സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

    തിരുവനന്തപുരം: കാസർകോട് , കണ്ണൂർ ഒഴികെയുള്ള 12 ജില്ലകളിലും കാലാവസ്ഥ വകുപ്പിൻ്റെ മഴ മുന്നറിയിപ്പ് . എറണാകുളം, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ ഓറഞ്ച് മുന്നറിയിപ്പാണ് പ്രഖ്യാപിച്ചത്. ഇവിടെ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ ,പാലക്കാട് ,മലപ്പുറം, കോഴിക്കോട് വയനാട് ,ജില്ലകളിൽ മഞ്ഞ അലർട്ടും കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട് .ഈ ജില്ലകളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് പത്തനംതിട്ട, കോട്ടയം, ഇടുക്കി…

    Read More

      വയനാട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനനോത്സവം സ്വാഗത സംഘം രൂപീകരിച്ചു 

      വയനാട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ ആദ്യ ബാച്ചിൻ്റെ പ്രവേശനനോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 22ന് ആരോഗ്യ – വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.   മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ജില്ലയുടെ ദീർഘകാല സ്വപ്നമാണ് മാനന്തവാടി ഗവ മെഡിക്കൽ കോളേജിലൂടെ യഥാർത്ഥ്യമാവുന്നത്. എംബിബിഎസ് പഠനത്തിന് 50 സീറ്റുകൾക്കാണ് ദേശീയ മെഡിക്കൽ കൗൺസിൽ അനുമതി നൽകിയത്. മെഡിക്കല്‍ കോളേജിൽ ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കാൻ ആവശ്യമായ അധ്യാപക, അനധ്യാപക തസ്തികകൾ സൃഷ്ടിച്ചു….

      Read More

      പിജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

      ബിരുദാനന്തര ബിരുദ (PG) വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ നിർണായക തീരുമാനവുമായി കേരള സർവകലാശാല. ഭാഷാ വിഷയങ്ങൾ ഒഴികെയുള്ള എല്ലാ പി.ജി. കോഴ്സുകളിലെയും പരീക്ഷകൾ ഇനി മുതൽ മലയാളത്തിലും എഴുതാമെന്ന് സർവകലാശാല ഉത്തരവിറക്കി. ആഗസ്റ്റ് 22-ന് ചേർന്ന അക്കാദമിക് കൗൺസിൽ യോഗത്തിലാണ് ഈ ചരിത്ര തീരുമാനം കൈക്കൊണ്ടത്. പരീക്ഷാ കാര്യങ്ങൾക്കായുള്ള സിൻഡിക്കേറ്റ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശുപാർശ സിൻഡിക്കേറ്റ് അംഗീകരിക്കുകയും, തുടർന്ന് അക്കാദമിക് കൗൺസിൽ അതിന് അന്തിമാനുമതി നൽകുകയുമായിരുന്നു.

      Read More

        തേനീച്ച ആക്രമണം: മീനങ്ങാടി അമ്പലപ്പടി ജനവാസ മേഖലയിൽ വിദ്യാർത്ഥികൾക്കടക്കം കുത്തേറ്റ തേനിച്ച കൂട് ഒഴിവാക്കി പൾസ് എമർജൻസി ടീം കേരള

        മീനങ്ങാടി : തുടർച്ചയായ രണ്ടാം ദിവസവും പരുന്തുകളുടെ ആക്രമണത്തെ തുടർന്ന് തേനീച്ചക്കൂട് ഇളകിയതോടെ മീനങ്ങാടി അമ്പലപ്പടി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ഭീതി പടർന്നു. ഇന്നലെ ആക്രമണമുണ്ടായ അതേ സ്ഥലത്താണ് ഇന്നും സംഭവം ആവർത്തിച്ചത്. ഇന്നലെ തേനീച്ചയുടെ കുത്തേറ്റതിനെ തുടർന്ന് വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ ബന്ധപ്പെട്ടെങ്കിലും, രാവിലെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർക്ക് നടപടിയെടുക്കാൻ സാധിക്കില്ലെന്നാണ് അറിയിച്ചത്. പ്രദേശം ജനവാസ മേഖലയായതിനാൽ സ്ഥിതി ഗുരുതരമാകാതിരിക്കാൻ അധികൃതരെ വിവരമറിയിക്കുകയും ഫയർ ഫോഴ്‌സിന്റെ സഹായം തേടുകയും ചെയ്തു. തുടർന്ന്, പൾസ്…

        Read More

          നേരിട്ട് പോരാടാൻ കെൽപ്പില്ലാത്തവർ കുറുക്കുവഴികളിലൂടെ പത്രിക തള്ളുന്നു: യു ഡി എഫ്

          കൽപ്പറ്റ: കൽപ്പറ്റ നഗരസഭ ഇരുപത്തിമൂന്നാം വാർഡിലെ യു ഡി എഫ് സ്ഥാനാർഥി കെ ജി രവീന്ദ്രൻ്റെ പത്രിക തള്ളിയ നടപടി ജനാധിപത്യത്തിൻ്റെ അന്തസത്തക്ക് നിരക്കാത്തതും, നിയമപരമായി നിലനിൽക്കാത്തതുമാണെന്ന് യു ഡി എഫ് മുൻസിപ്പൽ കമ്മിറ്റി യോഗം വ്യക്തമാക്കി.ഔദ്യോഗിക ജീവിതത്തിനിടയിൽ സംശുദ്ധ പ്രവർത്തനം നടത്തി വിരമിച്ച കെ ജി രവീന്ദ്രനെ കുറിച്ച് പൊതുസമൂഹത്തിന് പൂർണബോധ്യമുണ്ട്. പത്രിക തള്ളിയത് നിയമത്തിൻ്റെ മുന്നിൽ നിലനിൽക്കാത്ത സാങ്കേതികത്വം പറഞ്ഞാണ്. കെ ജി രവീന്ദ്രനോട് റിട്ടേണിംഗ് ഓഫീസർ കാണിച്ചത് രാഷ്ട്രീയ വിവേചനമാണെന്ന ആരോപണമുയർന്നിരിക്കുന്നത്. കൽപ്പറ്റ…

          Read More

          സൈബർ സെക്യൂരിറ്റി പഠന ക്ലാസ് സംഘടിപ്പിച്ചു

          കൂളിവയൽ: സൈൻ ഐ എ എഫ് എസ്സിന്റെ സിനർജി ക്യാമ്പിന്റെ യുടെ ഭാഗമായി സൈബർ സെക്യൂരിറ്റി പഠന ക്ലാസ് സംഘടിപ്പിച്ചു. വയനാട് സൈബർ പോലീസ് സ്റ്റേഷൻ എസ് ഐ ജലീൽ എ.വി ക്ലാസിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ ഷമീർ ഗസാലി, കോഡിനേറ്റർ ഖദീജ റാഷിദ്, ശിഫ ഫാത്തിമ, മാജിത ബാനു, സാബിത്ത് മാഹിരി എന്നിവർ നേതൃത്വം നൽകി.

          Read More

            ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

            കൊളഗപ്പാറ: കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുട്ടിൽ പരിയാരം സ്വദേശിയും നിലവിൽ അമ്പലവയൽ ആയിരംകൊല്ലിയിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന മുരളി (45) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 7 മണിയോടെ കൊളഗപ്പാറ കവലയിൽ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. അപകടത്തിനിടയാക്കിയ കെ.എസ്.ആർ.ടി.സി ബസ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയിട്ടുണ്ട്.

            Read More

              ക്രൂരതയ്ക്ക് ശിക്ഷ തൂക്കുകയർ; ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചു

              കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റവാളി ചെന്താമരയ്ക്ക് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. ഇരുഭാഗങ്ങളുടെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചത്. കൊലപാതകങ്ങൾ ചെയ്തതിൽ പ്രതിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും, ഇരകളുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് സൈക്കോളജി, സൈക്കാട്രി റിപ്പോർട്ടുകൾ ശരിവെക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.   പ്രതിക്ക് മാനസാന്തരപ്പെടാനുള്ള സാധ്യത ഇല്ലെന്നും, ജാമ്യം ലംഘിച്ചാണ് കൊലപാതകങ്ങൾ നടത്തിയതെന്നും കോടതി വിലയിരുത്തി. ചെന്താമര വീണ്ടും…

              Read More

                സംസ്ഥാന ടിടിഐ കലോത്സവം സുൽത്താൻ ബത്തേരിയിൽ സമാപിച്ചു.

                സംസ്ഥാന ടിടിഐ കലോത്സവം സുൽത്താൻ ബത്തേരിയിൽ സമാപിച്ചു   29-ാമത് സംസ്ഥാന ടിടിഐ/പിപിടിടിഐ കലോത്സവം സുൽത്താൻ ബത്തേരിയിൽ സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെയും അധ്യാപക വിദ്യാർത്ഥികളുടെയും സർഗാത്മക മികവുകളാൽ സമ്പന്നമായിരുന്ന കലാമേളയിൽ 17 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേറിയത്. സുൽത്താൻ ബത്തേരി ഡയറ്റും അധ്യാപക ഭവനും ഉൾപ്പെടെ അഞ്ചു വേദികളിലായിരുന്നു കലാപരിപാടികൾ.   പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ് പതാക ഉയർത്തിയതോടെയാണ് മത്സരങ്ങൾ ആരംഭിച്ചത്. സംഘഗാനം, ലളിതഗാനം, കവിയരങ്ങ്,…

                Read More

                  നിർധന വൃക്കരോഗികൾക്ക് കൈത്താങ്ങായി പുൽപ്പള്ളി റോട്ടറി ക്ലബ്ബിന്റെ ‘കിഡ്നി കെയർ’; മാതൃകയായി പോൾ വി. ടോം

                  പുൽപ്പള്ളി: സാമ്പത്തിക ബുദ്ധിമുട്ട് മൂലം ദുരിതമനുഭവിക്കുന്ന നിർധനരായ വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് സഹായം എത്തിക്കുന്നതിനായി പുൽപ്പള്ളി പെപ്പർ ടൗൺ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘കിഡ്നി കെയർ ചാരിറ്റബിൾ ട്രസ്റ്റ്’ കാരുണ്യത്തിന്റെ പുതിയ മാതൃകയാകുന്നു. റോട്ടറി ക്ലബ് മുൻ പ്രസിഡന്റും മരകാവ് സ്വദേശിയുമായ പോൾ വി. ടോമിന്റെ ആശയത്തിൽ നിന്നുമാണ് ഈ ജീവകാരുണ്യ പദ്ധതിക്ക് തുടക്കമിട്ടത്.     തന്റെ പിതാവ് ടോമി വടക്കാഞ്ചേരിക്ക് വൃക്കരോഗം ബാധിച്ച് ഡയാലിസിസ് ചെയ്യേണ്ടി വന്ന സാഹചര്യത്തിലാണ്, സാധാരണക്കാരായ രോഗികൾ അനുഭവിക്കുന്ന…

                  Read More