ഈ മന്ത്രി കേളുവേട്ടന് പ്രാന്താണോ? വയനാട് ‘അതിദാരിദ്ര്യമുക്ത’ പ്രഖ്യാപനം പ്രഹസനം; മന്ത്രി കേളുവിനെതിരെ രൂക്ഷ വിമർശനവുമായി സാമൂഹ്യപ്രവർത്തകർ
കൽപ്പറ്റ: വയനാടിനെ അതിദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സാമൂഹ്യപ്രവർത്തകർ രംഗത്ത്. യാഥാർത്ഥ്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് സർക്കാർ നടത്തുന്ന പ്രഖ്യാപനം ഒരു പ്രഹസനം മാത്രമാണെന്ന് സാമൂഹ്യപ്രവർത്തകരായ അമ്മിണി കെ. വയനാട്, മണിക്കുട്ടൻ പണിയൻ, ലീല സന്തോഷ്, മംഗല ശ്രീധർ എന്നിവർ ആരോപിച്ചു. ചാറൊഴിച്ച കറി കൂട്ടി ഒരുനേരം പോലും കുഞ്ഞുങ്ങൾക്ക് ചോറ് കൊടുക്കാനില്ലാത്ത അമ്മമാരുള്ള, ഒരു സെന്റ് ഭൂമി പോലുമില്ലാത്ത കുടുംബങ്ങളുള്ള, വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങിയ പതിനായിരക്കണക്കിന് വിദ്യാർത്ഥികളുള്ള വയനാടിനെ എങ്ങനെ ദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കാനാകുമെന്ന് ആദിവാസി…
