189 പ്രചരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു

    നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ ചൊവ്വാഴ്ച്ച 189 പ്രചരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു. ഇതില്‍ പൊതു ഇടങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ചിരുന്ന 169 പോസ്റ്ററുകള്‍,13 ബാനറുകള്‍, രണ്ട് മറ്റ് പ്രചരണ സാമഗ്രികള്‍, സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന അഞ്ച് പോസ്റ്ററുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതോടെ ജില്ലയിലെ പൊതുഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന 3793 പോസ്റ്ററുകള്‍, 353 ബാനറുകള്‍, 242 മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവയും സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന 460…

    Read More

      ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കമായി.

      കോട്ടനാട്:ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ സഹവാസ ക്യാമ്പിന് ജില്ലയിൽ തുടക്കമായി . ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടക്കുന്നത് . യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടക്കുന്നത്. ഇനിയും ഒഴുകും മാനവ സ്നേഹത്തിൻ ജീവവാഹിനിയായി എന്നാണ് ക്യാമ്പിന്റെ ഈ വർഷത്തെ സംസ്ഥാനതലത്തിൽ അംഗീകരിച്ച പേര്. ക്യാമ്പിന്റെ ഭാഗമായി ഡിജിറ്റൽ സാക്ഷരത, സുരക്ഷാ ബോധവൽക്കരണവും പ്രഥമശുശ്രൂഷ പരിശീലനവും, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ , അംഗനവാടി ദത്തെടുത്ത് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, ക്യാമ്പ്…

      Read More

      ഡോ: കെ.എസ്.ജിസ്നയ്ക്ക് വെറ്ററിനറി ഗൈനക്കോളജിയിൽ ഡോക്ടറേറ്റ്

      കൽപറ്റ: ഉത്തർ പ്രദേശിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വെറ്ററിനറി ഗൈനക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. കെ.എസ്.ജിസ്ന (തിരുവനന്തപുരം പാലോട് ഐ. എ. എച്ച് ആൻഡ് വി. ബി യിലെ വെറ്ററിനറി സർജൻ ആണ്). ഡോ. ശിവപ്രസാദിന്റെ ഭാര്യയും വയനാട് കുറുമ്പാലക്കോട്ട കുറ്റിയേരി ശശിധരൻ-രാഗിണി ദമ്പതികളുടെ മകളും ആണ്.

      Read More

      പ്രവാസി ഭാരത് ദിവസ് വിജയിപ്പിക്കും:- പ്രവാസി കോൺഗ്രസ്സ്.

      കൽപ്പറ്റ: ജനുവരി 9ന് തൃശൂരിൽ നടക്കുന്ന പ്രവാസി ഭാരത് ദിവസ് വിജയിപ്പിക്കുവാനും ജില്ലയിൽ നിന്നും 50 പ്രവർത്തകരെ പങ്കെടുപ്പിക്കുവാനും പ്രവാസി കോൺഗ്രസ്സ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. പ്രസിഡണ്ട് മമ്മൂട്ടി കോമ്പി ഉത്ഘാടനം ചെയ്ത യോഗത്തിൽ വർക്കിങ്ങ് പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.വി.ആൻ്റണി, അസൈനാർ ഹാജി, ദിൽഷാദ്.കെ, യൂസുഫ് മാനന്തവാടി, പി.എ.അബ്ബാസ്, ജിനിസിബി, സുനിജ, രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.

      Read More

        എന്‍ ഊര് പൈതൃക ഗ്രാമം ഗവര്‍ണര്‍ സന്ദര്‍ശിച്ചു

        എന്‍ ഊര് പൈതൃക ഗ്രാമം ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സന്ദര്‍ശിച്ചു. എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് കൂടിയായ സബ് കളക്ടര്‍ അതുല്‍ സാഗറും ജീവനക്കാരും ഗവര്‍ണറെ സ്വീകരിച്ചു. ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ള നെല്ല്കുത്ത്, വട്ടക്കളി, ഗോത്രഗാനങ്ങള്‍ തുടങ്ങിയ കലാപരിപാടികള്‍ ആസ്വദിച്ച ഗവര്‍ണര്‍ എന്‍ ഊരിലെ കലാകാരന്മാരും ജീവനക്കാരുമായുമായി ആശയ വിനിയമനം നടത്തി. ഭാര്യ അനഘ അര്‍ലേക്കറും ഗവര്‍ണറോടൊപ്പമുണ്ടായിരുന്നു.

        Read More

          മരത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

          മാനന്തവാടി: മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വയോധികൻ മരിച്ചു.ഒണ്ടയങ്ങാടി മുദ്രമൂല മൈക്കിള്‍ ആലപ്പാട്ട് (73) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ആടിന് ചപ്പ് വെട്ടുന്നതിനിടെ മരത്തിൽ നിന്നും വീഴുകയായിരുന്നു. മാനന്തവാടി മെഡിക്കല്‍ കോളേജിലും, പിന്നിട് വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ഇന്ന് രാവിലെ 9 മണിയോടെ മരണപ്പെടുകയായിരുന്നു. ഭാര്യ: സൂസമ്മ. മക്കള്‍: ജയിംസ്, ഷിനോയ് , ഷിനി. മരുമക്കള്‍: വിജി മോള്‍, കൊച്ചുറാണി, പ്രതീഷ്. സംസ്‌ക്കാരം പിന്നീട്.

          Read More

          കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ; സുരക്ഷാ നടത്തം സംഘടിപ്പിച്ചു.

          കൽപറ്റ: രാജ്യത്ത് ആരോഗ്യ പ്രവർത്തകർ വ്യാപകമായി അക്രമിക്കപ്പെടുന്നത് തടയുക എന്ന ലക്ഷ്യത്തോടെ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ വനിതാ കമ്മിറ്റി കൽപറ്റ ജനറൽ ആശുപത്രിയിൽ സുരക്ഷാ നടത്തം സംഘടിപ്പിച്ചു. സുരക്ഷാ ഓഡിറ്റിങ്ങിൻ്റെ ഭാഗമായി സംഘടനയുടെ വനിതാ പ്രവർത്തകരും ജീവനക്കാരും കണ്ടെത്തിയ പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനു റിപ്പോർട്ട് ചെയ്യുമെന്ന് കെ. ജി . ഒ .എ ജില്ലാ സെക്രട്ടറി കെ ജി പത്മകുമാർ അറിയിച്ചു . ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി ബീന വിജയൻ സുരക്ഷാ…

          Read More

          വയനാട് തുരങ്കപാത അടിയന്തരമായി യാഥാർത്ഥ്യമാക്കണം; എക്യൂമെനിക്കൽ ഫോറം സർക്കാരിനോട് ആവശ്യപ്പെട്ടു

          സുൽത്താൻ ബത്തേരി: വയനാട്ടുകാരുടെ ദീർഘകാലത്തെ യാത്രാക്ലേശങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ആവിഷ്കരിച്ച തുരങ്കപാത പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിലുള്ള ആധുനിക എഞ്ചിനീയറിങ് സംവിധാനങ്ങളോടെ എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് എക്യൂമെനിക്കൽ ഫോറം വയനാട് സർക്കാരിനോട് ആവശ്യപ്പെട്ടു. കാർഷിക പ്രാധാന്യമുള്ളതും മികച്ച ടൂറിസം കേന്ദ്രവുമായ വയനാട്ടിൽ നിലവിൽ യാത്രാ സൗകര്യങ്ങൾ വളരെ പരിമിതമാണ്. പുറംലോകവുമായി ബന്ധപ്പെടാൻ കുറ്റ്യാടി, പാൽച്ചുരം, പേര്യ, നാടുകാണി, താമരശ്ശേരി, ദിമ്പം ഉൾപ്പെടെയുള്ള ദുർഘടം പിടിച്ച ചുരങ്ങളെയാണ് ജില്ലയിലുള്ളവർ പ്രധാനമായും ആശ്രയിക്കുന്നത്. ഗുണ്ടൽപേട്ട് വഴി ചുരമില്ലാത്ത പാതയുണ്ടെങ്കിലും രാത്രികാല…

          Read More

            കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; വയനാട് ഉൾപ്പെടെ എട്ട് ജില്ലകളിൽ റെഡ് അലർട്ട്

            തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി വയനാട് ഉൾപ്പെടെ എട്ട് ജില്ലകളിൽ ഇന്ന് (ഓഗസ്റ്റ് 1) ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചു.   പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നിലവിലുള്ളത്. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിതീവ്ര മഴയായി കണക്കാക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട്…

            Read More

              ആർ എൻ അൻസാർ അനുസ്മരണം സംഘടിപ്പിച്ചു

              പനമരം: എൻ എസ് എസിന് ജനകീയ മുഖം നൽകിയ സംസ്ഥാന എൻ എസ് എസ് ഓഫിസർ ആർ എൻ അൻസറിൻ്റെ നിര്യാണത്തിൽ ഡബ്ല്യു എം ഒ ഐ ജി ആർട്സ് & സയൻസ് കോളേജിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. അനുസ്മരണ യോഗം ഡബ്ല്യു എം ഒ കോളേജ് വൈസ് പ്രിൻസിപ്പൽ സുബ്ന എം പി ഉദ്ഘാടനം ചെയ്തു. കേരളത്തെ നടുക്കിയ ദുരന്തത്തെ നേരിടാൻ എൻഎസ്എസിനെ സജ്ജമാക്കിയതും വയനാട്ടിലെ ജനങ്ങൾക്ക് എൻഎസ്എസ് എന്ന സാമൂഹിക സേവന പ്രസ്ഥാനത്തെ പരിചയപ്പെടുത്തി കൊടുക്കുന്നതിലും…

              Read More