ഡിവൈഎഫ്‌ഐയുടെ പൊലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്

കൽപ്പറ്റ: ബത്തേരി സ്റ്റേഷനിൽനിന്ന്‌ തൊണ്ടിമുതലായ ലഹരിവസ്‌തുക്കൾ മോഷണം പോയ കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള പൊലീസ് ശ്രമത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച ഡിവൈഎഫ്ഐ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. രാവിലെ 11നാണ് മാർച്ച്. മാധ്യമങ്ങൾക്ക് മുന്നിൽ പ്രതിയായ പൊലീസുകാരൻ പരസ്യമായി എത്തിയിട്ടും അന്വേഷകസംഘം അറസ്റ്റ് ചെയ്യുന്നില്ല. ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി പിടിച്ചെടുക്കുന്ന ലഹരി ഉൽപ്പന്നങ്ങൾ സ്റ്റേഷനുകളിൽനിന്ന് കടത്തുന്നത് പതിവാകുകയാണ്. ഉന്നത ഉദ്യോഗസ്ഥരടക്കം പ്രതിയെ രക്ഷപ്പെടുത്താൻ പഴുതുകൾ സൃഷ്ടിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് വിശദമായ പരിശോധന നടത്താൻ തയ്യാറാകണമെന്നും ഡിവൈഎഫ്ഐ ജില്ലാ…

Read More

വയോജന നയം പ്രഖ്യാപിക്കണം: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫേർ അസോസിയേഷൻ

അമ്പലവയൽ: കേരളാ ഗവൺമെന്റ് വയോജനയം എത്രയും വേഗം പ്രഖ്യാപ്പിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫേർ അസോസിയേഷൻ അമ്പലവയൽ പഞ്ചായത്ത് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൺവെൻഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് താളൂർ ഉദ്ഘാടനം ചെയ്തു. കെ.ആർ ശിവശങ്കരൻ അദ്ധ്യഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്. സി.കെ. അഫ്സത്ത് , വൈസ് പ്രസിഡന്റ് കെ.ഷമീർ, സി.ശശിധരൻ. അപ്പൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.സി. കുര്യാകോസ് പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ടി.ടി സ്ക്കറിയ സ്വാഗതവും പി.ഭാസ്ക്കരൻ…

Read More

വിദ്യാര്‍ത്ഥിനിക്ക് യാത്രാ സൗകര്യം നിഷേധിച്ചു; നാല് ചക്ര ഓട്ടോയുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തു

മാനന്തവാടി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ നാലു ചക്ര ഓട്ടോയില്‍ നിന്നും ഇറക്കിവിട്ടതായ പരാതിയെ തുടര്‍ന്ന് ഓട്ടോയുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തു. മാനന്തവാടിയിലെ സ്വകാര്യ സ്‌കൂളിലേക്ക് മാനന്തവാടി ടൗണില്‍ നിന്നും ഓട്ടം വിളിച്ച വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെത്തിച്ച ശേഷം ഒരു ഫയല്‍ എടുത്ത് വന്നശേഷം തിരിച്ച് ബസ് സ്റ്റാന്റില്‍ പോകണമെന്നും അല്‍പ നേരം കാത്ത് നില്‍ക്കണമെന്നും അഭ്യര്‍ത്ഥിച്ചെങ്കിലും വാഹനത്തില്‍ നിന്നും ഇറക്കി വിട്ടതായാണ് പരാതി.കെ എല്‍ 12 എച്ച് 5770 നമ്പര്‍ വാഹനത്തിന്റെ ഡ്രൈവര്‍ ആയ പി.ജെ ദേവസ്യക്കെതിരായിരുന്നു പരാതി. തുടര്‍ന്ന്…

Read More

തേറ്റമല ഹൈസ്കൂ‌ളിൽ ഇഫ്‌താർ സംഗമം നടത്തി

തേറ്റമല : തേറ്റമല ഗവ.ഹൈസ്‌കൂളിൽ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഇഫ്‌താർ സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ വിജയൻ അധ്യക്ഷത വഹിച്ചു. പി.ടി എ പ്രസിഡന്റ് അബ്ദുൽ നാസർ കൂത്തുപറമ്പൻ, എസ് എം സി ചെയർമാൻ അസ്‌ഹർ അലി, ഹെഡ്‌മാസ്റ്റർ മനോജ് മാത്യു, ഷൈജു പി.എം, ജംഷിന എം കെ, എന്നിവർ സംസാരിച്ചു. പി.ടി.എ., എം പി ടി…

Read More

രാജ്യം മുന്നോട്ട് പോവേണ്ടത് ഭരണഘടനക്ക് വിധേയമായി – മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി

മാനന്തവാടി: ജനാധിപത്യ ഇന്ത്യ അതിന്റെ നിയമങ്ങളും നിലപാടുകളും സ്വീകരിക്കേണ്ടത് ഭരണഘടനക്ക് വിധേയമായിട്ടായിരിക്കണമെന്നും ഭരണ ഘടനക്ക് വിരുദ്ധമായ നിയമങ്ങൾക്കെതിരെ ഭരണഘടന ഉയർത്തിപ്പിടിച്ച് ജീവൻ ത്യജിച്ചും പോരാടാൻ എസ്‌ഡിപിഐക്കാർ തയ്യാറാണെന്നും എസ്‌ഡിപിഐ ദേശീയ പ്രവർത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി. എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി വഖഫ് ഭേദഗതി നിയമം അംഗീകരിക്കില്ല എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രം ഭരിക്കുന്ന ബിജെപി സർക്കാർ ഭരണത്തിൽ കയറിയ മുതൽ മുത്തലാഖ് നിയമം, പൗരത്വനിയമം ഏറ്റവുമൊടുവിൽ വഖഫ്…

Read More

    കെഎസ്ആർടിസിയുടെ പുതിയ സ്ലീപ്പർ ബസ് ഉടൻ നിരത്തിലേക്ക്; ടെസ്റ്റ് ഡ്രൈവ് നടത്തി മന്ത്രി ഗണേഷ് കുമാർ

    കെഎസ്ആർടിസിയുടെ പുതിയ സ്ലീപ്പർ ബസ് ഉടൻ നിരത്തിലേക്ക്; ടെസ്റ്റ് ഡ്രൈവ് നടത്തി മന്ത്രി ഗണേഷ് കുമാർ   തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ വോൾവോ 9600 എസ്എൽഎക്സ് സ്ലീപ്പർ ബസ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ടെസ്റ്റ് ഡ്രൈവ് നടത്തി. തിരുവല്ലം മുതൽ കോവളം വരെയും തുടർന്ന് ആനയറ വരെയുമാണ് മന്ത്രി ബസ് ഓടിച്ചത്.   നാല്പത്തിരണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന ഈ ബസിൽ കൂടുതൽ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ സീറ്റുകൾക്കും എമർജൻസി എക്സിറ്റ്…

    Read More

      ബസിൽ നിന്ന് കിട്ടിയ പണം സ്റ്റേഷനിൽ ഏൽപ്പിച്ച് ബസ് ജീവനക്കാരുടെ മാതൃക

      മാനന്തവാടി: ബസ്സിൽ നിന്നും കളഞ്ഞു കിട്ടിയ പണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ബസ് ജീവനക്കാർ മാതൃകയായി. പടിഞ്ഞാറത്തറ- മാനന്തവാടി റൂട്ടിൽ ഓടുന്ന ഹിന്ദുസ്ഥാൻ ബസിലെ ജീവനക്കാർക്ക് 23.12.2025 തിയ്യതി ബസ്സിൽ നിന്നും കളഞ്ഞു കിട്ടിയ പണമാണ് (18200 രൂപ) മാനന്തവാടി ട്രാഫിക് പോലീസിൽ ഏൽപ്പിച്ചത്. ട്രാഫിക് പോലീസ് സബ് ഇൻസ്പെക്ടർ കെ.എ. അജിത് കുമാർ, പോലീസ് ഓഫീസർമാരായ എം.ജെ. രതീഷ്, പി.ജി. രതീഷ്,. അബ്‌ദുൾ റഹ്മാൻ, ഹോം ഗാർഡ് അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിൽ പണത്തിന്റെ ഉടമസ്ഥനെ കണ്ടെത്തുകയും…

      Read More

      അമിത്ഷായുടെ അംബേദ്‌കർ അവഹേളനം: കോൺഗ്രസ് പ്രതിഷേധിച്ചു

      മാനന്തവാടി: ഭരണഘടനാ ശിൽപ്പി ഡോക്ടർ അംബേദ്കർ ഇന്ത്യൻ പാർലമെന്റിൽ അധിക്ഷേപിച്ച് സംസാരിച്ച അമിത് ഷായ്ക്കെ‌തിരെയും രാഹുൽ ഗാന്ധിയെ പ്രതിഷേധങ്ങളുടെ പേരിൽ കേസെടുത്തു ഭയപ്പെടുത്താമെന്ന് കരുതുന്ന നരേന്ദ്രമോഡിക്കെതിരെയും സംഘപരിവാർ അജണ്ടയ്ക്ക് മുമ്പിൽ ഇന്ത്യൻ ഭരണഘടനയും മതേതരത്വവും പണയപ്പെടുത്താൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടും മാനന്തവാടിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. എ എം നിശാന്ത് അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി പി.വി ജോർജ് ഉദ്ഘാടനം ചെയ്ത സിൽവി തോമസ് ജിൽസൺതോപ്പുംകര സുനിൽ ആലിക്കൽ വി…

      Read More

        ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

        തൊണ്ടർനാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തൊണ്ടർനാട് പുത്തൻ വീട്ടിൽ ദേവകിയമ്മ (65) ആണ് മരിച്ചത്.   ഡിസംബർ 1-ന് പുതുശ്ശേരി ടൗണിൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന ദേവകിയെ ബൈക്ക് തട്ടിവീഴ്ത്തുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇരുമനത്തൂർ മഠത്തിൽ തറവാട്ടംഗമാണ്.   ഭർത്താവ്: അനന്തൻ നായർ. മക്കൾ: സുഹാസിനി (മുംബൈ), ദിനി. മരുമക്കൾ: മധു (മുംബൈ), വിനോദ് (വാളാട്). സംസ്ക്‌കാരം ഇന്ന് വീട്ടുവളപ്പിൽ…

        Read More

        പി.എം. ശ്രീ പദ്ധതി ഉപേക്ഷിക്കുക, മതേതരത്വം സംരക്ഷിക്കുക: എസ്.ഡി.പി.ഐ വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കമായി.

        പേര്യ: മതനിരപേക്ഷത തകർക്കുന്ന പി.എം. ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടും മതേതര മൂല്യങ്ങൾ സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തും എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കമായി. പേര്യയിൽ നടന്ന ചടങ്ങിൽ എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റ് ഇ. ഉസ്മാൻ പ്രചാരണ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തിന്റെ മതേതര ഘടന തകർക്കാൻ ആർ.എസ്.എസ് ആവിഷ്കരിച്ച അജണ്ടയാണ് പി.എം. ശ്രീ പദ്ധതിയെന്നും, ഇതിനെതിരായ പോരാട്ടത്തിൽ പൊതുജനങ്ങൾ അണിനിരക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ…

        Read More