ബത്തേരി ഗവ. സർവജന വി എച്ച് എസ് എസ് പ്ലാറ്റിനം ജൂബിലി: സ്വാഗത സംഘം രൂപീകരിച്ചു

ബത്തേരി: ഗവ. സർവജന വി എച്ച് എസ് എസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു . പിടിഎ പ്രസിഡന്റ്‌ ടി.കെ. ശ്രീജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രൊഫ. ജോൺ മത്തായി നൂറനാൽ ഉദ്ഘാടനം ചെയ്തു. 75 വർഷം നാടിന് വെളിച്ചം പകർന്ന വിദ്യാലയത്തിന്റെ വാർഷികാഘോഷം നാടിന്റെ ഉത്സവമാക്കി മാറ്റണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന് പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മിറ്റികളെ തിരഞ്ഞെടുത്തു. ആഘോഷ പരിപാടികളുടെ ഭാഗമായി പൂർവ വിദ്യാർഥി സംഗമങ്ങൾ , പൂർവ…

Read More

    സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം; മധ്യസ്ഥ ചർച്ച പരാജയം

    തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിൽ മധ്യസ്ഥ ചർച്ച പരാജയം. യുണൈറ്റഡ് നഴ്സസ് അസോസിയേഷനും മാനേജ്മെന്റുകളും തമ്മിൽ നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്. നാളെ മുതൽ വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും യുഎൻഎ. ധാരണ ആവാത്ത ആശുപത്രികളിൽ സമ്പൂർണ പണിമുടക്ക്. ഹൈക്കോടതി മുതിർന്ന അഭിഭാഷകന്റെ നേതൃത്വത്തിലായിരുന്നു ചർച്ച.     ശമ്പളവര്‍ധന ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരത്തിനെതിരേ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ നല്‍കിയ ഹരജിയിലാണ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് കോടതി നേരത്തേ നിര്‍ദേശിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം…

    Read More

      പ്രസംഗ പരിശീലന ശിൽപശാല നടത്തി

      കൽപറ്റ:ജെ.സി.ഐ കൽപറ്റയുടെ നേതൃത്വത്തിൽ പ്രസംഗ പരിശീലന കളരി സംഘടിപ്പിച്ചു. വിദ്യാർഥികളും യുവാക്കളുമായി 30 പേർ പരിശീലനത്തിൽ പങ്കെടുത്തു. ജെ.സി.ഐ നാഷണൽ ട്രെയിനർ പി.പി.പി. സജിത് കുമാർ പരിശീലനത്തിന് നേതൃത്വം നൽകി. ഉദ്ഘാടന സമ്മേളനത്തിൽ ജെ.സി. അമൃത മങ്ങാടത്ത് അധ്യക്ഷത വഹിച്ചു. പി.ഇ.ഷംസുദീൻ, മുഹ്‌സിൻ റാഷിദ്, ജിഷാദ്.പി, റെനിൽ മാത്യൂസ്, ബീന സുരേഷ്, ഷെമീർ പാറമ്മൽ, ഷാജി പോൾ, ജയകൃഷ്ണൻ, നൗഷാദ് വൈത്തിരി, ജയറാം.കെ,സി.എ. മനൂപ് , ചാൾസ് എന്നിവർ സംസാരിച്ചു.

      Read More

      സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ

      തലപ്പുഴ തവിഞ്ഞാൽ, യവനാർകുളത്തെ മിനി സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയയാൾ പിടിയിൽ. മലപ്പുറം, കീഴാറ്റൂർ, പട്ടിക്കാട്, കാരാടാൻ വീട്ടിൽ, മൊയ്തീൻ കുട്ടി(49)യെയാണ് ശനിയാഴ്ച തലപ്പുഴ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും (SAGOC)ചേർന്ന് പെരിന്തൽമണ്ണയിൽ വച്ച് പിടികൂടിയത്. ജൂലൈ 30 ന് അർധരാത്രിയാണ് മോഷണം നടന്നത്. സൂപ്പർ മാർക്കറ്റിൻറെ പിറക് വശത്തെ വാതിൽ തകർത്ത് അകത്ത് കയറി മേശയിൽ സൂക്ഷിച്ച 18000 രൂപയും, 2000 രൂപയോളം വില വരുന്ന സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർമാരായ കെ. ശ്രീതു,…

      Read More

        സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

        മുള്ളൻകൊല്ലി :സെന്റ്‌ ജോസഫ്സ് മിഷൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ, ICDS മായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുള്ളൻകൊല്ലിയിലെ അംഗൻവാടി ടീച്ചേഴ്സിനും അമ്മമാർക്കും കുട്ടികൾക്കും വേണ്ടിയാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. മുള്ളൻകൊല്ലി വാർഡ് മെമ്പർ ബഹു. ചന്ദ്രബാബു അവറുകൾ അധ്യക്ഷത വഹിച്ച പരിപാടി മുള്ളൻകൊല്ലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഹു. വിജയൻ അവറുകൾ ഉൽഘാടനം ചെയ്തു. കൂടാതെ ആശംസകൾ അർപ്പിച്ച് ICDS സൂപ്പർവൈസർ ലീഷ്മ മാഡം സംസാരിച്ചു , കൂടാതെ ക്യാമ്പിനെ കുറിച്ചു ഹോസ്പിറ്റൽ PRO മനോജ്‌…

        Read More

          സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ വേഗതയില്ലന്നും അനിശ്ചിതത്വമാണന്നും പരാതി

          സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള പത്തേക്കറിലെ കുടുംബങ്ങളുടെ സ്വയംസന്നദ്ധ പുനരധിവാസത്തിനു ആവിഷ്‌കരിച്ച പദ്ധതിയുടെ നിര്‍വഹണത്തിനാണ് മന്ദഗതിയെന്ന് ഗുണഭോക്താക്കൾ പരാതി പ്പെട്ടത്. കൈവശഭൂമി ഒഴിഞ്ഞുപോകുന്നതിന് സമ്മതപത്രവും മറ്റു രേഖകളും വനം വകുപ്പിന് കൈമാറി നാല് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി യാഥാര്‍ഥ്യമായില്ല. പദ്ധതി നടത്തിപ്പിലെ മെല്ലപ്പോക്ക് പത്തേക്കറിലെ കുടുംബങ്ങള്‍ക്ക് വിനയാകുകയാണന്ന് ഇവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.   സംസ്ഥാനാവിഷ്‌കൃത പുനരധിവാസ പദ്ധതിയില്‍ ഗുണഭോക്താക്കളാകുന്നതിന് പത്തേക്കറിലെ 59 കുടുംബങ്ങളാണ് 2021ല്‍ അപേക്ഷ നല്‍കിയത്….

          Read More

            അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിച്ചു 

            കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ സംഘടിപ്പിച്ച നാഷണല്‍ അപ്രന്റീസ് മേള അസിസ്റ്റന്റ് കളക്ടര്‍ പി. പി അര്‍ച്ചന ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ അപ്രന്റീസ്ഷിപ്പ് മേള അവസരമൊരുക്കി. തൊഴില്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്ത 89 ഉദ്യോഗാര്‍ത്ഥികളില്‍ 41 പേര്‍ വനിതകളായിരുന്നു. മേളയില്‍ 11 സ്ഥാപനങ്ങള്‍ പങ്കെടുത്തു. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും വിവിധ സ്ഥാപനങ്ങള്‍ ഷോര്‍ട്ട്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. പുളിയാര്‍മല വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ രഞ്ജിത്ത് അധ്യക്ഷനായ പരിപാടിയില്‍ വിവിധ സര്‍ക്കാര്‍, സ്വയംഭരണ, സ്വകാര്യ സ്ഥാപന…

            Read More

            വയനാട് പോലീസിന്റെ ഉന്നതി സമ്പർക്ക പരിപാടി സംഘടിപ്പിച്ചു.

            മാനന്തവാടി: വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ഉന്നതി സമ്പർക്ക പരിപാടി നടത്തി. മാനന്തവാടി പഞ്ചാരക്കൊല്ലി, കോളിമൂല ഉന്നതിയിൽ നടത്തിയ പരിപാടി വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. അഞ്ച് പേർക്ക് വീൽചെയറുകളും, ഇരുപതോളം വിദ്യാർഥികൾക്ക് പി.എസ്.സി കിറ്റുകളും, 20 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും, അഞ്ച് പേർക്ക് കമ്പളി പുതപ്പുകളും വിതരണം ചെയ്തു . മാനന്തവാടി മുനിസിപ്പാലിറ്റി സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെർമാൻ പാത്തുമ്മ അധ്യക്ഷത വഹിച്ചു. മാനന്തവാടി ഡിവൈഎസ്പി വി.കെ. വിശ്വംഭരൻ മുഖ്യപ്രഭാഷണം നടത്തി….

            Read More

              മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ഥിച്ച് മന്ത്രി അഡ്വ. ടി സിദ്ദിഖ്.

              മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ഥിച്ച് മന്ത്രി അഡ്വ. ടി സിദ്ദിഖ്. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പത്രികസമര്‍പ്പിക്കുന്നതിന് മുന്നോടിയായും സിദ്ദിഖ് ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തിയിരുന്നു. മന്ത്രിയായതിന് പിന്നാലെയാണ് വീണ്ടും ജനനായകന്റെ ഓര്‍മ്മകളുറങ്ങുന്ന മണ്ണിലേക്ക് അദ്ദേഹം വീണ്ടുമെത്തിയത്. രാഷ്ട്രീയ പൊതുപ്രവര്‍ത്തന ജീവിതത്തിലെ നികത്താനാവാത്ത നഷ്ടം ഉമ്മന്‍ചാണ്ടി സാറിന്റെ അഭാവമാണെന്ന് സന്ദര്‍ശനശേഷം സിദ്ദിഖ് പറഞ്ഞു. 2021-ല്‍ കല്‍പ്പറ്റയില്‍ ആദ്യമായി മത്സരിക്കാനെത്തുമ്പോള്‍ വോട്ടഭ്യര്‍ഥിക്കാനായി ഉമ്മന്‍ചാണ്ടി സാര്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ ആ സാന്നിധ്യം നല്‍കിയ ആത്മവിശ്വാസവും വാത്സല്യവുമാണ് ഇപ്പോള്‍ ഇവിടെ വരെ എത്തിച്ചതെന്ന് സിദ്ദിഖ് പറഞ്ഞു….

              Read More

              സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി സോഷ്യല്‍ ഓഡിറ്റ്; പൊതുസഭ തുടങ്ങി.

              കല്‍പ്പറ്റ : വിദ്യാഭ്യാസ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റ് കിലയുടെ നേതൃത്വത്തില്‍ തുടങ്ങി.      പ്രധാന്‍മന്ത്രി പോഷണ്‍ ശക്തി നിര്‍മ്മാണ്‍ (പി.എം.പോഷണ്‍) പദ്ധതിയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ് ഉച്ചഭക്ഷണ വിതരണം. പദ്ധതി കുറ്റമറ്റതാക്കാനും അധികൃതര്‍ ഉദ്ദേശിക്കുന്നവിധം നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാനുമാണ് സോഷ്യല്‍ ഓഡിറ്റ് നടത്തുന്നത്. കുട്ടികളുടെ അവകാശമായ പോഷകാഹാര വിതരണം കാര്യക്ഷമവും…

              Read More