ജനദ്രോഹ നിയമങ്ങള്‍ അംഗീകരിക്കില്ല; കത്തോലിക്ക കോണ്‍ഗ്രസ്
സുല്‍ത്താന്‍ ബത്തേരി: ഇഎസ്എയുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ബാധകമാക്കുന്ന ജനദ്രോഹ നിയമങ്ങള്‍ അംഗീകരിക്കില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍. ഇഎസ്എ വിജ്ഞാപനത്തിനെതിരേ കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത സമിതി സംഘടിപ്പിച്ച ജാഗ്രതാദിനാചരണം മൂലങ്കാവ് സെന്റ് ജോര്‍ജ് ഇടവകയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും സാധാരണക്കാരുടെ ജീവിതോപാധികളെയും ബാധിക്കുന്ന നിയമങ്ങള്‍ ജനവിരുദ്ധമാണ്. വികസിത രാജ്യങ്ങളും വ്യവസായിക രാജ്യങ്ങളും കാര്‍ബണ്‍ തുലിത പരിപാടിയുടെ ഭാഗമായി അവികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും ബഹുരാഷ്ട്ര…
