സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണ സമാപനം :സെമിനാര്‍ സംഘടിപ്പിച്ചു
കൽപറ്റ: സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണം സമാപന പരിപാടിയുടെ ഭാഗമായി ജില്ലാ പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഊര് മൂപ്പന്‍മാര്‍, എസ്.സി, എസ്.ടി പ്രമോട്ടര്‍മാര്‍ എന്നിവര്‍ക്കായി പട്ടികവര്‍ഗ വികസനവും തൊഴിലവസരങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഐക്യദാര്‍ഢ്യ പക്ഷാചരണം സമാപന പരിപാടിയില്‍ തൃശ്ശിലേരി പി.കെ കാളന്‍ ഗോത്രകലാകേന്ദ്ര ഗദ്ദിക അവതരിപ്പിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗം ജോയിന്റ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ പി.സി മജീദ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അക്രഡിറ്റഡ് എന്‍ജിനീയര്‍ കാവ്യ, ജില്ലാ വ്യവസായ കേന്ദ്രം…
