വരുന്നു ഓപ്പറേഷന്‍ സ്‌കാന്‍; അനധികൃത ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് പിടിവീഴും

കൽപ്പറ്റ: ജില്ലയിലെ അനധികൃത സ്വകാര്യ ഓൺലൈൻ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ്, കേരള സംസ്ഥാന ഐ.ടി. മിഷൻ എന്നിവയുടെ സഹകരണത്തോടെ വയനാട് ജില്ലാഭരണകൂടം നടപ്പാക്കുന്ന പദ്ധതിയാണ് “ഓപ്പറേഷൻ സ്കാൻ”. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലൂടെ പൊതുജനങ്ങൾക്ക് നൽകിവരുന്ന ഓൺലൈൻ സേവനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കുവാൻ അക്ഷയ കേന്ദ്രങ്ങളെയാണ് സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അക്ഷയ കേന്ദ്രമാണെന്ന വ്യാജേന മറ്റ് ഇതര സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങൾ അക്ഷയയ്ക്ക് സമാനമായ പേര്, കളർ കോഡ് എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്നത്…

Read More

    എൻ.എം. വിജയന്റെ ബാങ്ക് ബാധ്യത കെ.പി.സി.സി. അടച്ചുതീർത്തു

    സുൽത്താൻ ബത്തേരി: ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവ് എൻ.എം. വിജയന്റെ ബത്തേരി അർബൻ ബാങ്കിലെ 60 ലക്ഷം രൂപയുടെ കുടിശ്ശിക കെ.പി.സി.സി. അടച്ചുതീർത്തു. പാർട്ടിക്കുവേണ്ടിയാണ് വിജയന് ബാധ്യതയുണ്ടായതെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു.   ബാധ്യത ഏറ്റെടുത്തില്ലെങ്കിൽ ഡി.സി.സി. ഓഫീസിന് മുന്നിൽ സത്യാഗ്രഹം ഇരിക്കുമെന്നും കുടുംബം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കെ.പി.സി.സി. നേതൃത്വം ഇടപെട്ട് ബാധ്യത പൂർണ്ണമായി അടച്ചുതീർത്തത്.

    Read More

      കടുത്ത ചൂട് വില്ലനായി; മുള്ളൻകൊല്ലിയിൽ പശുക്കൾ ചാകുന്നതായി പരാതി

      പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിൽ അതിശക്തമായ ചൂട് താങ്ങാനാവാതെ പശുക്കൾ ചാകുന്നതായി പരാതി. ശശിമല, പാടിച്ചിറ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം നാല് പശുക്കളാണ് ചത്തത്. തീറ്റയും വെള്ളവുമെടുക്കാതെ അഞ്ചോളം പശുക്കൾ നിലവിൽ അവശനിലയിലുമാണ്.   ചെറിയമ്പനാട്ട് അപ്പച്ചൻ, പള്ളിക്കമലിൽ തടത്തിൽ രവി എന്നിവരുടെ പശുക്കളാണ് ചത്തത്. തടത്തിൽ രവി, വലിയ വട്ടം രാജു എന്നിവരുടെ കറവ പശുക്കൾ തൊഴുത്തിൽ അവശനിലയിലാണ്. പകൽ സമയത്തെ അസഹനീയമായ ചൂടിനെ തുടർന്ന് പശുക്കൾ കുഴഞ്ഞു വീഴുകയാണെന്ന് കർഷകർ പറയുന്നു. അടിയ്ക്കടി ശ്വാസം വലിക്കുന്നതും…

      Read More

      അപകട ഭീഷണി ഉയർത്തുന്ന മൊബൈൽ ടവർ മാറ്റി സ്ഥാപിക്കണം: എസ്.ഡി.പി.ഐ 

       അഞ്ചാംമൈൽ : അഞ്ചാംമൈൽ കെട്ടിടത്തിനു മുകളിൽ അപകടഭീഷണി ഉയർത്തി മൊബൈൽ ടവർ മാറ്റി സ്ഥാപിക്കണമെന്ന് എസ്.ഡി.പി.ഐ പനമരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കോഴിക്കോട് മാനന്തവാടി ദേശീയപാതയിൽ മത്സ്യമാംസ മാർക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളുമടങ്ങുന്ന തിരക്കേറിയ സ്ഥലത്താണ് ടവർ സ്ഥാപിച്ച കെട്ടിടം സ്ഥിതി ചെയ്യുന്നത്. നിരവധി വാഹനങ്ങൾ കെട്ടിടത്തിനോട് ചേർന്നാണ് പാർക്ക് ചെയ്യുന്നത്. ബലക്ഷയം ബാധിച്ചു തുടങ്ങിയ കെട്ടിടത്തിനു നിർമ്മാണ പ്രവൃത്തികൾ നടത്തുന്നതിന് പഞ്ചായത്ത് മുകളിൽ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ ജീവനും തൊട്ടടുത്ത കെട്ടിടങ്ങൾക്കും ഭീഷണിയായി നിൽക്കുമ്പോഴും മൊബൈൽ ടവറിന് വീണ്ടും…

      Read More

      അമ്പലവയൽ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത്തല ആരോഗ്യ ഗ്രാമസഭ സംഘടിപ്പിച്ചു

      അമ്പലവയൽ ഗ്രാമപഞ്ചായത്തും അമ്പലവയൽ കുടുംബ ആരോഗ്യ കേന്ദ്രവും സംയുക്തമായി 20 വാർഡുകളിലും സംഘടിപ്പിച്ച ആരോഗ്യ ഗ്രാമ സഭയുടെ സമാപന സമ്മേളനം അമ്പലവയൽ സെൻ്റ് മാർട്ടിൻ പള്ളി ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ: സനൽകുമാർ കെ പി പദ്ധതി വിശദീകരണം നടത്തി. ജെസ്സിജോർജ്, ഷീജ ബാബു, ഗ്ലാഡിസ് സ്ക്കറിയ, എ എസ് വിജയ, വി…

      Read More

      വ്യാപാരി വ്യവസായി ഏകോപന സമിതി ഏര്യാ സമ്മേളനം നടത്തി.

      പനമരം:  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനമരം ഏര്യാ സമ്മേളനം കെ. ആലി നഗറിൽ വെച്ച് നടന്നു. വ്യാപാരി സമിതി ജില്ലാ സെക്രട്ടറി പ്രസന്നകുമാർ സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ഏര്യാ പ്രസിഡന്റ് ടി. എം. ഉമ്മർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഏര്യാ സെക്രട്ടറി സന്തോഷ് കഴിഞ്ഞ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടനയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ ജില്ലാ ജോയിന്റ് സെക്രട്ടറി എം. ആർ. സുരേഷ് വിശദീകരിച്ചു. പനമരം ടൗണിൽ ദിവസേന അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന്…

      Read More

        പൊതുഇടം ശുചീകരിച്ച ഏഴാം ക്ലാസുകാരൻ ഫവാസിന് അനുമോദനം; നാടിന് മാതൃകയെന്ന് സൽമാ മോയി

        മാനന്തവാടി: പൊതുസ്ഥലം സ്വന്തം വീടുപോലെ കണ്ട് സ്വമേധയാ ശുചീകരണത്തിനിറങ്ങി നാടിന് മാതൃകയായ ഏഴാം ക്ലാസുകാരൻ ഫവാസിന്റെ മാതൃകാപരമായ ഈ സൽപ്രവൃത്തിയെ വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൽമാ മോയി നേരിട്ടെത്തി അഭിനന്ദിച്ചു.   മറ്റെല്ലാ കുട്ടികൾക്കും വലിയൊരു പ്രചോദനമാണ് ഫവാസിന്റെ ഈ നല്ല മനസ്സെന്ന് അവർ കൂട്ടിച്ചേർത്തു. പേര്യ 39-ൽ പാലമഠത്തിൽ റഷീദിന്റെയും അനീസയുടെയും മകനാണ് ഈ കൊച്ചുമിടുക്കൻ. ദിവസവും നൂറുകണക്കിന് യാത്രക്കാരും വിദ്യാർത്ഥികളും ഉപയോഗിക്കുന്ന മാനന്തവാടി TTI ബസ് സ്റ്റോപ്പ്…

        Read More

        സൗജന്യ രക്ത ഗ്രൂപ്പ് നിർണയ ക്യാംപ് നടത്തി

        മാനന്തവാടി : എടവക കുടുംബാരോഗ്യ കേന്ദ്രം, പഴശ്ശിനഗർ റസിഡൻസ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ പഴശ്ശി നഗറിൽ സൗജന്യ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബ്രാൻ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് പി.വാണിദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗിരിജ സുധാകരൻ, പഞ്ചായത്ത് അംഗം സി.സി. സുജാത, ഹെൽത്ത് ഇൻസ്പെക്ടർ ടി. റഫീഖ് അലി, ജെഎച്ച്ഐ റെജി വടക്കയിൽ, കെ.എം. ഷിനോജ്, പി.കാദർ, കെ.എം. രാജു,…

        Read More

          ബെയിലി പാലത്തിലൂടെയുള്ള യാത്രാ നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചു

          മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ അട്ടമല-മുണ്ടക്കൈ പ്രദേശങ്ങളെ ചൂരൽമലയുമായി ബന്ധിപ്പിക്കുന്ന ബെയിലി പാലത്തിലൂടെയുള്ള യാത്രയ്ക്ക് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഭാഗികമായി ഇളവുകൾ അനുവദിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പ്രവേശന വിലക്കില്ലാത്ത ഗോ സോൺ ഏരിയകളിലേക്കുള്ള യാത്രയ്ക്ക് നിബന്ധനകൾക്ക് വിധേയമായി ബെയിലി പാലം കടന്നുപോകാനാണ് അനുമതിയുള്ളത്.   നാട്ടുകാര്‍ക്കും തോട്ടം ഉടമകൾക്കും ഈ പ്രദേശങ്ങളിൽ ജോലി ചെയ്യുന്നതിനും തൊഴിലാളികളെ എത്തിക്കുന്നതിനും നിയന്ത്രണങ്ങളിൽ ഇളവ് തേടി നിരവധി…

          Read More

            പഠനയാത്ര നടത്തി

            പൂരിഞ്ഞി : യുണൈറ്റഡ് കൾച്ചറൽ സെൻ്റർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന കളരിയുടെ ഭാഗമായി ബാലവേദി കുട്ടികൾക്ക് പഠന യാത്ര സംഘടിപ്പിക്കുകയുണ്ടായി. വയനാട് ഹണി മ്യൂസിയം, ടീ മ്യൂസിയം, ടീൻസാനിയ അഡ്വൻഞ്ചർ പാർക്ക് എന്നിവടങ്ങളിലാണ് 62 കുട്ടികൾക്ക് സൗജന്യമായി പഠന യാത്ര നടത്തിയത്.

            Read More