ചൂരൽമല മുണ്ടക്കൈ ദുരന്തം കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു

മേപ്പാടി :ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ പെട്ട് കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു. ഇതുവരെയും തിരിച്ചറിയാത്ത 32 പേരുടെ ലിസ്റ്റാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ദുരന്തത്തിൽ ഉൾപ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹം/ഭാഗങ്ങൾ ആണ് ഇതുവരെ കണ്ടെടുത്തത്. ഇതിൽ ആദ്യ ദിവസം തിരിച്ചറിഞ് ബന്ധുക്കൾക്ക് വിട്ടുകൊടുത്ത 19 മൃതദേഹങ്ങളും ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കാൻ കഴിയാത്ത 3 മൃതദേഹ ഭാഗങ്ങളും ഒഴികെ ബാക്കി 432 മൃതദേഹം/ഭാഗങ്ങളിൽ നിന്നും ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചിരുന്നു….

Read More

തലപ്പുഴ ഗവ. ഹയർസെക്കൻഡറി സ്കൂ‌ൾ എൻഎസ്എസ് യൂണിറ്റ് ഒറ്റഞാർ കൃഷിക്ക് തുടക്കംകുറിച്ചു

തലപ്പുഴ: തലപ്പുഴ ഗവ. ഹയർസെക്കൻഡറി സ്കൂ‌ൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഒറ്റഞാർ നെൽകൃഷി തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാരമ്പര്യ ജൈവ കർഷകരെ ജില്ലാ പഞ്ചായത്ത് ഡിവിഷണൽ മെമ്പർ മീനാക്ഷി രാമൻ ആദരിച്ചു. വിദ്യാർത്ഥികൾക്ക് ഒറ്റഞാർ വിത്തനങ്ങളെക്കുറിച്ചും ജൈവകൃഷിയെ സംബന്ധിച്ചും തവിഞ്ഞാൽ കൃഷി ഓഫീസർ ലിഞ്ജു തോമസ് അറിവുകൾ നൽകി. പിടിഎ പ്രസിഡണ്ട് സതീഷ് ഈ കെ അധ്യക്ഷനായ ചടങ്ങിന് പ്രിൻസിപ്പൽ ഷീജ പി എ സ്വാഗതം പറഞ്ഞു. വാർഡ്…

Read More

    “തലകുനിക്കില്ല കേരളം” വയനാട് ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ ഏറ്റെടുക്കാൻ സർക്കാർ തീരുമാനം

    തിരുവനന്തപുരം :വയനാട് ദുരന്തബാധിതരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ് നൽകിയ എൽഡിഎഫ് സർക്കാർഅത് യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്.   ദുരന്തത്തിൽപ്പെട്ട എല്ലാവരുടെയും ബാങ്ക് വായ്പ സർക്കാർ ഏറ്റെടുക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.ഇതിനായുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും നൽകും. റവന്യൂ മന്ത്രി കെ രാജൻ വാർത്താ സമ്മേളനം നടത്തിയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.   ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 555 കുടുംബങ്ങളുടെ 1620 വായ്‌പ തുകയായ 18,75,6937 രൂപയുടെ ബാധ്യതയാണ് സർക്കാർ ഏറ്റെടുക്കുന്നത്.കേരള ബാങ്ക് എഴുത്ത് തള്ളിയ വായ്പകൾ പുറമേ ആണിത്….

    Read More

    എന്‍.എം. വിജയന്റെ മരണം:മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും

    കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ ബത്തേരി മണിച്ചിറ എന്‍.എം. വിജയന്‍, മകന്‍ ജിജേഷ് എന്നിവര്‍ വിഷം അകത്തുചെന്നു മരിച്ച സംഭവത്തില്‍ ആത്മഹത്യ പ്രേരണയ്ക്ക് ബത്തേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ എന്നവര്‍ വെവ്വേറെ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. കേസിലെ മറ്റൊരു പ്രതി കെ.കെ. ഗോപിനാഥന്‍ ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിലാണെന്നാണ് വിവരം. മരണത്തിനുമുമ്പ് വിജയന്‍ എഴുതിയ…

    Read More

      അമീബിക് മസ്തിഷ്‌ക ജ്വരം: വയനാട്ടിൽ ആദ്യ മരണം സ്ഥിരീകരിച്ചു

      മാനന്തവാടി: അമീബിക് മസ്‌തിഷ്‌ക ജ്വരം: മസ്തിഷ്ക ജ്വരം ബാധിച്ച് മാനന്തവാടി കുഴിനിലം സ്വദേശിയായ യുവാവ് മരിച്ചു. രതീഷ് (47) ആണ് മരിച്ചത്. ജോലിയുമായി ബന്ധപ്പെട്ട് ബത്തേരിയിലായിരുന്നു ഇദ്ധേഹം കുടുംബസമേതം താമസിച്ചു വന്നിരുന്നത്. തുടർന്ന് ആഗസ്റ്റ് ആദ്യവാരം കടുത്ത പനിയും മറ്റുമായി ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും അവിടെ വെച്ച് ചെള്ളു പനി സ്ഥിരീകരിക്കുകയും ചെയ്തു‌. തുടർന്ന് ഇതിനുള്ള ചികിത്സ തുടരുന്നതിനിടയിൽ അസുഖം മൂർഛിക്കുകയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെ വെച്ച് മസ്‌തിഷ്ക ജ്വരത്തിൻ്റെ ലക്ഷണങ്ങൾ…

      Read More

        ജില്ല അതിദാരിദ്ര്യ മുക്തം; പ്രഖ്യാപനം നടത്തി മന്ത്രി ഒ.ആർ കേളു

        ജില്ല അതിദാരിദ്ര്യ മുക്തം; പ്രഖ്യാപനം നടത്തി മന്ത്രി ഒ.ആർ കേളു   വയനാട് ജില്ലയെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. മാനന്തവാടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാര്‍ വേദിയിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. അഞ്ചു വര്‍ഷത്തിനകം സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കുകയെന്ന സര്‍ക്കാറിന്റെ സുപ്രധാന ലക്ഷ്യമാണ് ജില്ല കൈവരിച്ചത്. ജില്ലയിലെ 2931 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തമാക്കി ആവശ്യമായ ആനുകൂല്യങ്ങള്‍…

        Read More

        ചണ്ണോത്തുകൊല്ലി ജി എൽ പി എസ് സ്കൂളിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പൂത്തോട്ടമൊരുക്കി

        പുൽപ്പള്ളി : ചണ്ണോത്തുകൊല്ലി ജി എൽ പി എസ് സ്കൂളിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പരിശ്രമിച്ച് മനോഹരമായ പൂത്തോട്ടം ഒരുക്കി. വിദ്യാലയ പരിസരം കൂടുതൽ മനോഹരമാക്കുന്നതിനൊപ്പം കുട്ടികളിൽ പ്രകൃതിസ്നേഹവും പരിസ്ഥിതി ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പൂത്തോട്ടം ഒരുക്കിയത്. വിവിധയിനം പൂച്ചെടികളും അലങ്കാരച്ചെടികളും നട്ടുപിടിപ്പിച്ച് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ കുട്ടികൾ പൂന്തോട്ടത്തിന്റെ പരിപാലനവും ഏറ്റെടുത്തു. ഒഴിവുസമയങ്ങളിൽ ചെടികൾക്ക് വെള്ളമൊഴിക്കുകയും പരിചരിക്കുകയും ചെയ്യുന്ന കുട്ടികൾ പൂത്തോട്ടത്തിന്റെ വളർച്ചയിൽ ഏറെ ആവേശത്തോടെയാണ് പങ്കാളികളാകുന്നത്. വിദ്യാലയത്തിലെ കൂട്ടായ പ്രവർത്തനത്തിന്റെ മികച്ച…

        Read More

        വൈത്തിരി ഉപജില്ല സ്കൂൾ കായികമേളക്ക് പ്രൗഢഗംഭീരമായ തുടക്കം

        കൽപ്പറ്റ: വൈത്തിരി ഉപജില്ല സ്കൂൾ ഒളിമ്പിക്സിന് ജില്ലാ സ്റ്റേഡിയത്തിൽ തുടക്കം.വയനാട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ കായികമേള ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളിൽ നിന്നും ആയിരത്തോളം കായികതാരങ്ങൾ മേളയിൽ പങ്കെടുത്തു.വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിന്റെ എൻസിസി,എസ് പി സി വിദ്യാർത്ഥികൾ നടത്തിയ ഫ്ലാഷ് മോബും ,നൃത്തവും ഉദ്ഘാടനചടങ്ങിന് മാറ്റുകൂട്ടി.ദേശീയ കായികതാരങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങി. ഗ്രൗണ്ടിൽ അണിനിരന്ന വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികൾ അതിജീവനത്തിൻ്റെ സന്ദേശം പകർന്നു. കായികമേളയുടെ…

        Read More

        പോഷണ ബോധവൽക്കരണവും പ്രദർശനവും നടത്തി

        കൽപ്പറ്റ : ന്യൂട്രീഷൻ ആന്റ് ഡയറ്റ് റിലേറ്റഡ് പ്രോഗ്രാമിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ജില്ലാതല പോഷണ പ്രദർശന- ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പയ്യമ്പള്ളി സെന്റ് കാതറീൻസ് ഹൈസ്കൂളിൽ ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ. പി ദിനീഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ കെ എം മുസ്തഫ, ടെക്നിക്കൽ അസിസ്റ്റൻറ് കെ…

        Read More

        തലപ്പുഴ മത്സ്യ-മാംസ മാർക്കറ്റിൽ അശാസ്ത്രീയമായി ഡ്രൈനേജ് നിർമിച്ച കരാറുകാരനെതിരെയും അതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണം: എസ്ഡിപിഐ

        തലപ്പുഴ: തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള തലപ്പുഴയിലെ മത്സ്യ-മാംസ മാർക്കറ്റിൽ അശാസ്ത്രീയമായി ഡ്രൈനേജ് നിർമിച്ച കരാറുകാരനെതിരെയും അതിന് കൂട്ട്നിന്ന ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി. ഉദ്ഘാടനം കഴിഞ്ഞിട്ട് ചുരുങ്ങിയ മാസങ്ങൾ മാത്രം പിന്നിട്ട ഇവിടെ മാലിന്യനിർമ്മാജനത്തിന് വേണ്ടി നിർമിച്ച കുഴി നിറഞ്ഞ് അതിൽ നിന്ന് പുഴുക്കൾ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഇത് മാലിന്യ നിർമ്മാർജനത്തിന് വേണ്ടി നിർമിച്ച കുഴിക്ക് വലിപ്പമില്ല എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. പൊതുഖജനാവിൽ നിന്ന് ലക്ഷങ്ങൾ മുടക്കി നിർമിക്കുന്ന…

        Read More