ഈസ്റ്റർ – വിഷു വിപണി സജീവം; ഏപ്രിൽ ഒന്ന് മുതൽ സപ്ലൈകോ ഫെയറുകൾ തുടങ്ങുന്നു

    സംസ്ഥാനത്തെ ഉപഭോക്താക്കൾക്കായി ഈസ്റ്റർ, വിഷു ആഘോഷങ്ങൾ പ്രമാണിച്ച് സപ്ലൈകോ പ്രത്യേക ഫെയറുകൾ ഒരുക്കുന്നു. ഏപ്രിൽ ഒന്ന് മുതൽ 14 വരെ നീണ്ടുനിൽക്കുന്ന ഈ മേളകൾ സപ്ലൈകോയുടെ മാവേലി സ്റ്റോറുകൾ ഒഴികെയുള്ള പ്രധാന വിപണനശാലകളിലാണ് നടക്കുക. വിഷുക്കൈനീട്ടം എന്ന പേരിൽ പ്രത്യേക ഡിസ്‌കൗണ്ട് കൂപ്പണുകളും 16 അവശ്യസാധനങ്ങൾ അടങ്ങിയ ‘വിഷുക്കണി’ കിറ്റും ഇത്തവണത്തെ ഫെയറിന്റെ പ്രധാന ആകർഷണങ്ങളാണ്.   സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകളിൽ നിന്ന് 1000 രൂപയ്ക്ക് മുകളിൽ സബ്‌സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്നവർക്ക് 101 രൂപയുടെ വിഷുക്കൈനീട്ടം കൂപ്പൺ ലഭിക്കും….

    Read More

    എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു’ പ്രോജക്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു

    മാനന്തവാടി: 2025 26 അധ്യായന വർഷം മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള പയ്യമ്പിള്ളി സെൻ്റ് കാതറിൽസ് ഹൈസ്കൂളിൽ ആരംഭിച്ച ‘എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു’ എന്ന പ്രോജക്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ മാനേജർ റവ. ഫാദർ സെബാസ്റ്റ്യൻ ഏലംകുന്നേലും പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മാനന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീ ജേക്കബ് സെബാസ്റ്റ്യനും നിർവഹിച്ചു കൗൺസിലർമാരായ ശ്രീമതി ലൈലാ സജി, ശ്രി ബിബിൻ വേണുഗോപാൽ പി ടി എ പ്രസിഡൻറ് ശ്രീ ജോബി എം പി ടി…

    Read More

    ബത്തേരി-പുൽപ്പള്ളി-പെരിക്കല്ലൂർ റോഡിന് 19.91 കോടിയുടെ ഭരണാനുമതി

    ബത്തേരി: ബത്തേരി -പുൽപ്പള്ളി റോഡിന് 19.910 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഐ സി ബാലകൃഷ്ണൻ എം എൽ എ അറിയിച്ചു. ബി.സി ഉപരിതലം പുതുക്കിയ പ്രവൃത്തി,സംരക്ഷണഭിത്തി നിർമ്മാണം, ഇന്റർലോക്ക്,ഓടകളുടെ നിർമ്മാണം,റോഡ് സുരക്ഷ ഉപകരണങ്ങൾ സ്ഥാപിക്കൽ മുതലായവയാണ് പ്രവൃത്തിയിൽ ഉൾപ്പെട്ടിട്ടുള്ളത്. പ്രവൃത്തിക്ക് ഉടൻ തന്നെ സാങ്കേതികാനുമതി ലഭ്യമാക്കി നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് എം എൽ എ വ്യക്തമാക്കി.2011- 2012 വർഷത്തിൽ പുതുക്കി നിർമ്മിച്ച റോഡിൽ ഫണ്ട് പരിമിതി മൂലം വർഷങ്ങളായി അറ്റകുറ്റപ്പണികൾ മാത്രം നടന്നതിനാൽ റോഡ് പലഭാഗത്തും…

    Read More

    ഭീമന്‍ പുല്‍ക്കൂടൊരുക്കി പയ്യമ്പള്ളി സെന്റ് കാതറിന്‍സ് പള്ളി

    പയ്യമ്പള്ളി: 45 അടി നീളത്തിലും, 15 അടി വീതിയിലും പുല്‍ക്കൂടൊരുക്കി ശ്രദ്ധേയമായി പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഫെറോന ചര്‍ച്ച്. ക്രിസ്തു വിന്റെ ജനനം മുതലുള്ള വിവിധ ഘട്ടങ്ങള്‍, പുരാതന കാര്‍ഷിക സംസ്‌കാരം ഇവയെല്ലാമാണ് മനോഹരമായ പുല്‍ക്കൂടില്‍ ഒരുക്കിയിരിക്കുന്നത്.മംഗള വാര്‍ത്ത, ജോസഫിന്റെ ദര്‍ശനം, ഫെറാ ദോസിന്റെ കൊട്ടാരം, ജോസഫിന്റെ പണിശാല, ജ്ഞാനികളുടെ ദര്‍ശനം തുടങ്ങി യേശുവിന്റെ ജനനം മുതലുള്ള വിവിധ ഘട്ടങ്ങളാണ് തന്‍മയത്തത്തോടെ ഇവിടെ പുനരാവിഷ്‌ക്കരിച്ചിരിക്കുന്നത്. കൂടാതെ പ്രാചീന കാല കാര്‍ഷിക സംസ്‌കൃതിയുടെ പ്രതീകങ്ങളായ ചക്ക്, ഒക്കല്‍ കളം,…

    Read More

      പുനരധിവാസം വേഗത്തിലാക്കണം; രണ്ടാംഘട്ട നറുക്കെടുപ്പ് നടത്തി വീട് നിശ്ചയിക്കണമെന്ന് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ

      കൽപ്പറ്റ:സർക്കാർ ടൗൺഷിപ്പ് പുനരധിവാസത്തിനായി ഉടൻ നറുക്കെടുപ്പ് നടത്തി വീട് നിശ്ചയിക്കണമെന്ന് മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർ. ആദ്യഘട്ടത്തിലെ 178 കുടുംബങ്ങളെ മാത്രമേ ലോകം അറിഞ്ഞിട്ടുള്ളൂ. വീടിനായി കാത്തിരിക്കുന്ന ദുരന്തബാധിതർ ഇനിയും ഉണ്ടെന്നും ലോണുകൾ എഴുതി തള്ളാനുള്ള നടപടികളും വേഗത്തിലാക്കണമെന്ന് രണ്ടാംഘട്ട ദുരന്തബാധിതർ പറഞ്ഞു. പദ്ധതി പ്രകാരം 410 വീടുകളാണ് സർക്കാർ ടൗൺഷിപ്പിൽ ഒരുങ്ങുന്നത്. ആദ്യഘട്ടത്തിലെ 178 വീടുകളിൽ ഭൂരിഭാഗം വീടുകളിലും ദുരന്തബാധിതർ താമസം തുടങ്ങിയിരുന്നു. ബാക്കിയുള്ളവരും വൈകാതെ താമസം തുടങ്ങും. എന്നാൽ പട്ടിക പ്രകാരം ഇനിയുമുണ്ട് ദുരന്തബാധിതർ….

      Read More

      വഖഫ് ഭേദഗതി ദുരുദ്ദേശപരം: സംഷാദ് മരക്കാര്‍

      മീനങ്ങാടി: സംയുക്ത പാര്‍ലമെന്ററി സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടുവന്ന 144 ഭേദഗതികളും തള്ളി തിടുക്കത്തില്‍ നടപ്പിലാക്കുന്ന വഖഫ് ഭേദഗതി നിയമം ദുരുദ്ദേശപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വഖഫ് സ്വത്തുക്കളെ, പുതുതായി നടപ്പിലാക്കുന്ന നിയമം എങ്ങനെ ബാധിക്കുമെന്ന വിഷയത്തില്‍ ആഴത്തിലുള്ള ചര്‍ച്ചകളും പഠനങ്ങളും നടക്കേണ്ടതുണ്ട്. മുസ്ലിം സര്‍വീസ് സൊസൈറ്റി വയനാട് ജില്ലാ കമ്മിറ്റിയും, മീനങ്ങാടി യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച വഖഫ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എസ്.എസ്…

      Read More

        പള്ളിക്കുന്നിന് വേണം സ്വന്തമായി ഒരു ആരോഗ്യ കേന്ദ്രം; ആവശ്യവുമായി ശാസ്ത്രസാഹിത്യ പരിഷത്ത്

        lപള്ളിക്കുന്ന്: കോട്ടത്തറ, പനമരം, കണിയാമ്പറ്റ എന്നീ മൂന്ന് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പള്ളിക്കുന്ന് പ്രദേശത്ത് സർക്കാർ ആരോഗ്യ കേന്ദ്രം സ്ഥാപിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പള്ളിക്കുന്ന് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.   മൂന്ന് പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ ഇവിടെ ആരോഗ്യ കേന്ദ്രം ഇല്ലാത്തത് പ്രദേശത്തെ രണ്ട് വിദ്യാലയങ്ങളിലായി പഠിക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികളെയും സാധാരണക്കാരായ ജനങ്ങളെയും വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നുണ്ട്. ചികിത്സയ്ക്കായി നിലവിൽ കിലോമീറ്ററുകൾ താണ്ടി ദൂരെയുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയ്ക്ക് അടിയന്തര പരിഹാരം വേണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു….

        Read More

          മൂലങ്കാവ് സ്കൂളിൽ ‘സത്യമേവ ജയതേ’ സെമിനാർ നടത്തി

          മൂലങ്കാവ് : മൂലങ്കാവ് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ‘സത്യമേവ ജയതേ’ സെമിനാർ നടത്തി. ‘സോഷ്യൽ മീഡിയയുടെ കാലത്ത് ഉത്തരവാദിത്വ പത്രപ്രവർത്തനം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി റഷീദ് ബാബു ഉദ്ഘാടനം ചെയ്തു. ഷിഫാ മറിയം സുരേഷ് (വളണ്ടിയർ) അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രഷിബ ടി കെ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ അബ്ദുൽ സലിം വി പി, ശ്രീരേഖ ടീച്ചർ, എൻഎസ്എസ് വളണ്ടിയർമാരായ അംന സി…

          Read More

          ജില്ലയില്‍ പത്ത് ക്യാമ്പുകളിലായി 314 പേര്‍

          കൽപറ്റ: ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് പത്ത് ദുരിതാശ്വാസ ക്യാമ്പുകളിലായി 314 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വൈത്തിരി, ബത്തേരി, മാനന്തവാടി താലൂക്കുകളിലെ മുട്ടില്‍, നെന്മേനി, പൂതാടി, നൂല്‍പുഴ, കാവുമന്ദം, കോട്ടത്തറ വില്ലേജ് പരിധികളിൽ താമസിക്കുന്നവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്.

          Read More

          വയനാട് ഉൾപ്പെടുന്ന വിദർഭ പാക്കേജിന്റെ പ്രവർത്തനം എന്തായെന്നും റബറിനെ‌ താങ്ങുവില പട്ടികയിൽ പെടുത്തുമോ എന്നും പ്രിയങ്ക; മുളക് ഉൾപ്പെടുത്തിയെന്ന് മന്ത്രി; ലോകസഭയിൽ ബഹളം

          ന്യൂഡൽഹി: റബറിനെ താങ്ങുവിളകളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിനെ സംബന്ധിച്ച് പ്രിയങ്ക ഗാന്ധിയുടെ ചോദ്യത്തിന് മുളകിനെ ഉൾപ്പെടുത്തി എന്ന് കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മറുപടിയിൽ പ്രതിപക്ഷ എം.പി.മാർ പാർലമെന്റിൽ പ്രതിഷേധിച്ചു. സർക്കാർ നേരത്തെ പ്രഖ്യാപിച്ച വിദർഭ പാക്കേജിൽ കേരളത്തിലെ വയനാട്, പാലക്കാട്, കാസർഗോഡ് എന്നീ ജില്ലകൾ ഉൾപ്പെടുന്നുണ്ടെന്നും ഈ മൂന്നു ജില്ലകളിലെ പുരോഗതി വിലയിരുത്താൻചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേകമായ യോഗം വിളിക്കുമോ എന്നും പ്രിയങ്ക ഗാന്ധി എം.പി. പാർലമെന്റിൽ ചോദ്യോത്തരവേളയിൽ ചോദ്യമുന്നയിച്ചു. കേരളത്തിലെ റബ്ബർ കർഷകർ അനുഭവിക്കുന്ന കടുത്ത…

          Read More