ക്ലെയിം തുകയുടെ വിതരണവും; മില്‍മയുടെ വിവാഹ സമ്മാന വിതരണവും നടത്തി

പുല്‍പള്ളി: മില്‍മയുടെയും സീതാമൗണ്ട് ക്ഷീരസംഘത്തിന്റേയും നേതൃത്വത്തില്‍ നടപ്പിലാക്കിയ കാലാവസ്ഥ ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം സംഘത്തിലെ 162 കര്‍ഷകരുടെ 200 പശുക്കള്‍ക്ക് ഒരു പശുവിന് 400 രൂപ പ്രകാരം ലഭിച്ച ക്ലെയിം തുകയുടെ വിതരണവും മില്‍മയുടെ വിവാഹ സമ്മാന വിതരണവും ക്ഷീര സംഘം ഹാളില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. വിവിഹ സമ്മാന വിതരണം മില്‍മ വയനാട് ജില്ലാ…

Read More

    സൺഡേ സ്കൂൾ ഹാളിന്റെ ഉദ്ഘാടനവും, ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും നടന്നൂ

    പുൽപ്പള്ളി : പുൽപ്പള്ളി സെന്റ് ജോർജ് സിംഹാസന കത്തിഡ്രൽ ദൈവാലയത്തിൽ നിർമ്മാണം പൂർത്തികരിച്ച സൺഡേ സ്കൂൾ ഹാളിന്റെ ഉദ്ഘാടനവും, ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും നടന്നൂ. പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു, വാർഡ് മെമ്പർ വിനോദ് കാഞ്ഞുകാരൻ ആശംസകൾ അറിയിച്ചു, ഫാ. പി.സി പൗലോസ്, ഫാ.ഷിനോജ് പുന്നശേരിയിൽ, കെ .വൈ . എൽദോസ്, ജോബിഷ് യോഹന്നാൻ, ബേബി കൈനികുടി എന്നിവർ നേതൃതം നൽകി.

    Read More

      ലോക വനം,ജലം,കാലാവസ്ഥ ദിനാചരണം സംഘടിപ്പിച്ചു

      ശ്രേയസ് ചീരാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അമ്മായിപ്പാലം സ്വർഗം പാർക്കിൽ സംഘടിപ്പിച്ച ലോക വനം, ജലം,കാലാവസ്ഥ ദിനാചരണം ബത്തേരി മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ഇ.ജെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഷാജു,പി.പി.സ്കറിയ,റഷീദ ലത്തീഫ് എന്നിവർ സംസാരിച്ചു.സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

      Read More

      വിമൻ ഇന്ത്യ മൂവ്മെൻ്റിന് പുതിയ ഭാരവാഹികൾ

      കൽപ്പറ്റ : വിമൻ ഇന്ത്യ മ്യൂവ്മെൻ്റ് കൽപ്പറ്റ മണ്ഡലത്തിന്പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് – സാഹിറ ഉസാമ, വൈസ് പ്രസിഡന്റ് – റൈഹാനത്ത് ബശീർ, സെകട്ടറി, ഹഫ്സത് ജാഫർ. ജോയിന്റ് സെക്രട്ടറി മാർ – ഉമൈബ കരിം ആയിശ ഹംസ. ട്രഷറർ – മുനീറ ശിഹാബ്. കമ്മിറ്റി അംഗങ്ങൾ സമീറ, ആയിശ, മൈമൂന, സുലൈഖ നാസർ, സുബൈദ ജാഫർ , എന്നിവരെ കൽപ്പറ്റയിൽ ചേർന്ന പ്രതിനിധി സഭയിലാണ് തെര ഞ്ഞെടുക്കപ്പെട്ടെത്. സാഹിറ ഉസാമ അദ്ധ്യക്ഷത വഹിച്ചു ഹഫ്സത്ത്…

      Read More

      അന്തകവിത്തുകൾക്കെതിരേയുള്ള പോരാട്ടം ശക്തമാക്കും: കർഷകസംഘടനകൾ.

      കല്‍പ്പറ്റ: ജിഎംഒ ദേശീയ കരട് നയരൂപീകരണവുമായി ബന്ധപ്പെട്ട് ആന്റി ഫ്രീട്രേഡ് എഗ്രിമെന്റ് ഫോറം വുഡ്‌ലാന്‍ഡ്‌സ് ഓഡിറ്റോറിയത്തില്‍ വട്ടമേശ സമ്മേളനം സംഘടിപ്പിച്ചു. ജിഎം വിളകള്‍ സംബന്ധിച്ച് ദേശീയ നയം രൂപീകരിക്കാന്‍ സുപ്രീം കോടതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തിലായിരുന്നു സമ്മേളനം. സുരക്ഷിതമല്ലാത്ത ആധുനിക ബയോടെക്‌നോളജി ഉത്പന്നങ്ങള്‍ കാര്‍ഷിക മേഖലയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തില്‍ സമഗ്ര ജൈവ സുരക്ഷാ നയമാണ് രാജ്യത്തിനു ആവശ്യമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ശാസ്ത്രത്തോടുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്തവുംസമൂഹത്തോടുള്ള പ്രതികരണവും നയത്തില്‍ പ്രതിഫലിക്കണം. പൗരന്‍മാരുടെയും പ്രകൃതിയുടെയും ആരോഗ്യം…

      Read More

        അശാസ്ത്രീയ മാലിന്യസംസ്ക്കരണം: മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

         പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ജി എം വയനാട്, ആമിസ് വില്ല, വിമല മേരി ആയുർവേദ ഹോസ്പിറ്റൽ എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് അശാസ്ത്രീയമായ മാലിന്യസംസ്ക്കരണത്തിന് നടപടി സ്വീകരിച്ചത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കുന്നില്ലെന്ന് കണ്ടെത്തിയത്. മാലിന്യസംസ്ക്കരണത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ വരുംദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

        Read More

          ആരോഗ്യ മേഖലയിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റം നടപ്പാക്കി: മന്ത്രി വീണാ ജോർജ്

          ആരോഗ്യ മേഖലയിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റം നടപ്പാക്കി: മന്ത്രി വീണാ ജോർജ്   ജില്ലയിലെ ആരോഗ്യ മേഖലയിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് നടപ്പാക്കുന്നതെന്നും ചികിത്സാ രംഗത്ത് ജില്ല സ്വയം പര്യാപ്തത കൈവരിക്കുന്നതായും ആരോഗ്യ -വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ സി.എസ്.ആർ ഫണ്ടിൽ നിന്ന് 8.5 കോടി ചെലവഴിച്ച് നിർമിക്കുന്ന ലെവൽ 3 ട്രോമ കെയർ സെൻ്ററിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ധനകാര്യ കമ്മീഷൻ ഫണ്ടിൽ നിന്നും 55.5…

          Read More

          ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

          തരുവണ: നാഷണൽ ആയുഷ് മിഷൻ കേരള ഹോമിയോപതി വകുപ്പിന്റെ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് തരുവണയിൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ സീനത് വൈഷ്യൻ അദ്ധ്യക്ഷം വഹിച്ചു.ഡോ.വിനീത സ്വാഗതവും എച്.എം.സി.മെമ്പർ ഉസ്മാൻ പള്ളിയാൽ നന്ദിയും പറഞ്ഞു.കെ.എം.അബ്ദുള്ള ഹാജിയെ ക്യാമ്പിൽ വെച്ചു സുധി രാധാകൃഷ്ണൻ ആദരിച്ചു.സി.മമ്മുഹാജികെ.എം.അബ്ദുല്ലഹാജി രവീന്ദ്രൻ,തുടങ്ങിയവർ സംസാരിച്ചു.

          Read More

            പാവലിനും മഞ്ഞളിപ്പ് കർഷകർക്ക് കണ്ണീർ വിളവെടുപ്പുകാലം

            മാനന്തവാടി: ജില്ലയിൽ ഏറ്റവും കൂടുതൽ പാവൽ കൃഷി ചെയ്യുന്ന തൊണ്ടർനാട്, തവിഞ്ഞാൽ ഗ്രാമപഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലാണ് വൻ തോതിൽ മഞ്ഞളിപ്പ് രോഗം ബാധിച്ച് പാവൽ കൃഷി നശിക്കുന്നത്.   ഇഞ്ചികൃഷിയിലും നെൽകൃഷിയിലും സംഭവിച്ചത് ആദ്യം പാവൽ തൈകളുടെ ഇലകൾക്കാണ് മഞ്ഞളിപ്പ് രോഗം ബാധിക്കുന്നത്. ഇത് മരുന്ന് പ്രയോഗത്തിലൂടെ മാറ്റിയെടുത്തെങ്കിലും പിന്നീടുണ്ടാകുന്ന പാവലുകൾ മഞ്ഞളിപ്പ് ബാധിച്ച് മുരടിക്കുകയാണ്.   ഇതോടെ പാവൽ കൃഷിയിൽ നിന്നുള്ള വിളവെടുപ്പ് പകുതിയിലും താഴെയെത്തിയെന്നാണ് കർഷകർ പറയുന്നത്. രോഗത്തിനെതിരെ പലവിധ വളപ്രയോഗങ്ങൾ നടത്തിയിട്ടും കായകളിലെ മഞ്ഞളിപ്പ്…

            Read More

              ഡോ.പി. ലക്ഷ്മണന്‍ സക്രിയ വ്യക്തിത്വത്തിന് ഉടമ: ബിഷപ് ജോസഫ് മാര്‍ തോമസ്

              സുല്‍ത്താന്‍ ബത്തേരി: വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായ ഡോ.പി. ലക്ഷ്മണന്‍ സക്രിയ വ്യക്തിത്വത്തിന്റെ ഉടമയാണെന്ന് ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ്. ഡോ.പി. ലക്ഷ്മണന്റെ അശീതി(80-ാം പിറന്നാള്‍)ആഘോഷത്തിന് അധ്യാപക ഭവനില്‍ കര്‍ഷകമിത്രവും പൗരാവലിയും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.ലക്ഷ്മണന്റെ ഊര്‍ജസ്വലതയും കൃത്യതയും മറ്റുള്ളവര്‍ക്ക് മാതൃകയും പ്രചോദനവുമാണ് ബിഷപ് പറഞ്ഞു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എം.ജി. ഇന്ദ്രിജിത്ത് അധ്യക്ഷത വഹിച്ചു. കര്‍ഷകമിത്രം ചെയര്‍മാന്‍ പി.എം. ജോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന…

              Read More