Headlines

സുൽത്താൻ ബത്തേരി നഗരസഭ ശുചീകരണ പ്രവർത്തിയുടെ ഉദ്ഘാടനവും, സൈക്കിൾ റാലിയും സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി: മാലിന്യ മുക്ത നവകേരളം സ്വച്ഛത ഹി സേവ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭ ഗാന്ധി ജയന്തി ദിനത്തിൽ കോട്ടക്കുന്ന് മൈസൂർ റോഡിൽ ജനകീയ ശുചിത്വ ക്യാമ്പയിനും സുൽത്താൻ ബത്തേരി നഗരസഭയിൽ നിന്നും പുറപ്പെടുന്ന സൈക്കിൾ റാലിയും സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ടി. കെ.രമേശ് ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷനും നഗരസഭയും സംയുക്തമായാണ് സൈക്ലിംഗ് സംഘടിപ്പിച്ചത്. കോട്ടക്കുന്ന് മൈസൂർ റോഡിൽ സംഘടിപ്പിച്ച ജനകീയ ശുചിത്വ ക്യാമ്പയിനിൽ സെൻ്റ്‌മേരീസ്…

Read More

    വിമാന ഇന്ധന വിലയിൽ 115 ശതമാനം വർദ്ധന; ചരിത്രത്തിലാദ്യമായി എടിഎഫ് വില രണ്ട് ലക്ഷം കടന്നു, ടിക്കറ്റ് നിരക്ക് കൂടും

    തിരുവനന്തപുരം : വിമാന ഇന്ധന വിലയും (എടിഎഫ്) കുത്തനെ കൂടിയതോടെ വിമാന യാത്രയ്ക്ക് ചെലവേറും. ഇന്ന് എടിഎഫ് കിലോ ലിറ്ററിന് ദില്ലിയിലെ വില 2,07,341 രൂപയാണ്. മാർച്ചിലെ വില 96,638 രൂപയായിരുന്നു. ഇരട്ടിയിൽ അധികമാണ് കൂടിയത്. ഇത് ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുമെന്ന് വിദഗ്ധർ പറയുന്നു. പശ്ചിമേഷ്യൻ യുദ്ധം കടുത്തതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുത്തനെ കൂടിയത്. 115 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിമാന ഇന്ധന വില കിലോലിറ്ററിന് 2 ലക്ഷം രൂപ കടക്കുന്നത് ഇതാദ്യമായാണ്….

    Read More

      ലോക എയ്ഡ്സ് ദിനത്തിൽ വ്യത്യസ്ത പ്രവർത്തനവുമായി പനമരം കുട്ടി പോലീസ്

      പനമരം : ഡിസംബർ 1 ലോക എയിഡ്സ് ദിനത്തിൽ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന എയിഡ്സ് രോഗത്തെ ഈ ഭൂമുഖത്തു നിന്ന് തൂത്തെറിയണമെന്ന ഉദ്ദേശ്യത്തോടെ പട്ടം പറത്തൽ മത്സരം സംഘടിപ്പിച്ചു. കേഡറ്റുകൾ തയാറായി കൊണ്ടുവന്ന പട്ടത്തിൽ എയിഡ്സ് ബാൻ്റ് ഒട്ടിച്ചു ആകാശത്തേക്ക് പറഞ്ഞി എയിഡ്സ് ഈ ലോകത്ത് നിന്ന് മാറേണ്ടത് മുഴുവൻ വ്യക്തികളുടെയും ആവശ്യമാണെന്നും സമൂഹത്തിൽ വർദ്ധിച്ചു വരുന്ന എയിഡ്സ് രോഗം സമൂഹത്തിനെ നശിപ്പിക്കുന്ന വിപത്താണെന്ന് കേഡറ്റുകൾ തിരിച്ചറിയണമെന്നും അതിനെതിരെ തങ്ങളാൽ കഴിയുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന് വേണി ചെയ്യണമെന്നുമുള്ള…

      Read More

      അകന്ന് കഴിയുകയായിരുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

      വെള്ളമുണ്ട: അകന്ന് കഴിയുകയായിരുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട, അലഞ്ചേരി മുക്ക്, കാക്കഞ്ചേരി നഗര്‍, ബാലനെ(30)യാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ മൂന്നിന് രാത്രിയോടെയാണ് സംഭവം. കാക്കഞ്ചേരിയിലുള്ള കടയില്‍ പോയി മടങ്ങി വരുംവഴിയാണ് യുവതിയെ ഉപദ്രവിച്ചത്. ബാലന്റെ വീടിന് മുന്‍വശത്ത് എത്തിയപ്പോഴാണ് കയ്യില്‍ കരുതിയ ബ്ലേഡ് വച്ച് യുവതിയുടെ കഴുത്തില്‍ വരഞ്ഞ് മുറിവേല്‍പ്പിച്ചത്. ശേഷം ഓടി രക്ഷപ്പെട്ട ബാലനെ നാട്ടുകാര്‍ ചേര്‍ന്ന് വീടിന് അടുത്തുള്ള വയലില്‍ തടഞ്ഞു വെച്ച് പോലീസിലേല്‍പ്പിക്കുകയായിരുന്നു….

      Read More

      കുട്ടികൾക്ക് പോഷകാഹാരം സുപ്രധാനം: മന്ത്രി ഒ ആർ കേളു

      തിരുനെല്ലി: പോഷകാഹാരം ആരോഗ്യത്തിന് അത്യാവശ്യമാണെന്ന കാര്യം മറക്കരുതെന്നും കുട്ടികൾക്ക് എപ്പോഴും പോഷകം നിറഞ്ഞ ഭക്ഷണം നൽകണമെന്നും പട്ടികജാതി – പട്ടികവർഗ – പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. തിരുനെല്ലി ഗ്രാമപഞ്ചായത്തും അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ദേശീയ ആരോഗ്യ ദൗത്യം, ആൾട്രിക്‌സ് കോർപ്പറേഷൻ ലിമിറ്റഡ് ബാംഗ്ലൂർ എന്നിവയുടെ സഹകരണത്തോടെ നിർമിച്ച ന്യൂട്രീഷണൽ റീഹാബിലിറ്റേഷൻ സെൻ്ററിൻ്റെ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ പോഷകാഹാരക്കുറവുള്ള കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 45.22 ലക്ഷം രൂപ…

      Read More

      എസ്.എസ്.എഫ് എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു

      ചെറുവേരി: എസ്. എസ്. എഫ് എക്സലൻസി ടെസ്റ്റിന്റെ വെള്ളമുണ്ട ഡിവിഷൻ തല ഉദ്ഘാടനം ചെറുവേരി സുന്നി മദ്രസയിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. മൻസൂർ ഫാളിലി അധ്യക്ഷത വഹിച്ചു. ഹാരിസ് ഇർഫാനി,മുബഷിർ ലത്തീഫി,മൻസൂർ ഫാളിലി,ഷാനിദ് ചേറുവേരി,റാഷിദ്‌ ഹിഖമി തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്ക് ഗൈഡൻസ്, സ്കോളർഷിപ്പ്, കരിയർ കൗൺസിലിംഗ്, പേഴ്സണൽ കൗൺസിലിംഗ്, മത്സര പരീക്ഷാ പരിശീലനം തുടങ്ങിയ പ്രോഗ്രാമുകൾ നടത്തിവരുന്ന വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) യുടെ…

      Read More

      ജി.എച്ച്.എസ്.എസ് പനമരം ചാമ്പ്യന്മാർ.

      പനമരം: പനമരത്ത് വെച്ച് നടന്ന വയനാട് ജില്ലാ ജൂനിയർ നെറ്റ്‌ബോൾ ഫാസ്റ്റ് ഫൈവ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് പനമരം ജേതാക്കളായി. ആവേശകരമായ ലീഗ് മത്സരത്തിൽ സുൽത്താൻ ബത്തേരി സെന്റ് ജോസഫ് സ്കൂളിനെ കീഴടക്കിയാണ് പനമരം കിരീടം ചൂടിയത് . കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലയെ പ്രതിനിധീകരിക്കുന്ന ടീമിനെ തിരഞ്ഞെടുക്കുന്നതിനായുള്ള മത്സരങ്ങളായിരുന്നു നടന്നത്. ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോയ് കെപി നിർവ്വഹിച്ചു. ജില്ലാ…

      Read More

        മീനാക്ഷിയിലും പരിസര പ്രദേശങ്ങളിലും പട്രോളിംഗും സുരക്ഷയും ശക്തമാക്കി പോലീസ്.

        മേപ്പാടി: മണ്ണിടിച്ചിൽ നടന്ന മീനാക്ഷിയിലും പരിസര പ്രദേശങ്ങളിലും പട്രോളിംഗും സുരക്ഷയും ശക്തമാക്കി പോലീസ്. സംഭവം നടന്ന ദിവസം തന്നെ സ്ഥലത്തെത്തിയ കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസ്, വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വെഹിക്കിള്‍ പട്രോളിങ്, ട്രാഫിക് കണ്ട്രോള്‍, ദുരന്ത മേഖലയില്‍ തിരച്ചിലിന് മേല്‍നോട്ടം വഹിക്കല്‍ തുടങ്ങിയ ഡ്യൂട്ടികളാണ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. 24 മണിക്കൂറും മേഖലകളില്‍ പോലീസിന്റെ നേതൃത്വത്തില്‍ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്.  മണ്ണിടിച്ചിൽ ദുരന്തമറിഞ്ഞയുടൻ…

        Read More

        കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് കൊടുക്കുന്ന ഇ- മെഷീൻ മോഷ്ടിച്ചയാളെ പിടികൂടി

        ബത്തേരി: ടിക്കറ്റ് കൊടുക്കുന്നതിന് ഉപയോഗിക്കുന്ന ഇ- മെഷീൻ മോഷ്ടിച്ചയാളെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. പച്ചാടി, കിടങ്ങനാട്, പണയമ്പം, ബിജു(22)വിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 25ന് വൈകിട്ടോടെയാണ് ബത്തേരി പഴയ സ്റ്റാൻഡിൽ നിർത്തിയിരുന്ന ബത്തേരി-പാട്ടവയൽ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സിയിൽ നിന്ന് ഇ-മെഷീൻ മോഷണം പോയത്. കണ്ടക്ടർ ഇരിക്കുന്ന സീറ്റിലെ റാക്ക് ബോക്‌സിൽ വെച്ച ശേഷം കണ്ടക്ടർ ടോയ്ലറ്റിൽ പോയപ്പോഴായിരുന്നു മോഷണം. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് ബിജുവിന്റെ വീട്ടിലെ മുറിയിലെ അലമാരയിൽ നിന്നാണ്…

        Read More

        വാളത്തൂരിൽ നിന്നും കൽപ്പറ്റ, വടുവൻചാൽ ഭാഗത്തേക്ക് ബസ് റൂട്ട് ആരംഭിക്കുക : ആം ആദ്മി പാർട്ടി

         റിപ്പൺ: മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ വാളത്തൂർ പ്രദേശത്ത് നിന്നും വടുവഞ്ചാൽ, വിംസ് ഹോസ്പിറ്റൽ, കൽപ്പറ്റ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി ബസ് റൂട്ട് ആരംഭിക്കണമെന്ന് ആം ആദ്മി പാർട്ടി മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ആയിരകണക്കിന് ആളുകൾ ആരോഗ്യ,വിദ്യാഭ്യാസ, തൊഴിൽ മേഖല ഉൾപ്പെടെ എല്ലാ ആവശ്യങ്ങൾക്കും പ്രധാനമായും ആശ്രയിക്കുന്ന വടുവഞ്ചാൽ, മേപ്പാടി, കൽപ്പറ്റ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ നിലവിൽ സർക്കാർ, സ്വകാര്യ ബസുകൾ ഒന്നും തന്നെ സർവീസ് നടത്തുന്നില്ല. വടുവഞ്ചാൽ- വാളത്തൂർ- വിംസ് ഹോസ്പിറ്റൽ – കൽപ്പറ്റ എന്നീ സ്ഥലങ്ങളെ…

        Read More