ഉരുൾപൊട്ടൽ: ജീവനോപാധിയായ ജീപ്പ് നഷ്ടപ്പെട്ട അനീഷിന് ജീപ്പ് കൈമാറി ഡിവൈഎഫ്ഐ

മേപ്പാടി: ചൂരൽമല ദുരന്തത്തിൽ ജീവനോപാധിയായ ജീപ്പ് നഷ്ടപ്പെട്ട അനീഷിന് ജീപ്പ് കൈമാറി ഡിവൈഎഫ്ഐ. ജീപ്പ് നൽകുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചിരുന്നു. മേപ്പാടി മാനിവയലിൽ വെച്ച് സംസ്ഥാന സെക്രട്ടറി വി കെ സനോജ് , സംസ്ഥാന പ്രസിഡണ്ട് വി വസീഫ് എന്നിവർ ചേർന്ന് അനീഷിനും ഭാര്യ സയനയ്ക്കും താക്കോൽ കൈമാറി. ജില്ലാ സെക്രട്ടറി കെ റഫീഖ് , പ്രസിഡണ്ട് കെ എം ഫ്രാൻസിസ് , നേതൃത്വം നൽകി.

Read More

    ഇന്ധന പ്രതിസന്ധി: ഗാർഹിക ആവശ്യങ്ങൾക്കും ആശുപത്രികൾക്കും മുൻഗണന നൽകാൻ നിർദേശം

    രാജ്യത്തെ ഇന്ധന പ്രതിസന്ധി പരിഹരിക്കുന്നതിനായി നിർണായക നടപടികളിലേക്ക് കടന്ന് പെട്രോളിയം മന്ത്രാലയം. ഉൽപാദനം വർദ്ധിപ്പിക്കാൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നിർദേശം നൽകിയ മന്ത്രാലയം, ഗാർഹിക എൽ പി ജി , ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള വിതരണത്തിന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ, വ്യവസായ മേഖലയിലെ ഇന്ധന വിതരണം അവലോകനം ചെയ്യാൻ ഒരു പ്രത്യേക സമിതിയെയും രൂപീകരിച്ചിട്ടുണ്ട്.   ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതിനെത്തുടർന്ന് ക്രൂഡ് ഓയിൽ, എൽപിജി ഇറക്കുമതിയിൽ ഇന്ത്യ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും, രാജ്യത്ത് നിലവിൽ…

    Read More

      കാപ്പി കർഷകർക്കായി കർഷക സെമിനാർ സംഘടിപ്പിച്ചു

      പാപ്ലശ്ശേരി : പാപ്ലശ്ശേരി പത്താം വാർഡ് ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യയുമായി സഹകരിച്ച് കാപ്പി കർഷകർക്കായി കർഷക സെമിനാർ സംഘടിപ്പിച്ചു. പുനരുജ്ജീവന കാർഷിക രീതികളിൽ കർഷക താല്പര്യ ഗ്രൂപ്പുകളുടെ പരിശീലനമായാണ് പാപ്ലശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ കർഷക സെമിനാർ സംഘടിപ്പിച്ചത്. വാർഡ് മെമ്പർ സുമയ്യ ടീച്ചർ സെമിനാർ ഉത്ഘാടനം നിർവഹിച്ചു. ഇന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് സൊസൈറ്റി ജോയിന്റ് സെക്രട്ടറി സുപ്രിയ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. അഗ്രിക്കൾച്ചർ എക്സ്പേർട്ട് ഗായത്രി ഫീൽഡ് കോഡിനേറ്റർ ശില്പ എസ് ,ഷമീൽ എന്നിവർ വിഷയാവതരണം നടത്തി.

      Read More

        കള്ളാടി ദുരന്തം; ദുരന്ത മേഖല സന്ദര്‍ശിച്ച്‌ പ്രതിപക്ഷ നേതവ് പിണറായി വിജയൻ

        വയനാട് കള്ളാടി ദുരന്ത മേഖല സന്ദർശിച്ച്‌ പ്രതിപക്ഷ നേതവ് പിണറായി വിജയൻ. പ്രതിപക്ഷ നേതാവിനൊപ്പം എംവി ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി. ദുരന്തമേഖല സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് ക്യാമ്പും സന്ദർശിച്ചു. ശേഷം ആശുപത്രിയില്‍ എത്തി ചികിത്സയില്‍ കഴിയുന്നവരേയും കണ്ടു. അതേസമയം, ക്യാമ്പില്‍ തങ്ങള്‍ ബുന്ധിമുട്ട് നേരിടുന്നതായി ക്യാമ്പില്‍ കഴിയുന്നവർ പ്രതിപക്ഷ നേതാവിനെ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം അല്ലാതെ മറ്റൊന്നും കിട്ടിയില്ലെന്നും 3 ദിവസ മായി മാറിയിടാൻ വസ്ത്രങ്ങള്‍ പോലും കിട്ടിയില്ലെന്ന് ക്യാമ്പ് വാസികള്‍…

        Read More

          മഴക്കാലപൂര്‍വ ശുചീകരണം: കണിയാമ്പറ്റയില്‍ യോഗം ചേര്‍ന്നു

          കണിയാമ്പറ്റ: മഴക്കാലപൂര്‍വ ശുചീകരണം പഞ്ചായത്തുതല ഉദ്ഘാടനം മേയ് ആറിന് ടൗണില്‍ നടത്താന്‍ ഇന്റര്‍ സെക്ടറല്‍ യോഗം തീരുമാനിച്ചു. എല്ലാ വാര്‍ഡുകളിലും 12ന് ശുചീകരണവും ക്ലോറിനേഷനും നടത്തും. പഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രോഷ്മ രമേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാദ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാര്‍ സുരേഷ്ബാബു പ്രസംഗിച്ചു.   വാര്‍ഡ് മെംബര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന പ്രതിനിധികള്‍, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

          Read More

          കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പ്രവര്‍ത്തിക്ക് സര്‍വീസ് ക്യാമ്പ്

          പനമരം : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കീഴിലെ സപ്പോര്‍ട്ട് ടു ഫാം മെക്കനൈസേഷന്‍ പദ്ധതിയുടെ ഭാഗമായി ചെറുകിട കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പ്രവർത്തനങ്ങള്‍ക്കായി ജില്ലയില്‍ ആദ്യത്തെ സര്‍വീസ് ക്യാമ്പ് നടത്തി. ക്യാമ്പില്‍ 17 കാര്‍ഷകര്‍ കാര്‍ഷിക യന്ത്രങ്ങളുമായി അറ്റകുറ്റ പ്രവര്‍ത്തികള്‍ക്കായി എത്തി. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ നാല് ബ്ലോക്കുകളിലായി ഇരുപതോളം സര്‍വീസ് ക്യാമ്പുകളാണ് നടത്തുന്നത്.   കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപണികള്‍ക്കായി കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍-…

          Read More

          സിജുവിനെ ജനമൈത്രി പോലീസ് ആദരിച്ചു

          കല്‍പ്പറ്റ: കാലിക്കറ്റ് സര്‍വകലാശാല ബിരുദാനന്തര ബിരുദ മലയാളം വിഷയത്തില്‍ പാഠഭാഗമാക്കിയ ഗോത്രഭാഷാ കാവ്യ സമാഹാരം ‘വല്ലി’ രചിച്ച മീനങ്ങാടി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സിജു സി. മീനയെ വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉപഹാരസമര്‍പ്പണം നടത്തി. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പി.എല്‍. ഷൈജു, ജില്ലാ ജനമൈത്രി അസി. നോഡല്‍ ഓഫിസര്‍ കെ.എം. ശശിധരന്‍, സിജുവിന്റെ ഭാര്യ രഞ്ജിത, മറ്റു പോലീസ്…

          Read More

            കേശങ്ങളുടെ സമർപ്പണം നടത്തി

            മാനന്തവാടി: കേശദാനം സ്നേഹദാനം എന്ന ആപ്തവാക്യവുമായി ടീം ജ്യോതിർഗമയ കാൻസർ രോഗികൾക്ക് സൗജന്യ വിഗ്ഗ് വിതരണം നടത്തുന്നതിനായി സമാഹരിച്ച കേശങ്ങളുടെ സമർപ്പണം നടത്തി.   കേശദാന രംഗത്ത് വർഷങ്ങളായി പ്രവർത്തി ക്കുന്ന കമില്ലസ് സെമിനാരിക്ക് കൈമാറുന്ന കേശം തൃശ്ശൂർ അമല ആശുപത്രിയിൽ എത്തിച്ച് വിഗ് നിർമിച്ച് കാൻസർ രോഗികൾക്ക് സൗജന്യമായി നൽകുകയാണ് ചെയ്യുന്നത്. വിദ്യാർഥിനികൾ അടക്കം നിരവധി യുവതീ യുവാക്ക ൾ കേശദാനം നടത്തുന്നുണ്ട്. മാനന്തവാടി വയനാട് സ്ക്കിൽ പാർക്കിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്…

            Read More

              ഷിഗെല്ല: ജില്ലയില്‍ ഒരാഴ്ച നീളുന്ന ക്ലോറിനേഷന്‍ ഡ്രൈവ്, ഹോട്ടലുകളില്‍ പരിശോധന നടത്തും

              മാനന്തവാടി: ജല സ്രോതസുകള്‍ ശുദ്ധീകരിക്കാന്‍ ജില്ലയില്‍ ഒരാഴ്ച നീളുന്ന ക്ലോറിനേഷന്‍ ഡ്രൈവും ഹോട്ടലുകള്‍, മറ്റ് സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വയനാട് ഗവ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ കോളെജില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ മുഴുവന്‍ കിണറുകളും മറ്റ് ജല സ്രോതസുകളും ശുദ്ധീകരിക്കാന്‍ ഒരാഴ്ച നീളുന്ന ക്ലോറിനേഷന്‍ ഡ്രൈവ് നടത്തും. ഇടയ്ക്കിടെ മഴ ശക്തമാവുന്ന സാഹചര്യത്തില്‍ സാംക്രമിക രോഗങ്ങള്‍ക്കെതിരെ…

              Read More

                ‘മഷിയൂറും കഥകൾ’ ശില്പശാല സംഘടിപ്പിച്ചു.

                കണിയാമ്പറ്റ: അറിവനുഭവങ്ങളുടെ അമ്പത് സംവത്സരങ്ങൾ പൂർത്തികരിക്കുന്ന കണിയാമ്പറ്റ ഗവഃ ഹയർ സെക്കണ്ടറി സ്‌കൂളിലെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ‘ഇങ്ക് ടെയിൽസ്’ എന്ന പേരിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.         വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവർണ്ണ ജൂബിലി മാഗസിൻ്റെ പത്രാധിപ സമിതി അംഗങ്ങൾക്കും വിദ്യാർത്ഥികൾക്കും വേണ്ടിയാണ് ശില്പശാല സംഘടിപ്പിച്ചത്. അധ്യാപകനും എഴുത്തുകാരനുമായ അജ്മൽ കക്കോവ് ആണ് ശില്പശാല നയിച്ചത്. പ്രധാനഅധ്യാപിക ശ്രീമതി:ഷിംജി ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു.അധ്യാപകരായ ശ്രീ: ജോഷി തോമസ് ,സന്ധ്യ ,നിഷ വടക്കേടത്ത് എന്നിവർ…

                Read More