മെഗാ ജോബ്‌ഫെസ്റ്റ് സംഘടിപ്പിച്ചു

    മാനന്തവാടി: മാനന്തവാടി നഗരസഭ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി മെഗാ ജോബ്‌ഫെസ്റ്റ് സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ സി.കെ രത്നവല്ലി തൊഴിൽ മേള ഉദ്ഘാടനം ചെയ്തു. വയനാട് സ്കിൽ പാർക്കിൻ്റെ സഹകരണത്തോടെ നടന്ന തൊഴിൽ മേളയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള അറുപതിലധികം കമ്പനികളും നാന്നൂറിലധികം ഉദ്യോഗാർത്ഥികളും പങ്കെടുത്തു. വിവിധ കമ്പനികളിലേക്ക് നൂറിലധികം ആളുകളെ ഷോർട്ട് ലിസ്റ്റ് ചെയ്തു.   നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷനായ പരിപാടിയിൽ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ രാജീവൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി…

    Read More

    ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

    പടിഞ്ഞാറത്തറ: നാഷണൽ ആയുഷ് മിഷൻ ,ഭാരതീയ ചികിത്സാ വകുപ്പ്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ പതിനാറാം മൈൽ പ്രസര ലൈബ്രറിയിൽ വച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗിരിജ കൃഷ്ണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പി.എ. സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൺ ജസീല റംലത്ത് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. സരസ്വതി ദേവി പദ്ധതി വിശദീകരണം നടത്തി….

    Read More

    ക്ഷയരോഗ മുക്ത വയനാടിനായി ജോഷ്; ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു

    ബത്തേരി: ടിബി മുക്ത ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ദേശീയതലത്തിൽ രൂപീകരിച്ച ജോഷ് (Joint Squad for Health) ക്യാമ്പയിനിൻ്റെ വയനാട് ജില്ലാതല ഉദ്‌ഘാടനം സുൽത്താൻ ബത്തേരിയിൽ വച്ച് സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്‌ണൻ നിർവ്വഹിച്ചു. ജോഷ് ക്യാമ്പയിൻ പോസ്റ്ററിൻ്റെയും ടീമുകൾക്കുള്ള പ്രവർത്തന ബാഗിൻ്റെയും പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു. പരിശീലനം പൂർത്തിയാക്കിയ എൻ.സി.സി, എൻ.എസ്.എസ് വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എം. മൊയ്തീൻ ഷാ വിതരണം ചെയ്തു. ക്ഷയരോഗം ശാസ്‌ത്രീയമായി ചികിത്സിച്ച് പൂർണ്ണമായി ഭേദമായ…

    Read More

    തിരുനബി (സ) കാലം തേടുന്ന കാരുണ്യം; ജംഇയ്യത്തുൽ മുഅല്ലിമീൻ മീലാദ് റാലി കൽപ്പറ്റയിൽ ചരിത്രം തീർത്തു

    കൽപ്പറ്റ : തിരുനബി(സ) കാലം തേടുന്ന കാരുണ്യം എന്ന പ്രമേയത്തിൽ ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ നടത്തിയ മീലാദ് റാലി കൽപ്പറ്റയിൽ ചരിത്രം തീർത്തു. വർണ മനോഹരമായ നിരവധി ദഫ് സംഘങ്ങളുടെയും സ്‌കൗട്ട് ടീമിൻ്റെയും അകമ്പടിയോടെ എസ് കെ ജെ എം സ്‌കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച റാലിയിൽ പ്രവാചക സ്‌നേഹികളായ ആയിരങ്ങൾ അണി നിരന്നു. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ ഭാരവാഹികളായ എം ഹസൻ മുസ് ലിയാർ , സയ്യിദ് കെ വി എസ് തങ്ങൾ, ഹാരിസ്…

    Read More

      വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

      മേപ്പാടി നെടുമ്പാല പള്ളിക്കവലയിൽ ബസടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. പള്ളിക്കവല സ്വദേശിനി പുത്തൻപുരക്കൽ അന്നമ്മ (95) ആണ് മരിച്ചത്. കെഎസ്ആർടിസി ബസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടെ അതേ ബസ് ഇടിക്കുകയായിരുന്നു. അന്നമ്മ അപകട സ്ഥലത്ത് തന്നെ മരണപ്പെട്ടു. കൽപ്പറ്റ-പുറ്റാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിൽ കയറുന്നതിനിടയായിരുന്നു അപകടം. ബന്ധു വീട്ടിലേക്കുള്ള യാത്രയായിരുന്നു.

      Read More

      ഹേമ കമ്മിറ്റി അഭിമാനകരം, കലാകാരികളുടെ മുന്നിൽ ഉപാധികൾ ഉണ്ടാകരുത്’: മുഖ്യമന്ത്രി.

      തിരുവനന്തപുരം : മനസ്സുകളെ മലിനമാക്കുന്ന പ്രവർത്തികൾ സിനിമാരംഗത്ത് ഉണ്ടാകരുതെന്നും കലാകാരികളുടെ മുന്നിൽ ഉപാധികൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഹേമ കമ്മിറ്റി അഭിമാനിക്കാവുന്ന കാര്യമാണ്. കലാരംഗത്തെ ശുദ്ധീകരിക്കാൻ സർക്കാർ പ്രതിജ്ഞബദ്ധമാണെന്നും തിരുവനന്തപുരത്ത് പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ മുഖ്യമന്ത്രി പറഞ്ഞു സ്ത്രീകൾക്ക് നിർഭയമായി കടന്നു വരാനും ജോലി ചെയ്യാനും ഉള്ള അവസരം സിനിമാരംഗത്ത് ഉണ്ടാകണം. ഹേമ കമ്മിറ്റി മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി മോഹൻലാലും രംഗത്തെത്തിയിരുന്നു. റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് അമ്മ…

      Read More

        ‘കുട്ടിക്കൂട്ട’വുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

        സുൽത്താൻ ബത്തേരി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ‘കുട്ടിക്കൂട്ടം’ എന്ന പേരിൽ ചെതലയം പൂവിഞ്ചി ഊരിൽ ഗോത്ര വർഗ്ഗ കുട്ടികൾക്കായി അവധിക്കാല ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഡോ അരുൺ ബേബി ‘വേനൽക്കാല ആരോഗ്യ സംരക്ഷണം’ എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സെടുത്തു.കുട്ടികൾക്കായുള്ള വിവിധ മാനസികോല്ലാസ പരിപാടികളും സംഘടിപ്പിച്ചു.കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.അംഗൻവാടി ടീച്ചർ ഉഷാ കുമാരി, ട്രൈബൽ യൂണിറ്റ് അംഗം അരുൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.ട്രൈബൽ പ്രൊമോട്ടർ സിന്ധു നന്ദി രേഖപ്പെടുത്തി.

        Read More

          മൂപ്പൈനാട് എസ് ഡി പി ഐ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു.

          വടുവൻ ഞ്ചാൽ: എസ് ഡി പി ഐ മൂപ്പൈനാട് പഞ്ചായത്തിൽ വിവിധ വാർഡുകളിൽ മൽസരിക്കുന്ന സ്ഥാനാർഥികൾ നാമനിർദ്ധേഷപത്രിക സമർപ്പിച്ചു. അഞ്ചാം വാർഡിൽ നുസൈബ ടീച്ചർ. പന്ത്രണ്ടാം വാർഡിൽ ഹബീബ റസാഖ്. പതിമൂന്നാം വാർഡിൽ ജാഫർ വി. പതിനാലാം വാർഡിൽ ജംഷീദ നൗഷാദ് എന്നിവരാണ് പത്രിക സമർപ്പിച്ചത്. അവകാശങ്ങൾ അർഹരിലേക്ക്. അഴിമതി ഇല്ലാത്ത വികസനം എന്നതാണ് തങ്ങൾ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം എന്ന് പഞ്ചായത്ത് ഭാരവാഹികൾ അറിച്ചു. അസീസ് വരിക്കോടൻ, ഉസ്മാൻ സി എച്ച്. നൗഫൽപിടി. റൈഹാനത്ത് തിനപുരം…

          Read More

            മീനങ്ങാടിയിൽ ബുള്ളറ്റിടിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

            മീനങ്ങാടി: മീനങ്ങാടി 53-ൽ വെച്ച് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. മണങ്ങുവയൽ കൊന്നക്കോട്ടു വിളയിൽ സൈദലവി (57) ആണ് മരിച്ചത്.   കഴിഞ്ഞ ദിവസം നടന്നുപോകുന്നതിനിടെ ബുള്ളറ്റ് ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

            Read More

              ഇരിട്ടി മാക്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. തീപിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു

              ഇരിട്ടി മാക്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. തീപിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ഇരിട്ടിയില്‍നിന്ന് വിരാജ്‌പേട്ടയിലേക്ക് തീര്‍ത്ഥാടകരുമായി പോയ ബസ് യാത്രക്കാരെ അവിടെ ഇറക്കി തിരികെവരുന്നതിനിടെയാണ് ബസ്സിന് തീപിടിച്ചത്. ബസ്സില്‍ ഡ്രൈവറും സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്. ഇരുവരും പുറത്തിറങ്ങിയതോടെ തീ ആളിപ്പടരുകയായിരുന്നു. ഇരിട്ടിയില്‍നിന്ന് അഗ്നിരക്ഷാസേനയുടെ രണ്ടു യൂണിറ്റുകള്‍ എത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബസ് പൂര്‍ണമായും കത്തിനശിച്ചിരുന്നു.

              Read More