D-DAD ഡിജിറ്റൽ ഡി അഡിക്ഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

    പനമരം : ഡിജിറ്റൽ ഡി അഡിക്ഷൻ പദ്ധതിയുടെ ഭാഗമായി പാലുകുന്ന് ജി എൽ പി സ്കൂളിലെ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു, ക്ലാസ്സ്‌ ഉദ്ഘാടനം പനമരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലക്ഷ്മി ആലക്കാമുറ്റം നിർവ്വഹിച്ചു, പി ടി എ പ്രസിഡന്റ്‌ കെ വി സുരേന്ദ്രൻ അധ്യക്ഷനായിരുന്നു, “സൈബർ സുരക്ഷയും ക്ഷേമവും” എന്ന വിഷയത്തിൽ എ ഡി എൻ ഒ മോഹൻദാസ്, ഫാമിലി കൗൺസിലർ അനില എബ്രഹാം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി, എം ജലീൽ സ്വാഗതവും ഇ…

    Read More

    വൈഎംസിഎ അഖിലലോക പ്രാർത്ഥന വാരത്തിന് തുടക്കം

    ബത്തേരി: സുൽത്താൻ ബത്തേരി വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ബത്തേരി സെന്റ് തോമസ് മലങ്കര കാത്തലിക് കത്തീഡ്രൽ ദേവാലയത്തിൽ വച്ച്  വൈഎംസിഎ അഖിലലോക പ്രാർത്ഥനാവാരത്തിന്റെ ഉദ്ഘാടനം മലങ്കര കത്തോലിക്ക സഭ ബത്തേരി ഭദ്രാസനധിപൻ മോസ്റ്റ് റവ. ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത നിർവഹിച്ചു. “പ്രത്യാശയുടെയും സ്നേഹത്തിന്റെയും ഐക്യദാർഢ്യത്തിന്റെ പുതുനാമ്പുകൾ തളിർക്കട്ടെ:ഫലദായക വിത്തുകളുടെ പരിപോഷണത്തിലൂടെ” എന്നതായിരുന്നു ഈ വർഷത്തെ ചിന്താവിഷയം. പ്രസിഡന്റ്‌ രാജൻ തോമസ് അധ്യക്ഷത വഹിച്ചു. കൺവീനർ പ്രൊഫ. എ വി തരിയത് സ്വാഗതം ആശംസിച്ചു. റവ. ഫാ….

    Read More

    ദുരന്ത മേഖലയിലെ മുഴുവന്‍ തൊഴിലാളികളെയും സംരക്ഷിക്കും: മന്ത്രി വി. ശിവന്‍കുട്ടി

    മേപ്പാടി : മുണ്ടക്കൈ-ചൂരന്‍മല ദുരന്ത മേഖലയിലെ മുഴുവന്‍ തൊഴിലാളികളെയും സംരക്ഷിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. മേപ്പാടി സെന്റ് ജോസഫ് ഓഡിറ്റോറിയത്തില്‍ മുണ്ടക്കൈ-ചൂരല്‍മല മേഖലയിലെ ദുരിന്തബാധിതരായ തൊഴിലാളികള്‍ക്കുള്ള ചികിത്സാ ആനുകൂല്യവും ധനസഹായവും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്ത മേഖലയിലുള്ളവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയാണ് പുലര്‍ത്തുന്നത്. സര്‍ക്കാരും തൊഴില്‍ വകുപ്പും ചൂരല്‍മല-മുണ്ടക്കൈ വില്ലേജുകളിലെ തൊഴിലാളികള്‍ക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു. ദുരിതത്തിന്റെ വ്യാപ്തി അധികമായും നേരിടേണ്ടി വരുന്നത് തൊഴിലാളികളാണ്. സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ സുരക്ഷയും ക്ഷേമനിധി…

    Read More

      സംസ്ഥാനത്ത് ഇന്നും പരക്കെ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

      സംസ്ഥാനത്ത് ഇന്നും പരക്കെ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്‌, അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.   കൂടാതെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും വരും മണിക്കൂറില്‍ സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്കാണ് നിലവില്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ളത്….

      Read More

      ഫിദ ഫൈസലിന്റെ കവിതാസമാഹാരം ‘തുടിപ്പിന്റെ ദൂരം’ പ്രകാശനം സെപ്റ്റംബർ 6ന്

      മുട്ടിൽ:  ജീവിതത്തിലെ നേരനുഭവങ്ങളുടെ നേർസാക്ഷ്യമുള്ള രചനാ വൈഭവത്താൽ ശ്രദ്ധേയായ യുവ എഴുത്തുകാരി ഫിദ ഫൈസലിന്റെ ആദ്യ കവിതാസമാഹാരം ‘തുടിപ്പിന്റെ ദൂരം’ പ്രകാശനത്തിന് ഒരുങ്ങുന്നു. സെപ്റ്റംബർ 6ന് വൈകിട്ട് 3 മണിക്ക് മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ചാണ് പുസ്തകപ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്.     ഡോ. റാഷിദ് ഗസ്സാലി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ പുസ്തകത്തിന്റെ പ്രകാശനം അർഷാദ് ബത്തേരി നിർവ്വഹിക്കും   അധ്യാപകരും സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.   ജീവിതാനുഭവങ്ങളും മനുഷ്യബന്ധങ്ങളും വികാരങ്ങളും…

      Read More

        ഉന്നത വിജയം വിദ്യാർത്ഥിയെ അനുമോദിച്ചു

        പനമരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ അന്തേവാസി അദില്‍ മുഹമ്മദ് ഡാനിഷിനെ ബദറുല്‍ ഹുദാ മാനേജ്‌മെന്റ് അനുമോദിച്ചു. സ്ഥാപനത്തിന്റെ ഉപഹാരം ജനറല്‍ സെക്രട്ടറി പി. ഉസ്മാന്‍ മൗലവി കൈമാറി. റഷീദുദ്ദീന്‍ ഷാമില്‍ ഇര്‍ഫാനി, ഷാഫി നൂറാനി രാമല്ലൂര്‍, നൗഫല്‍ അഹ്‌സനി പെരുന്തട്ട, ഇബ്രാഹിം സഖാഫി പനമരം തുടങ്ങിയവര്‍ പങ്കെടുത്തു. ബദറുല്‍ ഹുദാ അന്തേവാസികളില്‍ എസ്എസ്എല്‍സി എഴുതിയ എല്ലാവരും ഉപരിപഠനത്തിന് യോഗ്യത നേടി.

        Read More

        പ്രകൃതിക്ഷോഭ വിള ഇന്‍ഷൂറന്‍സ് ആനുകൂല്യം വിതരണം ചെയ്യണം: സ്വതന്ത്ര കര്‍ഷക സംഘം

        കല്‍പ്പറ്റ: പ്രകൃതിക്ഷോഭ ദുരിതാശ്വാസം, വിള ഇന്‍ഷൂറന്‍സ് തുടങ്ങിയ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ഇനിയും വൈകിക്കരുതെന്ന് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. 2021 ജൂലൈ മുതലുള്ള പ്രകൃതിക്ഷോഭ ആനുകൂല്യങ്ങള്‍ ഇനിയും കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്. 7185 കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള 13.65 കോടി രൂപക്ക് മൂന്നു വര്‍ഷമായി കര്‍ഷകര്‍ കാത്തു കഴിയുകയാണ്. വിള ഇന്‍ഷൂര്‍ ചെയ്ത 631കര്‍ഷകര്‍ക്ക് 3.33 കോടി രൂപ സര്‍ക്കാര്‍ നല്‍കണം. എല്ലാ ചിലവുകള്‍ക്കും പണം കണ്ടെത്തുന്ന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ആനുകൂല്യം…

        Read More

        സി പി ഐ എം ബത്തേരി ഏരിയാ വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി.

        ബത്തേരി: ഡിസിസി ട്രഷറർ ശ്രീ എൻ എം വിജയൻ്റേയും മകൻ്റേയും മരണത്തിനുത്തരവാദിയായി പ്രതിയായ ഐ സി ബാലകൃഷ്ണൻ രാജി വെക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് ജനുവരി 28 ന് ബത്തേരിയിൽ വെച്ച് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയോടനുബന്ധിച്ച് നടക്കുന്ന സി പി ഐ എം ബത്തേരി ഏരിയാ വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി. മലവയലിൽ നിന്ന് തുടങ്ങുന്ന ജാഥ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം സ: സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി ആർ ജയപ്രകാശ് ജാഥ ക്യാപ്റ്റനും സുരേഷ് താളൂർ…

        Read More

        പടിഞ്ഞാറത്തറ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് യുഡിഎഫ് വിജയിച്ചു

        പടിഞ്ഞാറത്തറ: സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിളക്കമാര്‍ന്ന വിജയം. യു.ഡി. എഫ് പാനലില്‍ നിന്നും കെ.കെ. മമ്മൂട്ടി,പി.കെ.വര്‍ഗ്ഗീസ്,എ.എം ശാന്തകുമാരി, എം.പി. ചെറിയാന്‍,കൃഷ്ണന്‍,അബ്ദുള്‍ നിസാര്‍,അബ്ദുള്‍ മുനീര്‍ എന്‍.കെ, സൗദ അബ്ദുള്‍ റഹിമാന്‍,ഷമീന നൗഫല്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.തുടര്‍ന്നു യു.ഡി.എഫ് പ്രവര്‍ത്തകര്‍ പടിഞ്ഞാറത്തറ ടൗണില്‍ ആഹ്‌ളാദ പ്രകടനം നടത്തി. ഭരണ സ്വാധീനത്തിന്റെ ബലത്തില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിച്ച് ഭരണം പിടിച്ചടുക്കാന്‍ ഉള്ള എല്‍. ഡി.എഫി ന്റെ കുതന്ത്രങ്ങളെ മറികടന്നാണ് യുഡിഎഫിന്റെ വിജയമെന്ന് നേതാക്കള്‍ പറഞ്ഞു

        Read More

        തദ്ദേശപഠനം പ്ലസ്ടു വിദ്യാർത്ഥികളിൽ : ജുനൈദ് കൈപ്പാണിയുടെ ‘ചിന്തയും പ്രയോഗവും’ കൈമാറി

        കൽപ്പറ്റ:വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച പഠനഗ്രന്ഥമായ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ വയനാട്ടിലെ മുഴുവൻ ഹയർസെക്കന്ററി സ്കൂൾ ലൈബ്രറികൾക്കും സൗജന്യമായി വിതരണം ചെയ്തു. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലയിലെ സ്കൂളുകൾക്ക് വേണ്ടി പുസ്തകങ്ങൾ ജുനൈദ് കൈപ്പാണിയിൽ നിന്നും ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഷിവികൃഷ്‌ണൻ എം കെ ഏറ്റുവാങ്ങി. ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ എം മുഖ്യാതിഥി ആയിരുന്നു. എസ് എസ് കെ ജില്ലാ പ്രൊജക്റ്റ്…

        Read More