കുച്ച് ബിഹാര്‍ ക്രിക്കറ്റ്: അസമിനെതിരെ കേരളത്തിനു വിജയം

മീനങ്ങാടി: കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന കുച്ച് ബിഹാര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അസമിനെതിരെ കേരളത്തിനു വിജയം. ഇന്നിംഗ്‌സിനും 102 റണ്‍സിനുമാണ് കേരളം വിജയം ആഘോഷിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ കേരള താരം അഭിരാമിന്റെ അഞ്ച് വിക്കറ്റ് പ്രകടനം അസമിനെ 96 റണ്‍സില്‍ തളച്ചു. കേരളത്തിന്റെ ആദ്യ ഇന്നിംഗ്‌സ് 345 റണ്‍സിന് അവസാനിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ 147 റണ്‍സാണ് അസമിനു നേടാനായത്. കേരളത്തിന്റെ വിജയ് എസ്.വിശ്വനാഥും ജിഷ്ണുവും നാലു വീതം വിക്കറ്റ് വീഴ്ത്തി. കൃഷ്ണഗിരിയില്‍ നടന്ന ആദ്യ മത്സരത്തില്‍ കേരളം ഹരിയാനയെ…

Read More

    പണമില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിക്കരുത്; നിരക്കുകൾ പ്രദർശിപ്പിക്കണം: ആശുപത്രികൾക്ക് ഹൈക്കോടതിയുടെ കർശന നിർദേശം

    കൊച്ചി: പണമില്ലെന്നതോ രേഖകളില്ലെന്നതോ രോഗികൾക്ക് ചികിത്സ നിഷേധിക്കാൻ കാരണമാകരുതെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവർത്തനത്തിന് കർശന മാർഗനിർദ്ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ചികിത്സാ നിരക്കുകൾ റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.   ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ചത്.   പ്രധാന നിർദ്ദേശങ്ങൾ:   അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധിച്ച് അവരുടെ നില ഭദ്രമാക്കണം (Stabilize). പണമോ രേഖകളോ…

    Read More

    മെഡിക്കല്‍ ക്യാമ്പും ആദരിക്കലും നടത്തി.

    പുല്‍പള്ളി: പുല്‍പള്ളി ഹോസ്പിറ്റലിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് പുല്‍പ്പള്ളി റോട്ടറി പേപ്പര്‍ ടൗണ്‍ പുല്‍പ്പള്ളിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പും രക്ത പരിശോധനയും സംഘടിപ്പിച്ചു. മുണ്ടക്കൈ ദുരന്തത്തില്‍ സഹായഹസ്തവുമായി ആത്മാര്‍ത്ഥ പ്രവര്‍ത്തനം കാഴ്ചവച്ച പുല്‍പള്ളി ഓഫ് റോഡേഴ്‌സ് അസോസിയേഷനെ ചടങ്ങില്‍ ആദരിച്ചു. ചടങ്ങ് ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷത വഹിച്ചു. വി.ആര്‍ സതീഷ്, പഞ്ചായത്ത് അംഗം മണി പാമ്പനാല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മാത്യു…

    Read More

      കാറുകൾ കൂട്ടിയിടിച്ച് അപകടം കാർ യാത്രക്കാർക്ക് പരിക്ക്

        വയനാട് മുട്ടിൽ വാര്യാട് കാറുകൾ കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാർക്ക് പരിക്ക് പിണങ്ങോട് സ്വദേശികൾ സഞ്ചരിച്ച ആൾട്ടോ കാറും മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ച കിയ കാറും ആണ് അപകടത്തിൽ പെട്ടത് അപകടത്തിൽ ആൾട്ടോ കാറിൽ സഞ്ചരിച്ച പിണങ്ങോട് സ്വദേശികളായ 5പേർക്ക് ആണ് പരിക്കേറ്റത്. ഇവരെ കല്പറ്റ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

      Read More

        പെട്രോൾ,ഡീസൽ,ഗ്യാസ് വില വർധിപ്പിച്ചതിനെതിരെ എസ്ഡിപിഐ പ്രതിഷേധിച്ചു.

        തലപ്പുഴ : രാജ്യത്ത് തുടരുന്ന ഇന്ധനവില വര്‍ദ്ധനവിനെതിരേ എസ്ഡിപിഐ തലപ്പുഴ ടൗണില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജനങ്ങളുടെ ജീവിതച്ചെലവ് വര്‍ദ്ധിപ്പിക്കുന്നതും സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ ഇന്ധനവില വര്‍ദ്ധനവിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രകടനത്തില്‍ ഉയര്‍ന്നത്. പ്രകടനത്തിന് എസ്ഡിപിഐ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി വി.കെ, സെക്രട്ടറി കബീർ വി, പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി മജീദ് കെ, തലപ്പുഴ ബ്രാഞ്ച് പ്രസിഡന്റ് ഷൗക്കത്തലി, പുതിയിടം ബ്രാഞ്ച് സെക്രട്ടറി അൻസാർ പി പി തുടങ്ങിയവർ നേതൃത്വം നൽകി. കേന്ദ്ര…

        Read More

          ബിയറുമായി പോയ ലോറി മറിഞ്ഞു: ഡ്രൈവർക്ക് ദാരുണാന്ത്യം

          കൽപ്പറ്റ :മൈസൂരിൽ നിന്നും കൊച്ചിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിലേക്ക് ബിയറുമായി പോയ ലോറി അപകടത്തിൽ പ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം. പുൽപ്പള്ളി വേലിയമ്പം സ്വദേശി അഖിൽ കൃഷ്ണൻ (30) ആണ് മരിച്ചത്. പുൽപ്പള്ളി വേലിയമ്പം കോട്ടമുരട്ട് ബാലകൃഷ്ണന്റെ മകനാണ് അഖിൽ.   തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട് ഇരിങ്ങാടൻപള്ളി ജംഗ്ഷനിലായിരുന്നു. അപകടം. അഖിൽ ഓടിച്ചിരുന്ന ലോറി കാറുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.   വിവാഹിതനായിട്ട് വെറും നാല് മാസം മാത്രം…

          Read More

            ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു

            കൽപ്പറ്റ : ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. ഇന്ന് (നവംബർ 9) രാവിലെ ഇംഗ്ലീഷും ഉച്ചകഴിഞ്ഞ് കെമിസ്ട്രി പരീക്ഷയും നടക്കും. നവംബർ 16ന് ഫിസിക്സ്, ബയോളജി പരീക്ഷകളും നവംബർ 17ന് ഇൻഫർമേഷൻ ടെക്നോളജി, ഗണിതശാസ്ത്രം എന്നീ പരീക്ഷകളും നടക്കും. അവസാന ദിവസമായ നവംബർ 18ന് സാമൂഹ്യശാസ്ത്ര പരീക്ഷയാണ് നടക്കുക.

            Read More

            വൈത്തിരിയിൽ ലഹരിവേട്ട; എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

            വൈത്തിരി: വൈത്തിരി പോലീസ് നടത്തിയ രാത്രികാല പരിശോധനയ്ക്കിടെയാണ് മാരകമായ മയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടിയത്. തളിപ്പുഴ പൂക്കോട് പറമ്പൂർ വീട്ടിൽ അജ്മൽ റിസ്വാൻ, തളിമല തൈലക്കുന്ന് ഓടുമലക്കുണ്ടിൽ ഒ.എ അഫ്സൽ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 6.70 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. വൈത്തിരി പോലീസ് ഇൻസ്പെക്ടർ സി.ആർ. അനിൽകുമാർ, എസ്.ഐ. സി. രാംകുമാർ എന്നിവരുടെ നേതൃത്വ ത്തിലുളള സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.

            Read More

            ഡയറി സംരംഭം ‘നവ’യ്ക്ക് തുടക്കം

             മക്കിയാട്: തൊണ്ടർനാട് പഞ്ചായത്തിലെ  കോറോം കരിമ്പിൽ ആരംഭിച്ച ആദ്രി ഫാം പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ  പാൽ ഉൽപന്ന സംരംഭമായ ‘നവ’ ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. പാൽ, തൈര്, മോര്, നെയ്യ്, പനീർ, സംഭാരം തുടങ്ങിയ ഉൽപന്നങ്ങളാണ് കമ്പനി വിപണിയിൽ ഇറക്കുന്നത്. ചടങ്ങിൽ തൊണ്ടർനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.കെ ശങ്കരൻ അധ്യക്ഷത വഹിച്ചു. പ്ലാൻ്റിൻ്റെ സ്വിച്ച് ഓൺ കർമ്മവും എ.കെ ശങ്കരൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം രവികുമാർ,  പ്രദീപ് മാനന്തവാടി, എടക്കാട് ക്ഷീര വികസന ഓഫിസർ…

            Read More

            സഹപ്രവർത്തകർക്ക് കൈത്താങ്ങായി പൊലീസ് അസോസിയേഷൻ

            മീനങ്ങാടി: മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട സഹപ്രവർത്തകർക്ക് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമിക്കുന്നതിൻ്റെ ഭാഗമായി വീടുകളുടെ തറക്കല്ലിടൽ ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി നിർവഹിച്ചു. മേപ്പാടി പൊലീസ് സ്റ്റേഷനിലെ സിവിൽ പെലീസ് ഓഫിസർ ബിൻസിയ നസ്റിൻ, കൽപറ്റ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അനസ്, കോഴിക്കോട് സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥൻ ഷിഹാബുദ്ദീൻ എന്നിവർക്കാണ് വീട് നിർമിച്ചു നൽകുന്നത്. ഇതിന് ആവശ്യമായ ഒമ്പത് സെൻ്റ് സ്ഥലം വീതം മീനങ്ങാടി…

            Read More