നാളെ മാനന്തവാടിയിൽ ജനകീയ ഹർത്താൽ: എസ്ഡിപിഐ.

നാളെ (ശനി) മാനന്തവാടിയിൽ ഹർത്താൽ* പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണം: നാളെ മാനന്തവാടിയിൽ ജനകീയ ഹർത്താൽ: എസ്ഡിപിഐ പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തിൽ ആദിവാസി യുവതി രാധ കൊല്ലപ്പെട്ട സംഭവത്തിൽ എസ്.ഡി.പി.ഐ നാളെ (25..01.2025) നു മാനന്തവാടി മുനിസിപാലിറ്റി പരിധിയിൽ ജനകീയ ഹർത്താൽ നടത്തുമെന്ന് എസ് ഡി പി ഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ അറിയിച്ചു. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ.

Read More

    റോഡ് സുരക്ഷാ ബോധവത്കരണം സംഘടിപ്പിച്ചു

    കാസർഗോഡ്: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ രാജ്യവ്യാപകമായി നടപ്പാക്കി വരുന്ന റോഡ് സുരക്ഷാ ബോധവത്കരണ പദ്ധതിയുടെ ഭാഗമായി കാസർഗോഡ് ജില്ലയിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക അവബോധ പരിപാടി സംഘടിപ്പിച്ചു. രണ്ട് കേന്ദ്രീയ വിദ്യാലയങ്ങളിൽ നിന്നായി 2400-ലധികം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. റോഡിലെ ഉത്തരവാദിത്വപരമായ പെരുമാറ്റം, സുരക്ഷിത യാത്ര, ഗതാഗത നിയമങ്ങളുടെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള പ്രായോഗിക അറിവ് നൽകുകയായിരുന്നു ക്യാമ്പയിന്റെ ലക്ഷ്യം. യഥാർത്ഥ റോഡ് സാഹചര്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പരിശീലനങ്ങൾ വിദ്യാർത്ഥികളിൽ കൂടുതൽ അവബോധം സൃഷ്ടിച്ചതായി അധികൃതർ അറിയിച്ചു….

    Read More

      കെഎസ്ആർടിസി സൗജന്യ യാത്ര; ബസുകളിൽ സ്റ്റിക്കർ പതിക്കും

      സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെ എസ് ആർ ടി സി ഓർഡിനറി ബസുകളിൽ സ്റ്റിക്കർ പതിക്കാൻ തീരുമാനമായി. ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകൾ ഒരേ നിറത്തിലായതിലാണ് സ്റ്റിക്കർ പതിക്കുന്നത്. സിറ്റി ഫാസ്റ്റ് ബസുകളിൽ സൗജന്യ യാത്ര അനുവദിക്കില്ല. പദ്ധതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇന്ന് സർക്കാർ പുറത്തുവിടുമെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ 8.30ന് തമ്പാനൂരിൽ നിന്ന് മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയേറ്റ് വരെ യാത്ര ചെയ്താണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രിമാരായ കെ മുരളീധരൻ, ബിന്ദു…

      Read More

        കരടിപ്പാറ അങ്കണവാടിയിൽ ശ്രേയസ് ശിശുദിനാഘോഷം സംഘടിപ്പിച്ചു.

        കരടിപ്പാറ : ശ്രേയസ് പാമ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരടിപ്പാറ അങ്കണവാടിയിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലംപറമ്പത്ത് ഉദ്ഘാടനം ചെയ്തു.തങ്കമണി ടീച്ചർ അധ്യക്ഷത വഹിച്ചു.വിവിധ കലാ കായിക മത്സരങ്ങൾ നടത്തി കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.യൂണിറ്റ് പ്രസിഡൻറ് സാമുവേൽ അബ്രഹാം,സി ഡി ഒ സുനി ജോബി,ഫൗസിയ,എന്നിവർ സംസാരിച്ചു.യൂണിറ്റ് കമ്മിറ്റി അംഗങ്ങളും,രക്ഷിതാക്കളും പങ്കെടുത്തു.മധുര പലഹാര വിതരണത്തോടെ പരിപാടി സമാപിച്ചു.

        Read More

        പകല്‍ തുണിക്കടയില്‍ ജോലി, രാത്രി മോഷണം തൊഴില്‍; വയനാട് സ്വദേശി കാഞ്ഞങ്ങാട്ട് അറസ്റ്റില്‍.

        കാഞ്ഞങ്ങാട്: പകല്‍ വസ്ത്രശാലയില്‍ സെയില്‍സ്മാനായി ജോലിചെയ്യുകയും രാത്രിയില്‍ മോഷണം പതിവാക്കുകയും ചെയ്ത യുവാവിനെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റുചെയ്തു. വയനാട് അമ്ബലവയല്‍ വികാസ് കോളനിയിലെ അബ്ദുള്‍ ആബിദി(26)നെയാണ് ഇൻസ്പെക്ടർ പി. അജിത്ത്കുമാർ അറസ്റ്റുചെയ്തത്. കാഞ്ഞങ്ങാട്ടെ ഒരു സുരക്ഷാ ജീവനക്കാരന്റെതും അതിഥി തൊഴിലാളികളായ രണ്ടുപേരുടെതും ഉള്‍പ്പെടെ നിരവധി മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു. കാഞ്ഞങ്ങാട് ടി.ബി. റോഡിലെയും കോട്ടച്ചേരിയിലെയും വീട്ടില്‍ കയറി മോഷണം നടത്തി. മോഷ്ടിച്ച മുതലുകള്‍ തിരൂർ, തിരുവനന്തപുരം തുടങ്ങിയവിടങ്ങളില്‍ കൊണ്ടുപോയി വില്പന നടത്തുകയാണ് ചെയ്യുന്നതെന്ന് ഇയാള്‍ പോലിസിനു മൊഴിനല്‍കി….

        Read More

        തദ്ദേശസ്ഥാപന പരിധികളിലെ ജല സംഭരണികളുടെ പരിശോധന ശക്തമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം

        കൽപ്പറ്റ: തദ്ദേശ സ്ഥാപന പരിധികളില്‍ ജല സംഭരണത്തിനായി നിര്‍മ്മിച്ച പദ്ധതികള്‍ കാലവര്‍ഷത്തില്‍ അപകടകരമായ അവസ്ഥയിലേക്ക് മാറുന്നതിനാല്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ജല സംഭരണികൾ പരിശോധിച്ച് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എപിജെ ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം. തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെ ജനവാസ മേഖലകളോട് ചേര്‍ന്ന് വിവിധ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന ജലസംഭരണികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പരിശോധന നടത്താന്‍ തദ്ദേശ സ്വയംഭരണ…

        Read More

          ഫാ. ജോർജ് നെടുംതളിലിനെ ആദരിച്ചു

          മാനന്തവാടി : 41 വർഷത്തെ ശുശ്രൂഷയ്ക്ക് ശേഷം വികാരി സ്ഥാനത്ത് നിന്ന് വിമിച്ച ഫാ. ജോർജ് നെടുംതളിലിനെ മാതൃ ഇടവയായ മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ആദരിച്ചു. വികാരി ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ അധ്യക്ഷത വഹിച്ചു. സഹ വികാരി ഫാ. എൽദോ കൂരൻതാഴത്ത് പറമ്പിൽ , ട്രസ്റ്റി വി.സി ജോസ് വാണാകുടിയിൽ , സെകട്ടറി സാലു കാഞ്ഞിരത്തിങ്കൽ , ജോ. സെക്രട്ടറി ബിനേഷ് പടിക്കാട്ട് , പ്രധാന ശുശ്രൂഷകൾ അനീഷ് പറയടിയിൽ ,…

          Read More

          എ ഡിവിഷൻ ക്രിക്കറ്റ്‌ ലീഗ്: ബത്തേരി മച്ചാൻസ് ക്രിക്കറ്റ്‌ അക്കാദമി ചാമ്പ്യൻമാർ

          കൃഷ്ണഗിരി : ടി ആർ വിജയലക്ഷ്മി മെമ്മോറിയൽ എവർ റോളിങ് ട്രോഫിക്കും രണ്ടാം സ്ഥാനക്കാർക്കുള്ള എ കെ അഹമ്മദ്‌ ഷാഫി മെമ്മോറിയൽ ട്രോഫിക്കും വേണ്ടിയുള്ള വയനാട് ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷന്റെ എ ഡിവിഷൻ ലീഗ് ക്രിക്കറ്റ്‌ മത്സരങ്ങൾ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ സമാപിച്ചു. ഫൈനൽ മത്സരത്തിൽ ബത്തേരി മച്ചാൻസ് ക്രിക്കറ്റ്‌ അക്കാദമി 53 റൺസിനു മേപ്പാടി ഷോഗൺ ക്രിക്കറ്റ്‌ ക്ലബ്ബിനെ തോൽപിച്ചു. വൈസ് പ്രസിഡന്റ്‌ എം രാധാകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ വയനാട് ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ പ്രസിഡന്റ്‌ എം…

          Read More

            വയനാട് ഫ്ളവർ ഷോ നാളെ തുടങ്ങും: എ.ഐ. റോബോട്ടിക് ഷോയും ഉണ്ടാകും.  

              കൽപ്പറ്റ:വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി . ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർഷോഗ്രൗണ്ടിലാണ് പുഷ്പോത്സവം നടക്കുന്നത് .   പുഷ്പഫല സസ്യ പ്രദർശനം, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, എ.ഐ.റോബോർട്ടിക് ഷോ തുടങ്ങി വിപുലമായ പരിപാടികളോടെയാണ് വയനാട് ഫ്ളവർ ഷോ നടക്കുന്നത്.   നാളെ വൈകുന്നേരം അഞ്ച് മണിക്ക് വയനാട് അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി പ്രസിഡണ്ട് കൂടിയായ ജില്ലാ…

            Read More

              കുടുംബശ്രീ ജീവന്‍ ദീപം ഇന്‍ഷൂറന്‍സ് ക്യാമ്പയിന്‍ ഏപ്രില്‍ 20 വരെ

              കുടുംബശ്രീയും സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് വകുപ്പും എൽ.ഐ.സിയും സംയുക്തമായി നടപ്പിലാക്കുന്ന ജീവന്‍ ദീപം ലൈഫ് ഇന്‍ഷൂറന്‍സ് ക്യാമ്പയിന്‍ ഏപ്രില്‍ 20ന് അവസാനിക്കും. വിവിധ ലോണുകള്‍ എടുക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് സ്കീമില്‍ അംഗത്വമെടുക്കുന്നത് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് ക്യാമ്പയിൻ നടത്തുന്നത്. ജില്ലയിൽ ഇതുവരെ 55000 കുടുംബശ്രീ അംഗങ്ങള്‍ പദ്ധതിയുടെ ഭാഗമായി. അയല്‍കൂട്ട അംഗത്തിന് സ്വാഭാവിക മരണത്തിന് 200000 രൂപ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. 18 വയസ്സു മുതല്‍ 74 വയസ്സ് വരെയുളള കുടുംബശ്രീ അംഗങ്ങളള്‍ക്ക് പദ്ധതിയിൽ അംഗമാവാം.

              Read More