കാട്ടുപോത്തിന്റെ ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

പനവല്ലി : പനവല്ലി റസൽ കുന്ന്റോഡിൽ വച്ച് കാട്ടുപോത്ത് സ്കൂട്ടറിൽ വന്നിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് പരിക്കേറ്റു. പനവല്ലി റസൽ കുന്ന് സെറ്റിൽമെന്റ് കോളനിയിലെ നരേഷിനാണ് പരിക്ക് പറ്റിയത്. ഇന്നലെ വൈകീട്ട് ഏഴ് മണിക്കാണ് സംഭവം. യാത്രക്കിടെ സ്കൂട്ടറിന് നേരെ പാഞ്ഞടുത്ത കാട്ടുപോത്ത് സ്കൂട്ടർ കൊമ്പ് കൊണ്ട് കുത്തി മറിച്ചിട്ടതായി നരേഷ് പറയുന്നു. വാഹനത്തിൽ നിന്നും തെറിച്ചു വീണ് പരിക്കു പറ്റി അവശനിലയിൽ വഴിയരികിൽ കിടന്ന നരേഷിനെ കാൽനടയാത്രക്കാരായ ചിലർ കാണുകയും അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരമറി…

Read More

    പുൽപള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും എടുത്തു.

    പുൽപള്ളി : പുൽപള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് വാരാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും എടുത്തു. രോഗാണുക്കൾ മരുന്നുകൾക്കെതിരെ പ്രതിരോധം ആർജ്ജിക്കുന്നതിന്റെ അപകടാവസ്ഥയും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും അവബോധം നൽകി. പുൽപള്ളി ഹെൽത്ത്‌ ഇൻസ്‌പെക്ടർ A. K. മനോജ്‌ ക്ലാസ് എടുക്കുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു

    Read More

    നാടൻ പാട്ടിന്റെ താളപ്പൊലിമയിൽ അസംപ്ഷൻ യു പി സ്കൂൾ.

    ബത്തേരി :- അസംപ്ഷൻ എയുപി സ്കൂളിൽ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷവും നാടൻപാട്ട് ശില്പശാലയും നടത്തി. മാനന്തവാടി രസിക എന്റർടൈൻമെന്റിലെ കലാകാരനും ഒരു ചിരി ബംബർ ചിരി ഫെയിം ഉണ്ണി എസ് കൃഷ്ണ നയിച്ച ശില്പശാല പരിപാടി കുട്ടികൾക്ക് വേറിട്ടൊരനുഭവമായി. പ്രധാന അധ്യാപകൻ സജിൻ ജോസ് ശില്പശാല ഉദ്ഘാടനം ചെയ്തു.   കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു. അധ്യാ പകരായ ലിൻസി ലൂക്കോസ്,ട്രീസ തോമസ്,ഷീബ ഫ്രാൻസിസ്, ജിൻസി കെ, എന്നിവർ നേതൃത്വം നൽകി.

    Read More

      നാല് വീടുകളുടെ താക്കോൽദാനം നിർവഹിച്ചു.

      കൽപ്പറ്റ : ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി കേരള മൈനിങ്ങ് ആൻഡ് ക്രഷിങ്ങ് ഓണേഴ്സ് അസോസിയേഷൻ വയനാട്ടിൽ വയനാട്ടിൽ നിർമിച്ച വീടുകൾ കൈമാറി. നാല് വീടുകളുടെ താക്കോൽദാനം രമേശ് ചെന്നിത്തല നിർവഹിച്ചു. മേപ്പാടി പഞ്ചായത്തിലെ മുക്കംകുന്നിലാണ് ദുരന്തബാധിതർക്കായി വീടുകൾ നിർമിച്ചു നൽകുന്നത്. ആദ്യ ഘട്ടത്തിൽ നാല് വീടുകളുടെ നിർമാണം പൂർത്തിയാക്കി. പദ്ധതി പ്രദേശത്ത് വച്ച് രമേശ് ചെന്നിത്തല വീടുകളുടെ താക്കോൽദാനം നിർവഹിച്ചു. മൈനിങ്ങ് ആൻഡ് ക്രഷിങ്ങ് ഓണേഴ്സ് പാലക്കാട് ജില്ലാ കമ്മിറ്റി നിർമിച്ച് നൽകുന്ന 10 വീടുകളിൽ ആദ്യ പടിയാണിത്….

      Read More

        സിബിഎസ്ഇ പരിക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

        കല്പറ്റ. കല്പറ്റ ഡി പോൾ പബ്ലിക് സ്കൂളിൽ നിന്നും CBSE പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കല്പറ്റ ഫോറോന വികാരി റവ. ഫാ. ബിജു കോയിക്കട്ടിൽ ഉൽഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. മാത്യു പെരിയപ്പുറം അധ്യക്ഷനായിരുന്നു. കഴിഞ്ഞ സിബിഎസ്ഇ പരീക്ഷയിൽ ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ എമിൽ റോസ് , എയ്മി സാറാ ബാബു, അഹ്‌സന. പി എന്നീ വിദ്യാർത്ഥികൾ സ്കൂളിൻ്റെ…

        Read More

          ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ബലിക്കൽ പുര ഉത്തരം വെപ്പു കർമ്മം നടത്തി

          തിരുനെല്ലി. ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ചുറ്റമ്പല നിർമ്മാണ പ്രവർത്തിയുടെ ഭാഗമായിട്ടുള്ള ബലിക്കൽ പുരയുടെ ഉത്തരം വെപ്പ് ചടങ്ങ് ക്ഷേത്ര ശില്പി ചെറുതാഴം വിവി ശങ്കരൻ ആചാരിയുടെ കാർമി കത്വത്തിൽ നടത്തി തദവസരത്തിൽ ക്ഷേത്ര മേൽശാന്തി ഇ എൻ കൃഷ്ണൻ നമ്പൂതിരി ക്ഷേത്ര ട്രസ്റ്റി പി. ബി കേശവദാസ് ക്ഷേത്ര മാനേജർ പികെ പ്രേമചന്ദ്രൻ ചുറ്റമ്പല നിർമ്മാണ കമ്മിറ്റി പ്രസിഡന്റ് പി കെ വാസുദേവനു ണ്ണി.സെക്രട്ടറി കെ അനന്തൻ നമ്പ്യാർ പഞ്ചായത്ത് മെമ്പർപി എൻ ഹരീന്ദ്രൻ കമ്മിറ്റി…

          Read More

          വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വരവറിയിച്ചുകൊണ്ടുള്ള ലോഗോ ആനിമേഷൻ നടി ഭാവന പ്രകാശനം ചെയ്തു

          ബേക്കൽ : വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (WLF) പുതിയ ലോഗോ ആനിമേഷൻ പ്രകാശനംചെയ്തു. ബേക്കലിൽവെച്ചു സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര നടി ഭാവനയാണ് ലോഞ്ചിങ് നിർവഹിച്ചത്.   വയനാടിന്റെ പാരമ്പര്യവും സംസ്കാരവും സമന്വയിപ്പിച്ചു കൊണ്ടുള്ള കലാ-സാഹിത്യ-സാംസ്കാരിക സന്ദേശങ്ങളുമായി ചുരവും വയലും തേയിലത്തോട്ടവും കടന്നെത്തുന്ന ലിറ്ററേച്ചർ ബസിന്റെ യാത്രയും ഒപ്പം പറന്നെത്തുന്ന വയനാടൻ കൊക്കിന്റെ സഞ്ചാരവുമാണ് ആനിമേഷൻ ലോഗോയുടെ പ്രമേയം.   2026-ലെ ഇന്ത്യയിലെ മികച്ച ഡിസൈൻ സ്റ്റുഡന്റ് പുരസ്കാരം നേടിയ അശ്വന്ത് എ. ആണ് WLF ലോഗോ…

          Read More

          ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു.

          വെണ്ണിയോട്:കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം എന്ന ഗാന്ധിയുടെ ജീവിത രീതി മാതൃകയാക്കി ഗാന്ധി വചനങ്ങൾ ജീവിതത്തിൽ പകർത്തണമെന്ന് ദിനാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് മണ്ഡലം പ്രസിഡൻ്റ് സി സി തങ്കച്ചൻ പറഞ്ഞു. മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി രശ്‌മി ജോസഫ്അധ്യക്ഷം വഹിച്ചു. കെപി സി സി സംസ്ക്കാര സാഹിതി ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ മുഖ്യ പ്രഭാഷണം നടത്തി.വി. ജെ…

          Read More

            മുണ്ടക്കൈ ദുരന്തബാധിത കുടുംബത്തിന് ഡബ്ല്യു.എം.ഒ ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ചു നൽകുന്ന വീടിൻ്റെ താക്കോൽ ദാനം ഡിസംബർ 19ന്

            പടിഞ്ഞാറത്തറ : സ്വപ്നങ്ങൾക്കുമേൽ രാത്രിയുടെ ഇരുട്ടിൽ ഒലിച്ചിറങ്ങിയ പ്രകൃതി ദുരന്തം, ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ഇനിയുള്ള ജീവിതം എങ്ങനെ എന്നറിയാതെ പകച്ച് നിന്നവർക്കു മുമ്പിൽ സഹായ ഹസ്തങ്ങളുമായി എത്തിയവരുടെ കൂട്ടത്തിൽ ശ്രദ്ധേയമായ ഇടപ്പെടലാണ് പടിഞ്ഞാറ ഡബ്ല്യു.എം. ഗ്രീൻ മൗണ്ട് സ്കൂൾ നടത്തിയത് നിരന്തരമായ അന്വേഷണത്തിലൂടെ അർഹമായ ഒരു കുടുംബത്തെ കണ്ടെത്തുകയും ഗ്രീൻമൌണ്ട് സ്കൂൾ സ്റ്റാഫും വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുമിച്ച് സ്വരൂപിച്ച തുക കൊണ്ട് വീട് നിർമ്മാണ നടത്തുകയായിരുന്നു , വീടിന് ആവിശ്യമായ സ്ഥലം സംഭാവന…

            Read More

            എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, ഓരോ വിഷയത്തിലും മുപ്പത് ശതമാനം മാർക്ക് നേടിയില്ലെങ്കിൽ പുനഃപരീക്ഷ

            തിരുവനന്തപുരം* : കേരള സിലബസിൽ മിനിമം മാർക്ക് സമ്പ്രദായം അനുസരിച്ചുള്ള എട്ടാം ക്ലാസ് പരീക്ഷ ഫലം നാളെ. മൂല്യ നിർണയം പൂർത്തിയാക്കി ഇന്നാണ് അധ്യാപകർ ഉത്തര കടലാസുകൾ സ്കൂളുകളിലെത്തിക്കേണ്ടത്. ഓരോ വിഷയത്തിലും വിദ്യാർഥികൾ കുറഞ്ഞത് മുപ്പത് ശതമാനം മാർക്ക് നേടണം. ഇതിൽ താഴെയുള്ള കുട്ടികൾക്കായി പുനഃപരീക്ഷ നടത്തും. ഇവർക്ക് ഈ മാസം 8 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ക്ലാസുകൾ നടത്തിയ ശേഷം 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ പരീക്ഷ നടത്തും. ഇതിന്റെ ഫലം 30ന്…

            Read More