ലഹരി മാഫിയയ്ക്കെതിരെ സംസ്ഥാനവ്യാപക പോരാട്ടം; ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി

    സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച ലഹരി പ്രതിരോധ കർമ്മപദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവഹിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ ലഹരി മാഫിയയെ കേരളത്തിൽ നിന്ന് തുരത്താൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്തു.   നാടിന്റെ ഏറ്റവും വലിയ സമ്പത്തായ യുവതലമുറയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ രാജ്യത്തിന്…

    Read More

    ‘നോ ഗോ സോണിൽ’ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്; വയനാട്ടിൽ പുതിയ ഉരുൾപൊട്ടലുണ്ടായതായി സ്ഥിരീകരണമില്ല

    കൽപ്പറ്റ: വയനാട്ടിലെ പുഞ്ചിരിമട്ടത്തിന് മുകളിലുള്ള വനത്തിനുള്ളിൽ പുതിയ ഉരുൾപൊട്ടലുണ്ടായതായി സ്ഥിരീകരണമില്ലെന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. മുമ്പുണ്ടായ ഉരുൾപൊട്ടലുകളിലെ മണ്ണും അവശിഷ്ടങ്ങളും മഴവെള്ളത്തോടൊപ്പം താഴേക്ക് ഒഴുകി വരുന്നുണ്ട്. മണ്ണൊലിപ്പ് പൂർണ്ണമായി അവസാനിക്കുന്നതുവരെ ഇത് കുറച്ചുകാലം തുടരും. പുഴയും അതിനോട് ചേർന്നുള്ള ‘നോ ഗോ സോണും’ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ ‘നോ ഗോ സോണിനുള്ളിൽ’ പ്രവേശിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, വയനാട്ടിൽ മുണ്ടക്കൈയിലും ചൂരൽ മഴയിലും മഴ ശക്തമായതിന് പിന്നാലെ നാട്ടുകാർ കടുത്ത പ്രതിഷേധമാണ്…

    Read More

    പി എ ആലി ഹാജി അനുസ്മരണം നടത്തി.

    വെള്ളമുണ്ട: മുസ്‌ലിം ലീഗ് നേതാവും വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന പി എ ആലി ഹാജി അനുസ്മരണം നടത്തി. വാരാമ്പറ്റ യു ഡി എഫ് കമ്മിറ്റി സര്‍വകക്ഷി അനുസ്മരണം എ ഐ സി സി മെമ്പര്‍ എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മോയി വാരാമ്പറ്റ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി മുഹമ്മദ്, സി പി എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ എ എന്‍ പ്രഭാകരന്‍, ബി ജെ പി…

    Read More

      സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ്: ഉത്തരവ് താത്കാലികമായി പിന്‍വലിക്കണമെന്ന് സംഷാദ് മരക്കാര്‍

      കല്‍പ്പറ്റ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിച്ചിരിക്കേ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് താത്കാലികമായി പിന്‍വലിക്കണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു.   പുതിയ ഉത്തരവ് പ്രകാരം അഞ്ച് സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നുള്ള നിരാക്ഷേപ പത്രം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് ആവശ്യമാണ്. സ്‌കൂള്‍ സുരക്ഷാ സമിതിയുടെ ശിപാര്‍ശയും പരിഗണിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കെ സ്മാര്‍ട്ട് പോര്‍ട്ടല്‍ വഴി അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വിദ്യാര്‍ഥികളുടെ സുരക്ഷ കരുതിയാണ് ഉത്തരവ്…

      Read More

        വെള്ളപ്പാട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

        സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയുടെ ടി.എസ്.പി. ഫണ്ടിൽ 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വെള്ളപ്പാട്ട് അങ്കണവാടി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ഷീബ ചാക്കോ സ്വാഗതപ്രസംഗം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. റഷീദ്, ഷാമില ജുനൈസ്, സി.ഡി.പി.ഒ ബിന്ദു കെ, എ.ടി.ഡി.ഒ രാജശ്രീ, കൗൺസിലർമാരായ കെ.സി. യോഹന്നാൻ, പ്രിയ വിനോദ്, സംഷാദ്, ഹേമ എ.സി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രുതി കെ.വി നന്ദിപ്രസംഗം നടത്തി.

        Read More

          യു.എ.ഇ ഇസ്ലാഹി സെന്റർ ‘മസ്കൻ’ പദ്ധതി: ആദ്യ വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു

          പിണങ്ങോട്: യു.എ.ഇ ഇസ്ലാഹി സെന്റർ സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന ‘മസ്കൻ’ ഭവന പദ്ധതിയിലെ ആദ്യ വീടിന്റെ താക്കോൽദാനം പിണങ്ങോട് വെച്ച് നടന്ന ചടങ്ങിൽ യു.എ.ഇ ഇസ്ലാഹി സെന്റർ പ്രസിഡന്റ് മുജീബ് റഹ്മാൻ പാലക്കൽ, കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് ഡോ.ജമാലുദ്ദീൻ ഫാറൂഖിക്ക് താക്കോൽ കൈമാറി നിർവ്വഹിച്ചു.നിർദ്ധനരായ കുടുംബങ്ങൾക്ക് സുരക്ഷിതമായ പാർപ്പിടം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2025-ലാണ് ‘മസ്കൻ’ പദ്ധതിക്ക് തുടക്കം കുറിച്ചത്. യു ഐ സി മസ്കൻ പദ്ധതി കൺവീനർ സക്കീർ ഹുസൈൻ കളരിക്കൽ അധ്യക്ഷനായിരുന്നു….

          Read More

            ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങളുടെ ഏകോപനത്തിനായി വിവിധ വകുപ്പുകളുടെ യോഗം ചേർന്നു

            ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങളുടെ ഏകോപനത്തിനായി വിവിധ വകുപ്പുകളുടെ യോഗം ചേർന്നു. കുഷ്ഠ രോഗ നിർമ്മാർജ്ജനത്തിനായി നടക്കുന്ന അശ്വമേധം ക്യാമ്പയിൻ, മഹാമാരി പ്രതിരോധ മുന്നൊരുക്കം, സാർവത്രിക പാലിയേറ്റിവ് പരിചരണ പദ്ധതി, ജില്ലാ കാൻസർ കെയർ കമ്മറ്റി , ഹെൽത്തി ലൈഫ് ക്യാംപയിൻ എന്നിവയുടെ ഏകോപന സമിതി യോഗങ്ങളാണ് നടന്നത്. പൊതുജനങ്ങളിൽ ആരോഗ്യബോധം വർധിപ്പിക്കുകയും രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രാധാന്യം വർധിപ്പിച്ച് മഹാമാരി സാധ്യതകൾ തടയുകയുമാണ് ലക്ഷ്യം.   സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന അശ്വമേധം ക്യംപയിനിൻ്റെ…

            Read More

            ശുചീകരണ വാരാഘോഷം സംഘടിപ്പിച്ചു.

            മാനന്തവാടി : മാനന്തവാടി മുൻസിപ്പാലിറ്റി 26-ാം ഡിവിഷൻ ഹെൽത്ത് സാനിറ്റേഷൻ ആൻഡ് ന്യൂട്രീഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ശുചീകരണ വാരാഘോഷം സംഘടിപ്പിച്ചു. മാനന്തവാടി കോൺവെന്റ് കുന്ന് കോളനിയിൽ ഡിവിഷൻ കൗൺസിലർ അരുൺ കുമാർ ബീ.ഡി ഉദ്ഘാടനം ചെയ്തു. വാർഡ് കൺവീനർ, ഡിവിഷനിലെ വാർഡ് ഹെൽത്ത് സാനിറ്റേഷൻ ആൻഡ് ന്യൂട്രീഷൻ കമ്മിറ്റി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, റസിഡൻഷ്യൽ അസോസിയേഷൻ അംഗങ്ങൾ, രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ പ്രവർത്തകർ, അംഗൻവാടി വർക്കേഴ്സ് എന്നിവർ പങ്കാളികളായി.

            Read More

            ഇരിപ്പിടങ്ങൾ നൽകി

            ബത്തേരി : വൈ.എം.സി.എയുടെ  അമ്പതാം വാർഷികം പ്രമാണിച്ച് സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ യാത്രക്കാർക്കായി എയർപോർട്ട് മോഡൽ ഇരിപ്പടങ്ങൾ സംഭാവന ചെയ്തു. ഇരിപ്പടങ്ങൾ കെ.എസ്.ആർ.ടി.സി. ഡിപ്പോ അഡ്മിനിട്രേറ്റീവ് ഓഫീസർ പി.സി.രജിത കുമാരി, വൈ.എം .സി.എ. പ്രസിഡണ്ട് രാജൻ തോമസിൽ നിന്ന് ഏറ്റുവാങ്ങി. നാഷണൽ ബോർഡ് അംഗം പ്രൊഫ: തോമസ് പോൾ, രക്ഷാധികാരി പ്രൊഫ. എ.വി. തരിയത്ത്, സെക്രട്ടറി എൻ.വി. വർക്കി, ട്രഷറർ കെ.പി. എൽദോസ്., ഇ.ജെ. ജോയി. റോയി വർഗീസ്,ജോസ് കുന്നത്ത്, കെ.ജി. ജോസ്, ജയ്‌സൺ…

            Read More

            മെത്താഫിറ്റാമിനുമായി യുവാവ് പിടിയിൽ

            മുത്തങ്ങ : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 0.6 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ, തിരൂർ എടയൂർ ഭാഗത്ത് താമസിക്കും  താഴത്തെ പള്ളിയാലിൽ വീട്ടിൽ മുഹ്സിൻ ഫയാസ് നാജി ടി.പി. വയസ്സ് (26) എന്ന ആളാണ് പിടിയിൽ ആയത്. എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കെ.ജെ യുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർ രജിത്ത് പി.വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുദീപ്. ബി,…

            Read More