വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ഉള്ള ധനസഹായം കൂട്ടി

    തിരുവനന്തപുരം: വന്യമൃഗ ആക്രമങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ഉള്ള ധനസഹായം 14 രൂപ ലക്ഷം രൂപയാക്കി ഉയർത്തി. നിലവിൽ 10 ലക്ഷം രൂപയായിരുന്നു ധനസഹായം. ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. മന്ത്രിസഭ യോഗം ഇന്ന് രാവിലെ ഏഴ് മണിക്ക് വീണ്ടും പേരും.   അതേസമയം, സിനിമാ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം. തെരുവോരത്ത് കഴിയുന്ന കുട്ടികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ്. ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയിൽ നിർമാണ നിരോധനം നീക്കി. ഇതുസംബന്ധിച്ച് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

    Read More

    24-ാമത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു

    കൽപറ്റ: 24-ാമത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് കൽപറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ടി. സിദ്ധിഖ് എം എൽ എ ഉദ്ഘാടനം ചെയ്തു. ചാമ്പ്യൻഷിപ്പിൽ വയനാട് ഡിസ്ട്രിക്ട് ജൂഡോ അസോസിയേഷൻ ടെക്നിക്കൽ ചെയർമാൻ ഗിരീഷ്‌ പെരുന്തട്ട സ്വാഗതവും കേരള ജൂഡോ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ്‌ ജോയ് വർഗീസ് അധ്യക്ഷതയും വഹിച്ചു. വയനാട് ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ, കേരള ജൂഡോ അസോസിയേഷൻ ജനറൽ സെക്രട്ടറി റെൻ പി ആർ എന്നിവർ മുഖ്യാഥിതിയായും സുബൈർ…

    Read More

    സൗജന്യ നേത്രപരിശോധനയും തിമിര ക്യാമ്പും നടത്തി

    മാനന്തവാടി: മാനന്തവാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീം കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടേയും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര നിർണയ ക്യാമ്പും നടത്തി. ക്യാമ്പിൽ പങ്കെടുത്തവരിൽ തിമിര ശസ്ത്രക്രിയയ്ക്ക് വേണ്ടി തിരഞ്ഞെടുത്തവരെ സൗജന്യമായി കോയമ്പത്തൂർ അരവിന്ദ് ആശുപത്രിയിൽ കൊണ്ടുപോയി ശസ്ത്രക്രിയ ചെയ്തു തിരികെ എത്തിക്കുന്നതാണ്. ക്യാമ്പിൽ 420 പേർ പങ്കെടുത്തു. 20 ആശുപത്രി സ്റ്റാഫും ടീം കനിവിൻ്റെ 40 വളണ്ടിയർമാരും ക്യാമ്പിന് നേതൃത്വം നൽകി. ടീം കനിവ് പ്രസിഡന്റ് സൂരജ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങ്…

    Read More

    ലോ മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

      തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മഴുവന്നൂർ വാർഡ് മെമ്പർ കെ.കെ.സി. മൈമൂനയുയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കരിങ്ങാരി ജുമാ മസ്ജിദിന് മുൻവശം നിർമ്മിച്ച മീഡിയം മാസ് ലൈറ്റ് വാർഡ് മെമ്പർ കെ.കെ.സി. മൈമൂന ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.ടി. മമ്മൂട്ടി, സീതി തരുവണ,അബ്ദുള്ള.വി,നസീർ.ടി.കെ, അബൂബക്കർ.കെ, ഉസ്മാൻ.കെ,മൂസ.പി.കെ, മൊയ്‌ദു.പി.കെ, അബ്ദുള്ള.പി.കെ,റൗഫ്, കോൺട്രാക്ടർ മോയി തുടങ്ങിയവർ സംബന്ധിച്ചു

    Read More

    പൗരബോധം വളർത്താൻ എസ്.പി.സി നടത്തുന്ന ശ്രമം ശ്ലാഘനീയം:ജുനൈദ് കൈപ്പാണി

    പുളിഞ്ഞാൽ: വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുവാൻ വേണ്ടി എസ്. പി. സി നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. പുളിഞ്ഞാൽ ഗവ.ഹൈസ്കൂളിൽ നടക്കുന്ന മൂന്ന് ദിവസത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പിന് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ്‌ അബ്ദുൾ ജബ്ബാർ അധ്യക്ഷത വഹിച്ചു.വെള്ളമുണ്ട പോലീസ് സ്റ്റേഷൻ ഐ.പി സുരേഷ് ബാബു മുഖ്യപ്രഭാഷണം…

    Read More

    കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

    കൽപ്പറ്റ: രാഹുൽഗാന്ധിക്കെതിരെ ബി ജെ പി നേതാക്കളുടെ കൊലവിളി-വർഗീയ പ്രസ്താവനകൾക്കെതിരെ കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി. കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എൽ എ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബി സുരേഷ്ബാബു, ഗോകുൽദാസ് കോട്ടയിൽ, ഗിരീഷ് കൽപ്പറ്റ, ഒ വി റോയി, ഒ ഭാസ്‌ക്കരൻ, കണ്ടത്തിൽജോസ്, ആർ ഉണ്ണികൃഷ്ണൻ, ആയിഷ പള്ളിയാൽ, എസ് ബിന്ദു, രാജാ റാണി തുടങ്ങിയവർ പങ്കെടുത്തു.

    Read More

      ഡ്രൈ ഡേയിൽ വില്പനക്കായി സൂക്ഷിച്ച 28 ലിറ്റർ മദ്യം പിടികൂടി ഒരാൾ അറസ്റ്റിൽ

      ബത്തേരി : ഡ്രൈഡേ മുന്നിൽകണ്ടു വില്പനക്കായി മദ്യം സൂക്ഷിച്ചു വെച്ചിട്ടുള്ളതായി വയനാട് എക്‌സൈസ് ഇന്റലിജിൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഓഫിസ് എക്സൈസ് ഇൻസ്പെക്ടർ സുമേഷ്.പി.എസും പാർട്ടിയും സുൽത്താൻ ബത്തേരി താലൂക്കിൽ, നടവയൽ വില്ലേജിൽ, കാറ്റാടിക്കവല ഭാഗത്ത് , മുരിക്കുനിൽക്കും കാലായിൽ വീട്ടിൽ ജോർജ്ജ് തോമസ് (വയസ്സ് 43/26) എന്നയാളെ 28 ലിറ്റർ വിദേശ മദ്യം വില്പനക്ക് സൂക്ഷിച്ചു വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു.. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ…

      Read More

        ശബരിമല യുവതീ പ്രവേശന പുനഃപരിശോധന ഹര്‍ജി; ഒന്‍പതംഗ ഭരണഘനാ ബെഞ്ചിന് രൂപം നല്‍കി

        ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഒമ്പതംഗ ഭരണഘന ബെഞ്ചിന് രൂപം നല്‍കി. ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് ഭരണഘടന ബഞ്ചിന് നേതൃത്വം നല്‍കുക. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാര്‍, എ ജെ മസീഹ്, പി ബി വരാലെ, ആര്‍ മഹാദേവന്‍, ജോയ്മാല ബാഗ്ചി, ജസ്റ്റിസ് ബി.വി. നാഗരത്‌ന എന്നിവര്‍ ഭരണഘടന ബെഞ്ചിന്റെ ഭാഗമാകും.ഒന്‍പതംഗ ബഞ്ചില്‍ ജസ്റ്റിസ് ബി വി നാഗരത്‌നയാണ് എക വനിതാ അംഗം. ഏപ്രില്‍ 7 മുതലാണ് പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം…

        Read More

          ബെംഗളൂരുവില്‍ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായി; ബത്തേരി സ്വദേശിക്കെതിരെ കേസെടുക്കാതെ പോലിസ്: സ്‌റ്റേഷനില്‍ വെച്ച് പ്രതി പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ട്

          ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി. കഫെയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയായിരുന്ന 20കാരിയാണ് പീഡനത്തിന് ഇരയായത്. യുവതിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ് വയനാട് ബത്തേരി സ്വദേശിയായ യുവാവ് പീഡിപ്പിച്ചത്. മഡിവാളയില്‍ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് പരാതി.   ഈ മാസം 12ന് പീഡനം നടന്ന് തൊട്ടടുത്ത ദിവസം തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ലെന്നാണ് കോട്ടയം സ്വദേശിയായ 20കാരി ആരോപിക്കുന്നത്. ഡിസിപിക്ക് പരാതി നല്‍കിയ ശേഷമാണ് ഒടുവില്‍ പൊലീസ് കേസെടുക്കാന്‍…

          Read More

            ഹെൽത്തി കേരള ക്യാമ്പയിൻ സംഘടിപ്പിച്ചു

            ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി ഹെൽത്തി കേരള ക്യാമ്പയിൻ മാനന്തവാടി നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ചു.   വൈബ് ഫോർ വെൽനസ്സ്‌ – ഹെൽത്തി കേരള ക്യാമ്പയിനിലെ പ്രമേയമായ ആരോഗ്യസംരക്ഷണത്തിന് നല്ല ആഹാരം, ചിട്ടയായ വ്യായാമം, മതിയായ ഉറക്കം, നല്ല ആരോഗ്യ ശീലങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി നിയോജക മണ്ഡലത്തിൽ തൃശ്ശിലേരി എം എ ഹാളിൽ വച്ച് ആയുർവ്വേദ മെഡിക്കൽ ക്യാമ്പ്, ജീവിത…

            Read More