വിദ്യാര്‍ഥികള്‍ക്കുള്ള യാത്ര കണ്‍സഷന്‍ കാര്‍ഡ് ഏകീകൃതമാക്കണം

കൽപ്പറ്റ :വിദ്യാര്‍ഥികള്‍ക്കുള്ള യാത്ര കണ്‍സഷന്‍ കാര്‍ഡ് ഏകീകൃതമാക്കാനും തിരിച്ചറിയല്‍ കാര്‍ഡില്‍ ബസ് റൂട്ട് വിവരങ്ങള്‍ ഉള്‍പ്പെടുത്താനും സ്റ്റുഡന്റസ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ യാത്ര പ്രശ്‌നങ്ങളും കണ്‍സഷന്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എഡിഎം കെ ദേവകിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 27 വയസിന് മുകളിൽ പ്രായമുള്ള വിദ്യാര്‍ഥികള്‍ വ്യാജ രേഖയില്‍ കണ്‍സഷന്‍ ആനുകൂല്യം കൈപ്പറ്റുന്നതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റീസ് അസോസിയേഷന്‍ പ്രതിനിധികള്‍ യോഗത്തില്‍…

Read More

വയനാട് ഉരുൾപൊട്ടൽ; വിദഗ്ധ സമിതി അഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.* തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ബാധിതരെ പുനരധിവസിപ്പിക്കാനുള്ള പാക്കേജ് തയാറാക്കുന്നതിനു മുന്നോടിയായി ഉരുള്‍പൊട്ടല്‍ ബാധിത, സാധ്യതാ പ്രദേശങ്ങള്‍ പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും എത്ര പേരെ പുനരധിവസിപ്പിക്കേണ്ടിവരുമെന്നു നിശ്ചയിക്കുക. സർക്കാർ ഉദ്ദേശിക്കുന്ന പുനരധിവാസ പാക്കേജില്‍ ഉരുള്‍പൊട്ടലിന് ഇരകളായവരെ മാത്രമല്ല, ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ താമസിക്കുന്നവർ കൂടി ഉള്‍പ്പെടുമെന്നാണു വിവരം. കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നു തീരദേശവാസികളെ മാറ്റിപ്പാർപ്പിച്ചതിനു സമാനമായ ആലോചനയാണു വയനാട്ടിലും സർക്കാർ നടത്തുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിർത്തുന്നതിനൊപ്പം കൃഷി ചെയ്യാനുള്ള അനുവാദവും നല്‍കും. അനുയോജ്യമായ സ്ഥല ലഭ്യതയ്ക്ക് അനുസൃതമായി ഒന്നിലധികം ടൗണ്‍ഷിപ്പുകളാണു സർക്കാർ ഉദ്ദേശിക്കുന്നത്. പത്തോളം പ്രദേശങ്ങള്‍ പരിഗണിക്കുന്നുണ്ട്. അവിടങ്ങളിലും വിദഗ്ധസമിതി ഭൂമിശാസ്ത്ര പഠനം നടത്തിയശേഷമാകും തീരുമാനത്തിലെത്തുക. വീടുകള്‍ നിർമിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്തവരുമായി ആശയവിനിമയം നടത്തി വീടുനിർമാണ പദ്ധതിയും തയാറാക്കണം. ടൗണ്‍ഷിപ് നിർമിക്കാൻ ഉദ്ദേശിക്കുന്നത് എവിടെയെന്നും എന്തെല്ലാം സൗകര്യങ്ങളുണ്ടാകുമെന്നും ദുരിതബാധിതരെ ബോധ്യപ്പെടുത്തും. അവരുടെ അഭിപ്രായത്തിനാകും മുൻതൂക്കം. അതേസമയം, ആരെങ്കിലും ടൗണ്‍ഷിപ്പിനു പുറത്തു ബന്ധുവീടുകള്‍ക്കു സമീപമോ മറ്റോ താമസിക്കാൻ താല്‍പര്യപ്പെടുന്ന സാഹചര്യവും ഉണ്ടായേക്കാം. കഴിഞ്ഞ പ്രളയത്തില്‍ ഉള്‍പ്പെടെ, പ്രകൃതിദുരന്തങ്ങളില്‍ വീട് നഷ്ടപ്പെടുകയും ഭൂമി വാസയോഗ്യമല്ലാതാവുകയും ചെയ്ത ഘട്ടങ്ങളില്‍ സ്ഥലം വാങ്ങാൻ ആറു ലക്ഷം രൂപയും വീട് നിർമിക്കാൻ നാലു ലക്ഷം രൂപയുമാണു സർക്കാർ നല്‍കിയത്. ഈ മാതൃക ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അതും പരിഗണിക്കേണ്ടിവരും. കൃഷിയില്‍നിന്ന് ഉപജീവനം കണ്ടെത്തുന്നവരാണ് എന്നതും നാശത്തിന്റെ വ്യാപ്തിയും കണക്കിലെടുത്ത് തുക വർധിപ്പിക്കാനും ഇടയുണ്ട്. എന്നാല്‍ ടൗണ്‍ഷിപ്പിനു തന്നെയാണ് സർക്കാർ മുൻഗണന നല്‍കുന്നത്. ഉരുള്‍പൊട്ടലിന്റെ ഞെട്ടലില്‍നിന്ന് ആരും മോചിതരായിട്ടില്ലെന്നതിനാല്‍ അവർക്ക് ആലോചിച്ചു തീരുമാനമെടുക്കാനുള്ള സമയം നല്‍കിയശേഷം മാത്രമേ സർക്കാർ സ്ഥിരം പുനരധിവാസ പ്രവർത്തനത്തിലേക്കു കടക്കുകയുള്ളൂ. ആരുമില്ലാത്തവരായി മാറിയ 21 പേരുണ്ട്. 5 പുരുഷൻമാമാർ, 10 സ്ത്രീകള്‍, 18 വയസ്സിനു താഴെയുള്ള 6 പേർ. ഇവരുടെ പുനരധിവാസം പാക്കേജില്‍ പ്രത്യേകമായി ഇടംപിടിച്ചേക്കും.

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ബാധിതരെ പുനരധിവസിപ്പിക്കാനുള്ള പാക്കേജ് തയാറാക്കുന്നതിനു മുന്നോടിയായി ഉരുള്‍പൊട്ടല്‍ ബാധിത, സാധ്യതാ പ്രദേശങ്ങള്‍ പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും എത്ര പേരെ പുനരധിവസിപ്പിക്കേണ്ടിവരുമെന്നു നിശ്ചയിക്കുക. സർക്കാർ ഉദ്ദേശിക്കുന്ന പുനരധിവാസ പാക്കേജില്‍ ഉരുള്‍പൊട്ടലിന് ഇരകളായവരെ മാത്രമല്ല, ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ താമസിക്കുന്നവർ കൂടി ഉള്‍പ്പെടുമെന്നാണു വിവരം. കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നു തീരദേശവാസികളെ മാറ്റിപ്പാർപ്പിച്ചതിനു സമാനമായ ആലോചനയാണു വയനാട്ടിലും സർക്കാർ നടത്തുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിർത്തുന്നതിനൊപ്പം കൃഷി ചെയ്യാനുള്ള…

Read More

    പൊള്ളലേറ്റ് മരിച്ച നിലയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി

    പുൽപ്പള്ളി: വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരിയപ്പള്ളി ഗാന്ധി നഗര്‍ ഉന്നതിയിലെ മുരാശ വള്ളി (68)യാണ് മരിച്ചത്. വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.   ഗാന്ധി നഗര്‍ ഉന്നതിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ഭാര്യ ജയമ്മ മരണപ്പെട്ടതോടെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അയല്‍വാസികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുല്‍പള്ളി പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

    Read More

    വേൾഡ് ഡയബെറ്റിക് ഡേയോട് അനുബന്ധിച് മെഗാ വാക്കത്തോൺ നടത്തി,

    ൽമാനന്തവാടി : സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ മർച്ചന്റ്സ് അസോസിയേഷൻ , എസ്.പി.സി , കേരള ഫയർ ആൻഡ് റെസ്ക്യൂ , സി – ഡിറ്റ് എഡ്യൂക്കേഷൻ സെഞ്ച്വറി ഫാഷൻ സിറ്റി, മാനന്തവാടി പ്രസ്സ് ക്ലബ് , ലയൺസ് ക്ലബ് , മറ്റു ഇതര സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ മെഗാ വാക്കത്തോൺ നടത്തി .വിദ്യാർഥികളടക്കം അഞ്ഞൂറോളം പേർ പങ്കെടുത്ത വാക്കത്തോൺ വയനാട് ജില്ലാ അഡീഷനൽ.ജില്ലാ മജിസ്ട്രേറ്റ് എൻ ഐ ഷാജുവും , മാനന്തവാടി ഡി.വൈ.എസ്.പി പി…

    Read More

    പിന്തുണ സമിതി രൂപീകരിച്ചു

    കമ്പളക്കാട് ഗവ. യുപി സ്കൂൾ സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ (S E P) ഭാഗമായി പുളിക്കൽകുന്ന് ഉന്നതിയിൽ വെച്ച് നടന്ന പിന്തുണ സമിതി രൂപീകരണം വാർഡ് മെമ്പർ കെ.എം ഫൈസൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഒ.സി എമ്മാനുവൽ അധ്യക്ഷത വഹിച്ചു. എം.പി.ടി.എ പ്രസിഡണ്ട് അഖില എ, പി.ടി.എ വൈസ് പ്രസിഡണ്ട് സി.കെ ഷമീർ, എസ്.ടി പ്രമോട്ടർ രമ പി.എം, ഫെസിലിറ്റേറ്റർ സുമ പി.എം എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർത്ഥികളുടെ പഠന പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് പ്രാദേശിക…

    Read More

    മുണ്ടക്കൈ-ചൂരൽമല ദുരിത ബാധിത പ്രദേശങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ഹൗസ് ഫുൾ സിനിമാ ടാക്കീസ് ജില്ലാ കമ്മിറ്റി

    മേപ്പാടി: യുടെ നേതൃത്വത്തിൽ മുണ്ടക്കൈ , ചൂരൽമല ദുരിത ബാധിത പ്രദേശങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. സംഘടനയിലെ 20 പ്രവർത്തകർ സേവന പ്രവൃത്തിയിൽ ഏർപ്പെട്ടു. മന്ത്രിമാരായ ഒ.ആർ.കേളു, എ.കെ.ശശീന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലാണ് മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തിക്ക് തുടക്കം കുറിച്ചത്. കൺവീനർ മാരാർ മംഗലത്ത്, ട്രഷറർ കെ. എസ് കിഷോർ ചീരാൽ, ഏക്സി: അംഗങ്ങളായ കെ.ഗിരീഷ് കടവത്ത്, സുലോചന രാമകൃഷ്ണൻ, ബ്ലെസി ബാബു, എ.നാഗരാജ്, ബി.തേദ്ദവുമ്പ്, ടി.കെ. ഷൗക്കത്ത് അരപ്പറ്റ, രാധാകൃഷ്ണൻ, ആർ. രമേശ് കൃഷ്ണൻ എന്നിവർ…

    Read More

      വർണ്ണക്കൂട് പുരസ്കാര നിറവിൽ കാലിക്കുനി അംഗൻവാടി

      കാവുംമന്ദം: കൗമാര പെൺകുട്ടികൾക്ക് വേണ്ടിയുള്ള മികച്ച പ്രവർത്തനങ്ങൾക്ക് തരിയോട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ കാലികുനി 2 അംഗൻവാടിക്ക് മികച്ച അംഗീകാരം. കൽപ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്റ്റിന്റെ കീഴിൽ വരുന്ന അഞ്ചു പഞ്ചായത്തുകളിലായി ഉള്ള 133 അംഗൻവാടികളിൽ 2025-26 വർഷത്തെ വർണ്ണക്കൂട് പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരമാണ് കാലിക്കുനി 2 അംഗൻവാടി സ്വന്തമാക്കിയത്. പുരസ്കാര നേട്ടത്തിൽ നടത്തിയ അനുമോദന യോഗം ഉദ്ഘാടനവും പുരസ്കാര സമർപ്പണവും തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ എൻജി ജിഷ അധ്യക്ഷത…

      Read More

      അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

      കോട്ടത്തറ : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തി കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ 10ാം വാര്‍ഡ് മാടക്കുന്ന് പുതുശേരിക്കുന്നിൽ പ്രവർത്തനം പൂര്‍ത്തീകരിച്ച അങ്കണവാടി കെട്ടിടത്തിന്‍റെ ഉദ്ഘാടനം സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത് നിര്‍വഹിച്ചു. എംജിഎന്‍ആര്‍ഇജിഎ പദ്ധതി പ്രകാരം എട്ട് ലക്ഷം രൂപയും വനിത ശിശു വികസന വകുപ്പിന്‍റെ കീഴില്‍ 157032 രൂപയും ഉള്‍പ്പെടെ 957032 രൂപ ഉപയോഗിച്ചാണ് പ്രവർത്തനം പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി പി രനീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എംജിഎന്‍ആര്‍ഇജിഎ ജോയിന്‍റ് പ്രോഗ്രാം…

      Read More

      ധനസഹായം ലഭിച്ചവർ ദുരന്ത പ്രദേശത്തെ സ്വന്തം വീടുകളിൽ താമസിക്കാൻ പാടില്ല.

      കൽപ്പറ്റ : മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പട്ടികയിലെ ഗുണഭോക്താക്കളിൽ ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് വെച്ച് 15 ലക്ഷം രൂപ സ്വീകരിച്ചവർ ദുരന്തമേഖലയിലെ അവരുടെ വീടുകളിൽ താമസിക്കാൻ പാടുള്ളതല്ലെന്ന് അധികൃതർ വ്യക്തമാക്കി. ടൗൺഷിപ്പിൽ വീടോ 15 ലക്ഷം രൂപയോ ലഭിച്ചു കഴിഞ്ഞവർ അവരുടെ വീടുകളിൽ നിന്നും ഉപയോഗ യോഗ്യമായ ജനൽ, വാതിൽ, മറ്റ് വസ്തുക്കൾ എന്നിവ സ്വയം പൊളിച്ചു മാറ്റുകയും വില്ലേജ് ഓഫീസറും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും മാർഗ്ഗനിർദേശങ്ങളിൽ ഉണ്ട്. കഴിഞ്ഞ ദിവസമാണ് ടൗൺഷിപ്പിൽ വീട് വേണ്ട,…

      Read More

      തിറ്ഗലെ പ്രൊമോഷന്‍ വീഡിയോ ലോഞ്ച് ചെയ്തു

      കൽപ്പറ്റ : നൂറാങ്ക് പൈതൃക കിഴങ്ങു സംരക്ഷണ കേന്ദ്രം പ്രൊമോഷന്‍ വീഡിയോ ലോഞ്ച് ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് നിര്‍വഹിച്ചു. തിരുനെല്ലി സ്പെഷ്യല്‍ പ്രോജക്ടിനു കീഴില്‍ 180 ല്‍ പരം കിഴങ്ങുകള്‍ സംരക്ഷിച്ചു വരുന്ന പൈതൃക ഗ്രാമമാണ് നൂറാങ്ക്. ഗോത്രമേഖലയിലെ പത്ത് ജെ എല്‍ ജി അംഗങ്ങള്‍ ചേര്‍ന്നാണ് ഇവിടം പരിപാലിച്ചു വരുന്നത്. 2022 – 23 വര്‍ഷത്തെ പൈതൃക കിഴങ്ങു സംരക്ഷകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്, എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ അവാര്‍ഡ് എന്നിവ നൂറാങ്കിന്…

      Read More