വനിതാ കമ്മീഷൻ അദാലത്തിൽ 46 പരാതികൾ പരിഗണിച്ചു

    സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ 46 പരാതികൾ പരിഗണിച്ചു. രണ്ട് പരാതികൾ തീർപ്പാക്കുകയും മൂന്ന് കേസുകളിന്മേൽ പൊലീസിൽ നിന്നുള്ള റിപ്പോർട്ട് തേടുകയും ചെയ്തു. ഒരു പരാതി ലീഗൽ സർവീസ് അതോറിറ്റിയ്ക്ക് വിട്ടു. മറ്റ് കേസുകൾ അടുത്ത അദാലത്തിൽ വാദം കേൾക്കാനായി മാറ്റിവെച്ചു. പുതിയതായി ഒരു പരാതി കൂടി അദാലത്തിൽ സ്വീകരിക്കുകയും ചെയ്തു. വനിതാ കമ്മീഷൻ ഉദ്യോഗസ്ഥരായ ആൻസി, ബിനി റോസ് എന്നിവരും പൊലീസ് ഉദ്യോഗസ്ഥരും…

    Read More

      പുരുഷന്മാര്‍ക്കും ആത്മാഭിമാനം ഉണ്ട്’; പിതാവിന്റെ പേരുമാറ്റത്തില്‍ നിര്‍ദേശവുമായി ഹൈക്കോടതി

      കൊച്ചി: അന്തസ്സും ആത്മാഭിമാനവും സ്ത്രീകളുടെ മാത്രം അവകാശമല്ല, പുരുഷന്മാര്‍ക്കും അതുപോലെ തന്നെ ബാധകമാണെന്ന് ഹൈക്കോടതി. രണ്ടാമത്തെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ആദ്യ ഭര്‍ത്താവിന്റെ പേര് നീക്കാന്‍ അനുമതി തേടി ഭാര്യയും രണ്ടാം ഭര്‍ത്താവും സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. വിവാഹേതര ബന്ധത്തില്‍ ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരുമാറ്റം ആവശ്യപ്പെട്ട ഹരജി പരിഗണിച്ച കോടതി, പുരുഷന്റെ അന്തസ്സ് അനാവശ്യമായി ഹനിക്കപ്പെടുമ്പോള്‍ സമൂഹവും അവനൊപ്പം നില്‍ക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി. അതേസമയം, കുട്ടിയുടെ…

      Read More

        താമരശ്ശേരി ചുരം എട്ടാം വളവിൽ റോഡിന് വിള്ളൽ; യാത്രക്കാർ ജാഗ്രത പാലിക്കണം

        താമരശ്ശേരി ചുരം എട്ടാം വളവിൽ റോഡിന്റെ ഒരു വശത്ത് വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഈ വഴി കടന്നുപോകുന്ന യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം. റോഡിന്റെ വശങ്ങളിലെ കല്ലുകെട്ടുകൾ പ്രധാന പാതയിൽ നിന്ന് അല്പം വേർപെട്ട നിലയിലാണ് ഇപ്പോൾ ഉള്ളത്. നിലവിൽ മഴ പെയ്യുന്ന സാഹചര്യമായതിനാൽ ഈ ഭാഗത്ത് മണ്ണ് ഇനിയും ഒലിച്ചുപോകാൻ സാധ്യതയുണ്ട്. അതിനാൽ ഈ വഴി കടന്നുപോകുന്നവർ നിലവിലെ സാഹചര്യം മനസ്സിലാക്കി കൃത്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്.   ചുരത്തിലൂടെ രാത്രികാലങ്ങളിലും മറ്റും സർവീസ് നടത്തുന്ന വലിയ മൾട്ടി…

        Read More

        മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട. 200 ചാക്ക് ഹാൻസ് പിടികൂടി

        സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പച്ചക്കറി ലോറിയിൽ കടത്തികൊണ്ട് വന്ന ഇരുനൂറോളം ചാക്ക് ഹാൻസ് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. മഞ്ചേരിക്ക് പോകുന്ന പച്ചക്കറി ലോറിയിലാണ് ഹാൻസ് കടത്തിയത്. ലോറിയിൽ നിന്നും ലോഡ് ഇറക്കി കേസ് രജിസ്റ്റർ ചെയ്യും.

        Read More

          ബ്ലാക്ക് ഈഗിൾസ് ജേതാക്കൾ 

          ബ്ലാക്ക് ഈഗിൾസ് ജേതാക്കൾ മാരക രോഗത്തോട് മല്ലിട്ടു കൊണ്ടിരിക്കുന്ന ഒരു കൊച്ചുകുഞ്ഞിനെ സാധാരന്ന ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി കൊണ്ടുവരാനായി ഒരു കൈത്താങ്ങ് നൽകുകയെന്ന ലക്ഷ്യത്തിലൂന്നിയ ജീവ കാരുണ്യ പ്രവർത്തനത്തിനായി പുൽപ്പള്ളി വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ 5s ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. പുൽപ്പള്ളി- മുള്ളൻകൊല്ലി പ്രദേശത്തെ ജനസാഗരത്തെ സാക്ഷിനിർത്തി വടാനകവല ടാംഗോ ടർഫിൽ വെച്ച് നടന്ന 5S ഫുട്ബോൾ ടൂർണമെൻ്റിൽ ബ്ലാക്ക് ഈഗിൾസ് വാളാട് ജേതാക്കൾ ആയി. 16 ടീമുകൾ പങ്കെടുത്ത ഫൈനലിൽ ഇക്കാസ് വയനാടുമായി…

          Read More

            റിസോര്‍ട്ടിലെ സംഘര്‍ഷംഒളിവില്‍പോയ പ്രതികള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ്

             ബത്തേരി: ബത്തേരി പൂതിക്കാട് റിസോര്‍ട്ടിലെ സംഘട്ടനവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന മുന്‍ലോക്കല്‍ സെക്രട്ടറിയടക്കം മൂന്ന് പേര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ബീനാച്ചി സ്വദേശികളായ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കോച്ചേരിയില്‍ നിധിന്‍, കേളോത്ത് അനൂജ്, പാങ്ങാട്ട് ശരത്ത് രാജ് എന്നിവര്‍ക്കാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞമാസം 22-ന് രാത്രി പൂതിക്കാട് റിസോര്‍ട്ടില്‍ സംഘട്ടനവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന മൂന്ന് പേര്‍ക്കെതിരെയാണ് ബത്തേരി പൊലിസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്.നേരത്തെ റിസോര്‍ട്ട് ജീവനക്കാരന്റെയും സുഹൃത്തിന്റെയും പരാതിയില്‍…

            Read More

              റോഡിന്റെ നടുവില്‍ കിടന്ന പെരുമ്പാമ്പിനെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് കടിയേറ്റു

              താമരശ്ശേരി ചുരത്തില്‍ യുവാവിനെ പെരുമ്പാമ്പ് കടിച്ചു. കല്‍പ്പറ്റ സ്വദേശി ആസാദിനാണ് കടിയേറ്റത്. റോഡിന്റെ നടുവില്‍ കിടന്ന പെരുമ്പാമ്പിനെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. ചുരത്തിലെ ഒമ്പതാം വളവിലാണ് സംഭവം. പെരുമ്പാമ്പ് റോഡില്‍ കിടക്കുന്നത് കാരണം ഗതാഗത തടസ്സം ഉണ്ടായിരുന്നു. കല്‍പ്പറ്റയില്‍ നിന്നും ഒടുങ്ങാക്കാടുള്ള ഹോട്ടലിലേക്ക് കാറില്‍ ഭക്ഷണം കഴിക്കാന്‍ വരികയായിരുന്ന ആസാദ് കാറില്‍ നിന്നും ഇറങ്ങി പാമ്പിനെ മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്. പാമ്പിനെ മാറ്റുന്നതിനായി പാമ്പിന്റെ ദേഹത്ത് കൈ കൊണ്ട് പിടിച്ച സമയത്താണ് കടിയേറ്റത്. ഉടനെ താമരശ്ശേരി…

              Read More

              മുണ്ടക്കൈ ദുരന്തം: സമസ്ത ധന സഹായ വിതരണം ഇന്ന്

              കല്‍പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരിത ബാധിതരായ കുടുംബങ്ങള്‍ക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ധന സഹായ വിതരണം ഇന്ന് മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ നടക്കും. ദുരിത ബാധിതരായ 751 കുടുംബങ്ങള്‍ക്ക് ഒന്നാം ഘട്ടമായി 80 ലക്ഷത്തോളം രൂപ വിതരണം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര ജില്ലാ നേതാക്കളും വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങളും സംബന്ധിക്കുന്ന സംഗമത്തില്‍ സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി…

              Read More

                മിഷ്യനറി വാഹനങ്ങൾക്ക് സ്വീകരണം നൽകും  

                മേപ്പാടി: നിർദ്ധിഷ്‌ട മേപ്പാടി കള്ളാടി ആനക്കാംപൊയിൽ തുരങ്ക പാതയുടെ നിർമ്മാണത്തിനായി പദ്ധതിപ്രദേശമായ മീനാക്ഷിയിലെത്തുന്ന മിഷ്യനറി വാഹനങ്ങൾക്ക് മേപ്പാടി ടൗണിൽ വെച്ച് സ്വീകരണം നൽകുമെന്ന് തുരങ്ക പാത കർമ്മ സമിതിയുടെ ഭാരവാഹികൾ അറിയിച്ചു. തുരങ്ക പാത യാഥാർത്ഥ്യമാകുന്നതോടെ വിഴിഞ്ഞത്ത് നിന്നും ബംഗളൂരുവിലേക്ക് ചരക്ക് ഗതാഗതത്തിനായി പുതിയ ഒരു പാത തെളിയുന്ന തോടൊപ്പം ജില്ലയുടെ യാത്രാ ക്ലേശവും പരിഹരിക്കപ്പെടുമെന്ന് കർമ്മ സമിതി ഭാരവാഹികൾ അറിയിച്ചു. സ്വീകരണത്തിൻ്റെ പ്രചരണാർത്ഥം മേപ്പാടി ടൗണിൽ മേപ്പാടിയിലെ കലാക്കാരൻമാരെ അണിനിരത്തി കരോക്കെ ഗാനമേള സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ…

                Read More

                ജില്ലാ സ്‌കൂൾ ഗെയിംസ് ജൂഡോ; ലിൻ മറിയത്തിന് സ്വർണം

                ജില്ലാ സ്‌കൂൾ ഗെയിംസ് ജൂഡോ; ലിൻ മറിയത്തിന് സ്വർണം. വയനാട് ജില്ലാ സ്കൂൾ ഗെയിംസ് ജൂഡോ മത്‌സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ലീൻ മറിയത്തിന് സ്വർണം കൽപറ്റ എച്ച് ഐ എം യു.പി ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്

                Read More