ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

കൽപ്പറ്റ :വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഓൾ കൈരളി ഓട്ടോ ടാക്സി യൂണിയൻ ചാരിറ്റബിൾ സൊസൈറ്റി (എ.കെ.ടി.യു) സംസ്ഥാന കമ്മിറ്റി സ്വരുപിച്ച തുക ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ ഐ എ എസ്‌ ന് എ.കെ.ടി.യു സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ താജുദ്ധീൻ പാലക്കാട്‌, ജില്ലാ പ്രസിഡന്റ്‌ ഷാനവാസ്‌, ട്രഷറർ ഫൈസൽ, വൈസ് പ്രസിഡന്റ്‌ വേലായുധൻ, ജോയിന്റ് സെക്രട്ടറി സയ്യിദ് എന്നിവർ ചേർന്ന് കൈമാറി.

Read More

മഹിളാവന്ദനം’ ജില്ലയിലെ മുഴുവൻ എ.ഡി.എസ് അംഗങ്ങൾക്കും പുസ്തകോപഹാരം

വെള്ളമുണ്ട: ദാരിദ്ര്യ നിർമ്മാർജ്ജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമാക്കി മുന്നേറുന്ന അയൽക്കൂട്ടങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും, സാമൂഹ്യ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന വയനാട് ജില്ലയിലെ 512 ഓളം വരുന്ന മുഴുവൻ എ.ഡി.എസ് അംഗങ്ങളേയും പുസ്തകോപഹാരം നൽകികൊണ്ട് ‘മഹിളാവന്ദനം’എന്ന പേരിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആദരിക്കുന്നു. വെള്ളമുണ്ട സി.ഡി.എസ് പരിധിയിലെ എ.ഡി.എസ് അംഗം ശോഭ രവിക്ക് പുസ്തകം നൽകികൊണ്ട് മഹിളാ വന്ദനത്തിന്റെ ഉദ്ഘാടനകർമ്മം പട്ടികജാതി-പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു.

Read More

പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണം. വനം വകുപ്പ് മന്ത്രി രാജിവെക്കണം: എ യൂസുഫ് മാനന്തവാടി

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കാപ്പിക്കുരു പറിക്കാൻ പോയ രാധയെ കടുവ ആക്രമിച്ചു കൊന്ന വിഷയം സർക്കാരിന്റെ അനാസ്ഥയുടെ ഫലമാണെന്നും വന്യ മൃഗ അക്രമണങ്ങൾ തടയാൻ സാധിക്കാത്ത വനം വകുപ്പ് മന്ത്രി രാജി വെക്കണമെന്നും എസ്. ഡി. പി. ഐ വയനാട് ജില്ലാ പ്രസിഡന്റ് എ യൂസുഫ്. രൂക്ഷമായ വന്യ ജീവി ആക്രമണം തുടരുമ്പോളും സംസ്ഥാന സർക്കാർ നാമമാത്രമായ നഷ്ടപരിഹാരം നൽകി കൈ കഴുകുകയാണ്. കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് ഇരുപത്തിയഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. സംസ്ഥാന സർക്കാറിനു മാത്രമായി…

Read More

പരിസ്ഥിതിയും വികസനവും: സെമിനാര്‍ നടത്തി

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷണ ജാഗ്രതാ സെന്റര്‍ സംസ്ഥാന സമിതി ‘പരിസ്ഥിതിയും വികസനവും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ഹരിതഗിരി ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ബി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. വി.പി. വര്‍ക്കി അധ്യക്ഷത വഹിച്ചു. ജിനചന്ദ്രപ്രസാദ് ലക്കിടി, റോബര്‍ട്ട് കോട്ടായി, സി. അയ്യപ്പന്‍, ഷെമീര്‍ വൈത്തിരി, പി.എം.കെ. നമ്പ്യാര്‍, കെ.എം. രാജു, ആര്‍. ശാരിക, ലൂസി ജോര്‍ജ്, പി. മോഹനന്‍, കെ.ടി. മുഹമ്മദ് നാജിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Read More

    ചായക്കടയിൽ അതിക്രമിച്ചു കയറി പണം കവർന്ന യുവാവ് പിടിയിൽ

    പുൽപ്പള്ളി: ചായക്കടയിൽ രാത്രി അതിക്രമിച്ചു കയറി പണം കവർന്ന യുവാവ് പിടിയിൽ. അമ്പലവയൽ, നരിക്കുണ്ട്, കരിങ്കണ്ണിയിൽ വീട്ടിൽ, ആൽബിനെ(29)യാണ് പുൽപ്പള്ളി പോലീസ് പിടികൂടിയത്. ഇയാൾ പുൽപള്ളി സ്റ്റേഷൻ പരിധിയിൽ മൂന്നോളം ലഹരി കേസുകളിലും അമ്പലവയൽ സ്റ്റേഷൻ പരിധിയിലുള്ള സൂപ്പർ മാർക്കറ്റിൽ അതിക്രമിച്ചുകയറി മോഷണം നടത്തിയ കേസിലും പ്രതിയാണ്.   പുൽപ്പള്ളി ടൗണിലുള്ള ചായക്കടയിലാണ് 27-04-26 തീയതി രാത്രിക്കും 28-04-26 തീയ്യതി രാവിലെക്കും ഇടയിലുള്ള സമയത്തു മോഷണം നടന്നത്. കടയുടെ ഷട്ടർ തുറന്ന് മേശ വലിപ്പ് പൊളിച്ച് മേശ…

    Read More

    രണ്ടാം ക്ലാസിൽ നിലച്ച സ്വപ്നം കൈയെത്തിപ്പിടിക്കാൻ മൊയ്തു വീണ്ടും പരീക്ഷയെഴുതി, 60ാം വയസിൽ!.

    രണ്ടാം ക്ലാസിൽ നിലച്ച സ്വപ്നം കൈയെത്തിപ്പിടിക്കാൻ മൊയ്തു വീണ്ടും പരീക്ഷയെഴുതി, 60ാം വയസിൽ! സംസ്ഥാന സാക്ഷരത മിഷന്‍ സംഘടിപ്പിച്ച നാലാം തരം, ഏഴാം തരം തുല്യതാ പരീക്ഷകൾ അവസാനിച്ചു. കൽപ്പറ്റ എസ്കെഎംജെ ഹൈസ്കൂൾ, മാനന്തവാടി ജിഎച്ച്എസ്എസ്, തോണിച്ചാൽ എമോസ് വില്ല സ്പെഷൽ സ്കൂൾ, മുള്ളൻകൊല്ലി സെന്റ് തോമസ് എയുപിഎസ് എന്നിവിടങ്ങളിലായാണ് പരീക്ഷ നടന്നത്. വിവിധ പ്രായക്കാരായ പരീക്ഷാര്‍ത്ഥികൾക്കിടയിൽ താരമായി മാറുകയായിരുന്നു എസ്കെഎംജെയിൽ പരീക്ഷയ്ക്കെത്തിയ അറുപതുകാരൻ മൊയ്തു. കമ്പളക്കാട് ജിയുപി സ്ക്കൂളിൽ രണ്ടാം ക്ലാസിൽ പഠനം നിർത്തിയ മൊയ്തു…

    Read More

    ജൈനമത ചരിത്രം പുസ്തകമായി: ജൈനസംസ്കൃതി വയനാട്ടിൽ പ്രകാശനം ചെയ്തു.

    കൽപ്പറ്റ : വയനാട്ടിലെ ന്യൂനപക്ഷമായ ജൈന മത ചരിത്രം പുസ്തകമായി. ശിവരാമൻ പാട്ടത്തിൽ എഴുതിയ ജൈനസംസ്കൃതി വയനാട്ടിൽ എന്ന പുസ്തകം പ്രകാശനം ചെയ്തു. വയനാട്ടിലെ ജൈനമത സംസ്കാരം വയനാടിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതാണന്ന് പുസ്തക പ്രകാശനം നിർവ്വഹിച്ച ഒ.കെ. ജോണി പറഞ്ഞു.     ജനസംഖ്യയിൽ ഏറെ ന്യൂനപക്ഷമാണ് ജൈനമതക്കാർ. പൗരാണികകാലം മുതൽ വയനാട്ടിലേക്ക് കുടിയേറിയ ജൈനമതക്കാർ പിന്നീട് വയനാടിന്റെ ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു. കാർഷിക മേഖലയിലും സാമൂഹ്യ- വിദ്യാഭ്യാസ മേഖലയിലും വലിയ സംഭാവനകൾ നൽകിയ ജൈനമതക്കാരെക്കുറിച്ച് വിശദമായ പഠനത്തിന്…

    Read More

    സൺഡേ സ്കൂൾ കലോത്സവം നടത്തി.

    മാനന്തവാടി : മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ മാനന്തവാടി മേഖല കലോത്സവം മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു. വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ പതാക ഉയർത്തി. ചുരുൽമല – മുണ്ടക്കൈ ദുരന്തത്തിൽ മൃതിയടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വൈദികരും വിദ്യാർത്ഥികളും അധ്യാപകരും മെഴുകുതിരികൾ തെളിയിച്ചു . പ്രത്യേക പ്രാർത്ഥനയും നടത്തി . സമാപന സമ്മേളനം എം ജെ എസ് എസ് ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ് കീച്ചേരി ഉദ്ഘാടനം ചെയ്തു….

    Read More

    നിരോധിത പുകയില വിൽപ്പന: ഒരാൾ അറസ്റ്റിൽ

    കൽപ്പറ്റ : കൽപ്പറ്റ ടൗൺ മേഖലയിൽ നിരോധിത പുകയില ഉൽപന്നം ഹാൻസ് വിറ്റതുമായി ബന്ധപ്പെട്ട് ഒരാളെ എക്സൈസ് സംഘം പിടികൂടി. സോനൂസ് ബേക്കറി ഉടമ വൈത്തിരി അത്തിമൂല സ്വദേശി സത്താറാണ് എക്സൈസ് പിടിയിലായത്. ഇയാളിൽ നിന്ന് 200 പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. കോട്പ ആക്റ്റ് പ്രകാരം എക്സൈസ് ഇയാൾക്കെതിരെ കേസെടുത്തു. ഹാൻസ് കടത്തിക്കൊണ്ടുവന്ന് സ്കൂട്ടറും കസ്റ്റഡിയിലെടുത്തി. പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദീൻ, പ്രിവൻ്റീവ് ഓഫീസർ ലത്തീഫ് കെ എം, സിവിൻ എക്സൈസ് ഓഫീസർമാരായ സജിപോൾ, സജിത്ത്…

    Read More

    ചാലിൽ കോറോമിൽ നടക്കുന്ന അനധികൃത നിർമ്മാണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

    കൽപറ്റ: തൊണ്ടർനാട് വില്ലേജ് പരിധിയിൽ ചാലിൽ കോറോമിൽ കെട്ടിട നിർമ്മാണ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് നടക്കുന്ന നിർമ്മാണത്തെ കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. മൂന്ന് ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പിന്തുണയോടെയാണ് അനധികൃത കെട്ടിട നിർമ്മാണം പുരോഗമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. അനധികൃത കെട്ടിട നിർമ്മാണത്തിന്റെ മറവിൽ പണം വെട്ടിപ്പും നികുതിവെട്ടിപ്പും നടക്കുന്നതായും പരാതിയിൽ…

    Read More