റഹീമ വാളാടിന് വീണ്ടും കവിതാ പുരസ്കാരം. 

    മലയാളത്തിലെ ഏറ്റവും വലിയ ക്യാമ്പസ് സാഹിത്യ പുരസ്കാരമായ മനോരമ-ഹോർത്തൂസ് പുരസ്കാരം റഹീമ വാളാടിന്. 30000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. നവംബർ 27 മുതൽ കൊച്ചിയിൽ നടക്കുന്ന ഹോർത്തൂസ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പുരസ്കാര സമർപ്പണം നടക്കും. യുവ എഴുത്തുകാർക്കുള്ള മറ്റൊരു പ്രധാന പുരസ്കാരമായ മാതൃഭൂമി വിഷുപ്പതിപ്പ് പുരസ്‌കാരം, യുവധാര ലിറ്ററേച്ചർ ഫെസ്റ്റിവൽ മത്സരങ്ങളിലെ മികച്ച പ്രബന്ധം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രധാന ആനുകാലികങ്ങളിലും എഴുതി വരുന്ന റഹീമ കാലടി സംസ്കൃത സർവകലാശാലയിൽ മലയാള വിഭാഗം…

    Read More

    ഭാര്യയേയും മകനെയും വെട്ടിക്കൊന്നു; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു.

    ബത്തേരി : ഭാര്യയേയും മകനെയും വെട്ടി കൊലപ്പെടുത്തിയ പിതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചെതലയം പുത്തന്‍പുരയ്ക്കല്‍ ബിന്ദു (48), മകന്‍ ബേസില്‍ (26) എന്നിവരാണ് മരിച്ചത്. പിതാവ് ഷാജു (54)വിനെ വീടിനുള്ളിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലും കണ്ടെത്തി. ഷാജുവിന്റെ അമിതമായ മദ്യപാനത്തെ ചൊല്ലി ഏറെ നാളായി കുടുംബത്തിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു.ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൂചന.

    Read More

      സുൽത്താൻബത്തേരി നഗരസഭ ജൂൺ 5 ലോകപരിസ്ഥിതി ദിന പരിപാടി സംഘടിപ്പിച്ചു

      സുൽത്താൻബത്തേരി: സുൽത്താൻബത്തേരി നഗരസഭയും കൃഷിവകുപ്പും ചേർന്ന് ബീനാച്ചി സ്കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിന പ്രോഗ്രാം നഗരസഭ ചെയർപേഴ്സൺ റസീനഅബ്ദുൽ ഖാദർ ഉദ്ഘാടനം നിർവഹിച്ചു നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി സംഷാദ് അധ്യക്ഷത വഹിച്ചു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിഫാനത്ത്, കൗൺസിലർമാരായ ഷെർലി കൃഷ്ണൻ, നൗഷാദ് മംഗലശ്ശേരി, കെ സി യോഹന്നാൻ, രാധ ബാബു , കൃഷി ഓഫീസർ ഡോക്ടർ ഗോകുൽ കൃഷ്ണൻ ,പ്രധാന അധ്യാപിക സജ്‌ന,എസ് എം സി ചെയർമാൻ കൃഷ്ണകുമാർ, എന്നിവർ സംസാരിച്ചു.

      Read More

      കൃഷിവകുപ്പിന്റെ മികച്ച കാർഷിക എൻജിനീയർ അവാർഡ് വാകേരി സ്വദേശി പി ഡി രാജേഷിന്

      സംസ്ഥാനത്ത് ആദ്യമായി ഏര്‍പ്പെടുത്തിയ മികച്ച കാർഷിക എൻജിനീയർക്കുള്ള  അവാർഡ് നേടി വയനാട് ജില്ലാ കൃഷി വകുപ്പ് അസിസ്റ്റന്റ്  എജിനീയർ പി ഡി രാജേഷ്. കണിയാമ്പറ്റയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ അധിക ചുമതലയോടെ സേവനമനുഷ്ഠിക്കുകയാണ് രാജേഷ്. കാർഷിക യന്ത്രവത്ക്കരണത്തിനും കൃഷിയുടെ സാങ്കേതിക അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള മികവിനാണ് പുരസ്കാരം. ജില്ലയുടെ അഭിമാനമായി മാറിയ അമ്പലവയൽ ആർഎആർഎസിലെ സെന്റര്‍ ഓഫ് എക്സലൻസ് അടക്കമുള്ള പ്രധാന സ്ഥാപനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ഇതിന്പുറമെ, ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽ ഏകദേശം 800 ഹെക്ടർ പ്രദേശത്ത്…

      Read More

      എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ പോസ്റ്റ് ഓഫിസ് മാർച്ച് നടത്തി

      മീനങ്ങാടി : എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനങ്ങാടി പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. കൂലി കുടിശിക ഉടൻ അനുവദിക്കുക, തൊഴിൽ ദിനം 200 ആയി ഉയർത്തുക ,പ്രതിദിന വേതനം 600 രൂപയായി ഉയർത്തുക, ജോലി സമയം നാലു മണിയായി ക്രമപ്പെടുത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എൻ. ആർ. ഇ. ജി. വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി. കെ .ഹരിദാസ് മാർച്ച് ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് പ്രസിഡൻ്റ്…

      Read More

        വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു

        ചൂരൽമല ദുരന്തത്തെ ധീരമായും മാതൃകാപരമായും അതിജീവിച്ച തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റിയുടെ വിദ്യാഭ്യാസ സഹായം കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ടി. സിദ്ദിഖ് കൈമാറി. കൽപ്പറ്റ ടൗൺഷിപ്പിൽ നടന്ന ചടങ്ങിൽ ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ ഇ. വി. അബ്രഹാം അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം പി. പി ആലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും കസ്തൂർബാ ഗാന്ധി…

        Read More

        തിരുവനന്തപുരം : വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ കരട് വോട്ടർപട്ടിക ജൂൺ 5 ന് പ്രസിദ്ധീകരിക്കും.ജൂൺ 6 മുതൽ 21 വരെ പേര് ചേർക്കാൻ അവസരം ഉണ്ടാകും. 2025 ജനുവരി 1 ന് 18 വയസ് പൂർത്തിയായവർക്ക്‌ പേര് ചേർക്കാം.ആധാർ കാർഡ്, എസ്.എസ്.എൽ.സി , ഒരു ഫോട്ടോ എന്നിവ വോട്ട് ചേർക്കുന്നതിന് ആവശ്യമാണ്. ഓൺലൈൻ ആയി അപേക്ഷിക്കണം. കൂടാതെ ഹിയറിംഗിന് ആൾ നേരിട്ട് ഹാജരാകണം. നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടേഴ്സ് ലിസ്റ്റിൽ പുതിയതായി പേര് ചേർത്തവർ പഞ്ചായത്ത് വോട്ടേഴ്സ് ലിസ്റ്റിലും…

        Read More

        സ്വാച്ഛ് താ ഹി സേവ; ശുചീകരണ പ്രവർത്തികൾ നടത്തി

        കണിയാമ്പറ്റ : സ്വാച്ഛ് താ ഹി സേവ മാലിന്യമുക്തം നവ കേരളം ക്യാമ്പയിൻ്റെ ഭാഗമായി കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്, ഇസ്സത്തുൽ ഇസ്ലാം സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ കണിയാമ്പറ്റ പഞ്ചായത്തിന് കീഴിൽ കമ്പളക്കാട്, കണിയാമ്പറ്റ, കെൽട്രോൺ വളവ്,1മൈൽ തുടങ്ങിയ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തികൾ നടത്തി.

        Read More

          പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി

          പടിഞ്ഞാറത്തറ. വയനാട് കോഴിക്കോട് ജില്ലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന 1994ൽ തറക്കല്ലിട്ട പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് സാക്ഷാത്കരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി. വയനാട് നേരിടുന്ന ഏറ്റവും വലിയ യാത്ര പ്രശ്നങ്ങളിൽ ഒന്ന് താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുറുക്കും. കാല വർഷം ശക്തമാകുന്ന സമയത്ത് ഉണ്ടാകുന്ന ഉരുൾപൊട്ടൽ ഭീഷണിയും ആണ്. ഈ സമയത്ത് വയനാട് ജില്ലയിലെ വിവിധ ചുരങ്ങളിൽ ഉണ്ടാകുന്ന ഗതാഗത തടസ്സം മൂലം ജില്ലയിൽ നിന്നും മറ്റു ജില്ലകളിലേക്ക് ബന്ധപ്പെടാൻ…

          Read More

          ക്യാൻസർ ഗവേഷണത്തിന് ഇളങ്ങോളി ഫസീലക്ക് ബയോളജിയിൽ ഡോക്ടറേറ്റ്.

          കൽപ്പറ്റ: ക്യാൻസർ ഗവേഷണത്തിന് ഇളങ്ങോളി ഫസീലക്ക് ബയോളജിയിൽ ഡോക്ടറേറ്റ്. ബാംഗ്ലൂരിലെ ടി. ഐ. എഫ് ആർ. എൻ.സി.ബി.എസിൽ നിന്നും ചെന്നലോട് സ്വദേശി ഇളങ്ങോളി ഫസീലക്ക് കാൻസർ റിസർച്ചിൽ ഡോക്ടറേറ്റ് കിട്ടി. പൂനെ ഐ.ഐ. എസ്.ഇ.ആർ. ൽ വെച്ച് നടന്ന ഐ.എ..സി. ആർ. 2024 കോൺഫറൻസിൽ അവതരണത്തിന് സിതാറാം ജോഗ് ലേക്കർ യംഗസ്റ് സയിന്റിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് മുമ്പ് രണ്ട് തവണ സി.എസ്.ഐ.ആർ. ജെ . ആർ.. എഫ്. കിട്ടിയിട്ടുണ്ട്. പൂനെ IISER- ൽ ഇന്റഗ്രേറ്റഡ് ബി.എസ്….

          Read More