടക്കി നല്‍കേണ്ടതും റിസര്‍വോയറുകളില്‍ വെള്ളം കുറഞ്ഞതുമാണ് പതിസന്ധിക്ക് കാരണം.വൈദ്യുതി…

          Read More

          ഇഎംഎസ്-എകെജി ദിനാചരണം:പ്രഭാഷണ പരിപാടിക്ക് തുടക്കമായി

          കൽപ്പറ്റ: ഇ എം എസ്- എ കെ ജി ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലയിൽ സി പി ഐ എം സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിക്ക് തുടക്കമായി. എട്ട് കേന്ദ്രങ്ങളിലാണ് പരിപാടി. കൽപ്പറ്റ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ വെച്ച് നടത്തിയ പരിപാടി ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി  ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ വെച്ച് നടത്തിയ പരിപാടി കെ ഇ എൻ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. വൈത്തിരി  ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊഴുതനയിൽ  വെച്ച്…

          Read More

          വയനാട് പോലീസ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

          വെള്ളമുണ്ട: കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ വയനാട് ജില്ലാ പോലീസ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പാലയണ നെഹ്റു മെമ്മോറിയൽ വായനശാലയിൽ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. വെള്ളമുണ്ട എസ് ഐ സാദിർ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡോക്ടർമാരായ എൻ.പി. മഹാദേവൻ, അബൂബക്കർ സീഷാൻ, വായനശാല പ്രസിഡണ്ട് രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ജനമൈത്രി ജില്ലാ അസി….

          Read More

          ജില്ലാ ശാസ്‌ത്രോത്സവം: ലോഗോ പ്രകാശം ചെയ്തു.

          കൽപറ്റ: മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒക്ടോബര്‍ 28, 29 തിയതികളില്‍ നടക്കുന്ന ജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പ്രകാശനം ചെയ്തു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ലോഗോ പ്രകാശനത്തില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, ജോയിന്റ് ജനറല്‍ കണ്‍വീനറായ പ്രിന്‍സിപ്പാള്‍ എസ്. കവിത, സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ അനില്‍ സ്റ്റീഫന്‍, പി.ടി.എ വൈസ് പ്രസിഡന്റ് എന്‍. ബാബു, പബ്ലിസിറ്റി കണ്‍വീനര്‍ ശ്രീജിത്ത് വാകേരി, എച്ച്.എം ഇന്‍- ചാര്‍ജ്ജ് കെ.എസ്…

          Read More

          പാചകത്തൊഴിലാളികളെ ആദരിച്ചു

          പനമരം: പനമരം ഗവ:ഹയർ സെക്കന്ററി സ്കൂളിലെ ജെആർസി യൂണിറ്റ് ഓണത്തോടനുബന്ധിച്ച് പാചകത്തൊഴിലാളികളെ ഓണപ്പുടവ നൽകി ആദരിച്ചു. എച്എം ഷീജ ജയിംസ്, സീനിയർ അസിസ്റ്റന്റ് ഷിംജി, ജെആർസി കോഡിനേറ്റർമാരായ ലിസ, നിഷ, മറ്റ് അധ്യാപക അനധ്യാപക ജീവനക്കാർ എന്നിവർ പങ്കെടുത്തു.

          Read More

            പ്രകൃതിയെ സംരക്ഷിക്കുന്നത് തൈകള്‍ നടന്നതില്‍ മാത്രമല്ല, അവ സംരക്ഷിക്കപ്പെടുമ്പോഴാണ് പൂര്‍ണ്ണമാവുന്നത്: ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത

            പ്രകൃതിയെ സംരക്ഷിക്കുന്നത് തൈകള്‍ നടന്നതില്‍ മാത്രമല്ല, അവ സംരക്ഷിക്കപ്പെടുമ്പോഴാണ് പൂര്‍ണ്ണമാവുന്നത്: ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത മലങ്കര കാത്തലിക്ക് അസോസിയേഷന്‍ ഗ്ലോബല്‍ പരിസ്ഥിദിനാചരണം നടത്തി. മാനന്തവാടി: പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഓരോ മനുഷ്യരും പ്രതിജ്ഞാബന്ധമാണെന്നും, പ്രകൃതിയെ സ്‌നേഹിക്കുന്നത് പിരിസ്ഥിതിദിനാചരണത്തില്‍ മാത്രമായി ഒതുങ്ങരുത് എന്നും, മുന്‍ തലമുറ നട്ട് വളര്‍ത്തിയ വൃക്ഷങ്ങളുടെ തണലിലാണ് നാം ജീവിക്കന്നത് എന്നും മലങ്കര കാത്തലിക്ക് അസോസിയേഷന്‍ സഭാതലസമിതി മാനന്തവാടി സെന്റ് തോമസ് ദേവാലയത്തില്‍ നടത്തിയ ഗ്ലോബല്‍ പരിസ്ഥിതി ദിനാചരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണത്തിലൂടെ…

            Read More