മൂന്നര ടണ്ണോളം നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ
മുത്തങ്ങ: മുത്തങ്ങ എക്സൈസിന്റെ പതിവ് പരിശോധനയ്ക്കിടയിൽ മൂന്നര ടണ്ണോളം നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ. മാനന്തവാടി വാളാട് സ്വദേശി സഫീര്‍ എന്‍.എ (36) ഓടിച്ച ട്രക്കില്‍ കാലിതീറ്റയാണ് ലോഡെന്ന് പറഞ്ഞതില്‍ സംശയം തോന്നി പരിശോധിക്കുകയായിരുന്നു.ഇയാള്‍ മുന്‍ കഞ്ചാവ് കേസുകളുലും പ്രതിയാണ്. പിടിച്ചെടുത്ത വാഹനവും പുകയില ഉത്പ്പന്നങ്ങളും പ്രതിയും സഹിതം ബത്തേരി എസ് എച്ച്.ഒ യ്ക്ക് കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. കവറിങ്ങ് ലോഡായ 40 ചാക്ക് ബിയര്‍ വേസ്റ്റ് കൊണ്ട് മറച്ച രീതിയില്‍ 15 കിലോഗ്രാം വരുന്ന…
