പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക്: ജനകീയ സമര സമിതി വീണ്ടും പ്രക്ഷോഭത്തി ലേക്ക്

    കല്‍പ്പറ്റ: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ 2016-17ല്‍ വായ്പ വിതരണത്തില്‍ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജനകീയ സമര സമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്. ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കുകയും ജീവിതം വഴിമുട്ടിയ ഇരകളെ അവഗണിക്കുകയും ചെയ്യുന്ന അധികാരികളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭമെന്ന് ജനകീയ സമര സമിതി പ്രവര്‍ത്തകരായ ഡാനിയേല്‍ പറമ്പേക്കാട്ടില്‍, സാറാക്കുട്ടി പറമ്പേക്കാട്ടില്‍, അജയകുമാര്‍ പൊയ്ക്കാട്ടില്‍, സി.ജി. ജയപ്രകാശ്, ജലജ രാജേന്ദ്രന്‍, രാംജിത്ത് രാജേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി ഒക്ടോബര്‍ മൂന്നിന് ബാങ്കിനും 13ന് ജോയിന്റ് രജിസ്ട്രാറുടെ…

    Read More

      മലപ്പുറത്തു ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശി മരിച്ചു

      മലപ്പുറത്തു ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശി മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ സെൽബിൻ(24)ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന പടിഞ്ഞാറെത്തറ ദാസന്റെ മകൻ അമൽ(29)ന് ഗുരുതരമായി പരിക്കേറ്റു.കുറ്റിപ്പുറംതൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം സൺറൈസ് ആശുപത്രിക്ക് മുൻവശം പുലർച്ചെ 12 മണിയോടെ ആണ് അപകടം.വയനാട് സ്വദേശികളായായ സെൽബിനും അമലും സഞ്ചരിച്ച ബൈക്ക് എതിരെവന്ന ഇന്നോവയിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ഇരുവരെയും നാട്ടുകാർ ചേർന്ന് സമീപത്ത് സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സെൽബിന്റെ ജീവൻ രക്ഷിക്കാനായില്ല.ഗുരുതരമായി…

      Read More

        സമസ്ത സെൻ്റിനറി റെയ്ഞ്ചു തലങ്ങളിൽ ശതാബ്ദി യാത്ര 28ന്

        കൽപ്പറ്റ : സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന പ്രചരണ ജാഥ സംഘടിപ്പിക്കാൻ ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. ഓരോ റെയ്ഞ്ച് കമ്മിറ്റിയും മേഖലയിലെ മുഴുവൻ മഹല്ലുകളിലും പര്യടനം നടത്തി സമ്മേളനത്തിലേക്ക് പൊതു ജനങ്ങളെ നേരിട്ട് ക്ഷണിക്കുന്ന രീതിയിലാണ് ജാഥ നടത്തുക. ഇതോടെ സമസ്തയുടെയും പോഷക ഘടകങ്ങളുടെ നേതൃത്വത്തിൽ ഒരു വർഷമായി സംഘടിപ്പിച്ചു വരുന്ന 100-ാം…

        Read More

          ബദ്റുൽഹുദയിൽ ഭരണ ഘടനാ സംരക്ഷണ പ്രതിജ്ഞ എടുത്ത് റിപ്പബ്ലിക്ക് ദിനാഘോഷം

          പനമരം: ബദ്രുൽഹുദ അക്കാദമിയിൽ രാജ്യത്തിന്റെ 77- മത് റിപ്പപ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ബദ്രുൽഹുദ വൈസ് പ്രസിഡന്റും വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അംഗവുമായ കെ കെ മമ്മൂട്ടി മദനി തരുവണ പതാക ഉയർത്തി. നൗഫൽ അഹ്സനി പെരുന്തട്ട, ഹഫീസ് റബീഹ് അസ്ഹരി, ഹാഫിസ് അഫീഫ് സഖാഫി, ഹാഫിസ് ബിലാൽ,അൻസാരി മുംബൈ തുടങ്ങിയവർ സംസാരിച്ചു.ഹാഫിസ് സാബിത്ത് തരുവണ ഭരണ ഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

          Read More

            വയനാട് തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

            കൽപ്പറ്റ: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ സുവർണ്ണ അധ്യായമായി മാറുന്ന വയനാട് തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കോഴിക്കോട്, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ഇരട്ട തുരങ്കപാത പൂർത്തിയാകുന്നതോടെ മലബാറിന്റെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ ഇനി വയനാട്ടിലേക്ക് സുഗമമായി യാത്ര ചെയ്യാമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.   ഏകദേശം 8.73 കിലോമീറ്റർ ദൈർഘ്യമുള്ള ഈ തുരങ്കപാത ഇന്ത്യയിലെ തന്നെ രണ്ടാമത്തെ വലിയ…

            Read More

            ഏകദിന പരിശീലനം സംഘടിപ്പിച്ചു

            മാനന്തവാടി : യൂണിസെഫ്, കില, ശുചിത്വമിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ശുചീകരണ തൊഴിലാളികൾക്കായി ഏകദിന പരിശീലനം നടത്തി.മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന പരിശീലനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. കില ജില്ലാ ഫെസിലിറ്റേറ്റർ പി.ടി ബിജു അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെ സംബന്ധിച്ച് കില ആർ പി മാരായ പി.എ തോമസ് , എം ആർ പ്രഭാകരൻ, ഷൈല ജോസ്, ഷമീർ,ദിവാകരൻ, തുടങ്ങിയവർ ക്ലാസെടുത്തു. കില…

            Read More

              വയനാട് ജില്ലാ പോലീസ് കായികമേള: വോളിബോളിൽ മാനന്തവാടി സബ് ഡിവിഷൻ ചാമ്പ്യന്മാർ

              കേണിച്ചിറ: വയനാട് ജില്ലാ പോലീസ് കായികമേള 2025-നോടനുബന്ധിച്ച് കേണിച്ചിറ യുവപ്രതിഭ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വോളിബോൾ മത്സരത്തിൽ കൽപ്പറ്റ സബ് ഡിവിഷനെ പരാജയപ്പെടുത്തി മാനന്തവാടി സബ് ഡിവിഷൻ ചാമ്പ്യന്മാരായി. ബത്തേരി സബ് ഡിവിഷനാണ് മൂന്നാം സ്ഥാനം. ജില്ലാ സി ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ജി. പ്രവീൺ കുമാർ മത്സരം ഉദ്ഘാടനം ചെയ്തു. ഗെയിംസ് കമ്മിറ്റി ചെയർമാൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം അബ്ദുൽ കരീം, സ്പോർട്സ് കമ്മറ്റി ഭാരവാഹികളായ ഇർഷാദ് മുബാറക്, ബിപിൻ സണ്ണി, ജില്ലാ വോളിബോൾ അസോസിയേഷൻ…

              Read More

              എസ്.പി.സി പാസിംങ് ഔട്ട് പരേഡ് നടത്തി

              മീനങ്ങാടി: മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കോളേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ എസ്.പി.സി സൂപ്പർ സീനിയർ കേഡറ്റുകളുടെ സംയുക്ത പാസ്സിങ് ഔട്ട് പരേഡ് മീനങ്ങാടി ജി.എച്ച് എസ് എസ് ഗ്രൗണ്ടിൽ നടന്നു. ബത്തേരി ഡിവൈ.എസ്. പി. കെ.കെ. അബ്ദുൽ ഷരീഫ് സല്യൂട്ട് സ്വീകരിച്ചു. ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ, എസ്.പി.സി ജില്ലാ അസിസ്റ്റൻ്റ് നോഡൽ ഓഫിസർ കെ മോഹൻ ദാസ്, മീനങ്ങാടി സി.ഐ എ. സന്തോഷ് കുമാർ, കോളേരി…

              Read More

                പേരിയ ടാലൻറ് റീഡിങ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഉദ്ഘാടനം ചെയ്തു

                പേരിയ :ടാലൻറ് റീഡിങ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം, തവിഞ്ഞാൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. എൽസി ജോയ് നിർവഹിച്ചു. പഞ്ചായത്ത്‌ മെമ്പർ ശ്രീമതി. ആനി ബസന്റ് അധ്യക്ഷം വഹിച്ചു.ചടങ്ങിൽ വച്ചു അബാക്കസ് ദേശീയ ചാമ്പ്യൻമാരായ പ്രതിഭ കളെയും,ടീച്ചർ ആരിഫയെയും കവയത്രി, ശ്രീമതി. സൈനു വയനാടിനെയും ആദരിച്ചു.ക്ലബ്ബിനുള്ള ആദ്യ പുസ്തകം സൈനു വയനാടിൽ നിന്നും ക്ലബ്ബിന്റെ പ്രസിഡന്റ്‌, ശ്രീ.K സിദ്ദിഖ്, ഏറ്റുവാങ്ങി. ശ്രീ. M M അലോഷ്യസ്, റെഫീഖ് കൈപ്പാണി, അഭിലാഷ്, സതീഷ്കുമാർ, നിസാം, ബിനോയ്‌, ദേവനന്ദ,രതീഷ്…

                Read More

                  എടപ്പെട്ടി സ്‌കൂളിൽ റെഡ് ഡേ ആഘോഷിച്ചു

                  എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ എൽ കെ ജി , യു കെ ജി ക്ലാസ്സുകളിൽ റെഡ് ഡേ ആഘോഷിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു. വിദ്യാർത്ഥികൾ ചുവന്ന നിറത്തിലുള്ള പഴങ്ങൾ, പച്ചക്കറികൾ, കളിപ്പാടങ്ങൾ എന്നിവ കൊണ്ടുവന്നു. റെഡ് ഡേയുമായി ബന്ധപ്പെട്ട ആർഷകമായ പഠനപ്രവർത്തനങ്ങൾ നടത്തി. അധ്യാപികമാരായ അനുപമ സജിത്ത്, വി എം ആഷിമ, ശ്രീജ സതീശൻ എന്നിവർ നേതൃത്വം നൽകി.

                  Read More