കൽപ്പറ്റയിൽ എൻ. ഹംസയുടെ വാഹന ജാഥ സമാപിച്ചു; ഇരു മുന്നണികളിലും ആശങ്ക

    കൽപ്പറ്റ: കൽപ്പറ്റ മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർഥി എൻ. ഹംസയുടെ നേതൃത്വത്തിൽ നടന്ന മൂന്ന് ദിവസത്തെ വാഹന ജാഥ ആവേശകരമായി സമാപിച്ചു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിച്ച വലിയ ജനപിന്തുണ, എൽഡിഎഫും യുഡിഎഫും ഉൾപ്പെടുന്ന പരമ്പരാഗത മുന്നണികളിൽ വ്യക്തമായ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ജനങ്ങളെ അവഗണിച്ച് വർഷങ്ങളായി അധികാരം പങ്കിട്ട ഇരു മുന്നണികൾക്കും ശക്തമായ മുന്നറിയിപ്പായാണ് ഈ ജാഥ മാറിയതെന്ന് നേതാക്കൾ വ്യക്തമാക്കി. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും എസ്ഡിപിഐ ഉയർത്തിയ ബദൽ രാഷ്ട്രീയ മുദ്രാവാക്യം, മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ…

    Read More

    മാനന്തവാടി മുനിസിപ്പാലിറ്റി കേരളോത്സവം; ക്രിക്കറ്റ് ടൂർണമെന്റിൽ റിബൽസ് മാനന്തവാടി ജേതാക്കൾ

    മാനന്തവാടി : മാനന്തവാടി മുനിസിപ്പാലിറ്റി കേരളോത്സവത്തിൽ ക്രിക്കറ്റ് ടൂർണമെന്റിൽ റിബൽസ് മാനന്തവാടി ജേതാക്കളായി. തുടർച്ചയായി എട്ടാം വർഷമാണ് ക്ലബ്ബ് ഈ നേട്ടം കരസ്ഥമാക്കുന്നത്. ടൂർണമെന്റിൽ 17 ടീമുകൾ മത്സരിച്ചു. ഗിരീഷ് കോറോം, ചിക്കു, ശ്രേയസ് കാന്ത് എന്നിവർ ടൂർണമെന്റിലെ മത്സരങ്ങൾ നിയന്ത്രിച്ചു

    Read More

      കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരുത്താൻപോയ യുവാവ് മരിച്ച നിലയിൽ.

      ബത്തേരി: കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരുത്താൻപോയ യുവാവ് മരിച്ച നിലയിൽ. വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടിൽ രാജീവിനെ (48) മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാത്രി കൃഷിയിടത്തിൽ ആന ഇറങ്ങിയതറിഞ്ഞ് അതിനെ തുരത്താൻ പോയതായിരുന്നു രജീവ്. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് ഇദ്ദേഹത്തെ നിലത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാത്രി കൃഷിയിടത്തിൽ ആന ഇറങ്ങിയതറിഞ്ഞ് അതിനെ…

      Read More

      ദർശ്ശനയുടെ ഭർത്താവ് ഓംപ്രകാശും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

      കൽപ്പറ്റ:വയനാട് വെണ്ണിയോട് പുഴയിൽ ചാടി യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഓംപ്രകാശും വെണ്ണിയോട് പുഴയിൽ ചാടി ആത്മഹത്യചെയ്തു. കഴിഞ്ഞ ജൂലൈ 14നാണ് ദർശനയും 5 വയസ്സുള്ള മകൾ ദക്ഷയും വെണ്ണിയോട് പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നായിരുന്നു ദർശനയും കുഞ്ഞും ആത്മഹത്യ ചെയ്തതെന്നായിരുന്നു ആരോപണം. സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും റിമാന്റിലായിരുന്നു. 83-ാം ദിവസം ഹൈക്കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് രാവിലെ മുതൽ ഓംപ്രകാശിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം…

      Read More

      ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഓണാഘോഷം നടത്തി

      തലപ്പുഴ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തലപ്പുഴ യൂണിറ്റ് ഓണാഘോഷം “തിമിർത്തോണം 2026” നടത്തി. തവിഞ്ഞാൽ ഗ്രേസ് ഓഡിറ്റോറിയത്തിൽ ഓണാഘോഷം ജില്ലാ പ്രസിഡണ്ട് പ്രശാന്ത്.എം ഉദ്ഘാടനം ചെയ്തു.ഷൈജു മാധവൻ, ഷോബിൻ സി ജോണി,ജിനു മേന്മ,അനീഷ് പി.ജി,പ്രജീഷ് എംപി,നിമിഷ രജിത്ത്,സനൽകുമാർ,ജോ മിഷ്എം.ജെ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി.

      Read More

      ജില്ലാ അണ്ടർ 13 ചെസ്, അഭിനവ് ദീപക്കും എം.എസ്.അനുഷയും ചാമ്പ്യന്മാർ

      മീനങ്ങാടി :കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ രൂപീകരിച്ച ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വയനാട് ജില്ല അണ്ടർ -13 ചെസ് ചാമ്പ്യൻഷിപ്പ് ജിഎച്ച്എസ്എസ് മീനങ്ങാടിയിൽ സമാപിച്ചു. ടൂർണമെന്റിലെ ഓപ്പൺ വിഭാഗത്തിലും ഗേൾസ് വിഭാഗത്തിലും ഫിഡേ റേറ്റഡ് താരങ്ങളായ കൽപറ്റ ഡി പോൾ സ്കൂളിലെ അഭിനവ് ദീപക്ക്, ജി.എച്ച്.എസ്.എസ് മീനങ്ങാടിയിലെ എം.എസ്.അനുഷ എന്നിവർ ചാമ്പ്യൻമാരായി . ആദി ദിയാൻ ആർ.സി, പാർവണ പി എന്നിവർ റണ്ണേഴ്സ് ആയി. കോഴിക്കോട് നടക്കുന്ന സംസ്ഥാന ന് അണ്ടർ 13 ചാമ്പ്യൻഷിപ്പിലേക്ക്…

      Read More

        ന്യൂനപക്ഷ വേട്ട സമൂഹം ഒന്നിക്കണം: ജംഷീദ നൗഷാദ്

        മേപ്പാടി: രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള കേന്ദ്ര സർക്കാറിൻ്റെ നീക്കത്തിനെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി ഒന്നിക്കണമെന്ന് വിമൺ ഇന്ത്യ മൂവ്മെൻറ് ജില്ലാ പ്രസിഡൻറ് ജംഷീദ നൗഷാദ് ആവശ്യപ്പെട്ടു എമർജിംഗ് വിമൺ ക്യാമ്പയിൻ്റെ ഭാഗമായി വിമൺ ഇന്ത്യ മ്യൂവ്മെൻ്റ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസരിക്കുകയാരുന്നു അവർ. വോട്ട് കൊള്ളയുടെ വിവരങ്ങൾ പുറത്ത് വരുന്നതിലൂടെ രാജ്യത്തിൻ്റെജനാധിപത്യം തകർന്നുകൊണ്ടിരിക്കുകയാണെന്നും അത് അനുവദിച്ച് കൂടെന്നും ജംഷീദ കൂട്ടിച്ചേർത്തു.  മണ്ഡലം പ്രസിഡൻ്റ് സാഹിറ അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ ട്രഷറർ സൽമ, മാനന്തവാടി…

        Read More

        ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഫാസ്റ്റ് ട്രാക്ക് ഒ പി ആരംഭിച്ചു

        മേപ്പാടി : എക്സിക്യൂട്ടീവ് ട്രസ്റ്റീ യു ബഷീർ ഉദ്ഘാടനം നിർവഹിച്ച ഫാസ്റ്റ് ട്രാക്ക് ഒ പി യിൽ എമർജൻസി ഫീസിഷ്യൻ ആദ്യം കണ്ടതിനു ശേഷം ആവശ്യമെങ്കിൽ മറ്റു ജനറൽ, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ലഭ്യമാകും. അനാവശ്യമായി ഉണ്ടായേക്കാവുന്ന കാലതാമസം ഒഴിവാകുകയും ഒപ്പം രോഗിക്ക് പെട്ടെന്ന് ചികിത്സ നൽകാനും ഇതുവഴി സാധ്യമാകും. കൂടുതൽ വിവരങ്ങൾക്ക് 8111881234 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

        Read More

        ബാവലി മഖാം ആണ്ട് നേർച്ച 11ന് ആരംഭിക്കും

        മാനന്തവാടി: ബാവലി മഖാമിലെ ആണ്ട് നേർച്ച 11, 12, 13 തീയതികളിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കർണാടക അതിർത്തിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ബാവലി മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ബാവ അലി തങ്ങളുടെ പേരിലാണ് വർഷംതോറും ആണ്ട്നേർച്ച നടത്തുന്നത്. 11ന് ഉച്ചയ്ക്ക് ഒന്നിന് മഹല്ല് കമ്മിറ്റി പ്രസിഡൻറ് ഇ.എം. അബ്ദുൾ കരിം ഹാജി പതാക ഉയർത്തും.എടരിക്കോട് ഖാസി സയ്യിദ് സൈനുൽ ആബിദീൻ ശിഹാബ് തങ്ങൾ മഖാം സിയാറത്തിന് നേതൃത്വം നൽകും. രാത്രി എട്ടിന് നടക്കുന്ന മജ്ലിസുന്നൂർ വാർഷികത്തിനും…

        Read More

        സിജു സി മീനയെ എസ്.പി.സി ആദരിച്ചു

        പനമരം: കാലിക്കറ്റ് സർവകലാശാല ബിരുദാനന്തര ബിരുദ വിഷയത്തിന് പാഠഭാഗമാക്കിയ വല്ലി എന്ന കവിതാസമാഹാരത്തിൻ്റെ രചയിതാവ് സിജു സി മീനയെ പനമരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ്സ് ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ മൊമൻ്റോ നൽകി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സുബൈർ കെ.ടി, പ്രിൻസിപ്പൾ രമേഷ് കുമാർ.കെ, ഹെഡ്‌മിസ്ട്രസ് ഷീജ ജയിംസ്, രേഖ.കെ, നവാസ്.ടി, ശിഹാബ് എം.എ എന്നിവർ പങ്കെടുത്തു.

        Read More