കാട്ടിക്കുളം വയൽക്കരയിൽ ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്

    മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. വയൽക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ 62) എന്നിവർക്കാണ് പരികെറ്റത്. ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാൻസിയുടെ പരിക്ക് സാരമുള്ളതാണ്. ഇവരെ വിദഗ്ധ പരിശോധനകൾക്ക് വിധേയമാക്കി വരികയാണ്. മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ബസ്സാണ് കാറിലിടിച്ചത്. അപകട ത്തിൽ സമീപത്തെ വൈദ്യുതി പോസ്റ്റടക്കം തകർത്ത ശേഷം കാർ റോഡ രികിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു….

    Read More

    അതിശക്തമായ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറിടത്ത് യെല്ലോ മുന്നറിയിപ്പ്

    കൽപ്പറ്റ: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ ഇടുക്കി എറണാകുളം തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്.വയനാട്ടിലും മഴയെ തുടർന്ന് ജാഗ്രതാ നിർദേശം നിലവിലുണ്ട്. ചുരൽമല പുന്നപ്പുഴയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത മണക്കിലെടുത്ത് മുണ്ടക്കൈചൂരൽമല പ്രദേശത്തേക്ക് പ്രവേശനവിലക്കേർപ്പെടുത്തി. ഗോ സോൺ, നോ ഗോ സോൺ ഭാഗങ്ങളിലേക്ക് പ്രവേശനമില്ല. തോട്ടം മേഖലയിലേക്കും പ്രവേശനം വിലക്കി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ കാസർകോട്, കണ്ണൂർ,…

    Read More

      “നാളെ നമ്മുടേത്, നാം നാടിനായ്” ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

      കൽപറ്റ: ജി.വി.എച്ച്.എസ് മുണ്ടേരിയിൽ എക്സൈസ് സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ “നാളെ നമ്മുടേത്, നാം നാടിനായ് ” ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. എസ്.പി.സി സി.പി.ഒ. അർഷാദ് എൻ.എ. സ്വാഗതം ആശംസിച്ചു. എച്ച്.എം. സൽമ എം. അധ്യക്ഷത വഹിച്ചു. അസി. എക്സൈസ് കമ്മിഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നയിച്ചു. സ്കൂൾ ലീഡർ ആദിദേവ് രാമചന്ദ്രൻ…

      Read More

        മാതൃകാ ടൗണ്‍ഷിപ്പ് ഒന്നാംഘട്ടം സജ്ജം: മുഖ്യമന്ത്രി 25 ന് ഉദ്ഘാടനം ചെയ്യും

        മാതൃകാ ടൗണ്‍ഷിപ്പ് ഒന്നാംഘട്ടം സജ്ജം: മുഖ്യമന്ത്രി 25 ന് ഉദ്ഘാടനം ചെയ്യും. ദുരിതബാധിതര്‍ക്ക് കരുതലായി 178 വീടുകള്‍ പൂര്‍ത്തിയാവുന്നു.   മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റ ഏല്‍സ്റ്റണിലെ മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 25 വൈകിട്ട് നാലിന് ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന പരിപാടിയില്‍ ടൗണ്‍ഷിപ്പിന്റഎ ആദ്യഘട്ട ഉദ്ഘാടനം, ഗുണഭോക്താക്കള്‍ക്ക് പട്ടയ വിതരണം എന്നിവ നിര്‍വഹിക്കും.   ജില്ലയിലെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയില്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും…

        Read More

        മഡ് ഫുട്ബാൾ ആവേശത്തിൽ നിലഗിരി കോളേജ്

        താളൂർ : നീലഗിരി കോളേജിലെ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ മഡ് ഫുഡ്‌ബോൾ മത്സരം ജൂലൈ 18 വെള്ളിയാഴ്ച നടന്നു. മാനേജിങ്ങ് ഡയരക്ടർ ഡോ. റാഷിദ്‌ ഗസ്സാലി ടൂർണമെന്റ് ഉദ്ഘാടനം നിർവഹിച്ചു , പ്രിൻസിപ്പൽ ഡോ. ബാലഷൺമുഖ ദേവി, കായിക വിഭാഗം മേധാവി ഡോ. സരിൽ വർഗീസ്, രാധിക എച്ച്. സന്തോഷ്‌ എന്നിവർ നേതൃത്വം നൽകി. കോളേജിൽ എല്ലാ വർഷവും നടത്തുന്ന മഡ് ഫുട്ബോൾ വിദ്യാർത്ഥികൾക്ക് മാനസികമായും ശരീരികമായും ഉന്മേഷം നൽകുന്നതും മറക്കാനാവാത്ത അനുഭവവും ആയി….

        Read More

        സെന്റ് സെബാസ്റ്റ്യൻ പള്ളി ഇടവകയെ അവഹേളിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണം: യൂത്ത് കോൺഗ്രസ്

        കാവുമന്ദം: തരിയോട് പഞ്ചായത്തിലെ ചെന്നാലോട് സെന്റ് സെബാസ്റ്റ്യൻ ചർച്ച് ഇടവകയെ പൊതുജനമധ്യത്തിൽ അവഹേളിക്കാൻ ശ്രമിച്ച കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ എച്ച്.എസ്.സി. ഉദ്യോഗസ്ഥനെ ജോലിയിൽനിന്ന് പിരിച്ചുവിടണമെന്ന് യൂത്ത് കോൺഗ്രസ് തരിയോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ചെന്നാലോട് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ഇടവക വികാരിയുടെയോ ഇടവക ട്രസ്റ്റിമാരുടെയോ അനുമതിയില്ലാതെ പള്ളിയുടെ പരിസരത്ത് പ്രവേശിക്കുകയും ഇടവക വൈദികനോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് ആരോപണം. മതസ്ഥാപനങ്ങളോടും ആത്മീയ നേതൃത്വത്തോടും മാന്യതയോടെയും ഉത്തരവാദിത്വത്തോടെയും പെരുമാറേണ്ട ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാവില്ലെന്നും വിഷയത്തിൽ…

        Read More

        വഞ്ചനാദിനം- പ്രതിഷേധ ധർണ്ണ നടത്തി

        കല്‍പറ്റ: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണം നടപ്പിലാക്കേണ്ട സമയം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും ഒരു കമ്മിഷനെ പോലും പ്രഖ്യാപിക്കാത്തത് ജീവനക്കാര്‍ തിരിച്ചറിയണമെന്നും ഇത് അയ്യഞ്ചാണ്ട് പരിഷ്‌കരണ തത്വം അട്ടിമറിക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണെന്നും ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ പറഞ്ഞു.കേരള എന്‍.ജി.ഒ അസോസിയേഷന്‍ കല്‍പറ്റ സിവില്‍ സ്റ്റേഷനു മുമ്പില്‍ സംഘടിപ്പിച്ച ജൂലൈ 1 വഞ്ചനാദിനം – പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജീവനക്കാരുടെ 11ാം ശമ്പള പരിഷ്‌കരണ കുടിശിക, ക്ഷാമബത്ത കുടിശിക, പങ്കാളിത്ത പെന്‍ഷന്‍…

        Read More

          തുലാംവാവുബലി; തിരുനെല്ലിയിൽ ആയിരങ്ങളെത്തി.

          തിരുനെല്ലി: തുലാംവാവുബലി ദിനത്തിൽ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി. ചൊവ്വ പുലർച്ചെ അഞ്ചുമണിക്ക് ബലിതർപ്പണം ആരംഭിച്ചു. ബലിതർപ്പണത്തിന് കെ.എൽ. ശങ്കരനാരായണ ശർമ, ടി. പി.ഗണേഷ് ഭട്ടതിരി കെ.എൽ. രാമചന്ദ്രശർമ. കെ. എൽ രാധാകൃഷ്ണ ശർമ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രത്തിൽ നടത്തിയ വിശേഷാൽപൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കീഴ്‌ശാന്തിമാരായ പി ഉല്ലാസ് നമ്പൂതിരി. എ രാമചന്ദ്രൻ നമ്പൂതിരി എന്നിവർ സഹകാർമികരായി. വിവിധ പ്രവർത്തനങ്ങൾക്ക് ദേവസ്വം എക്സി. ഓഫീസർ കെ. വി നാരായണൻ…

          Read More

            എടപ്പെട്ടി സ്കൂളിൽ ഇഫ്താർസംഗമം നടത്തി

            എടപ്പെട്ടി: സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും പങ്കുവെയ്ക്കലിൻ്റെയും സന്ദേശമാണ് റംസാൻ നൽകുന്നത്. വ്രതാനുഷ്ഠാനത്തിൻ്റെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ നടത്തിയ ഇഫ്താർസംഗമത്തിൽ സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവർ പങ്കെടുത്തു. ഇഫ്താർസംഗമത്തോടൊപ്പം ജനപ്രതിനിധികൾക്ക് സ്വീകരണവും ഒരുക്കി. മുട്ടിൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ മെമ്പർമാരെയും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പറെയും ചടങ്ങിൽ ആദരിച്ചു. മുട്ടിൽഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത്, വൈസ് പ്രസിഡൻ്റ് ലീന സി നായർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ യു എസ് മുഹമ്മദ് ഷജീദ്, നിഷീദ് ചാഴിവയൽ , ആയിഷാബി…

            Read More

              പ്രൊമോട്ടര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു 

              സംസ്ഥാന ബാലവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളിലെ പട്ടികവര്‍ഗ്ഗ വിഭാഗം പ്രൊമോട്ടര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ശ്രേയസില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയുടെഉദ്ഘാടനം സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ നിര്‍വഹിച്ചു.മൂന്ന് താലൂക്കുകളിലെയും 200 ഓളം പ്രൊമോട്ടര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുക്കും. കുട്ടികളുടെ സംരക്ഷണ നിയമങ്ങള്‍, ശൈശവ വിവാഹം, ബാലവേല-നിയമപരമായ ഉത്തരവാദിത്വം, തദ്ദേശീയ കുട്ടികള്‍ക്കുള്ള വിവിധ പദ്ധതികള്‍, സംവിധാനങ്ങള്‍, ഗോത്ര മേഖലയിലെ കുട്ടികള്‍ നേരിടുന്ന മാനസികാരോഗ്യ…

              Read More