പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരിയിൽ താമസക്കാരായ മുഴുവൻ പേർക്കും റവന്യൂ പട്ടയം അനുവദിക്കണം: എൻസിപി

    കൽപ്പറ്റ: പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരിയിൽ താമസക്കാരായ മുഴുവൻ പേർക്കും റവന്യൂ പട്ടയം അനുവദിക്കണമെന്ന് എൻ.സി.പി ആവശ്യപ്പെട്ടു. 1977-ൽ പട്ടികവർഗ്ഗക്കാരായ കുടുംബങ്ങൾക്ക് അഞ്ച് ഏക്കറും രണ്ട് ഏക്കറും പതിച്ചു നൽകിയാണ് മുൻപ് കൈവശരേഖ നൽകിയത്. പട്ടയം ഇല്ലാത്തതിനാൽ കുടുംബങ്ങളുടെ ആവശ്യങ്ങളൊന്നും നടക്കുന്നില്ല. 2012 -ൽ 356 പേർ അംഗങ്ങളായ സംഘം പിരിച്ചുവിട്ടിരുന്നു.ആ പിന്നീട് ഒരേ വീതം 22 പട്ടികജാതി കുടുംബങ്ങൾക്ക് കൂടി അനുവദിച്ചു. ഇവർക്കെല്ലാം ഉള്ളത് കൈവശരേഖ മാത്രമാണ്.ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ നവ കേരള സദസിൽ നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല.വീണ്ടും…

    Read More

    വന്യമൃഗ ആക്രമണം: കേന്ദ്ര സർക്കാരും വയനാട്‌ എംപിയും അടിയന്തിരമായി നിലപാട് തിരുത്തണം: സിപിഐ എം

    കല്പറ്റ : ജില്ലയിൽ തുടർച്ചയായുള്ള വന്യമൃഗ ആക്രമണങ്ങൾക്ക്‌ ശശാശ്വത പരിഹാരം കാണണമെന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തുടർച്ചയായി രണ്ടുദിവസങ്ങളിൽ രണ്ടുപേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌ ഞെട്ടിക്കുന്നതാണ്‌. പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി യുവതി രാധയുടെ മരണത്തിന്റെ നടുക്കം മാറുംമുമ്പാണ്‌ രണ്ട്‌ ജീവൻകൂടി പൊലിഞ്ഞത്‌. വന്യമൃഗശല്യ പ്രതിരോധത്തിന്‌ സംസ്ഥാന സർക്കാർ സാധ്യമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും മതിയാകുന്നില്ല. സംസ്ഥാനത്തിന്‌ മാത്രം പരിഹരിക്കാവുന്ന പ്രശ്‌നമല്ലിത്‌. വനം കൺകറന്റ്‌ ലിസ്‌റ്റിലാണ്‌. വന്യമൃഗപ്രതിരോധത്തിന്‌ കേന്ദ്രസർക്കാരിന്‌ വലിയ ഉത്തരവാദിത്വമുണ്ട്‌. ഇത്‌ നിർവഹിക്കാൻ തയ്യാറാകണം….

    Read More

    മൊബൈൽ വെറ്ററിനറി യൂണിറ്റും, മൊബൈൽ സർജറി യൂണിറ്റും പ്രവർത്തനം ആരംഭിച്ചു.

    കൽപ്പറ്റ : കേരള സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 47 മൊബൈൽ വെറ്ററിനറി യൂണിറ്റുകളും, 12 മൊബൈൽ സർജറി യൂണിറ്റുകളും സംസ്ഥാനത്ത് പുതിയതായി തുടങ്ങിയതിൽ 2 എം.വി.യുകളും , 1 എം എസ് യു വും വയനാട് ജില്ലയ്ക്കു അനുവദിച്ചിട്ടുണ്ട് . മൃഗാശുപത്രി പ്രവർത്തന സമയത്തിനു ശേഷം അടിയന്തിര ചികിത്സാ സേവനം കര്ഷകരുടെ വീട്ടുപടിക്കൽ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. കൽപ്പറ്റ ബ്ലോക്കിൽ മുട്ടിൽ മൃഗാശുപത്രി ആസ്ഥാനമാക്കി ഒരു മൊബൈൽ വെറ്ററിനറി യൂണിറ്റും,…

    Read More

    മാലിന്യമുക്തം നവകേരളം: ജില്ലയില്‍ ജനകീയ ക്യാമ്പെയിന്‍ നടപ്പാക്കും

    കൽപറ്റ  : മാലിന്യ മുക്ത നവകേരളം ക്യാമ്പെയിന്റെ ഭാഗമായി മാലിന്യമുക്ത ജില്ലയെന്ന ലക്ഷ്യത്തിന് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പുകള്‍, ഉദ്യോഗസ്ഥര്‍, സംഘടനാ പ്രതിനിധികള്‍, കച്ചവടക്കാര്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനകീയ ക്യാമ്പെയിന്‍ നടപ്പാക്കും. കലക്ടറേറ്റിലെ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. മാലിന്യ സംസ്‌കരണത്തിന് പരിഹാരം കണ്ടെത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലയിലേക്ക് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍…

    Read More

      മൂടക്കൊല്ലി വനഭാഗത്ത് നിന്നും കേഴ മാനിനെ വേട്ടയാടിയ സംഘത്തെ പിടികൂടി

      മൂടക്കൊല്ലി വനഭാഗത്ത് നിന്നും കേഴ മാനിനെ വേട്ടയാടിയ സംഘത്തെ പിടികൂടി സൗത്ത് വയനാട് വനം ഡിവിഷനിൽ ചെതലത്ത് റേഞ്ച്, ഇരുളം ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിൽ മൂടക്കൊല്ലി വനഭാഗത്ത് വച്ചു കേഴ മാനിനെ വേട്ടയാടി പിടിച്ച അനിൽ മാവത്ത്, റോമോൻ, പഴമ്പിള്ളിയി വീട്, മൂടക്കൊല്ലി, വർഗീസ്, എള്ളിൽ വീട്, മൂടക്കൊല്ലി, വിഷ്ണു ദിനേശ് കള്ളി യാട്ട് കുന്നേൽ വീട്, മൂടക്കൊല്ലി എന്നിവർ അടങ്ങിയ സംഘത്തെ ചെതലത്ത് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ എം. കെ രാജീവ്‌ കുമാർ അറസ്റ്റ് ചെയ്തു….

      Read More

        പോലീസിനെയും എക്‌സൈസിനെയും വെട്ടിച്ച് അമിത വേഗതയിൽ അശ്രദ്ധമായി ബൈക്കോടിച്ച യുവാവ് പിടിയിൽ

        പോലീസിനെയും എക്‌സൈസിനെയും വെട്ടിച്ച് അമിത വേഗതയിൽ അശ്രദ്ധമായി ബൈക്കോടിച്ച യുവാവ് പിടിയിൽ   തിരുനെല്ലി: പോലീസിനെയും എക്‌സൈസിനെയും പല തവണകളായി വെട്ടിച്ച് അമിത വേഗതയിൽ അശ്രദ്ധമായി ബൈക്കോടിച്ച യുവാവ് പിടിയിൽ. പള്ളിക്കുന്ന്, കുരിശിങ്ങൽ വീട്ടിൽ യദു സൈമൺ(27) ആണ് തിരുനെല്ലി പോലീസിന്റെ പിടിയിലായത്. 04.10.2025 തീയതി ബാവലിയിൽ വെച്ചാണ് സംഭവം. അമിത വേഗത്തിലെത്തിയ ബൈക്ക് പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ വേഗത കൂട്ടി കടന്നുകളയുകയായിരുന്നു. പിറകിലെ യാത്രക്കാരൻ നമ്പർപ്ലേറ്റ് മറച്ചു പിടിക്കുകയും ശേഷം നമ്പർപ്ലേറ്റ് ഊരി മാറ്റുകയുമായിരുന്നു….

        Read More

          ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി നേച്ചർ വാക്ക് സംഘടിപ്പിച്ചു

          പൂക്കോട് :കേരള സർക്കാർ ഭാരതീയ ചികിത്സാ വകുപ്പിന്റെയും, നാഷണൽ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി പൂക്കോട് തടാകത്തിലേയ്ക്ക് പ്രകൃതി നടത്തം സംഘടിപ്പിച്ചു.വൈബ് ഫോർ വെൽനെസ്സ് പദ്ധതിയുടെ ലക്ഷ്യമായുള്ള ഈറ്റ് വെൽ, കെയർ വെൽ, ആക്ട് വെൽ എന്നിവയെ വിദ്യാർത്ഥികളിലേക്കും,ജീവനക്കാരിലേക്കും എത്തിയ്ക്കുന്നതിന്റെ ഭാഗമായുള്ള പ്രകൃതി നടത്തത്തിൽ പൂക്കോട് വെറ്റിനറി കോളേജിലെ എൻ.എസ്.എസ് വിദ്യാർഥികളും, ഭാരതീയ ചികിത്സാ വകുപ്പിലെയും, നാഷണൽ ആയുഷ് മിഷനിലെയും ജീവനക്കാരും പങ്കെടുത്തു.പരിപാടി വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജൻ സി.വി…

          Read More

            കാട്ടികുളത്ത് കാട്ടാന അക്രമത്തിൽ വയോധികൻ മരിച്ച സംഭവത്തിൽ അധികൃതരുടെ അനാസ്ഥയെ കുറിച്ച് അന്വേഷണം നടത്തണം : മനുഷ്യാവകാശ കമ്മീഷൻ

            കൽപ്പറ്റ: കാട്ടികുളം സ്വദേശിയായ വയോധികൻ കാട്ടാന ആക്രമണത്തിൽ മരിക്കാനിടയായത് റാപ്പിഡ് റെസ്പോൺസ് ടീമിന്റെയും വനംവകുപ്പുദ്യോഗസ്ഥരുടെയും കൃത്യവിലോപം കാരണമാണെന്ന പരാതിയിൽ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. വയനാട് ജില്ലാ കളക്ടറും നോർത്ത് വയനാട് ഡി.എഫ്.ഒയും പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു. റാപ്പിഡ് റെസ്പോൺസ് ടീം സമയബന്ധിതമായി പ്രവർത്തിച്ചിരുന്നെങ്കിൽ ദാരുണ സംഭവം ഒഴിവാക്കാമായിരുന്നുവെന്ന് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിൽ പറഞ്ഞു…

            Read More

              സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാർക്ക് ഇനി ഏകീകൃത ഷിഫ്റ്റ്, പകൽ 6മണിക്കൂർ, രാത്രി 12 മണിക്കൂർ

              തിരുവനന്തപുരം: കിടക്കകളുടെ എണ്ണം നോക്കാതെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും .6-6 12 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവ്. 100 കിടക്കകളുള്ള ആശുപത്രികളിൽ മാത്രമായിരുന്നു നിലവിൽ ഈ ഷിഫ്റ്റ് സമ്പ്രദായം. ഇതോടെ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും നഴ്‌സുമാർക്ക് ഒരേ ഷിഫ്റ്റ് നടപ്പിലാകും. അധിക സമയം ജോലി ചെയ്താൽ, ഓവർടൈം അലവൻസ് നൽകണം. എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാർക്കും ഇത് ഭാദകമാണെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു

              Read More

                പ്രവാസികൾക്ക് ബംപർ ലോട്ടറി; സ്വർണത്തിന് ഇനി തൂക്കം മാത്രം മാനദണ്ഡം, ബാഗേജ് നിയമങ്ങളിൽ വൻ ഇളവുകൾ

                വിദേശത്തുനിന്നും സ്വർണവും മറ്റ് വീട്ടുസാധനങ്ങളും നാട്ടിലേക്ക് കൊണ്ടുവരുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമായി കേന്ദ്ര സർക്കാരിന്റെറെ പുതിയ ബാഗേജ് നിയമങ്ങൾ നിലവിൽ വന്നു. സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രവാസികളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്ന ‘മൂല്യ പരിധി’ എടുത്തുമാറ്റിയതാണ് പുതിയ നിയമത്തിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം.   സ്വർണം- ഇനി വില പേടിക്കേണ്ട   മുൻപത്തെ നിയമപ്രകാരം സ്വർണത്തിന്റെ തൂക്കത്തിനൊപ്പം അതിൻ്റെ വിപണി വിലയ്ക്കും പരിധിയുണ്ടായിരുന്നു. സ്ത്രീകൾക്ക് 40 ഗ്രാം സ്വർണം കൊണ്ടുവരാമെങ്കിലും അതിൻ്റെ വില ഒരു ലക്ഷം രൂപയിൽ കൂടാൻ…

                Read More