സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദ്ദേശം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായി ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പ്രതീക്ഷിക്കുന്നു. കേരളത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.     40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും ജാഗ്രത പുലർത്തണം. വടക്കൻ കേരള തീരത്ത് നിലനിന്നിരുന്ന ന്യൂനമർദ്ദ പാതി ദുര്‍ബലമായതായി റിപ്പോർട്ട്. അതേസമയം, വ്യാഴാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെങ്കിലും, ഇന്നത്തെ മീന്‍പിടിത്തത്തിന് തടസമില്ലെന്നാണു കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.     ഇടിമിന്നലിൽ നിന്ന്…

Read More

    കേരളത്തിൽ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാം’: കായികമന്ത്രി ഒ.ജെ ജനീഷ്

    തിരുവനന്തപുരം: കേരളത്തിൽ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാമെന്ന് കായികമന്ത്രി ഒ.ജെ ജനീഷ്. വിഷയത്തിൽ സീ എന്റർടൈന്മെന്റ്, സീ 5, ഈഗിൾസ് ക്ലബ് എന്നിവർ അനുകൂല നിലപാട് സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.   കേരളത്തിൽ മാത്രമാണ് ഇതിന് അനുമതിയുള്ളത്. സംസ്ഥാനത്തെ പ്രാദേശിക ക്ലബുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, പബ്ലിക് ലൈബ്രറികൾ, യൂണിവേഴ്സിറ്റി കോളേജുകൾ, സ്‌കൂളുകൾ, സാമൂഹിക കൂട്ടായ്മകൾ എന്നിവിടങ്ങളിൽ വാണിജ്യ താത്പര്യമില്ലാതെ ലോകകപ്പ് മത്സരങ്ങൾ പ്രദർശിപ്പിക്കാം.   എന്നാൽ ടിക്കറ്റ് വെച്ച് പ്രദർശനം നടത്തുന്നവർക്ക് പരിമിതിയുണ്ട്. പ്രവേശന…

    Read More

    എസ്എസ്എഫ് നൈറ്റ് മാര്‍ച്ച് നടത്തി

    കല്‍പ്പറ്റ: എസ്എസ്എഫ് ജില്ലാ കമ്മിറ്റി ഗോള്‍ഡന്‍ ഫിഫ്റ്റി നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രചാരണാര്‍ത്ഥം ‘നമ്മള്‍ ഇന്ത്യന്‍ ജനത’ എന്ന പ്രമേയത്തില്‍ കമ്പളക്കാട് ടൗണില്‍ നൈറ്റ് മാര്‍ച്ച് നടത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.ഒ. അഹമ്മദുകുട്ടി ബാഖവി ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപന യോഗത്തില്‍ എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സഅദ് ഖുതുബി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റഷാദ് ബുഖാരി സന്ദേശം നല്‍കി. സംസ്ഥാന സെക്രട്ടറി സഈദ് ഷാമില്‍ ഇര്‍ഫാനി, കെ.കെ. മുഹമ്മദലി ഫൈസി, കെ.എസ്. മുഹമ്മദ്…

    Read More

    എയ്ഡ്സ് ബോധവത്ക്കരണം ഫ്‌ളാഷ് മോബ് മത്സരം സംഘടിപ്പിച്ചു

    മീനങ്ങാടി: ആരോഗ്യ വകുപ്പ് സംസ്ഥാന എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ യുവജനങ്ങൾ, വിദ്യാർത്ഥികൾ എന്നിവർക്കായി എയ്ഡ്സ് ബോധവത്ക്കരണത്തിന്റെ ഭാഗമായി ഫ്‌ളാഷ് മോബ് മത്സരം സംഘടിപ്പിച്ചു. 17 നും 25 നും ഇടയിൽ പ്രായമുള്ള കോളേജ് വിദ്യാർഥികൾക്കായാണ് മത്സരം നടത്തിയത്. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന മത്സരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി ദിനീഷ് ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ പനമരം ഗവ നഴ്‌സിങ് സ്‌കൂൾ, കൽപ്പറ്റ ഫാത്തിമ മാതാ നഴ്‌സിങ് സ്‌കൂൾ, സുൽത്താൻ ബത്തേരി അസംപ്ഷൻ…

    Read More

    പ്രവാസി പെൻഷൻ കുടിശ്ശിക നൽകുന്നതിന് സർക്കാർ തയ്യാറാകണം: കേരള പ്രവാസി സംഘം.

    പുൽപള്ളി: മൂന്ന് മാസമായി കുടിശ്ശികയായ പ്രവാസി പെൻഷൻ നൽകുന്നതിന് സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള പ്രവാസി സംഘം മുള്ളൻകൊല്ലി പഞ്ചായത്ത് കൺവൻഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വർഷമായി കുടിശ്ശികയില്ലാതെ നൽകിയിരുന്ന പ്രവാസി പെൻഷൻ ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കുടിശ്ശികയാണ്. പെൻഷൻ നൽകുന്നതിന് സർക്കാർ തയ്യാറാകാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കുമെന്ന് കൺവൻഷൻ മുന്നറിയിപ്പ് നൽകി. പഞ്ചായത്തിലെ പ്രവാസികളുടെ പുനരധിവാസത്തിന് പഞ്ചായത്ത് ഭരണസമിതി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രവാസി സംഘം സംസ്ഥാന…

    Read More

    പെരുന്നന്നൂർ സിഎച്ച് സിയിൽ ഇഫ്താർ സംഗമം നടത്തി

    പെരുന്നന്നൂർ : പെരുന്നന്നൂർ സി എച്ച് സിയിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. എംഒ ഡോക്ടർ അനിൽകുമാർ,ഹെഡ് സിസ്റ്റർ ജലജ അശോകൻ, സ്റ്റാഫ് സെക്രട്ടറി ദിവ്യ സുധീർ,ഡെന്റൽ ഡോക്ടർ രേഷ്മ സച്ചിൻ,എച്ച് എസ് രാജേഷ്,എച്ച് സി അജേഷ്, ഫിസിയോ ഷൈജൽ, പി ആർ ഓ പ്രശാന്ത്,നസീർ, ക്ലർക്ക് റസീന, ശോഭ, സമീറ, സാബിറ, എന്നിവർ നേതൃത്വം കൊടുത്തു.

    Read More

    ഉരുൾപൊട്ടൽ; നോട്ടുകൾ മാറാൻ പ്രത്യേക ക്യാംപ്.

    കൽപ്പറ്റ : ജില്ലയിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി എസ്.ബി.ഐ കോട്ടപ്പടി ബ്രാഞ്ച് മണ്ണ് കലർന്നതും വികൃതവുമായ നോട്ടുകൾ മാറ്റം ചെയ്യുന്നതിന് ഓഗസ്റ്റ് 19 മുതൽ 23 വരെ പ്രത്യേക ക്യാംപ് നടത്തും. ദുരന്തബാധിതർ ഈ അവസരം പരമാവധി പ്രയോജന പ്പെടുത്തണമെന്ന് ലീഡ് ബാങ്ക് മാനേജർ അറിയിച്ചു. ഫോൺ 04936 202777 – 8547857649

    Read More

    പഞ്ചാരക്കൊല്ലിയിൽ കടുവയുടെ കാൽപ്പാടുകൾ

    പഞ്ചാരക്കൊല്ലി : പിലാക്കാവ് പഞ്ചാരക്കൊല്ലി പ്രദേശത്ത് വീണ്ടും കടുവയുടെ കാൽപാടുകൾ കണ്ടെത്തി. തറാട്ട് ഉന്നതിയിലെ രാമൻ്റെ വാഴത്തോട്ടത്തിലാണ് ഇന്ന് രാവിലെ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. വനംവകുപ്പ് ഉദയോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കടുവയുടെ കാൽപാടുകളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വനത്തിനോട് ചേർന്ന ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യം മുൻപേയുള്ളതാണെന്നും, വൈകുന്നേരത്തോടെ ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും വനപാലകർ പറഞ്ഞു. രണ്ട് കുന്നുകൾക്കിടയിലായി സ്ഥിതി ചെയ്യുന്ന വയൽഭാഗത്താണ് കാൽപാടുകൾ കണ്ടിരിക്കുന്നത്. ഒരു കുന്നിൽ നിന്നും സമീപത്തെ കുന്നിലേക്ക് കടുവ പോയതായാണ്…

    Read More

    കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

    പുല്‍പ്പള്ളി: കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് വയനാട് സ്‌ക്വാഡും, ബത്തേരി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ബി ബാബുരാജും സംഘവും പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയില്‍ 102 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ബത്തേരി സ്വദേശി കല്ലന്‍കോടന്‍ വീട്ടില്‍ അസ്‌കാഫ് പി.എ (42) ആണ് പിടിയിലായത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കെ.ജെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിന്റോ സെബാസ്റ്റ്യന്‍, ആനന്ദ് കെ.സി, ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്‍.എം തുടങ്ങിയവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

    Read More

      കുടുംബശ്രീ തെരഞ്ഞെുപ്പ്; ജില്ലയിൽ ഒരു ലക്ഷത്തിലധികം കുടുംബശ്രീ അംഗങ്ങൾ മത്സര രംഗത്ത് പങ്കാളികളാകും

      കുടുംബശ്രീ തെരഞ്ഞെടുപ്പിന് ചൂടേറുമ്പോൾ ജില്ലയിൽ ഒരു ലക്ഷത്തിലധികം കുടുംബശ്രീ പ്രവർത്തകർ മത്സര രംഗത്ത്പങ്കാളികളാകും. കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് ജനുവരി 30 ന് ആരംഭിക്കും. ജില്ലയിലെ ഒൻപതിനായിരത്തിലധികം അയൽക്കൂട്ടങ്ങളിലായി നടക്കുന്ന തെരെഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലധികം അംഗങ്ങൾ തെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നത്. ഓരോ അയൽക്കൂട്ടത്തിലും പ്രസിഡന്റ്, സെക്രട്ടറി, ഉപജീവന ഉപസമിതി കൺവീനർ, സാമൂഹ്യ വികസന ഉപസമിതി കൺവീനർ, അടിസ്ഥാന സൗകര്യ വികസന ഉപസമിതി കൺവീനർ എന്നിവരടങ്ങിയ അഞ്ചംഗ ഭരണസമിതിയെയാണ് തെരഞ്ഞെടുക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തെരെഞ്ഞെടുപ്പിന്റെ ഭാഗമായി മെമ്പർ…

      Read More