പോസ്കോ പ്രതിക്ക് 9 വര്‍ഷത്തെ തടവും 75000 രൂപ പിഴയും.

    തൊണ്ടര്‍നാട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 9 വര്‍ഷത്തെ തടവും 75000 രൂപ പിഴയും. കുഞ്ഞോം, എടച്ചേരി വീട്ടില്‍ ബാബു (46) വിനെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. 2021 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2021 മാര്‍ച്ച് മാസം മുതല്‍ ജൂലൈമാസം വരെയുള്ള കാലയളവില്‍ പ്രതി പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇയാള്‍ നിലവില്‍ മറ്റൊരു പോക്‌സോ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു.

    Read More

    പുലർകാല ഫിറ്റ്നസ് കൂട്ടായ്മ പുലർകാലം സംഗമം സംഘടിപ്പിച്ചു

    കൽപറ്റ : പുത്തൂർ വയൽഎം എസ്. സ്വാമിനാഥൻ ഹാളിൽ നടന്ന സംഗമം അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 7 വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന പുലർകാല ഫിറ്റ്നസ് കൂട്ടായ്മയുടെ പ്രവർത്തനം ഏറെ മാതൃകാപരവും ശ്ലാഖനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഹിൽത്ത് അഷ്റഫിനെ ഹെൽത്തിന്റെ അംബാസിഡർ ആക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ട്രെയ്നർ ഹിൽത് അശ്‌റഫിനുള്ള പുരസ്‌കാര സമർപ്പണം മുൻസിപ്പാൽ ചെയർമാൻ അഡ്വ. ഐസക് നിർവഹിച്ചു.മുൻസിപ്പാലിറ്റിയിലെ സ്കൂളുകളിൽ ഫിറ്റ്നസ് ട്രെയിനിങ് കൊടുക്കാനുള്ള സൗകര്യം ഉണ്ടാക്കാമെന്ന് അദ്ദേഹം അറിയിച്ചു ജില്ലാ പഞ്ചായത്ത്‌…

    Read More

      വാളത്തൂരിലെ വന്യ മൃഗ ആക്രമണം: ശാശ്വത പരിഹാരം കാണുകയും, നഷ്ടപരിഹാരം നൽകുകയും ചെയ്യണം: ആം ആദ്മി പാർട്ടി.

      റിപ്പൺ: വാളത്തൂരിലെ നിരന്തരമായ വന്യമൃഗ സാന്നിധ്യവും, വന്യമൃഗ ആക്രമണവും മൂലം പ്രദേശവാസികൾ ഭീതിയിലാണ്. വിഷയത്തിൽ ബന്ധപ്പെട്ടവർ അടിയന്തിര നടപടികൾ സ്വീകരിക്കുകയും വന്യമൃഗത്തെ പിടികൂടാൻ സംവിധാനങ്ങൾ ക്രമീകരിക്കുകയും, നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. പ്രദേശത്ത് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ യുസഫ് നടുത്തൊടി മുഖ്യ പ്രഭാഷണം നടത്തി. സൽമാൻ എൻ, നിഅ്മത് പിച്ചൻ, മൻസൂർ അലി പി. കെ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ഡോ സുരേഷ്, പോൾസൺ കെ.എം,പത്മരാജ്, നജ്മുദ്ദീൻ എന്നിവർ സംഭവ സ്ഥലം…

      Read More

        കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി

        കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി – പിടിയിലായത് സംസ്ഥാനത്തിനകത്തും പുറത്തുമായി 24 കേസുകളിലെ പ്രതി ബത്തേരി: കൊലപാതകവും മോഷണവുമുൾപ്പടെ കേരളത്തിനകത്തും പുറത്തും നിരവധി കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി. തമിഴ്നാട്, നീലഗിരി, തിരുമംഗലം കോളനി, വീരമണി(44)യെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സംസ്ഥാനത്തും പുറത്തുമായി 24 കേസുകളുണ്ട്. പള്ളിക്കണ്ടിയിലെ ഒരു വീട്ടിൽ യുവതിയുടെ മാല മോഷണം നടത്തി മടങ്ങുമ്പോഴാണ് പോലീസ് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ സാഹസികമായി പിടികൂടിയത്.  …

        Read More

        ലഹരിക്കെതിരെ എസ് ടി സൂപ്പർ കപ്പ് സീസൺ വൺ സമാപിച്ചു.

        കൊമ്മയാട്. ലഹരിക്കെതിരെ ബ്ലാക്ക് സ്റ്റാർ എഫ് സി കൊമ്മയാട് സംഘടിപ്പിച്ച അഖില വയനാട് എസ് ടി ഫുട്ബോൾ ടൂർണ്ണമെന്റിൽ വയനാട്ടിലെ 24 എസ് ടി ടീമുകൾ പങ്കെടുത്തു. “ലഹരിയോട് നോ പറയുന്ന നിങ്ങളാണ് ഹീറോ നമുക്കൊരുമിച്ച് പൊരുതാം നാടിനൊപ്പം” എന്നതാണ് പ്രമേയം. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ അനിൽ,…

        Read More

          കെ പി എസ് ടി എ റജീന ബക്കറെ അനുമോദിച്ചു

          മീനങ്ങാടി : സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാനത്തെ മികച്ച കമ്മ്യൂണിറ്റി പോലീസ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട മീനങ്ങാടി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക റജീന ബക്കറെ കെ പി എസ് ടി എ മീനങ്ങാടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് അർപ്പണമനോഭാവത്തോടെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ടീച്ചറുടെ നേതൃത്വത്തിൽ നടക്കുന്നത്. കഴിഞ്ഞ പത്തു വർഷമായി ടീച്ചറാണ് സ്കൂളിലെ എസ് പി സി പദ്ധതിയുടെ സി പി ഒ . കെ പി എസ് ടി എ…

          Read More

          വാഹനാപകടത്തിൽ മൂന്ന് വയസ്സുകാരൻ മരിച്ചു

            ബത്തേരി :നായ്ക്കട്ടി നിരപ്പത്ത് രഹീഷിന്റെ മകൻ ദ്രുപത് (3) ആണ് മരിച്ചത് . ഇന്നലെ രാത്രി ബീനാച്ചിയിൽ മുത്തശ്ശനോടൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബൈക്ക് ഇടിക്കുകയായിരുന്നു.മുത്തച്ഛൻറെ കയ്യിൽ നിന്നും കുട്ടി തെറിച്ചുവീണു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബീനാച്ചി സ്കൂൾ കുന്നിൽ താമസിക്കും മോഹൻദാസ് എന്ന സുന്ദരൻ [സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ] മകളുടെ കുട്ടിയാണ് ദ്രുപത്. സംസ്കാരം ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിൽ.

          Read More

          മംഗളൂരിൽ വയനാട് സ്വദേശിയെ തല്ലിക്കൊന്ന സംഭവം ; എസ്‌ഡിപിഐ പ്രതിഷേധിച്ചു.

          മംഗളൂരിൽ വയനാട് സ്വദേശിയെ തല്ലിക്കൊന്ന സംഭവം ; എസ്‌ഡിപിഐ പ്രതിഷേധിച്ചു. മാനന്തവാടി :പുല്‍പ്പള്ളി സ്വദേശി അശ്‌റഫിനെ മംഗളൂരു കുഡുപ്പില്‍ വെച്ച് സംഘപരിവാര്‍ ഭീകരര്‍ ക്രൂരമായി തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് എസ്‌ഡിപിഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നുണക്കഥകളും വിദ്വേഷങ്ങളും പ്രചരിപ്പിച്ച് മനുഷ്യരെ പച്ചയായി തല്ലിക്കൊല്ലുന്ന സംഘപരിവാർ ഭീകരരെ പ്രതിരോധിക്കാൻ സമൂഹം തയ്യാറാവണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എ. യൂസുഫ്, ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കെ. ജെ, ജില്ലാ ജനറൽ സെക്രട്ടറി…

          Read More

          നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞു; നാല് പേർക്ക് പരിക്ക്.

          കുഴിനിലം: മാനന്തവാടി തലശ്ശേരി റോഡിൽ കുഴിനിലം ഹെൽത്ത്സെന്ററിന്റെ മുന്നിലായി നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. കണ്ണൂർ തളിപറമ്പ് സ്വദേശികളായ മിൻഷ (14), റാബിയ (63), സഹീർ (12), ഉമ്മർ (65) എന്നിവർക്കാണ് നിസാര പരിക്കേറ്റത്. ഇവർ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഇലക്ട്രിക്ക് പോസ്റ്റ് തകർന്നതോടെ ഈ പ്രദേശത്ത് വൈദ്യുതി വിതരണവും മുടങ്ങി.

          Read More

            ഹ്യൂമൺ റൈറ്റ്സ് വെൽഫയർ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഗഫൂർ വെണ്ണിയോട്

            കൽപ്പറ്റ :ഹ്യൂമൺ റൈറ്റ്സ് വെൽഫയർ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഗഫൂർ വെണ്ണിയോട്. ഹ്യൂമൺ റൈറ്റ്സ് വെൽഫയർ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡണ്ടായി പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ഗഫൂർ വെണ്ണിയോട് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന ജനറൽ കൗൺസിൽ വെച്ചാണ് തെരെഞ്ഞെടുക്കപ്പെട്ടത്. കൽപ്പറ്റ, വെണ്ണിയോട് തുരുത്തിയിൽ അബ്ദുള്ളയുടെയും, സി. എച്ച് ആമിനയുടെയും മകനാണ്.

            Read More