യു.കെ യിലേക്ക് വിസ വാഗ്ദാനം ചെയ്ത് 44 ലക്ഷം തട്ടിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ

കൽപ്പറ്റ: യു.കെയിലേക്ക് കുടുംബ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയിൽ നിന്നും 44 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ട് പേരെ കർണാടക ഹുൻസൂരിൽ നിന്ന് പിടികൂടി. പരാതിക്കാരിയിൽ നിന്നും അക്കൗണ്ട് വഴി പണം സ്വീകരിച്ച കൽപ്പറ്റ ചുഴലി മാമ്പറ്റ പറമ്പിൽ സബീർ (25), കോട്ടത്തറ പുതുശ്ശേരിയിൽ അലക്സ് അഗസ്റ്റിൻ (25) എന്നിവരെയാണ് ഇഞ്ചി തോട്ടത്തിൽ ഒളിച്ചു കഴിയവെ പിടികൂടിയത്. ഒന്നാം പ്രതിയായ അന്നയുടെ നിർദ്ദേശ പ്രകാരം പരാതിക്കാരി ഇരുവരുടെയും അക്കൌണ്ടുകളിലേക്ക് 9 ലക്ഷം രൂപ…

Read More

    വണ്ടിക്കടവ് ഉന്നതികാര്‍ക്ക് വീടും സ്ഥലവും ഉറപ്പാക്കും: മന്ത്രി ഒ.ആര്‍ കേളു

    കൽപ്പറ്റ: വണ്ടിക്കടവ് ഉന്നതികാര്‍ക്ക് വീടും സ്ഥലവും ഉറപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ജില്ലയിലെ ഗോത്ര മേഖലയിലെ വികസന പ്രവര്‍ത്തന വിടവുകള്‍ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ട്രൈബല്‍ ഡെവലപ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വണ്ടിക്കടവ് ഉന്നതിയില്‍ 60 സെന്റ് ഭൂമിയില്‍ താമസിക്കുന്ന 26 കുടുംബങ്ങളിലെ 93 പേര്‍ക്ക് ആവശ്യമായ അടിസ്ഥാന-പശ്ചാത്തല സൗകര്യം വകുപ്പ് ഒരുക്കുമെന്ന് യോഗത്തില്‍ മന്ത്രി അറിയിച്ചു.   ഉന്നതിയിലെ ഭൂരഹിത കുടുംബത്തിന് ഭൂമി…

    Read More

      പുഷ്പ മേളയ്ക്ക് മികച്ച സ്വീകാര്യത; പൂപ്പൊലിക്ക് ഇതുവരെയെത്തിയത് 75,000 സന്ദര്‍ശകര്‍

      വയനാടിന്റെ പുഷ്പോത്സവമായ പൂപ്പൊലിക്ക് മികച്ച സ്വീകാര്യത. ജനുവരി ഒന്നിന് ആരംഭിച്ച പൂപ്പൊലി ആറ് ദിവസം പിന്നിടുമ്പോള്‍ 75,000 ത്തിലധികം പേരാണ് ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി എത്തിച്ചേര്‍ന്നത്. പൂപ്പൊലിയ്‌ക്കെത്തിയ സന്ദര്‍ശകര്‍ മികച്ച അഭിപ്രായമാണ് പങ്കുവെയ്ക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 70 രൂപയും കുട്ടികള്‍ക്ക് 35 രൂപയുമാണ് പ്രവേശന ഫീസ്. ജനുവരി 15 വരെ എല്ലാ ദിവസവും രാവിലെ ഒന്‍പത് മുതല്‍ രാത്രി 8.30 വരെ ടിക്കറ്റുകള്‍ ലഭ്യമാണ്. വര്‍ണ്ണ പുഷ്പങ്ങളുടെയും അലങ്കാര സസ്യങ്ങളുടെയും വൈവിധ്യമാര്‍ന്ന ഉദ്യാനമാണ് മേളയുടെ സവിശേഷത. പെറ്റൂണിയ, ഡാലിയ,…

      Read More

        റോഡ് ഉദ്ഘാടനം ചെയ്തു

        തരുവണ.: ബ്ലോക്ക് പഞ്ചായത്തും,ഗ്രാമ പഞ്ചായത്തും സംയുക്തമായി ആറു ലക്ഷം രൂപ ചിലവിൽനിർമിച്ച പുലിക്കാട്….കുന്നുമ്മലങ്ങാടി റോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർമാരായ നാസർ സാവാൻ,സൗദ കൊടുവേരി,ഉസ്മാൻ പള്ളിയാൽ,കെ.കെ.സി.മൈമൂന,റഷീദ്,പി.കെ.ഉസ്മാൻ,ഇബ്രാഹിം എം,റഷീദ്, കെ.സി, ഉസ്മാൻ, കെ,അസീസ് എം, നാസർ,കെ, അഷ്‌കർ,സി കെ,നാസർ.വി,ഷാഫി കെ, റാബിയ.കെ എന്നിവർ പങ്കെടുത്തു

        Read More

        ചെണ്ടുമല്ലികൃഷി: ഗ്രാമാദരം നൽകി അനുമോദിച്ചു

        മാനന്തവാടി: ഓണക്കാലത്ത് പൂക്കളുടെ വിൽപന നടത്തി വിറ്റ് കിട്ടുന്ന തുകയ്ക്ക് ചെമ്പിലോട് എ.എൽ.പി സ്‌കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം വാങ്ങിക്കുവാൻ വേണ്ടിയുള്ള ഉദ്ദേശത്തോടെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാനന്തവാടി ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററിലെ എന്‍.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് ചെണ്ടുമല്ലിതോട്ട കൃഷി നടത്തിയ വിദ്യാർത്ഥികൾക്ക് ക്ഷേമകാര്യ ചെയർമാൻ ഇനീഷ്യേയേറ്റീവ് ഗ്രാമാദരപത്രം നൽകി അനുമോദിച്ചു.വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയിൽ നിന്നും കോഴ്സ് ഡയറക്ടർ ഡോ. എം. പി അനിൽ, വിദ്യാർത്ഥിപ്രതിനികൾ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി….

        Read More

          ബത്തേരിയിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്

          ബത്തേരി : ബത്തേരി മൈസൂർ റോഡിൽ ഗീതാഞ്ജലി പെട്രോൾ പമ്പിന് സമീപം വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12:50 മണിയോടുകൂടിയാണ് മൂന്നു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.ഗുരുകുലം റോഡിലോട് പോകാൻ വേണ്ടി തിരിഞ്ഞ ഓമ്നിവാനിൻ്റെ പിറകിൽ പിക്കപ്പ് ജീപ്പ് ഇടിച്ച് കറങ്ങി തിരിഞ്ഞ വാനിനെ മൈസൂരിൽ നിന്ന് വരുന്ന ഇന്നോവ ക്രിസ്റ്റ കാറും ഇടിച്ചു.രണ്ട് വാഹനങ്ങൾ ഇടിച്ച ആഘാതത്തിൽ ഒമ്നിവാൻ പൂർണമായി തകർന്നു.ബത്തേരി ഫയർഫോഴ്സ് എത്തി ഒമ്നിയിൽ നിന്ന് പരിക്കേറ്റവരെ പുറത്തെടുത്തത് ഉടൻ തന്നെ ബത്തേരിയിലെ…

          Read More

          നവീകരിച്ച സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു

          തരുവണ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നവീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് ലക്ഷം രൂപയാണ് പദ്ധതിയ്ക്ക് വകയിരുത്തിയത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ ശാസ്ത്ര വിഷയങ്ങൾ മാതൃകകളുടെയും പരീക്ഷണങ്ങളുടെയും പിന്തുണയോടെ വിനിമയം ചെയ്യാൻ ലാബ് സൗകര്യം പ്രയോജനപ്പെടും. ഉപകരണങ്ങൾ, അവ സൂക്ഷിക്കാനുള്ള ഷെൽഫുകൾ, പരീക്ഷണങ്ങൾ ചെയ്യാനുള്ള ടേബിളുകൾ, ജല ലഭ്യത, അനുബന്ധ റാക്കുകൾ എന്നിവയും ലാബിൽ…

          Read More

          വായനാ മത്സരം നടത്തി

          മാനന്തവാടി: താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ വനിത, യു.പി വിഭാഗം വായനാ മത്സരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു. കെ ഷബിത അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം.സദാനന്ദൻ, ആർ.അജയകുമാർ, പി.സുരേഷ് ബാബു, എ.വി മാത്യു, ഷാജൻ ജോസ് എന്നിവർ പ്രസംഗിച്ചു.

          Read More

          കണിയാമ്പറ്റ പഞ്ചായത്തിലെ തെരുവ് നായ ശല്യം ജനങ്ങൾ ഭീതിയിൽ: എംഎസ്എഫ്

          കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ തെരുവ് നായകളുടെ ശല്യം മൂലം നാട്ടുകാരും പ്രദേശവാസികളും വിദ്യാർത്ഥികളും തികച്ചും ഭീതിയിലാണ് അതി രാവിലെ മദ്രസയിൽ പോകുന്ന വിദ്യാർത്ഥികൾക്ക് വളരെ ഭയാനകരമായ ഒരവസ്ഥ തന്നെയാണ് നിലവിലുള്ളത് തെരുവ് നായ ശല്യം വളരെ വലിയ ഭീഷണിയും ഭയവും സൃഷ്ടിക്കുന്നു കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ രണ്ട് മദ്രസ വിദ്യാർത്ഥികളെയാണ് അതിമാരകമായ രീതിയിൽ തെരുവുനായ്ക്കൾ ആക്രമിച്ചത് ഈ പ്രശ്നം ദൈനംദിനമായി വഷളായിത്തുടങ്ങുകയും, കുട്ടികളിൽ നിന്നും മുതിർന്നവരിലേക്കും മുഴുവൻ സമൂഹത്തെയും ആശങ്കയിലാക്കുന്ന തരത്തിലേക്ക് കടക്കുകയാണ് ഇത്തരത്തിലുള്ള അപകട സാധ്യതകൾ…

          Read More

            റവന്യൂ അവാര്‍ഡ്: ജില്ലയിലെ മികച്ച വില്ലേജ് ഓഫീസ് കുപ്പാടി

            സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റവന്യൂ അവാര്‍ഡില്‍ മികച്ച വില്ലേജ് ഓഫീസിനുള്ള അവാര്‍ഡ് സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കുപ്പാടി വില്ലേജിന്. സേവനമികവ്, വരുമാന ശേഖരണത്തിലെ നേട്ടങ്ങള്‍, ജനസൗഹൃദ സമീപനം അടിസ്ഥാനമാക്കിയാണ് വില്ലേജ് ഓഫീസ് അംഗീകാരം നേടിയത്. 2025- ല്‍ റവന്യൂ റിക്കവറി, അടിസ്ഥാന ഭൂനികുതി, കെട്ടിട-ആഡംബര നികുതികളില്‍ മികച്ച വരുമാന ശേഖരണമാണ് വില്ലേജ് നടത്തിയത്. പട്ടയ മിഷനിലൂടെ വില്ലേജ് പരിധിയിലെ 25 ലധികം കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. ജില്ലയില്‍ സംഘടിപ്പിച്ച തരംമാറ്റല്‍ അദാലത്തില്‍ നൂറിലേറെ അപേക്ഷകളാണ് തീര്‍പ്പാക്കിയത്….

            Read More