വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി അനുവദിക്കാനാകില്ലെന്ന് കെഎസ്ആർടിസി

    തിരുവനന്തപുരം: വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി അനുവദിക്കാനാകില്ലെന്ന് കെഎസ്ആർടിസി. ആർത്തവാവധി അനുവദിക്കുന്നത് സർവീസുകളെ ഗുരുതരമായി ബാധിക്കുമെന്നും ഇത്തരമൊരു അധിക ബാധ്യത കോർപ്പറേഷന് താങ്ങാനാവില്ലെന്നും കെഎസ്ആർടിസി ആറിയിച്ചു. ആർത്തവാവധി ആവശ്യപ്പെട്ടുള്ള വനിതാ ജീവനക്കാരുടെ ഹർജിയിലാണ് കെഎസ്ആർടിസി നിലപാട് അറിയിച്ചത്.   ശമ്പളത്തോടുകൂടിയ രണ്ട് ദിവസത്തെ അവധിയാണ് ജീവനക്കാരുടെ ആവശ്യം. എന്നാൽ, വനിതാ കണ്ടക്ട‌ർമാർക്ക് ആർത്തവാവധി അനുവദിക്കുന്നത് സർവീസുകളെ ഗുരുതരമായി ബാധിക്കുമെന്നും കോർപറേഷന് ഇത്തരമൊരു അധിക ബാധ്യത താങ്ങാനാവില്ലെന്നുമാണ് കെഎസ്ആർടിസിയുടെ നിലപാട്. ആർത്തവാവധി അനുവദിക്കുക എന്നത് സർക്കാരിന്റെ നയപരമായ തീരുമാനമെന്നും കെഎസ്ആർടിസി…

    Read More

      പഴശ്ശി അനുസ്‌മരണം സംഘടിപ്പിച്ചു

      വെള്ളമുണ്ട: സി.എച്ച്.ആർ.എഫിന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച പഴശ്ശി രാജ അനുസ്‌മരണ പരിപാടി വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഐ.വി സജിത്ത് അധ്യക്ഷത വഹിച്ചു.അഡ്വ: ഗണേഷ് പറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. സുജേഷ് സുരേന്ദ്രൻ , എം മണികണ്ഠൻ മാസ്റ്റർ ,എം സുധാകരൻ, കെ.എം മുജീബ് റഹ്‌മാൻ കെ.സുനീറ തുടങ്ങിയവർ പ്രസംഗിച്ചു.

      Read More

      രക്തദാന ക്യാംപ് നടത്തി

      മാനന്തവാടി : ജനകീയ രക്തദാന സേനയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാംപ് നടത്തി. മാനന്തവാടി സി ഡിറ്റ് പഠനകേന്ദ്രം എംഡി എ.വി. അനീഷ് ഉദ്ഘാടനം ചെയ്തു. ജനകീയ രക്തദാന സേനയുടെ ജില്ലാ ചീഫ് കോ-ഓർഡിനേറ്റർ കെ.ടി. ഷബ്‌ന അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ്, മെഡിക്കൽ കോളജ് ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർമാരായ ഡോ. ബിനിജ മെറിൻ, ഡോ. എം. കെ. അനുപ്രിയ, ബ്ലഡ് ബാങ്ക് കൗൺസിലർ സിബി മാത്യു, ബി.എ. നിസാർ,…

      Read More

        വിള്ളല്‍ വിവാദം; യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ ടൗണ്‍ഷിപ്പില്‍ സന്ദര്‍ശനം നടത്തി

        വിള്ളല്‍ വിവാദം; യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ ടൗണ്‍ഷിപ്പില്‍ സന്ദര്‍ശനം നടത്തി മന്ത്രി മായ്ച്ചാല്‍ ഇല്ലാതാകുന്നതല്ല വിള്ളല്‍; സമയബന്ധിതമായി വീട് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഒ ജെ ജനീഷ്   കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റയില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ വീണ സംഭവത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് ഒ ജെ ജെനീഷിന്റെ നേതൃത്വത്തിലാണ് നേതാക്കള്‍ ടൗണ്‍ഷിപ്പിലെത്തിയത്.   വീടിന് വിള്ളല്‍ വീണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധത്തിലേക്ക് നീങ്ങിയേക്കുമെന്ന ആശങ്കയില്‍ ടൗണ്‍ഷിപ്പിലേക്കുള്ള…

        Read More

        കുട്ടികൾക്ക് കൗതുകമായി ശാസ്ത്ര ക്ലാസ്

        കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE – 40 യുടെ ഭാഗമായി വിദ്യാർഥികൾക്ക് ഏകദിന ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചു. കെല്ലൂർ ജി എൽ പി സ്കൂൾ പ്രധാനാധ്യാപകനും വിദഗ്ധ പരിശീലകനുമായ ശ്രീ കെ ബി അനിൽകുമാർ ക്ലാസിന് നേതൃത്വം നൽകി. വിവിധ ശാസ്ത്ര പരീക്ഷണങ്ങളിലൂടെ മുന്നേറിയ ക്ലാസ് കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനും നിത്യജീവിതത്തിൽ ശാസ്ത്രത്തിൻ്റെ സ്വാധീനം മനസ്സിലാക്കുന്നതിനും സഹായിക്കുന്നതായിരുന്നു.

        Read More

        ഉരുൾപൊട്ടൽ: ദുരിതാശ്വാസ സഹായം കെ എന്‍ എം സംസ്ഥാന കമ്മിറ്റി ഗുഡ്‌സ് ഓട്ടോ നല്‍കി.

        കൽപ്പറ്റ: മുണ്ടക്കൈ , ചൂരല്‍മര ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കെ എന്‍ എം സംസ്ഥാന കമ്മിറ്റിയുടെ സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി ചൂരല്‍ മലയില്‍ കോഴി വ്യാപാരം നടത്തിയിരുന്ന ഇബ്രാഹിമിന് ഗുഡ്‌സ് ഓട്ടോ നല്‍കി. താക്കോല്‍ദാന കര്‍മം സി കെ ഉമ്മര്‍ നിര്‍വഹിച്ചു. സയ്യിദ് അലി സ്വലാഹി, നജീബ് കാരാടന്‍, യൂനസ് ഉമരി, ജംഷീദ് മേപ്പാടി, നാസര്‍ മേപ്പാടി, ഇബ്രാഹിം ചൂരല്‍മല എന്നിവര്‍ പങ്കെടുത്തു.

        Read More

        അതിജീവനം: വയനാട് ഉത്സവ് ഇന്ന് തുടങ്ങും

        കൽപ്പറ്റ : വയനാടന്‍ വിനോദ സഞ്ചാര മേഖലയുടെ അതിജീവനത്തിന്റെ ഭാഗമായുള്ള വയനാട് ഉത്സവ് (ഇന്ന്) ബുധനാഴ്ച തുടങ്ങും. കാരാപ്പുഴ ഡാം, വൈത്തിരി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയര്‍ എന്നിവടങ്ങളിലായാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കുക. ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, എന്‍ ഊര്, ജലസേചന വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് വയനാട് ഉത്സവ് അരങ്ങേറുന്നത്. വൈത്തിരി എന്‍ ഊര് ഗോത്ര പൈതൃകഗ്രാമത്തില്‍ ജില്ലയിലെ തനത് കലാരൂപങ്ങളുടെ അവതരണവും വംശീയ ഭക്ഷ്യമേളയും…

        Read More

        തവിഞ്ഞാൽ പഞ്ചായത്ത് ഓഫീസിലേക്ക് സിപിഐ എം മാർച്ച് നടത്തി

        2015 ൽ നടപ്പിലാക്കപ്പെട്ട തൊണ്ടർനാട് പാക്കേജുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയിൽപ്രതിയായ എം ജി ബിജു രാജിവെക്കണം ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം നേതൃത്വത്തിൽ തവിഞ്ഞാൽ പഞ്ചായത്തിലേക്ക് നടന്ന മാർച്ച് സിപിഐഎം മാനന്തവാടി ഏരിയ സെക്രട്ടറി പി ടി ബിജു ഉദ്ഘാടനം ചെയ്തു.സിപിഎം ജില്ലാ കമ്മിറ്റി അംഗം ടി കെ പുഷ്പൻ അധ്യക്ഷനായ ചടങ്ങിൽ ബാബുഷൽ കുമാർ,എൻ ജെ ഷജിത്ത്, ടി കെ അയ്യപ്പൻ,വിനോദ് വി ആർ ,സി .റ്റി പ്രേംജിത്ത് ,ജയനാരായണൻഎന്നിവർ സംസാരിച്ചു

        Read More

        സിപിഐ സായാഹ്ന ധര്‍ണ നടത്തി

        കമ്പളക്കാട് : കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് സാംസ്കാരിക നിലയം പുനര്‍നിര്‍മ്മിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി സി പി ഐ കണിയാമ്പറ്റ ലോക്കൽ കമ്മിറ്റി കമ്പളക്കാട് നടത്തിയ സായാഹ്ന ധര്‍ണ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി മണി ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം അബ്ദു റസാഖ് സ്വാഗതം പറഞ്ഞു. ലോക്കൽ സെക്രട്ടറി ടി വിജയൻ അധ്യക്ഷത വഹിച്ചു. മേപ്പാടി മണ്ഡലം കമ്മിറ്റി അംഗം ജോർജ്ജ് കുട്ടി, കല്‍പ്പറ്റ മണ്ഡലം സെക്രട്ടറി അനില്‍കുമാര്‍, ജില്ലാ കൗണ്‍സില്‍ അംഗം ഡോ….

        Read More

        എസ്‌ഡിപിഐ ക്യാൻഡിൽ മാർച്ച്‌ സംഘടിപ്പിച്ചു

        മാനന്തവാടി:ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രണത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മാനന്തവാടി മണ്ഡലം പരിധിയിയിലെ വിവിധ ബ്രാഞ്ചുകളിൽ ക്യാൻഡിൽ മാർച്ച്‌ സംഘടിപ്പിച്ചു. നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സുരക്ഷാ വീഴ്ച സംബന്ധിച്ച് സമഗ്രന്വേഷണം നടത്തണമെന്നും ഈ ക്രൂരകൃത്യം ചെയ്തവര്‍ ആരാണെങ്കിലും അവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും ആക്രമണത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അവർ പറഞ്ഞു. വിവിധ ബ്രാഞ്ചുകളിൽ…

        Read More