കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു.

    തിരുനെല്ലി: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ ( KSSPU ) തിരുനെല്ലി യൂണിറ്റ് വാർഷിക സമ്മേളനം കാട്ടിക്കുളം എസ്എൻഡിപി ഹാളിൽ വച്ച് ചേർന്നു       സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് കുമാരി അഞ്ജു ബാലൻ ഉദ്ഘാടനം ചെയ്തു കെ എസ് എസ് പി യു സംസ്ഥാന സെക്രട്ടറി കെ വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. രാമചന്ദ്രൻ മാസ്റ്റർ അനുസ്മരണം ശ്രീ കെ മോഹനൻ കുമാർ മാസ്റ്റർ നടത്തി. പി വി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.    …

    Read More

      ഹുൻസൂരിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്

      മൈസൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസ് മൈസൂരു ഹുൻസൂരിൽ സിമന്റ് ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. ഇരുപതിലധികം പേർക്ക് പരിക്കേറ്റു.   ബസ് ഡ്രൈവർ മാനന്തവാടി സ്വദേശി ഷംസുദ്ദീൻ, ക്ലീനർ കോഴിക്കോട് സ്വദേശി പ്രിയേഷ് എന്നിവരാണ് മരിച്ച മലയാളികൾ. മറ്റ് രണ്ട് മരിച്ചവർ കർണാടക സ്വദേശികളാണ്.   ഇന്ന് പുലർച്ചെ 3:30 ഓടെയാണ് അപകടം നടന്നത്. ഡി.എൽ.ടി ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നത് വനമേഖലയിലായതിനാലും കനത്ത മഴയായിരുന്നതിനാലും…

      Read More

        എല്ലാ ഭൂമിക്കും രേഖ സര്‍ക്കാരിന്റെ ആത്യന്തിക ലക്ഷ്യം: മന്ത്രി ഒ.ആര്‍ കേളു

        എല്ലാ ഭൂമിക്കും രേഖ സര്‍ക്കാരിന്റെ ആത്യന്തിക ലക്ഷ്യം: മന്ത്രി ഒ.ആര്‍ കേളു. ജില്ലയിലെ 8885 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി   എല്ലാ ഭൂമിക്കും രേഖ നല്‍കുകയെന്ന സര്‍ക്കാറിന്റെ ആത്യന്തിക ലക്ഷ്യത്തിന്റെ ഭാഗമായി ജില്ലയില്‍ പത്തു വര്‍ഷത്തിനകം 8885 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയതായി പട്ടികജാതി – പട്ടികവര്‍ഗ്ഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പട്ടയ മേളയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ ഭൂമിക്കും രേഖയെന്ന പദ്ധതിയിലൂടെ ജില്ല…

        Read More

          സംസ്ഥാന സ്കൂൾ കായികമേള സ്വർണ്ണക്കപ്പിന് സ്വീകരണം നൽകി

          കൽപ്പറ്റ : സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂളിൽ സ്വർണക്കപ്പുമായി വന്ന ദീപശിഖാ പ്രയാണത്തിന് സ്വീകരണം നൽകി. പരീക്ഷാഭവൻജോയിൻ്റ് സെക്രട്ടറി ഗിരീഷ് ചോലയിൽ ഡി ഡി ഇ ശ്രീ ശശീന്ദ്രവ്യാസ് എ ഇ ഒ മാരായ ശ്രീ സുനിൽ കുമാർ ശ്രീബാബു എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ വിവേകാനന്ദൻ ഹെഡ്മാസ്റ്റർ എം.പി കൃഷ്ണകുമാർ അധ്യാപകർ വിദ്യാർഥികൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

          Read More

            സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

            തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അടുത്ത അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥ പ്രവചനം.

            Read More

            ‘സ്പെല്ലിങ്ങ് ബീ ‘ ജില്ലാതല ഇംഗ്ലീഷ് പരിപോഷണ മത്സരം സംഘടിപ്പിച്ചു

            നെല്ലൂർനാട്: വയനാട് ജില്ലയിലെ എം.ആർ.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്പെല്ലിങ്ങ് ബീ ‘ ജില്ലാതല ഇംഗ്ലീഷ് പരിപോഷണ മത്സരം നെല്ലൂർനാട് അംബേദ്കർ സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ്‌ എം രാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ബാലൻ വി, എ. എം.എം. ആർ. ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ സ്വർഗിണി എ, ഹെഡ്മാസ്റ്റർ സതീശൻ എൻ, സ്കൂൾ സീനിയർ സുപ്രണ്ട് ടി.പി…

            Read More

            ”തിരികെ” പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

            ”തിരികെ” പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.* മാനന്തവാടി : ഗവ. ജി.യു.പി സ്ക്കൂള്‍ 91- 97 ബാച്ച് വിദ്യാര്‍ത്ഥികളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ”തിരികെ” എന്ന പേരില്‍ സംഘടിപ്പിച്ചു. 27 വര്‍ഷങ്ങള്‍ക്ക് ശേഷമുളള കൂടിച്ചേരലിന് അക്കാലത്തെ അധ്യാപകരും സന്നിഹിതരായിരുന്നു. അധ്യാപകര്‍ക്ക് ആദരമര്‍പ്പിച്ച് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പൊന്നാട അണിയിക്കുകയും മെമെന്റോ കൈമാറുകയും ചെയ്തു. സംഗമത്തിന്റെ ഉദ്ഘാടനം ബേബി മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പതിനൊന്നോളം അധ്യാപകരും നാല്‍പ്പതിലേറെ വിദ്യാര്‍ത്ഥികളും സംബന്ധിച്ചു. സ്ക്കൂളിന് ബാച്ചിന്റെ വകയായി ശുചീകരണ യന്ത്രം സമ്മാനിക്കുകയും ചെയ്തു

            Read More

            മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷകർക്ക് ഉദ്പാദനബോണസ് വിതരണം ഉദ്ഘാടനം ചെയ്തു.

            മാനന്തവാടി : ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷകർക്ക് ഉദ്പാദനബോണസ് വിതരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2024-25 ക്ഷീരകർഷകർക്കുള്ള ഉൽപാദന ബോണസ് വിതരണം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ. കെ ജയഭാരതിയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് ജസ്റ്റിൻ ബേബി ബോണസ് വിതരണം ഉദ്ഘാടനം നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തിരുനെല്ലി,വെള്ളമുണ്ട,എടവക,തൊണ്ടർനാട്,തവിഞ്ഞാൽ ഗ്രാമപഞ്ചായത്തുകളിലെ 21 ക്ഷീരസംഘങ്ങളിൽ പാലിക്കുന്ന 4300 ഓളം ക്ഷീര കർഷകർക്ക് പാലളവിന്റെ തോതനുസരിച്ച് 66,64,777 രൂപയാണ് ലഭിക്കുന്നത്.പരമാവധി 40000 രൂപ വരെയാണ് ഒരു…

            Read More

              ഇംഗ്ലീഷ് സ്കിറ്റിൽ അപ്പീലുമായി ചുരമിറങ്ങി അഭിമാനമായി മാനന്തവാടി ജി വി എച്ച് എസ് എസ്

              തൃശ്ശൂർ: 64 – മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് സ്‌കിറ്റിൽ അപ്പീലുമായി ചുരമിറങ്ങി അഭിമാനമായി ജി വി എച്ച് എസ് എസ് മാനന്തവാടി. വ്യത്യസ്തമായ പ്രമേയം അഭിനയ മികവ് അവതരണ രീതി എന്നിവ കൊണ്ട് കാണികളുടെ കൈയ്യടി നേടി സംസ്ഥാന തലത്തിൽ ഇംഗ്ലീഷ് സ്കിറ്റിൽ A ഗ്രേഡ് നേടി മാനന്തവാടി ജീ വി .എച്ച് എസ് എസിലെ വിദ്യാർത്ഥികളായ ശ്രേയ , ഷൈഹ, ഫാത്തിമ മെഹബിൻ, ആദിത്ത് വിനോദ് , അമ്ന , ആഡ്രിയേൽ, ജോൺ…

              Read More

              മുപ്പൈനാട് കോഴിക്കൂട്ടിൽ പുലി കുടുങ്ങി.

              മുപ്പൈനാട് : കോഴിക്കൂട്ടിൽ പുലി കുടുങ്ങി. പുലിയെ വനം വകുപ്പ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മുപ്പൈനാട് കാടാശേരിയിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോൽക്കളത്തിൽ ഹംസ എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കയറിയത്. വനം വകുപ്പെത്തി പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം പുലിയെ മറ്റൊരു കൂട്ടിലേക്ക് മാറ്റി. മുപ്പൈനാട് കാടാശേരിയിൽ കുറച്ച് നാളുകളായി പുലി ശല്യമുണ്ട്. അതുകൊണ്ട് തന്നെ പ്രദേശവാസികൾ ഭീതിയിലാണ് കഴിയുന്നത്.

              Read More