വയനാട് തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

    കൽപ്പറ്റ: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ സുവർണ്ണ അധ്യായമായി മാറുന്ന വയനാട് തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കോഴിക്കോട്, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ഇരട്ട തുരങ്കപാത പൂർത്തിയാകുന്നതോടെ മലബാറിന്റെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ ഇനി വയനാട്ടിലേക്ക് സുഗമമായി യാത്ര ചെയ്യാമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.   ഏകദേശം 8.73 കിലോമീറ്റർ ദൈർഘ്യമുള്ള ഈ തുരങ്കപാത ഇന്ത്യയിലെ തന്നെ രണ്ടാമത്തെ വലിയ…

    Read More

      ആം ആദ്മി പാർട്ടി മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷൻ നാളെ

      *ആം ആദ്മി പാർട്ടി മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷനും മണ്ഡലം കൗൺസിൽ യോഗവും 12/ 7/ 2026 വൈകിട്ടു 2.30 ന് ( ജൂലൈ 7 ഞായർ) മാനന്തവാടി വയനാട് സ്ക്വയർ ഹോട്ടലിൽ വച്ച് നടക്കുന്നു. മാനന്തവാടി നിയോജകമണ്ഡലം പ്രസിഡണ്ട് മനോജ് കുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് അജി കൊളോണിയ, ജില്ലാ പ്രസിഡണ്ട് കെ ടി സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി പോൾസൺ എന്നിവർ പങ്കെടുക്കും.

      Read More

        ബാവലി ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ.

        ബാവലി ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ.  മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അരുൺകുമാർ ആർ പാർട്ടിയും ബാവലി ചെക്ക് പോസ്റ്റ് പാർട്ടിയും സംയുക്തമായി മാനന്തവാടി താലൂക്കിൽ തൃശ്ശിലേരി വില്ലേജിൽ ബാവലി ചെക്ക് പോസ്റ്റിൽ വെച്ച് 200 ഗ്രാം കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് ജോസ് ജോർജ് Slo ജോർജ് പുതിയകുന്നേൽ ഹൗസ്, കാഞ്ഞിരങ്ങാട് എന്നയാളെ അറസ്റ്റ് ചെയ്തു

        Read More

        ബ്രെയില്‍ സാക്ഷരത പദ്ധതി നടപ്പാക്കും

        കൽപ്പറ്റ : സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി കാഴ്ച്ച പരിമിതര്‍ക്കായി ആവിഷ്‌ക്കരിച്ച ദീപ്തി ബ്രെയില്‍ സാക്ഷരത ജില്ലയില്‍ നടപ്പാക്കുു. പദ്ധതിയുടെ ജില്ലാതല സംഘാടക സമിതി യോഗം ചേര്‍ു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ബ്രെയില്‍ ലിപി പഠിക്കാന്‍ താല്‍പ്പര്യമുള്ളവരുടെ വിവര ശേഖരണം വിവിധ ഏജന്‍സികളിലൂടെ നടത്താനും നാല് ‘ോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പഠന കേന്ദ്രങ്ങള്‍ തുടങ്ങാനും യോഗം തീരുമാനിച്ചു….

        Read More

          കേരളം മാറ്റത്തിന് കൊതിക്കുന്നു; വരാനിരിക്കുന്നത് യു ഡി എഫ് തരംഗം: കെ സി വേണുഗോപാല്‍ എം പി

          കല്‍പ്പറ്റ: സര്‍ക്കാരെന്ന നിലയില്‍ ജനങ്ങളെ എത്രമാത്രം വെറുപ്പിക്കാമെന്ന് തെളിയിച്ച പിണറായിഭരണത്തില്‍ നിന്നും കേരളം മാറ്റം കൊതിക്കുകയാണെന്നും, ഈ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായ തരംഗമായിരിക്കുമെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കല്‍പ്പറ്റയില്‍ നടന്ന യു ഡി എഫ് വനിതാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളെയും, യുവാക്കളെയും, കൃഷിക്കാരെയും, തൊഴിലാളികളെയും…

          Read More

            തദ്ദേശ സ്വയം ഭരണതിരഞ്ഞെടുപ്പ് -2025; അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കാൻ എസ്‌ഡിപിഐ സ്ഥാനാർഥികളെ വിജയിപ്പിക്കണം: പി.ആർ സിയാദ്.

            മാനന്തവാടി : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന അഴിമതിയും സ്വജന പക്ഷപാതവും ഇല്ലാതാക്കാൻ വരുന്ന തിരഞ്ഞെടുപ്പുകളിൽ എസ്‌ഡിപിഐ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ സിയാദ്. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി SDPI വയനാട് ജില്ലാ കമ്മിറ്റി മാനന്തവാടി വ്യാപര ഭവനിൽ സംഘടിപ്പിച്ച വിജയക്കുതിപ്പ് 2025 ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ അടിസ്ഥാന പ്രശ്നങ്ങളായ ഗതാഗത, ആരോഗ്യ മേഖലകളിൽ കടുത്ത വിവേചനമാണ് ഭരണകൂടങ്ങൾ തുടരുന്നത്. അധികാര കേന്ദ്രങ്ങളിൽ വയനാടിന്റെ…

            Read More

              ശ്രേയസ് “നന്മ” സ്വാശ്രയ സംഘം വാർഷികം ആഘോഷിച്ചു.

              ശ്രേയസ് “നന്മ” സ്വാശ്രയ സംഘം വാർഷികം ആഘോഷിച്ചു. ചീരാൽ യൂണിറ്റിലെ നന്മ സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉത്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ഷാജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെറീന വാർഷിക റിപ്പോർട്ട്അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ഇ. ജെ. വർഗീസ്, സി ഡി ഒ റഷീദ ലത്തീഫ്,ആന്റണി, പൗലോസ്,ദിവ്യ എന്നിവർ സംസാരിച്ചു.വിവിധ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്തുത്യർഹ സേവനത്തിന് പ്രസിഡന്റിനെയും,സെക്രട്ടറിയെയും ആദരിച്ചു.സ്നേഹ വിരുന്നോടെ സമാപിച്ചു.

              Read More

              മാതൃകയാമായി പ്രവാസി കൂട്ടായ്മ: പനമരം സ്കൂളിലെ കുരുന്നുകൾക്ക് ഇനി ശുദ്ധജല സമൃദ്ധി

              പനമരം: പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ആശ്വാസമായി പനമരം മഹല്ല് പ്രവാസി ഗ്രൂപ്പ്. കാലാവസ്ഥയ്ക്കനുസരിച്ച് ചൂടുവെള്ളവും തണുത്ത വെള്ളവും നൽകുന്ന രണ്ട് വാട്ടർ പ്യൂരിഫയറുകളാണ് പ്രവാസി കൂട്ടായ്മ സ്കൂളിന് സമ്മാനിച്ചത്. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് സുബൈർ കെ.ടി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും പ്രവാസി കൂട്ടായ്മ ഭാരവാഹികളും സ്കൂൾ അധികൃതരും പങ്കെടുത്തു. നാടിന് മാതൃകയായ പ്രവാസി കൂട്ടായ്മയുടെ കരുണാർദ്രമായ…

              Read More

                ജന്മദിനത്തില്‍ കേരളത്തിലെ ഒന്‍പത് ക്ഷേത്രങ്ങള്‍ക്കായി 22.55 കോടി രൂപ; അകമഴിഞ്ഞ സംഭാവന നല്‍കി അനന്ത് അംബാനി

                കൊച്ചി: തന്റെ ജന്മദിനത്തോടനുബന്ധിച്ച് കേരളത്തിലെത്തിയ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അനന്ത് അംബാനി പൈതൃക സ്മാരകങ്ങളുടെ സംരക്ഷണത്തിനും ഒമ്പത് ക്ഷേത്രങ്ങളുടെ വികസനത്തിനുമായി സംഭാവനയായി നല്‍കിയത് 22.55 കോടി രൂപ. വെള്ളിയാഴ്ച തന്റെ 31-ാം ജന്മദിനം ആഘോഷിച്ച അനന്ത് അംബാനി ഏപ്രില്‍ 7ന് ഗുരുവായൂര്‍ ക്ഷേത്രവും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിന് 6 കോടി രൂപയും രാജരാജേശ്വര ക്ഷേത്രത്തിന് 12 കോടി രൂപയുമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. രാജരാജേശ്വര ക്ഷേത്രത്തിന്റെ സമഗ്ര നവീകരണത്തിനായാണ് 12കോടി…

                Read More

                ലഹരിയ്ക്കെതിരെ യുവത; ലോഗോ പ്രകാശനം ചെയ്തു.

                കമ്പളക്കാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന ‘ലഹരിയ്ക്കെതിരെ യുവത’ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ലോഗോ പ്രകാശനം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ സമ്മേളനത്തിൽ വച്ച് എം. എസ്. സ്വാമിനാഥൻ റിസർച് ഫൗണ്ടേഷനിലെ സയന്റിസ്റ്റ് ജോസഫ് ജോൺ സ്റ്റെർക് വൈസ് ചെയർപേഴ്സൺ പി. ആർ. മധുസൂദനൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ലോഗോ രൂപകല്പന ചെയ്ത അഖിൽ കൃഷ്ണന് പരിഷത്ത് ജില്ലാ സെക്രട്ടറി പി. അനിൽകുമാർ സ്നേഹോപഹാരം നൽകി. ക്വാണ്ടം സയൻസ് വർഷത്തിന്റെ ഭാഗമായി…

                Read More