വന്യമൃഗശല്യം പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട അധികാരികൾക്കും കത്തയച്ചു.
കാപ്പൻകൊല്ലി,: കഴിഞ്ഞ 15 വർഷക്കാലമായി മേപ്പാടി പഞ്ചായത്തിലെ കാപ്പoകൊല്ലി,പുഴമൂല ആനക്കാട്,കാപ്പിക്കാട്,കോട്ടനാട്, എരുമക്കൊല്ലി,22, മാനിവയൽ,ചുങ്കത്തറ,കുന്നുംബറ്റ എന്നിവ എന്നിവിടങ്ങളിൽ താമസിക്കുന്ന ജനങ്ങൾ വന്യമൃഗ ശല്യത്തിൽ ദുരിതപൂർണ്ണമായ ജീവിതം തള്ളി നീക്കി കൊണ്ടിരിക്കുകയാണ്. ആന, കുരങ്ങ്, പന്നി, മാൻ, പുലി,കടുവ എന്നുവേണ്ട എല്ലാ മൃഗങ്ങളുടെയും ശല്യം ഈ പ്രദേശങ്ങളിൽ ഉണ്ട്.ആനയുടെ ആക്രമണം മൂലം നിരവധി ആളുകൾ കൊല്ലപ്പെട്ടു ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി നിവേദനങ്ങൾ നൽകിയിട്ടും യാതൊരുവിധ നടപടികളും കൈക്കൊണ്ടിട്ടില്ല.ഈ വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെന്റ് സെബാസ്റ്റ്യൻ ചർച്ച് സാമൂഹിക…
