തോണിച്ചാലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

    തോണിച്ചാലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്   തോണിച്ചാൽ: മാനന്തവാടി തോണിച്ചാൽ ഇരുമ്പുപാലത്തിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് പരിക്കേറ്റു. വാളാട് കരിയാടൻ വീട്ടിൽ ഷാദിലിനാണ് (18) പരിക്കേറ്റത്.   പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. കാറുമായി കൂട്ടിയിടിച്ച ശേഷം സ്കൂട്ടർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും ഷാദിൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

    Read More

      വയോജന അയൽക്കൂട്ട കലാമേള സംഘടിപ്പിച്ചു

      സുൽത്താൻ ബത്തേരി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ സിഡിഎസ് വയോജന അയൽക്കൂട്ട കലാമേള നഗരസഭ ഹാളിൽ നടത്തി. നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് പരിപാടി ഉദ്‌ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി സിഡിഎസിൽ രജിസ്റ്റർ ചെയ്ത വയോജന അയൽക്കൂട്ടങ്ങളിലെ 100 ഓളം വയോജനങ്ങളാണ് വിവിധ കലാപരിപാടികളിൽ പങ്കെടുത്തത്. നാടൻ പാട്ട്, ഡാൻസ്, കൈകൊട്ടി കളി, കോൽകളിപാട്ട്, ഗാനമേള, കഥാപ്രസംഗം, കവിതാവായന തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി. വയോജനങ്ങളുടെ കഴിവുകൾ കണ്ടെത്തുകയും അവരുടെ സമൂഹജീവിതത്തിൽ കൂടുതൽ സജീവ…

      Read More

      അതിശക്തമായ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറിടത്ത് യെല്ലോ മുന്നറിയിപ്പ്

      കൽപ്പറ്റ: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ ഇടുക്കി എറണാകുളം തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്.വയനാട്ടിലും മഴയെ തുടർന്ന് ജാഗ്രതാ നിർദേശം നിലവിലുണ്ട്. ചുരൽമല പുന്നപ്പുഴയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത മണക്കിലെടുത്ത് മുണ്ടക്കൈചൂരൽമല പ്രദേശത്തേക്ക് പ്രവേശനവിലക്കേർപ്പെടുത്തി. ഗോ സോൺ, നോ ഗോ സോൺ ഭാഗങ്ങളിലേക്ക് പ്രവേശനമില്ല. തോട്ടം മേഖലയിലേക്കും പ്രവേശനം വിലക്കി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ കാസർകോട്, കണ്ണൂർ,…

      Read More

      മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

      കെല്ലൂർ : കെല്ലൂർ ഡബ്ല്യൂഎംഒ ബോയ്‌സ് ഹാബിറ്റേറ്റിലെ വിദ്യാർത്ഥികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൻ്റെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പ് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഡബ്ല്യൂഎംഒ കൺവീനർ മായൻ മണിമ അധ്യക്ഷനായിരുന്നു. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ, വെള്ളമുണ്ട ഗ്രാമപഞ്ചാ യത്ത് മെമ്പർ റംല, ആഷിക്, മുഹമ്മദലി ഗസാലി, അബ്ദുറഹ്മാൻ, അഹമ്മദ് മാസ്റ്റർ, കെ എം അബ്ദുല്ല, ചെമ്പൻ ഉസ്മാൻ ഹാജി, എന്നിവർ പങ്കെടുത്തു.

      Read More

        ഉരുൾ ദുരന്തം: മൈക്രോ പ്ലാനിൽ ഫേസ് വണ്ണിലെ എല്ലാവരെയും ഉൾപ്പെടുത്തും: ഒരു കുടുംബത്തിന് രണ്ട് ലക്ഷം വീതം നൽകുമെന്ന് മന്ത്രി ടി. സിദ്ദീഖ്.

        കൽപ്പറ്റ: ഉരുൾ ദുരന്ത ബാധിതർക്കായി സർക്കാർ നടപ്പാക്കുന്ന സംരംഭക പദ്ധതിയായ മൈക്രോ പ്ലാനിൽ ഫേസ് വണ്ണിലെ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തുമെന്ന് മന്ത്രി അഡ്വ. ടി. സിദ്ദീഖ്.ഗുണഭോക്താക്കൾക്കുള്ള തുക 2 ലക്ഷം ആയി വർദ്ധിപ്പിച്ചതായും മന്ത്രി പറഞ്ഞു. അനുവദിച്ച തുക പലർക്കും ലഭിച്ചില്ലെന്ന് ഗുണഭോക്താക്കളുടെ പരാതി ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്. മുണ്ടക്കൈ ചുരൽമല ഉരുൾ ദുരന്ത ബാധിതർക്കായി കഴിഞ്ഞ സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളിൽ ഒന്നായിരുന്നു മൈക്രോ പ്ലാൻ. പദ്ധതി പ്രഖ്യാപിച്ചതോടെ പരാതികളുമായി നിരവധി കുടുംബങ്ങൾ രംഗത്തുവന്നിരുന്നു….

        Read More

          മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന: വയനാട് പ്രകൃതി സംരക്ഷണ സമിതി

          കല്‍പ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയ ഭൂമികളില്‍നിന്നു നിയമവിരുദ്ധമായി മുറിച്ചതെന്നു കണ്ടെത്തി വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് കുപ്പാടി ഫോറസ്റ്റ് ഡിപ്പോയിലേക്ക് മാറ്റിയ മരങ്ങള്‍ ലേലം ചെയ്യുന്നതിന് വനം വകുപ്പിനെ അനുവദിച്ച ബത്തേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യാന്‍ ഇടയായിതിനു പിന്നില്‍ ഗുഢാലോചനയെന്ന്. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍, ട്രഷറര്‍ ബാബു മൈലമ്പാടി, രാമകൃഷ്ണന്‍ തച്ചമ്പത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചതാണ്…

          Read More

          വയനാട് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

          വൈത്തിരി : കേരള വ്യാപാരി വ്യവസായ ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ സഹകരണത്തോടെ നടത്തുന്ന വയനാട് ഫെസ്റ്റ് 2025ൻ്റെ ലോഗോ പ്രകാശനം കാർഷിക വികസന വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. വൈത്തിരിയിൽ നടത്തിയ പ്രകാശന ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു. ജില്ലാ , യൂണിറ്റ് തല ഭാരവാഹികളുടെയും സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്. കൽപറ്റ എം.എൽ. എ ടി.സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, വൈത്തിരി ഗ്രാമ…

          Read More

          ‘പെരുമ 2 കെ 25’ പെരിക്കല്ലൂർ സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും നൽകി

          പുൽപ്പള്ളി: കേരള കർണാടക അതിർത്തി ഗ്രാമമായ പെരിക്കല്ലൂരിൽ കഴിഞ്ഞ 67 വർഷമായി പ്രവർത്തിച്ചു വരുന്ന പെരിക്കല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൻ്റെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. യാത്രയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന പ്രധാനാധ്യാപകൻ ഷാജി പുൽപ്പള്ളി, അദ്ധ്യാപകരായ ജോഷി കെ. അബ്രാഹം, ഷാജി മാത്യു, സു ഭാവനി. കെ.സി, ഓഫീസ് സ്‌റ്റാഫ് ടോമി. കെ.കെ എന്നിവർക്ക് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ ഉപഹാരങ്ങൾ നൽകി. ചടങ്ങിൽ…

          Read More

          ഹൃദയം നിറച്ച് താലോലം; താരമായി അസിം വെളിമണ്ണ

          ചെന്നലോട്: ഉള്ളിലുള്ള സർഗ്ഗ വാസനകളെ വേദിയിൽ അവതരിപ്പിക്കുന്നതിന് അവസരം ഒരുക്കിക്കൊണ്ട് ഭിന്നശേഷി കുട്ടികൾക്കുവേണ്ടി തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ‘താലോലം 2024’ ഭിന്നശേഷി കലോത്സവം ഏറെ ഹൃദ്യമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി കലോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷതവഹിച്ചു. മനക്കരുത്ത് കൊണ്ട് വൈകല്യങ്ങളെ തോൽപ്പിച്ച് ലോകത്തോളം വളർന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ആസിം വെളിമണ്ണ മുഖ്യാതിഥിയായി. ചെറുതും വലുതുമായ വൈകല്യങ്ങൾ ഉള്ള കുട്ടികളെ 4 ചുമരുകൾക്കുള്ളിൽ ഒതുക്കാതെ പുതിയ സാധ്യതകളിലേക്ക് അവരെ എത്തിക്കുമ്പോൾ…

          Read More

          ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ്:13 കലാകാരൻമാരുടെ ചിത്ര പ്രദർശനം തുടങ്ങി.

          മാനന്തവാടി: “ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്” ചിത്ര-ശിൽപ്പ പ്രദർശനം മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങി. ഓസ്കാർ ജൂറി അംഗം പി.സി. സനത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി മുഖ്യാതിഥിയായിരുന്നു. വയനാട് ആർട്ട് ക്ലൗഡ് പ്രതിനിധികളായ ജോസഫ് എം. വർഗീസ്, ദീപ കെ പി , ഉറവ് ഇക്കോ ലിങ്ക്സ് പ്രതിനിധി ഇ- സി.സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാകാരന്മാർ മൺചെരാതുകൾ തെളിയിച്ചു. 13 കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദർശനത്തിനുള്ളത്. പ്രദർശനം 6…

          Read More