ചൂഷണമുക്തമായ സമൂഹമായിരിക്കണം ശാസ്ത്രത്തിൻ്റെ ലക്ഷ്യം

    സുൽത്താൻ ബത്തേരി : ചൂഷണമുക്തമായ സമൂഹമായിരിക്കണം ശാസ്ത്രത്തിൻ്റെ ലക്ഷ്യം. ഇതിനായി അറിവിൻ്റെ ജനകീയവത്കരണം എന്ന ആശയത്തിലൂന്നി പ്രവർത്തിക്കേണ്ടതുണ്ടെന്ന് വിജ്ഞാന കേരളം ജില്ലാ കോർഡിനേറ്റർ ശ്രീജിത്ത് ശിവരാമൻ അഭിപ്രായപ്പെട്ടു. ഡയറ്റ് ഹാളിൽ നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 45-ാം വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡൻ്റ് പി അനിൽകുമാർ അധ്യക്ഷനായി. കേന്ദ്ര നിർവാഹക സമിതിയംഗവും യുവസമിതി സംസ്ഥാന കൺവീനറുമായ എം ദിവാകരൻ സംഘടനാരേഖാവതരണം നടത്തി. ജില്ലാ സെക്രട്ടറി കെ പി…

    Read More

    സജ്നാ സജീവനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

    മാനന്തവാടി: വനിതാ പ്രീമിയർ ലീഗിന്റെ രണ്ടാം എഡിഷന്റെ ഭാഗമായി നടന്ന താര ലേലത്തിൽ വയനാട് മാനന്തവാടിക്കാരിയും കേരള താരവുമായി സജീന സജീവനെ 15 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി സജനയുടെ അടിസ്ഥാനവില 10 ലക്ഷം രൂപയായിരുന്നു

    Read More

      ജില്ലാ സെമിനാറും അക്ഷര പുരസ്കാരവിതരണവും നടത്തി

      മുട്ടിൽ : വയനാട് ജില്ല ലൈബ്രറി കൗൺസിൽ ജില്ല സെമിനാറും, മൂന്നാമത് അക്ഷര പുരസ്കാര വിതരണവും മുട്ടിൽ എം ആർ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു കൊണ്ട് “കേരളം- എഴുത്ത്, വായന, പ്രതിരോധം ” എന്ന വിഷയത്തിൽ വിഷയാവതരണവും നടത്തി. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി. രഞ്ജിത്ത് മുഖ്യാതിഥി ആയിരുന്നു. സാഹിത്യ മേഖലയിലെ വിവിധ പുരസ്കാരങ്ങൾ എഴുത്തുകാരി ഷീലടോമി, ഡോ. കെ രമേശൻ, സി…

      Read More

      ലഹരിക്കെതിരെ മടിത്തട്ട് ക്യാംപയിനുമായി വയനാട് ജില്ലാ വനിതാ ലീഗ്

        കൽപറ്റ: സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന സകല തിന്മകളുടെയും ചൂണ്ടുപലകയായ രാസലഹരിക്കെതിരെ വിവിധ ക്യാമ്പയിനുമായി വയനാട് ജില്ലാ വനിതാ ലീഗ്. കലാലയങ്ങളിലും ക്യാമ്പസുകളിലും അടക്കം പിഞ്ചുകുഞ്ഞുങ്ങളെ പോലും മയക്കുമരുന്നിന്റെയും ലഹരികളുടെയും അടിമകളാക്കി മാറ്റുന്ന ലോബികളാണ് ഇന്ന് രാജ്യത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. മത സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തു വിവിധ സംഘടനകൾ ഇന്ന് ലഹരിക്കെതിരെ പോരാടി കൊണ്ടിരിക്കുകയാണ്. ജില്ലയിലെ മണ്ഡലം പഞ്ചായത്ത് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വനിതാ ലീഗ് വയനാട് ജില്ലാ കമ്മിറ്റി ലഹരിക്കെതിരെയുള്ള വിവിധ പദ്ധതികൾ ആവിഷ്കരിക്കും….

      Read More

      ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം അവലോകന യോഗം ചേര്‍ന്നു

      ജില്ലാ സാക്ഷരത മിഷന്‍ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി പ്രേരക്മാരുടെയും റിസോഴ്സ് പേഴ്സണ്‍മാരുടെയും അവലോകന യോഗവും വായന ദിനാചരണവും നടത്തി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ നിരക്ഷരരെ കണ്ടെത്താനുള്ള സര്‍വ്വെ ജൂലൈ 7 ന് പൂര്‍ത്തീകരിക്കും. മൂന്നാംഘട്ട മികവുത്സവത്തില്‍ 6000 പേര്‍ക്ക് സാക്ഷരത സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. പത്ത് പഠിതാക്കള്‍ക്ക് ഒരു…

      Read More

        റവന്യൂ വകുപ്പ്പ്രവർത്തനങ്ങൾ അതിവേഗം സുതാര്യമായി; മന്ത്രി കെ. രാജൻ

        സംസ്ഥാനത്ത്‌ റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ അതിവേഗം സുതാര്യമായി മുന്നേറുകയാണെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ. അഞ്ചുകുന്ന് സ്മാർട്ട്‌ വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ സേവനങ്ങളും സ്മാർട്ട് ആകുമ്പോൾ വില്ലേജുകളും സ്മാർട്ടാകണമെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യത്തോടെ സംസ്ഥാന റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഭൂരഹിതരില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്നും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പട്ടയവിതരണം പുരോഗമിക്കുകയാണെന്നും അദ്ദേഹം…

        Read More

          ജസിയുടെ വീട്ടില്‍ ആര്‍ച്ച് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ സന്ദര്‍ശനം നടത്തി.

          കല്‍പ്പറ്റ: വയനാട്ടിലെ കള്ളാടിയില്‍ ചൊവ്വാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ മരിച്ച പുത്തുമല കാഷ്മീര്‍ കുരിശിങ്കല്‍ ജസിയുടെ വീട്ടില്‍ കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ സന്ദര്‍ശനം നടത്തി. ഇന്നലെ ഉച്ചയോടെയാണ് പിതാവ് കാഷ്മീരില്‍ എത്തിയത്. ജസിയുടെ ഭാര്യ ഷാജിയെയും മക്കളെയും കുടുംബാംഗങ്ങളെയും അദ്ദേഹം ആശ്വസിപ്പിച്ചു. അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു. കുടുംബത്തിന് താത്കാലിക ആശ്വാസമായി രണ്ട് ലക്ഷം രൂപ നല്‍കി. ജസിയുടെ കുടുംബത്തെ കോഴിക്കോട് അതിരൂപതയും മേപ്പാടി ഇടവകയും ചേര്‍ത്തുനിര്‍ത്തുമെന്നു മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ ആര്‍ച്ച് ബിഷപ് പറഞ്ഞു. സര്‍ക്കാര്‍…

          Read More

            വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് വെള്ളമുണ്ട സിറ്റി യൂണിറ്റ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.

            വെള്ളമുണ്ട.വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് വെള്ളമുണ്ട സിറ്റി യൂണിറ്റും അഹല്യഫൗണ്ടേഷൻ കണ്ണാശുപത്രി എന്നിവരുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേതൃ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കമർ ലൈല ഉദ്ഘാടനം ചെയ്തു. യൂസഫ് എം അധ്യക്ഷത വഹിച്ചു.റംല മുഹമ്മദ്. മുഹമ്മദലി,മോയി ടി, ജോസ്,ബോബി കോര.ഉമൈർ. അനസ്.അലി.ഷമീർ. നബീൽ.ഡോ:അനറ്റ് തുടങ്ങിയവർ സംസാരിച്ചു ടി അസീസ് സ്വാഗതവും രാഹുൽ നന്ദിയും പറഞ്ഞു.

            Read More

            പുനരധിവാസം തൊഴിലാളികളെ വഴിയാധാരമാക്കി കൊണ്ടാവരുത്: ഐഎന്‍ടിയുസി

            കല്‍പ്പറ്റ: എലസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളെ സംരക്ഷിക്കാതെ മുന്നോട്ട് പോയാല്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ഐഎന്‍ടിയുസി വയനാട് ജില്ലാ കമ്മിറ്റി. മുണ്ടക്കൈ ദുരന്തം സംഭവിച്ചിട്ട് എട്ടു മാസങ്ങള്‍ കഴിയുമ്പോഴും പുനരധിവാസം പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നും എട്ടുമാസം നീട്ടിക്കൊണ്ടുപോയി അവസാനം മാര്‍ച്ച് 27ന് തറക്കല്ലിടും എന്നു പറയുന്ന എലസ്റ്റണ്‍ എസ്റ്റേറ്റിലെ 160 തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ചുള്ള തീരുമാനങ്ങളില്‍ അവ്യക്തത തുടരുകയാണെന്നും ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി ആരോപിച്ചു. ശമ്പളകുടിശ്ശിക, പി എഫ്,ഗ്രാറ്റുവിറ്റി, മെഡിക്കല്‍ ആനുകൂല്യങ്ങള്‍, ലീവ് വിത്ത് വേജസ്,…

            Read More

            ഫോസയും വയനാട്ടിനൊപ്പം

            കൽപ്പറ്റ :ഫാറുഖ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ (ഫോസ) ജില്ലാ ചസ്റ്ററിൻ്റെയും ഫോസ സെൻട്രൽ കമ്മിറ്റി യുടേയും സംയുക്ത യോഗം കൽപ്പറ്റ യിൽ നടന്നു. ‘വയനാട് ദുരിതബാധിതർക്ക് സാന്ത്വനമാകുന്നതിന് കൗൺസലിംഗ് . ഫെസിലിറ്റേഷൻ, വിവിധ വിദ്യാഭ്യാസ പാക്കേജ് തുടങ്ങി സെൻട്രൽ കമ്മിറ്റി മുന്നോട്ടു വെച്ച വിവിധ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ജില്ലാ ചാപ്റർ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.ദുരിതബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ച് വിവിധ ഏജൻസുകളുമായി നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷം നടന്ന പരിപാടി ഫറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡോ; കെ…

            Read More